Tuesday, February 25, 2025

National

കീ ചെയിൻ, കത്തി, 2 താക്കോലുകൾ, 2 നെയിൽ കട്ടറുകൾ; വയറുവേദനയുമായെത്തിയ 22കാരന്റെ വയറിൽ കണ്ടെത്തിയത് ലോഹവസ്തുക്കൾ

ബിഹാറിലെ കിഴക്കന്‍ ചമ്പാരന്‍ ജില്ലയില്‍ കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയ യുവാവിന്റെ വയറ്റില്‍ നിന്നും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് കത്തിയും നെയില്‍ കട്ടറും ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍. ഞായറാഴ്ച നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് കീ ചെയിന്‍, ചെറിയ കത്തി, നെയില്‍ കട്ടര്‍ ഉള്‍പ്പെടെയുള്ള ലോഹവസ്തുക്കള്‍ നീക്കം ചെയ്തത്. കിഴക്കന്‍ ചമ്പാരന്‍ ജില്ലയുടെ ആസ്ഥാനമായ മോത്തിഹാരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചാണ്...

ഇനി എല്ലാ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; കാറുകളില്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇരുചക്ര വാഹനങ്ങളിലെ രണ്ട് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയതിന് പിന്നാലെ കാറിലെ പിന്‍സീറ്റ് യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നു. 2025 ഏപ്രില്‍ മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. നിലവില്‍ പിന്‍ സീറ്റിലെ യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കണമെന്ന് നിയമം അനുശാസിക്കുന്നുണ്ടെങ്കിലും നിയമം കര്‍ശനമല്ല. ഏഴ് സീറ്റുള്ള വാഹനങ്ങള്‍ക്കും നിയമം ബാധകമാണ്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ സീറ്റ് ബെല്‍റ്റുകള്‍ക്കും...

ടോൾ ബൂത്തുകൾ ഇല്ലാതാകും; ടോൾ പിരിക്കാൻ ജി.എന്‍.എന്‍.എസ് വരുന്നു

ന്യൂഡൽഹി: ടോൾ പിരിവിനായി ഫാസ്ടാഗിന് പകരം അത്യാധുനിക സംവിധാനമായ ഗ്ലോബല്‍ നാവിഗേഷന്‍ സാറ്റലൈറ്റ് സിസ്റ്റം (ജി.എന്‍.എന്‍.എസ്) അവതരിപ്പിക്കുന്നു. തല്‍സമയം വാഹനങ്ങളെ ട്രാക്ക് ചെയ്ത് ടോള്‍ പിരിക്കുന്ന സംവിധാനമാണിത്. ജി.എന്‍.എസ്.എസില്‍ സ്ഥിരം ടോള്‍ ബൂത്തുകള്‍ ആവശ്യമില്ല. ടോള്‍ പാതയില്‍ എത്രദൂരം യാത്ര ചെയ്തോ അതിനുള്ള തുക മാത്രം നല്‍കിയാല്‍ മതിയാവും. ഈ സംവിധാനത്തില്‍ സാറ്റലൈറ്റ് സംവിധാനങ്ങളുടെ...

ലോക സമ്പന്ന പട്ടികയിൽ നിന്നും മുകേഷ് അംബാനി താഴേക്ക്; പിന്തള്ളിയത് ആര്?

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും വലിയ ധനികനാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്ന പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആരാണ് മുകേഷ് അംബാനിയെ പിന്നിലാക്കിയത്? പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം...

ദർശന് ജയിലിൽ വിഐപി പരിഗണന; ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു

ബെംഗളൂരു: രേണുക സ്വാമി കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ പ്രത്യേക പരിഗണന ലഭിക്കുന്നതായി സൂചിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ നടപടി. സംഭവത്തിൽ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഏഴ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജയിലർ ഉൾപ്പടെയുള്ളവരെയാണ് സസ്പെൻഡ് ചെയ്തത്. ജയിലിൽ ദർശന് ബെഡ് ഉൾപ്പടെ എല്ലാ സൗകര്യങ്ങളും ലഭിക്കുന്നതിന്റെ തെളിവുകൾ അന്വേഷണ സംഘത്തിന്...

ശക്തമായ പാസ്‍പോർട്ട്, ഇന്ത്യക്കാർക്ക് 58 രാജ്യങ്ങളിൽ പോകാൻ ഇനി വിസ വേണ്ട

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ പട്ടിക അടുത്തിടെയാണ് പുറത്തുവന്നത്. ഹെൻലി പാസ്‌പോർട്ട് സൂചികയാണ് ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുടെ 2024 റാങ്കിംഗ് പുറത്തിറക്കിയത്. ഈ പട്ടിക അനുസരിച്ച് ഇന്ത്യയ്ക്ക് ആഗോളതലത്തിൽ 82-ാം സ്ഥാനമാണുള്ളത്. ഈ റാങ്കിംഗ് ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് വിസയുടെ ആവശ്യമില്ലാതെ 58 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കുന്നു.  ഹെൻലി പാസ്‌പോർട്ട് സൂചിക, ആഗോള...

