Monday, February 24, 2025

National

മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങി, പണമയയ്ക്കണമെന്ന് തട്ടിപ്പ് കോൾ; അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

ആ​ഗ്ര: ഫോൺ വഴിയുള്ള തട്ടിപ്പുകളിലൂടെ ആളുകൾക്ക് പണം നഷ്ടമാവുന്ന സംഭവങ്ങൾ സർവസാധാരണമാണ്. എന്നാൽ ഇത്തരമൊരു തട്ടിപ്പ് ശ്രമം ഒരു സ്ത്രീയുടെ ജീവൻ നഷ്ടപ്പെടുത്തിയ അവസ്ഥയിലെത്തി. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് 58കാരിക്ക് ജീവൻ നഷ്ടമായത്. സർക്കാർ സ്കൂൾ ടീച്ചറായ 58കാരി മാലതി വർമയാണ് ഫോൺകോളിന് പിന്നാലെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. തിങ്കളാഴ്ചയാണ്, മാലതിയുടെ കോളജ് വിദ്യാർഥിയായ മകൾ സെക്സ്...

പ്രവാചകനെതിരെ വിദ്വേഷ പരാമര്‍ശം; ഹിന്ദു പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസ്

ഗസിയാബാദ്: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ സംഭവത്തില്‍ യുപി ഗസിയാബാദ് ദസ്‍നാ ദേവി ക്ഷേത്രത്തിലെ പ്രധാന പുരോഹിതന്‍ യതി നരസിംഹാനന്ദിനെതിരെ കേസെടുത്തു. സെപ്തംബർ 29ന് ഗസിയാബാദിലെ ഹിന്ദിഭവനില്‍ നടന്ന മതപരമായ ചടങ്ങിനിടെയായിരുന്നു നരസിംഹാനന്ദിന്‍റെ വിദ്വേഷ പ്രസംഗം. https://twitter.com/zoo_bear/status/1841871286793806302?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1841871286793806302%7Ctwgr%5E874d41a13bdbdad0f933267d52ef70ec0a8a6a53%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Findia%2Ffir-against-yati-narsinghanand-for-hate-speech-against-prophet-muhammad-268327 "എല്ലാ ദസറയിലും കോലം കത്തിക്കേണ്ടി വന്നാൽ നിങ്ങള്‍ മുഹമ്മദിൻ്റെ കോലം കത്തിക്കുക." എന്നാണ് പുരോഹിതന്‍ പറഞ്ഞത്....

അമിത് ഷായുടെ ​യോ​ഗത്തിൽ നിന്നിറങ്ങി നേരെ രാഹുൽ ​ഗാന്ധിയുടെ വേദിയിലേക്ക്; ബിജെപിയെ ഞെട്ടിച്ച് അശോക് തൻവർ

ദില്ലി: അമിത് ഷായെ സാക്ഷിയാക്കി ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് ബിജെപി നേതാവ് കോൺ​ഗ്രസിൽ ചേർന്നു. മുൻ എംപി അശോക് തൻവറാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്നത്. അമിത് ഷായുടെ യോ​ഗത്തിന് ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്....

‘താൻ ചെയ്തത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം’; ഇനി ഒരു തരത്തിലും വിവാദത്തിനില്ലെന്ന് ഈശ്വർ മാൽപെ

ബെം​ഗളൂരു: തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് ക‍‍ർണാടകയിലെ പ്രാദേശിക മുങ്ങൽ വിദ​ഗ്ധനായ ഈശ്വർ മാൽപെ. തനിക്കെതിരെ കേസുണ്ട് എന്നത് ചില മാധ്യമങ്ങളുടെ വ്യാജപ്രചാരണമെന്ന് ഈശ്വർ മാൽപെ പറഞ്ഞു. ഷിരൂർ തെരച്ചിൽ വിഷയത്തിൽ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താൻ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവർക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വർ...

ഗോവിന്ദയെ വിശ്വസിക്കാതെ പൊലീസ്, കാലില്‍ വെടിയേറ്റ സംഭവത്തില്‍ ട്വിസ്റ്റ് !

മുംബൈ: റിവോൾവർ അബദ്ധത്തിൽ നിലത്ത് വീണ് വെടിപൊട്ടി കാലിന് പരിക്കേറ്റുവെന്ന നടൻ ഗോവിന്ദയുടെ മൊഴി വിശ്വസിക്കാതെ മുംബൈ പോലീസ്. സംഭവത്തിൽ മുംബൈ ക്രൈംബ്രാഞ്ചും സമാന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ ബുധനാഴ്ച നടനെ ആശുപത്രിയിൽ സന്ദർശിച്ചു, വിവിധ ദേശീയ മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഗോവിന്ദ സംഭവവുമായി ബന്ധപ്പെട്ട നല്‍കിയ മൊഴി പൊലീസ് വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം....

