Monday, February 24, 2025

National

ആശ്വാസ വാർത്ത ! ആധാർ സൗജന്യമായി അപ്ഡേറ്റ് ചെയ്യാനുള്ള തീയതി നീട്ടി; ഇത് കളിയല്ല, വേഗം ചെയ്തോളൂ…

ദില്ലി: സൗജന്യമായി ആധാർ അപ്ഡേറ്റ് ചെയ്യാനുള്ള തീയതി 2024 ഡിസംബർ 14 വരെ നീട്ടി. ജൂൺ 14ന് ശേഷം ഇത് രണ്ടാം തവണയാണ് UIDAI അപ്ഡേറ്റ് ചെയ്യാനുള്ള സമയപരിധി നീട്ടുന്നത്. ആധാർ വിശദാംശങ്ങൾ സൗജന്യമായി അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ യുഐഡിഎഐയുടെ ഓൺലൈൻ പോർട്ടലിലൂടെ മാത്രമേ ലഭ്യമാകൂ. തിരിച്ചറിയൽ-മേൽവിലാസ രേഖകൾ myaadhaar.uidai.gov.in വഴി...

ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്..ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം, ഇനി മുതൽ ബുക്കിം​ഗ് 60 ദിവസം മുമ്പ്

ചെന്നൈ: റെയിൽവെ ടിക്കറ്റ് ബുക്കിം​ഗ് നിയമത്തിൽ മാറ്റം വരുത്തി റെയിൽവേ. ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയുക 60 ദിവസം മുമ്പ് മാത്രമാണ്. നേരത്തെ 120 ദിവസം മുമ്പ് ബുക്ക് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ പുതിയ നിയമ പ്രകാരം ഇത് 60 ദിവസത്തേക്ക് ചുരുക്കിയിരിക്കുകയാണ് റെയിൽവേ. മാറ്റം നവംബർ ഒന്ന് മുതൽ നിലവിൽ...

രാജ്യത്തെ വലിഞ്ഞുമുറുക്കുന്ന അർബുദം; കേസുകളും മരണവും കുത്തനെ ഉയരുമെന്ന് പഠനം

ഇന്ത്യയില്‍ അർബുദ നിരക്കുകള്‍ വർധിക്കുന്നതായി റിപ്പോർട്ട്. പുരുഷന്മാരില്‍ ചുണ്ട്, വായ അർബുദങ്ങളാണ് കൂടുതലായും കണ്ടുവരുന്നത്. സ്ത്രീകള്‍ക്കിടയില്‍ സ്തനാർബുദ കേസുകളും. ഇന്ത്യയിലെ ഏറ്റവും വലിയ ഗവേഷണ ഏജൻസിയായ ഐസിഎംആർ-നാഷണല്‍ സെന്റർ ഫോർ ഡിസീസ് ഇൻഫോമാറ്റിക്‌സ് ആൻഡ് റിസേർച്ചിന്റെതാണ് ഗവേഷണ റിപ്പോർട്ട്. ഇകാൻസർ ജേർണലിലാണ് ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളിലെ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക)...

‘മാപ്പ് പറഞ്ഞോളൂ, പ്രശ്‌നം തീരും’: ബിഷ്‌ണോയ് സംഘത്തിന്റെ ഭീഷണിക്കിടെ സൽമാൻ ഖാനോട് ബിജെപി നേതാവ്

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മുതിര്‍ന്ന നേതാവ് ബാബ സിദ്ദീഖിയുടെ കൊലപാതകത്തിന് പിന്നാലെ അദ്ദേഹവുമായി അടുപ്പമുള്ളവരൊക്കെ കരുതിയിരിക്കണമെന്ന് ഭീഷണി മുഴക്കിയിരിക്കുകയാണ് ബിഷ്‌ണോയ് സംഘം. സിദ്ദീഖിയുമായി വളരെ അടുത്ത ബന്ധമുള്ള സൽമാൻ ഖാനെതിരെ തോക്കുമായി നേരത്തെ തന്നെ ബിഷ്‌ണോയ് സംഘമുണ്ട്. ബിഷ്‌ണോയ് സമുദായം പവിത്രമായി കാണുന്ന കൃഷ്ണ മൃഗത്തെ വേട്ടയാടിയ സംഭവമാണ് സൽമാൻ ഖാനെതിരെ തിരിയാൻ ബിഷ്‌ണോയ് സംഘത്തെ പ്രേരിപ്പിക്കുന്നത്....

‘കോവിഡ് വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലം ഉണ്ടാകുമായിരുന്നു’; പാർശ്വഫലം പരിശോധിക്കണമെന്ന ഹരജിയിൽ സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് വാക്സിൻ രക്തം കട്ടപിടിക്കുന്നതുപോലുള്ള പാർശ്വഫലങ്ങളുണ്ടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയുള്ള പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. വിവാദം സൃഷ്ടിക്കാനാണ് ഹരജിയെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചിന്റെ നടപടി. വാക്‌സിന്‍ ഇല്ലായിരുന്നെങ്കിൽ എന്തൊക്കെ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്നുകൂടി മനസ്സിലാക്കണമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. കോവിഷീല്‍ഡിന്റെ പാര്‍ശ്വഫലം വിദഗ്ധരടങ്ങിയ മെഡിക്കല്‍ പാനല്‍...

