Wednesday, November 27, 2024

National

‘രക്ഷാദൗത്യം ഉപേക്ഷിച്ച നിലയിൽ, കർണാടക സർക്കാർ പറഞ്ഞതും പ്രവർത്തിച്ചതും നാടകമായി തോന്നുന്നു’: എം വിജിന്‍ എംഎല്‍എ

ഷിരൂര്‍: അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തിവെച്ചു. നദിയിൽ ഇറങ്ങാൻ കാലാവസ്ഥ വെല്ലുവിളിയാണെന്ന് കർണാടക സർക്കാർ പറഞ്ഞു. അതേസമയം, കർണാടക സർക്കാറിന്‍റെ നടപടികൾ നാടകമാണെന്ന് എം.വിജിൻ എംഎൽഎ പറഞ്ഞു. റോഡിലെ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികൾ മാത്രമാണ് നിലവിൽ അപകട സ്ഥലത്ത് നടക്കുന്നത്. നദിയിലെ തിരച്ചിൽ അവസാനിപ്പിച്ചാലും...

ഇതെന്താ ചെരിപ്പ് യുദ്ധമോ? റോഡിൽ പൊരിഞ്ഞ തല്ല്, വൈറലായി വീഡിയോ, കാണുമ്പോൾ ചിരി വരുന്നെന്ന് നെറ്റിസൺസ്

വഴക്കും തല്ലുമൊന്നും നടക്കാത്ത സ്ഥലങ്ങളുണ്ടാവില്ല ലോകത്ത്. എന്നാൽ, പഴയതുപോലെയല്ല, എവിടെ എന്ത് നടന്നാലും വീഡിയോ എടുക്കുന്നവരുണ്ടാകും. അതങ്ങനെ സോഷ്യൽ മീഡിയയിലും എത്തും. അതുപോലെ, അനേകം വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. അതുപോലെ ഒരു പൊരിഞ്ഞ തല്ലിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്...

അർജുനെ കണ്ടെത്താൻ ഇനിയെന്ത്? തെരച്ചിൽ അനിശ്ചിതത്വത്തിൽ ; മുഖ്യമന്ത്രിമാർ പ്ലാൻ ബി ചര്‍ച്ച ചെയ്യണമെന്ന് എംകെഎം അഷ്റഫ് എംഎല്‍എ

ഷിരൂര്‍:ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള രക്ഷാപ്രവര്‍ത്തനം വീണ്ടും അനിശ്ചിതത്വത്തിലേക്കെന്ന് മഞ്ചേശ്വരം എംഎല്‍എ എംകെഎം അഷ്റഫ്. ഈശ്വര്‍ മല്‍പെ പുഴയില്‍ ഇറങ്ങി നടത്തുന്ന തെരച്ചിലില്‍ ഇതുവരെ യാതൊരു അനുകൂല ഫലവും ലഭിച്ചിട്ടില്ല. ലോറിയോ മറ്റു പ്രതീക്ഷ നല്‍കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്നും എംകെഎം അഷ്റഫ് പറഞ്ഞു. ഈ ദൗത്യം കഴിഞ്ഞാല്‍ ഇനിയെന്താണ് ചെയ്യുക...

തിരച്ചില്‍ അര്‍ജുന്‍ അവിടെയുണ്ടെന്ന പ്രതീക്ഷയില്‍, സ്വന്തം റിസ്‌കിലാണ് ദൗത്യം- ഈശ്വര്‍ മാല്‍പെ

