Friday, April 4, 2025

National

ഷിരൂരിലെ അപകടം; മണ്ണ് മാറ്റിയപ്പോൾ കയറിൻ്റെ അവശിഷ്ടം കണ്ടെത്തി; ലോറിയെന്ന് സംശയം

അങ്കോല:മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ കയറിൻ്റെ അംശം അർജുൻ്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്ന് സംശയം.മണ്ണിടിച്ചിലിൽ കാണാതായ അർജുനായി നടത്തിയ തിരച്ചിലിൽ ലോഹത്തിന് സമാനമായ വസ്തു കണ്ടെത്തി. ബൂം എക്സ്കവേറ്റർ ഉപയോഗിച്ചുള്ള തിരച്ചിലിനിടെയാണ് കണ്ടെത്തിയത്. ഇത് അർജുന്റെ ലോറിയാണെന്ന സംശയത്തിലാണ് രക്ഷാപ്രവർത്തകർ. ഉന്നത ഉദ്യോഗസ്ഥർ അൽപ്പസമയത്തിനകം അപകടസ്ഥലത്ത് എത്തും.

ഫാസ്ടാഗ് പതിപ്പിക്കാതെ പോകുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കാൻ എൻഎച്ച്എഐ തീരുമാനം

വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ബോധപൂർവം ഫാസ്ടാഗ് പതിപ്പിക്കാതെ പോവുന്നവർക്ക് ഇരട്ടി ടോൾ ഈടാക്കുമെന്ന് ദേശീയ പാതാ അതോറിറ്റി ഓഫ് ഇന്ത്യ (NHAI). വാഹനത്തിന്റെ മുന്നിലെ ചില്ലിൽ ഫാസ്ടാഗ് പതിപ്പിക്കാതെ എത്തുന്ന വാഹനങ്ങൾ കാരണം ടോൾ പ്ലാസകളിൽ നീണ്ട വാഹന കുരുക്ക് പതിവായതോടെയാണ് ഈ നടപടി. ഫാസ്ടാഗുകൾ വാഹനങ്ങളുടെ മുന്നിലെ ചില്ലിൽ പതിപ്പിക്കാതിരിക്കുകയോ ശരിയായ രീതിയിൽ...

കന്നഡ ഉൾപ്പെടെ അറിയാം; ഷിരൂരിൽ മലയാളികളുടെ ആശ്രയമായി എ.കെ.എം അഷറഫ് എംഎൽഎ

കാർവാർ (കർണാടക)∙ ഷിരൂരിലെ രക്ഷാപ്രവർത്തന സ്ഥലത്ത് കന്നഡ – മലയാളം ഭാഷാ വിവർത്തകന്റെയും ഏകോപനത്തിന്റെയും ചുമതല വഹിച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്. രക്ഷാപ്രവർത്തന പുരോഗതി വിലയിരുത്താനെത്തുന്ന നേതാക്കൾക്കും ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം പ്രധാന തടസ്സം ഭാഷയാണ്. കന്നഡ അറിയാത്തവർക്കു പരസ്പര ആശയവിനിമയം നടത്താൻ മധ്യസ്ഥന്റെ റോളും അഷറഫ് നിർവഹിക്കുന്നു. മലയാളം, തുളു, കന്നഡ, ഇംഗ്ലിഷ്,...

വ്ലോഗർ വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു? എഡിറ്റ് ചെയ്ത വീഡിയോക്ക് വ്യാപക പ്രചാരം; പക്ഷേ യാഥാർത്ഥ്യം മറ്റൊന്ന്

സഹ്യപര്‍വ്വത പ്രദേശങ്ങളില്‍ മഴ ശക്തമായതിന് പിന്നാലെ മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങള്‍ രൂപപ്പെട്ടു കഴിഞ്ഞു. ഇവയുടെ സൌന്ദര്യം പകര്‍ത്താനും വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാനുമായി നിരവധി വ്ലോഗര്‍മാരാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. എന്നാല്‍, മഴ പെയ്ത് പാറക്കെട്ടിലൂടെ കുത്തിയൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ പലതും അപകടം പതിയിരിക്കുന്ന ഇടങ്ങളാണ്. ഇത്തവണത്തെ മണ്‍സൂണിനിടെ ഇതിനകം നിരവധി പേരാണ് ഇത്തരത്തില്‍ വെള്ളച്ചാട്ടങ്ങളില്‍ വീണ് മരിച്ചത്....

ആദ്യ ജോലി നേടുന്ന യുവാക്കൾക്ക് 15,000 നേരിട്ട് അക്കൗണ്ടിലേക്ക്; ഒരു ലക്ഷം വരെ ശമ്പളമുള്ളവർക്ക് യോഗ്യത

ന്യൂഡൽഹി: ആദ്യമായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് 15,000 രൂപ വരെ സാമ്പത്തിക സഹായം കേന്ദ്ര സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമന്‍റെ ബജറ്റ് പ്രഖ്യാപനം. എല്ലാ മേഖലയിൽ ജോലി നേടുന്നവർക്കും ഈ സഹായം ലഭിക്കും. മൂന്ന് ഘട്ടമായി 5000 രൂപ വീതമാണ് അക്കൗണ്ടിലേക്ക് നേരിട്ട് നൽകുക. തൊഴിൽ മേഖലക്ക് പ്രാധാന്യം നൽകുന്നതിനും യുവാക്കളുടെ നൈപുണ്യ വികസനത്തിന് പിന്തുണ...

ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയെയും രണ്ട് മക്കളെയും നദിയിലെറിഞ്ഞ് കാമുകന്‍

പൂനെ: ഗര്‍ഭഛിദ്രത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം നദിയില്‍ തള്ളി കാമുകന്‍. യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ടു മക്കളെയും ജീവനോടെ നദിയിലെറിഞ്ഞു. പൂനെയിലെ ഇന്ദുരിയിലാണു ഞെട്ടിപ്പിക്കുന്ന സംഭവം. ആശുപത്രിയിലായിരുന്നു യുവതി മരിച്ചത്. സംഭവത്തില്‍ പ്രതി ഗജേന്ദ്ര ദഗാഡ്‌കൈറെയും കൂട്ടാളിയും അറസ്റ്റിലായിട്ടുണ്ട്. സോലാപൂര്‍ സ്വദേശിയായ 25കാരിയാണു മരിച്ചത്. ഭര്‍ത്താവുമായി പിരിഞ്ഞതിനു ശേഷം തലേഗാവില്‍ മാതാപിതാക്കള്‍ക്കൊപ്പമാണു യുവതി കഴിഞ്ഞിരുന്നത്. ഗജേന്ദ്രയുമായി പ്രണയത്തിലായിരുന്നു ഇവര്‍....

മൊബൈല്‍ ഫോണുകള്‍ക്കും, ചാര്‍ജറുകള്‍ക്കും വിലകുറയും, പ്രഖ്യാപനവുമായി ധനമന്ത്രി

ന്യൂഡല്‍ഹി: മൊബൈല്‍ ഫോണുകളുടെയും ചാര്‍ജറുകളുടേയും കസ്റ്റംസ് തീരുവകുറച്ച് ധനമന്ത്രി നിര്‍മലസീതാരാമന്‍. ഈ വര്‍ഷത്തെ ബജറ്റ് പ്രഖ്യാപനത്തിലാണ് പുതിയ തീരുമാനം. ഇത് ഇന്ത്യന്‍ റീട്ടെയില്‍ വിപണിയില്‍ മൊബൈല്‍ ഫോണുകളുടെ വിലകുറയുന്നതിന് വഴിവെച്ചേക്കും. കസ്റ്റംസ് തീരുവയില്‍ 15 ശതമാനം കിഴിവാണ് പ്രഖ്യാപിച്ചത്.

ഷിരൂരിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി; കണ്ടെത്തിയത് സ്ത്രീയുടെ മൃതദേഹം

ഷിരൂരിലെ മണ്ണിടിച്ചാൽ നടന്നയിടത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഗംഗാവലി പുഴയിൽ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. അർജുനായി തെരച്ചിൽ എട്ടാം ദിവസവും പുരോഗമിക്കവെയാണ് സ്ത്രീയുടെ മൃതദേഹം കിട്ടിയത്. ഇന്നലെ കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനൊടുവിൽ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങിയിരുന്നു. ഇന്ന് നദിയിലെയും നദിക്കരയിലെയും മണ്ണ് മാറ്റി തെരച്ചിൽ തുടരുകയാണ്. അതേസമയം, അർജുന് വേണ്ടിയുള്ള...

അഴിമതിക്കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പേര് പറയാൻ സമ്മർദ്ദം; ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് കർണാടക പൊലീസ്

ബംഗളൂരു: കർണാടക മഹർഷി വാൽമീകി പട്ടികവർഗ വികസന കോർപ്പറേഷനിലെ കോടിക്കണക്കിന് രൂപയുടെ അഴിമതിയുമായി ബന്ധപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, മുൻ കോൺഗ്രസ് മന്ത്രി ബി. നാഗേന്ദ്ര എന്നിവരുടെ പേര് പറയാൻ സർക്കാർ ഉദ്യോഗസ്ഥനെ നിർ​ബന്ധി​പ്പിച്ചെന്ന പരാതിയിൽ രണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് പൊലീസ്. സാമൂഹിക ക്ഷേമ വകുപ്പ് അഡീഷനൽ ഡയറക്ടർ ബി. കലേഷിന്റെ...

ബി.ജെ.പി ഭരണകാലത്തെ കോടികളുടെ വായ്പാ തട്ടിപ്പ്; അന്വേഷണം വേ​ഗത്തിലാക്കി സി.ഐ.ഡി

ബെംഗളൂരു: കർണാടക ഭോവി ഡെവലപ്‌മെൻ്റ് കോർപ്പറേഷനിലെ കോടികളുടെ വായ്പാ തട്ടിപ്പ് വേ​ഗത്തിലാക്കി സി.ഐ.ഡി. തട്ടിപ്പ് പണം ലഭിച്ച 10 പ്രാഥമിക ബാങ്ക് അക്കൗണ്ടുകൾ തിരിച്ചറിഞ്ഞു. ഇതിൽ ചില അക്കൗണ്ടുകൾ സ്വകാര്യ കമ്പനികളുടേതാണെന്ന് സി.ഐ.ഡി അറിയിച്ചു. സംഭവത്തിൽ മൂന്ന് എഫ്ഐആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. 2023 മുതലാണ് ഏജൻസി കേസ് അന്വേഷിക്കാൻ തുടങ്ങിയത്. കഴിഞ്ഞയാഴ്ച കലബുറഗി, ബംഗളൂരു, ദൊഡ്ഡബല്ലാപ്പൂർ...
- Advertisement -spot_img

Latest News

‘എമ്പുരാന്’ പിന്നാലെ ഗോകുലം ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ് തുടരുന്നു; കേരളത്തിലും തമിഴ്നാട്ടിലുമായി 5ഇടത്ത് റെയ്ഡ്

കൊച്ചി: ​ഗോകുലം ​ഗോപാലന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന തുടരുന്നു. കേരളത്തിലും തമിഴ്നാട്ടിലുമായി 5 കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നുകൊണ്ടിരിക്കുന്നത്. ചെന്നൈ കോടമ്പാക്കത്തെ ചിട്ടി സ്ഥാപനത്തിലും പരിശോധന...
- Advertisement -spot_img