മദ്രസകൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾക്ക് സഹായം നൽകരുത്; സംസ്ഥാനങ്ങൾക്ക് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം

ദില്ലി : രാജ്യത്തെ മദ്രസകൾ നിർത്തലാക്കണമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ നിർദേശം. മദ്രസകൾക്കുളള സഹായങ്ങൾ നിർത്തലാക്കണം, മദ്രസ ബോർഡുകൾ നിർത്തലാക്കണം തുടങ്ങിയ നിർദ്ദേശങ്ങൾ ദേശീയ ബാലാവകാശ കമ്മീഷൻ സംസ്ഥാനങ്ങൾ നൽകി. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കമ്മീഷൻ അയച്ച കത്തിലെ വിവരങ്ങളാണ് പുറത്ത് വന്നത്. മദ്രസകളെ കുറിച്ച് കമ്മീഷൻ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. ഈ...

മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു

മുംബൈ: എൻസിപി അജിത് പവാർ വിഭാഗം നേതാവും മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിയെ വെടിവെച്ച് കൊന്നു. മഹാരാഷ്ട്രയിലെ ബാന്ദ്ര ഈസ്റ്റ് മണ്ഡലത്തിലെ എംഎൽഎയാണ് ബാബ സിദ്ദിഖി. ‌കോൺഗ്രസിൽനിന്ന് കഴിഞ്ഞ ഫെബ്രുവരിയിലാണ് സിദ്ദിഖി എൻസിപി അജിത്പവാർ വിഭാഗത്തിൽ ചേർന്നത്. ബോളിവുഡിൽ വലിയ സ്വാധീനമുള്ള രാഷ്ട്രീയ നേതാവ് കൂടിയാണ് സിദ്ദിഖി.

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

ദില്ലി: പ്രമുഖ വ്യവസായി ടാറ്റ ഗ്രൂപ്പ് മുന്‍ ചെയര്‍മാന്‍ രത്തൻ ടാറ്റ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതൽ 2012 വരെ ടാറ്റ ഗ്രൂപ്പ് ചെയർമാൻ ആയിരുന്നു. രാജ്യം പത്മഭൂഷണും പത്മവിഭൂഷണും നൽകി ആദരിച്ച വ്യക്തിയായിരുന്നു രത്തൻ ടാറ്റ. അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ 4 ദിവസമായി ചികിത്സയില്‍ കഴിയുകയായിരുന്നു...

ഹരിയാന തെരഞ്ഞെടുപ്പ് അട്ടിമറിച്ചു, ഇവിഎമ്മിലും വോട്ടെണ്ണലിലും പരാതിയെന്ന് കോൺ​ഗ്രസ്

ഡൽഹി: ഹരിയാന തെരഞ്ഞെടുപ്പിൽ അട്ടിമറി ആരോപിച്ച് കോൺഗ്രസ്‌ രം​ഗത്ത്. തങ്ങളിൽ നിന്ന് വിജയം തട്ടിപ്പറിച്ചുവെന്ന് കോൺ​ഗ്രസ് നേതാവ് ജയ്റാം രമേശ്‌ പറഞ്ഞു. തെരഞ്ഞെടുപ്പിൽ ഹരിയാനയിൽ അട്ടിമറി നടന്നതായി വിവിധ ഇടങ്ങളിൽ നിന്ന് പാർട്ടിക്ക് ഗൗരവകരമായ പരാതികൾ ലഭിച്ചിട്ടുണ്ടെന്നും‌ അതിൻ കൂടുതലും കൗണ്ടിങ് നടപടിയെ കുറിച്ചും ഇവിഎം മെഷീനെ കുറിച്ചാണെന്നും അദ്ദേഹം പറഞ്ഞു. കുറഞ്ഞത് മൂന്ന് ജില്ലകളിൽ...

ഹരിയാനയിലും ജമ്മു കശ്മീരിലും വൻ മുന്നേറ്റം; ദില്ലിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം, ലഡ്ഡു വിതരണം

ദില്ലി:ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ ഫല സൂചനകള്‍ വരുമ്പോഴേക്കും വിജയം ഉറപ്പിച്ച് കോണ്‍ഗ്രസിന്‍റെ ആഘോഷം. രാവിലെ എട്ടരയോടെയുള്ള ഫല സൂചനകള്‍ പ്രകാരം ഹരിയാനയിൽ കോണ്‍ഗ്രസിന്‍റെ തേരോട്ടമാണ് കാണുന്നത്. ഹരിയാനയിലെ ലീഡ് നിലയിൽ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം മറികടന്നു. നിലവിൽ 74 സീറ്റുകളിലാണ് ഹരിയാനയിൽ കോണ്‍ഗ്രസ് മുന്നേറുന്നത്. ബിജെപി 11 സീറ്റുകളിലും മറ്റുള്ളവര്‍...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img