ഇന്ത്യന്‍ താരത്തെ കുറിച്ച് സ്മിത്ത് ; എനിക്ക് അവനെ മൈതാനത്ത് കാണുന്നത് തന്നെ അസ്വസ്തതയാണ്

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പ്രധാന ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. 2024 ടി20 ലോകകപ്പ് വിജയത്തിന് ശേഷം ടി20കളില്‍നിന്ന് വിരമിച്ചിട്ടും, ടെസ്റ്റ്, ഏകദിന ടീമുകളില്‍ ജഡേജ ഇപ്പോഴും നിര്‍ണായക ഘടകമാണ്. ബാറ്റര്‍മാര്‍ക്ക് ആശ്വാസം നല്‍കാത്ത കര്‍ശനമായ ബോളിംഗിന് പേരുകേട്ട ജഡേജ, വിവിധ കാരണങ്ങളാല്‍ ഓസ്ട്രേലിയന്‍ ബാറ്റര്‍ സ്റ്റീവ് സ്മിത്തിന് ഒരു ചൊടിപ്പിക്കുന്ന സാന്നിധ്യമാണ്. ക്രീസില്‍ തന്റെ പ്രകടനശേഷിയിലൂടെ...

നടന്‍ ഗോവിന്ദയ്ക്ക് വെടിയേറ്റു; ഐസിയുവില്‍

ബോളിവുഡ് താരം ഗോവിന്ദയ്ക്ക് സ്വന്തം റിവോള്‍വറില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റു. വീട്ടിൽ വച്ച് സ്വന്തം റിവോൾവർ പരിശോധിക്കുന്നതിനിടെ കാലിലാണ് വെടിയേറ്റത്. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തയ്ക്ക് തിരിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം. നടന്‍റെ കാലില്‍ നിന്നും വെടിയുണ്ട നീക്കം ചെയ്തതായും നില തൃപ്തികരമാണെന്നും അദ്ദേഹത്തിന്‍റെ മാനേജര്‍ അറിയിച്ചു. പുലര്‍ച്ചെ 6 മണിക്ക് കൊല്‍ക്കത്തയിലേക്ക് പുറപ്പെടുന്ന വിമാനത്തില്‍ ഗോവിന്ദയും മാനേജരും...

56 വര്‍ഷത്തിന് ശേഷം മലയാളി സൈനികന്റെ മൃതശരീരം കണ്ടെത്തിയെന്ന് സൈന്യം, ബന്ധുക്കളെ അറിയിച്ചു

ദില്ലി : 1968 ഫെബ്രുവരി 7 ന് ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ മരിച്ചവരെ കണ്ടെത്താനുള്ള ദൗത്യം പത്തു ദിവസം കൂടി തുടരും. പത്തനംതിട്ട സ്വദേശി തോമസ് ചെറിയാനടക്കം 4 പേരുടെ മൃതദേഹങ്ങളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഇതിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞിരുന്നു. നാലാമത്തെ മൃതദ്ദേഹം ആരുടേതെന്ന് വ്യക്തമായി തിരിച്ചറിഞ്ഞില്ലെങ്കിലും ബന്ധുക്കളെക്കുറിച്ച് സൂചന ലഭിച്ചതായി സൈന്യം...

ഗുജറാത്തിൽ 500 വർഷം പഴക്കമുള്ള പള്ളിയും ഖബറിസ്ഥാനും തകർത്തു

ഗാന്ധിനഗർ: സുപ്രീംകോടതിയുടെ ഉത്തരവ് പൂർണമായി ലംഘിച്ച് ഗുജറാത്തിലെ ഗിർ സോമനാഥ് ജില്ലയിൽ അഞ്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള പള്ളിയും ദർഗയും ഖബറിസ്ഥാനും ബുൾഡോസർ ഉപയോഗിച്ച് തകർത്തു. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് പ്രാദേശിക ഭരണകൂടത്തി​ന്‍റെ നടപടി. അനധികൃതമെന്നാരോപിച്ച് സ്ഥലത്തെ സോംനാഥ ക്ഷേത്രത്തിന് സമീപത്തുള്ള കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെയാണ് മസ്ജിദും തകര്‍ത്തത്. രാജ്യത്തുടനീളമുള്ള എല്ലാ പൊളിക്കലുകളും നിർത്തിവെക്കാൻ പത്ത് ദിവസം മുമ്പ്...

അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; 5 ലക്ഷം ആശ്വാസധനം നൽകും

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നൽകുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. അതേസമയം,...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img