മീറഠ്: ആർഎസ്എസിനെ അധിക്ഷേപിക്കുന്ന തരത്തിൽ ചോദ്യങ്ങൾ ഉൾപ്പെടുത്തിയെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ മീറഠിൽ പ്രൊഫസർക്ക് പരീക്ഷാ ചുമതലകളിൽ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തി. സർക്കാർ സഹായത്തോടെ പ്രവർത്തിക്കുന്ന പ്രമുഖ കോളജിലെ പൊളിറ്റിക്കൽ സയൻസ് ചുമതലയുള്ള പ്രൊഫസർ സീമാ പൻവാറിനെയാണ് ചൗധരി ചരൺ സിങ് യൂണിവേഴ്സിറ്റി (സിസിഎസ്യു) വിലക്കിയത്. ആർഎസ്എസിന്റെ വിദ്യാർഥി വിഭാഗമായ എബിവിപി പ്രവർത്തകർ ചോദ്യപേപ്പറിനെതിരെ കാമ്പസിൽ...
ന്യൂഡല്‍ഹി: വഖഫ് ഭേദഗതിബില്ല് ലോക്സഭയില്‍ പാസായി. വോട്ടെടുപ്പിലൂടെയാണ് ബില്ല് പാസായത്. ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയാണ് പ്രഖ്യാപനം നടത്തിയത്. 288 പേരുടെ പിന്തുണയോടെയാണ് ബില്ല് പാസായത്. 232 പേര് ബില്ലിനെ എതിര്‍ത്തു. 12 മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കും രണ്ട് മണിക്കൂര്‍ നീണ്ട വോട്ടെടുപ്പ് പ്രക്രിയയ്ക്കും ശേഷമാണ് വഖഫ് ഭേദഗതിബില്ല് പാസായത്.
ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിക്കാണ്...
ബെംഗളൂരു: ഡീസലിന്റെ വിൽപ്പന നികുതി 21.17 ശതമാനം വർധിപ്പിച്ച് കർണാടക സർക്കാർ. ചൊവ്വാഴ്ച മുതൽ ലിറ്ററിന് 2 രൂപവർധിച്ച് 91.02 രൂപയായി ഉയർന്നു. 2021 നവംബർ 4 ന് മുമ്പ് ഡീസലിന്റെ വിൽപ്പന നികുതി 24 ശതമാനമായിരുന്നുവെന്നും ലിറ്ററിന് വിൽപ്പന വില 92.03 രൂപയായിരുന്നുവെന്നും സർക്കാർ അറിയിച്ചു. 2024 ജൂൺ 15 ന് കർണാടക...
മുംബൈ മലയാളികൾക്ക് ഉപകാരപ്രദമായേക്കാവുന്ന പുതിയ ഒരു വന്ദേഭാരത് സർവീസ് റെയിൽവേ പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ നിലവിൽ പരിഗണിച്ചുകൊണ്ടിരിക്കുന്നത്. സര്‍വീസ് വരികയാണെങ്കില്‍ 12 മണിക്കൂറിനുള്ളില്‍ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും.
നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന്...
ബെംഗളൂരു: ശനിയാഴ്ച (മാര്‍ച്ച്22) കര്‍ണാടകയില്‍ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകള്‍. മറാത്തി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ബസ് കണ്ടക്ടറെ ബെലഗാവിയില്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
ശനിയാഴ്ച രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ 12 മണിക്കൂര്‍ സംസ്ഥാന വ്യാപക ബന്ദിനാണ്...
ട്രെയിനിലെ സീറ്റ് വിഹിതത്തിൽ സുപ്രധാന തീരുമാനം പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. യാത്രക്കാരുടെ യാത്രാസുഖവും സൌകര്യവും കണക്കിലെടുത്ത് മുതിർന്ന പൗരന്മാർ, സ്ത്രീകൾ, വികലാംഗർ എന്നിവർക്കുള്ള ലോവർ ബെർത്തുകളുടെ വിഹിതം ഇന്ത്യൻ റെയിൽവേ വർദ്ധിപ്പിച്ചതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ അറിയിച്ചു. ഇവർക്ക് അപ്പർ, മിഡിൽ ബെർത്തുകൾ ലഭിക്കുമ്പോൾ നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ ഇതുവഴി...
ന്യൂഡൽഹി: വോട്ടർ പട്ടികയിൽ അട്ടിമറി നടത്തുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിനിടെ നിർണായക നീക്കവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ ഐഡി കാർഡും ആധാറും തമ്മിൽ ബന്ധിപ്പിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം.
ഇത് സംബന്ധിച്ച ചർച്ചകൾക്കായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ ഉന്നതതല യോഗം വിളിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി, യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി സിഇഒ, ലെജിസ്ലേറ്റീവ് സെക്രട്ടറി...
ബെംഗളൂരു: കർണാടകയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലഹരിവേട്ട പിടികൂടി മംഗളൂരു പൊലീസ്. 38 കിലോ എംഡിഎംഎയാണ് രണ്ട് ദക്ഷിണാഫ്രിക്കന്‍ വനിതകളിൽ നിന്നും മംഗളൂരു പൊലീസ് പിടിച്ചെടുത്തത്. വിപണിയിൽ 75 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്.പിടികൂടിയ ദക്ഷിണാഫ്രിക്കന്‍ വനിതകൾ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്റെ പ്രധാനകണ്ണികളെന്നാണ് പൊലീസ് പറയുന്നത്.
ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയില്‍ നിന്നുള്ള അഡോണിസ് ജബൂലി (31),...
ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് കഴിഞ്ഞ് താരങ്ങള്‍ പലവഴി പിരിഞ്ഞു. ഇനി അവരെല്ലാം വെവ്വേറെ ടീമുകളിലാണ്. ഇംഗ്ലണ്ടിന്റെയും ഓസ്ട്രേലിയയുടെയും ന്യൂസീലന്‍ഡിന്റെയുമെല്ലാം കളിക്കാര്‍ ഇന്ത്യന്‍ താരങ്ങള്‍ക്കൊപ്പം കൈകോര്‍ക്കും. അതേസമയം, ഇന്ത്യക്കാരില്‍ ചിലരെല്ലാം പരസ്പരം പോരടിക്കും. പതിനെട്ടാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റ് മാര്‍ച്ച് 22-ന് തുടങ്ങും. കൊല്‍ക്കത്തയില്‍നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍, നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത...
ന്യൂഡൽഹി: ജനറൽ ടിക്കറ്റ് മാർഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. റെയിൽവേ സ്റ്റേഷനുകളിലെ തിരക്കിന്റെയും അടുത്തിടെ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായ അപകടത്തിന്റെയും പശ്ചാത്തലത്തിലാണ് നീക്കം. സുരക്ഷ വർദ്ധിപ്പിക്കുന്നതിനും യാത്രക്കാരുടെ തിരക്ക് കുറക്കാനും മെച്ചപ്പെട്ട യാത്രാസൗകര്യവും ലക്ഷ്യമിട്ടാണ് ജനറൽ ടിക്കറ്റ് മാർഗനിർദ്ദേശങ്ങളിൽ മാറ്റങ്ങൾ വരുത്താൻ റെയിൽവേ ആലോചിക്കുന്നത്. ദിവസേന കോടിക്കണക്കിന് യാത്രക്കാരാണ് രാജ്യത്ത്...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...