ഫാസ്ടാഗ് ബാലൻസ് കുറയുമ്പോൾ തനിയെ റീചാർജ് ചെയ്യുന്ന സംവിധാനം വരുന്നു; തടസമില്ലാതെ ടോൾ കടക്കാം

ന്യൂഡൽഹി: ദീർഘദൂര യാത്രചെയ്യുന്നവർക്ക് ഫാസ്ടാഗിലെ ബാൻസ് തുക തീർന്നുപോകുന്നതിന് പരിഹാരമാകുന്നു. ഫാസ്ടാഗ്, നാഷനൽ കോമൺ മൊബിലിറ്റി കാർഡ് (എൻ.സി.എം.സി) തുടങ്ങിയവയിലെ ബാലൻസ് നിശ്ചിത തുകയിൽ താഴെയെത്തിയാൽ റീചാർജ് ആകുന്ന സംവിധാനം വൈകാതെ നിലവിൽ വരും. ബാലൻസ് കുറയുമ്പോൾ ലിങ്ക് ചെയ്തിരിക്കുന്ന ബാങ്ക് അക്കൗണ്ടിൽ നിന്ന് ഫാസ്ടാഗ് ഓട്ടോമാറ്റിക്കായി റീചാർജ് ചെയ്യുന്ന സംവിധാനം ഉടൻ ലഭ്യമാക്കണമെന്ന്...

തെലുങ്ക് നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്തു; തടാകം കയ്യേറിയെന്ന ആരോപണത്തിൽ നടപടി

തടാകം കയ്യേറിയെന്ന ആരോപണത്തിൽ തെലുങ്ക് നടൻ നാഗാർജുനയുടെ കൺവെൻഷൻ സെന്റർ ഇടിച്ച് തകർത്തു. നാഗാർജുനയുടെ ഉടമസ്ഥതയിലുള്ള ദ എൻ കൺവെൻഷൻ സെന്ററാണ് പൊളിച്ച് നീക്കിയത്. ഹൈദരാബാദ് ഡിസാസ്റ്റർ റെസ്പോൺസ് ആൻഡ് അസെറ്റ്സ് മോണിട്ടറിംഗ് ആൻഡ് പ്രൊട്ടക്ഷൻ അധികൃതരുടേതാണ് നടപടി. അതേസമയം വിഷയത്തിൽ നാഗാർജുന പ്രതികരിച്ചിട്ടില്ല. പൊതുസ്ഥലങ്ങളും ജലാശയങ്ങളും കയ്യേറിക്കൊണ്ടുള്ള നിർമാണങ്ങൾ പൊളിച്ചുനീക്കുന്നതിൻറെ ഭാഗമായാണ് കെട്ടിടം പൊളിച്ച്...

യുപി ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസും എസ്‍.പിയും സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടങ്ങി

ലഖ്‍നൗ: ലോക്സഭാ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനത്തിനു ശേഷം ഒറ്റക്കെട്ടായി മുന്നോട്ടുനീങ്ങുകയാണ് കോണ്‍ഗ്രസും സമാജ്‍വാദി പാര്‍ട്ടിയും. പൊതുതെരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാന്‍ ഉത്തർപ്രദേശിലെ ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ഇരുപാര്‍ട്ടികളും സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ആരംഭിച്ചു. യുപിയിലെ പത്ത് നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസുമായി ചേർന്ന് 'ഒരു കൈയിൽ നിന്ന് കൊടുക്കുക, മറ്റൊരു കൈയിൽ നിന്ന് വാങ്ങുക' എന്ന...

പനി, ജലദോഷം എന്നിവയ്ക്ക് ഉൾപ്പെടെയുള്ള മരുന്നുകള്‍ നിരോധിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: 156 ഫിക്‌സഡ് ഡോസ് കോമ്പിനേഷന്‍ (എഫ്ഡിസി) മരുന്നുകള്‍ സര്‍ക്കാര്‍ നിരോധിച്ചു. പനി, ജലദോഷം, അലര്‍ജി, വേദന എന്നിവയ്ക്ക് ഉപയോഗിക്കുന്ന ആന്റി ബാക്ടീരിയല്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിരോധനം. ഇത്തരത്തിലുള്ള കോക്ക്ടെയില്‍ മരുന്നുകള്‍ മനുഷ്യര്‍ക്ക് അപകടമുണ്ടാക്കാന്‍ സാധ്യതയുണ്ടെന്ന കാരണത്താലാണ് നിരോധിച്ചത്. ഓഗസ്റ്റ് 12നാണ് ഇതു സംബന്ധിച്ച് ആരോഗ്യമന്ത്രാലയം ഗസറ്റ് വിജ്ഞാപനം പുറത്തിറക്കിയത്. വേദന സംഹാരിയായി ഉപയോഗിക്കുന്ന അസെക്ലോഫെനാക്...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img