അങ്കോല: ഷിരൂരില്‍ മണ്ണിന് അടിയില്‍പ്പെട്ട അര്‍ജുനുവേണ്ടി നടത്തുന്ന തിരച്ചില്‍ ദുഷ്‌കരമെന്ന് കുന്ദാപുരത്തുനിന്നുള്ള മുങ്ങല്‍ വിദഗ്ധനായ മത്സ്യത്തൊഴിലാളി ഈശ്വര്‍ മാല്‍പെ. പുഴയുടെ അടിയില്‍ ഒട്ടും കാഴ്ചയില്ല. 12.6 നോട്ടുവരെയാണ് അടിയൊഴുക്ക്. സ്വന്തം റിസ്‌കിലാണ് പുഴയില്‍ ഇറങ്ങുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞദിവസം ആറുതവണ മുങ്ങിത്തപ്പി. എന്റെ ജീവന്‍ ഞാന്‍ നോക്കിക്കോളാമെന്ന് ജില്ലാ ഡെപ്യൂട്ടി കമ്മിഷണര്‍ക്ക് ഒപ്പിട്ടുകൊടുത്ത് സ്വന്തം...

അർജുനായുള്ള തെരച്ചിൽ; നാളെ നിർണായക തീരുമാനത്തിന് സാധ്യത, ദൗത്യപുരോഗതിയിൽ കളക്ടർ സർക്കാരിന് റിപ്പോർട്ട് നൽകും

ബെം​ഗളൂരു: കർണാടക ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ തുടരുന്നത് സംബന്ധിച്ച് നാളെ നിർണായക തീരുമാനത്തിന് സാധ്യത. ഗം​ഗാവലി പുഴയില്‍ കൂടുതല്‍ പോയിന്റുകളില്‍ മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയും സംഘവും നാളെയും തെരച്ചില്‍ നടത്തും. ഏറെ ശ്രമകരമായ ദൗത്യത്തില്‍ ഫലം കണ്ടില്ലെങ്കില്‍ എങ്ങനെ ദൗത്യം മുന്നോട്ട് കൊണ്ടു പോകും എന്ന കാര്യത്തില്‍ പ്രധാനപ്പെട്ട...

വൈറലാകാൻ ട്രെയിനിൽ സാഹസികയാത്ര നടത്തിയ യുവാവിന്റെ കൈയും കാലും നഷ്ടമായി

മുംബൈ: കുതിച്ചുപായുന്ന ട്രെയിനിൽ ചാടിക്കയറുന്ന വീഡിയോ പകർത്തി വൈറലായ യുവാവിന് കൈയും കാലും നഷ്ടമായി. മുംംബെ വാഡാല സ്വദേശിയായ ഫർഹത്ത് ഷെയ്ഖാണ് ദുരന്തത്തിന് ഇരയായത്. കഴിഞ്ഞ മാർച്ച് ഏഴിനാണ് ഫർഹത്ത് അസം ഷെയ്ഖ് ഓടുന്ന ട്രെയിനിൽ ചാടിക്കയറുന്ന സാഹസിക വിഡിയോ പോസ്റ്റ് ചെയ്യുന്നതും വൈറലാകുന്നതും. ഇത് ശ്രദ്ധയിൽപ്പെട്ട ആർ.പി.എഫ് അജ്ഞാതനായ യുവാവിനെ​തിരെ കേസെടുക്കുകയും അ​ന്വേഷണം ആരംഭിക്കുകയും...

ബെംഗളൂരുവില്‍ 6 കിലോമീറ്റര്‍ കാര്‍ ഡ്രൈവിനേക്കാള്‍ വേഗം എത്തുക ‘നടന്നാ’ലെന്ന് ഗൂഗിള്‍ മാപ്പ്; കുറിപ്പ് വൈറല്‍

ബെംഗളൂരു എന്നും 'പീക്കാ'ണ്. തിരക്കില്‍ നിന്നും തിരക്കിലേക്കാണ് നഗരം നീങ്ങുന്നത്. എല്ലായിടത്തും തിരക്കോട് തിരക്ക്. റോഡായ റോഡുകളില്‍ വാഹനങ്ങള്‍ ഒരിഞ്ച് പോലും മുന്നോട്ട് നീങ്ങാനാകാതെ നില്‍ക്കുന്നു. 'പീക്ക് ബെംഗളൂരു' എന്ന വിശേഷണം തന്നെ അങ്ങനെ ഉണ്ടായതാണ്. നിരവധി തവണ സമൂഹ മാധ്യമ ഉപയോക്താക്കള്‍ ബെംഗളൂരുവിന്‍റെ പീക്ക് അവസ്ഥകളെ കുറിച്ച് എഴുതിയിട്ടുണ്ട്. 10 കിലോമീറ്റര്‍ യാത്രയ്ക്ക്...

ഇന്ത്യയുടെ തലവര മാറുമോ?; കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തി

ബെംഗളുരു: കര്‍ണാടകയില്‍ വൻ ലിഥിയം നിക്ഷേപം കണ്ടെത്തിയതായി കേന്ദ്ര എര്‍ത്ത് സയന്‍സസ്, ശാസ്ത്ര-സാങ്കേതിക വിദ്യാ മന്ത്രി ഡോ.ജിതേന്ദ്ര സിങ്. കര്‍ണാടകയിലെ മാണ്ഡ്യ, യദ്ഗിരി ജില്ലകളിലാണ് ലിഥിയം നിക്ഷേപം കണ്ടെത്തിയത്. ആണവോര്‍ജ വകുപ്പിന് കീഴിലുള്ള ആറ്റോമിക് മിനറല്‍സ് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലോറേഷന്‍ ആന്‍ഡ് റിസര്‍ച്ച് (എഎംഡി) നടത്തിയ പ്രാഥമിക സര്‍വേകളിലും പര്യവേക്ഷണങ്ങളിലുമാണ് മാണ്ഡ്യ ജില്ലയിലെ മര്‍ലഗല്ല...

ഇന്ത്യാസഖ്യത്തിനൊപ്പം ചേരാന്‍ ജഗന്‍മോഹന്‍ റെഡ്ഡി; ആന്ധ്രയില്‍ കോണ്‍ഗ്രസിന് കരുത്താകും; ബിജെപിക്ക് തിരിച്ചടി

ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്‍മോഹന്‍ റെഡ്ഡി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്ത്യസംഖ്യത്തോട് അടുക്കുന്നു. അവിഭക്ത ആന്ധ്രയുടെ മുഖ്യമന്ത്രിയായിരുന്ന വൈ.എസ്.രാജശേഖര റെഡ്ഡിയുടെ മകനായ ജഗന്‍ പിതാവിന്റെ മരണശേഷം ഹൈക്കമാന്‍ഡുമായി തെറ്റിയാണ് കോണ്‍ഗ്രസ് വിട്ടു പുതിയ പാര്‍ട്ടി രൂപീകരിച്ചത്. 2014ലെ സംസ്ഥാന വിഭജനത്തിനു ശേഷം ഒരു എംഎല്‍എയോ എംപിയോ കോണ്‍ഗ്രസിന് ആന്ധ്രയില്‍നിന്ന് ഉണ്ടായിട്ടില്ല. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിനു...

പൊതിച്ചോറില്‍ അച്ചാറില്ല: ഹോട്ടല്‍ ഉടമയ്ക്ക് 35,000 രൂപ പിഴ!

പൊതിച്ചോറില്‍ അച്ചാറില്ലെന്ന ഉപഭോക്താവിന്റെ പരാതിയെ തുടര്‍ന്ന് ഹോട്ടല്‍ ഉടമക്ക് 35,250 രൂപ പിഴ ചുമത്തി. തമിഴ്‌നാട് വില്ലുപുരത്തെ ഹോട്ടല്‍ ഉടമക്കാണ് ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്‍ പിഴ ചുമത്തിയത്. 45 ദിവസത്തിനകം പണം അടച്ചില്ലെങ്കില്‍ പ്രതിമാസം 9 ശതമാനം പലിശ സഹിതം പിഴ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷം മുമ്പത്തെ സംഭവത്തിലാണ് ഉപഭോക്തൃ പരാതി...
- Advertisement -spot_img

Latest News

ഏഴ് റൺസിന് ഓള്‍ ഔട്ട്! അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ ഐവറി കോസ്റ്റിന് നാണക്കേടിന്റെ പുതിയ റെക്കോർഡ്

അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...
- Advertisement -spot_img