ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം 2070 ഓടെ ഏഷ്യയിലും പസഫിക് മേഖലയിലുടനീളമുള്ള രാജ്യങ്ങളുടെ ജി.ഡി.പിയിൽ 16.9 ശതമാനം ഇടിവിന് കാരണമാകുമെന്നും ഇന്ത്യയിൽ 24.7 ശതമാനം ജി.ഡി.പി ഇടിവ് ഉണ്ടാകുമെന്നും ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കിന്റെ റിപ്പോർട്ട്.
ഉയർന്ന കാർബൺ ബഹിർഗമനത്തിന്റെ ഫലമായുള്ള ആഗോളതാപനത്തിന്റെ സാഹചര്യത്തിൽ സമുദ്രനിരപ്പ് ഉയരുന്നതും തൊഴിൽ ഉൽപാദനക്ഷമത കുറയുന്നതും ഏറ്റവും വലിയ നഷ്ടത്തിലേക്ക് നയിക്കും. താഴ്ന്ന...
ദില്ലി: വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വർധിപ്പിച്ചിരിക്കുന്നത്. ചെന്നൈയിൽ 1964.50 രൂപയായി ഉയർന്നിട്ടുണ്ട്. 157.5 രൂപയാണ് 4 മാസത്തിനിടെ കൂടിയത്. ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.
നവംബര്‍ ഒന്നുമുതല്‍ സാമ്പത്തികരംഗവുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുന്നത്. ആഭ്യന്തര പണ കൈമാറ്റവുമായി ബന്ധപ്പെട്ട് ആര്‍ബിഐയുടെ പുതിയ ചട്ടം ഉള്‍പ്പെടെയാണ് മാറ്റം. ഈ മാറ്റങ്ങളുടെ വിശദാംശങ്ങള്‍ ചുവടെ:
1. ട്രെയിന്‍ ടിക്കറ്റ് ബുക്കിങ്
മുമ്പത്തെ 120 ദിവസത്തെ ബുക്കിങ് കാലയളവിനെ അപേക്ഷിച്ച് ഇനി 60 ദിവസം മുമ്പ് മാത്രമേ യാത്രക്കാര്‍ക്ക് ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍...
രാജ്യത്ത് ഏക സിവിൽ കോഡ് ഉടൻ നടപ്പാക്കുമെന്നും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് സംവിധാനം എത്രയും വേഗം പ്രയോഗത്തിൽ വരുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സർദാർ വല്ലഭായ് പട്ടേലിന്റെ 149-ാം ജന്മവാർഷികത്തിൽ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
”രാജ്യത്തെ ഏകീകരിക്കാനാണ് ഏക സിവിൽ കോഡും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്...
നര്‍മദ (ഗുജറാത്ത്) : ഒരു രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏകത ദിവസ് ആഘോഷചടങ്ങില്‍ സംസാരിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യം ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിലേക്ക് നീങ്ങുകയാണ്. സെക്കുലര്‍ സിവില്‍ കോഡാണിതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരായ പരോക്ഷ വിമര്‍ശനവും പ്രധാനമന്ത്രി ഉന്നയിച്ചു. ചില...
ഹൈദരാബാദ്: ജനങ്ങളുടെ ആരോഗ്യ സുരക്ഷ മുന്‍നിര്‍ത്തി പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഒരുവര്‍ഷത്തേക്ക് നിരോധിച്ച് തെലങ്കാന സര്‍ക്കാര്‍. മയോണൈസ് കഴിച്ചതിനെ തുടര്‍ന്ന് ധാരാളം ഭക്ഷ്യവിഷബാധ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണിത്.
കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ മോമോസ് കഴിച്ച് ഒരാള്‍ മരിക്കുകയും 15 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നിരോധനത്തിന് സര്‍ക്കാര്‍ ഒരുങ്ങിയത്.
ബുധനാഴ്ച പ്രാബല്യത്തില്‍ വന്ന നിരോധനം,...
തിരുന്നാവായ: ദേശീയപാതകളിൽ എ.ഐ കാമറ സ്ഥാപിക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. ട്രാഫിക് ലംഘനം കണ്ടെത്തി റോഡ് നിയമങ്ങള്‍ ലംഘിക്കുന്നവരില്‍ നിന്ന് പിഴ വേഗത്തില്‍ ഈടാക്കുകയാണ് മുഖ്യലക്ഷ്യം. ഇതിനായി സ്വകാര്യ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി. നൂതന സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങൾ കേന്ദ്ര ഗതാഗത വകുപ്പ് ആരംഭിച്ചു കഴിഞ്ഞു.
സാറ്റ്ലൈറ്റ് ബന്ധിത ടോള്‍ സംവിധാനത്തെ കുറിച്ചു പഠിച്ചു വരികയാണ്.
സംസ്ഥാന...
ന്യൂഡൽഹി; കാലാവസ്ഥാ വ്യതിയാനം രാജ്യത്തെ ബാധിക്കുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചവ്യാധികൾ വൻതോതിൽ പടരാൻ സാധ്യതയെന്ന് പഠനറിപ്പോർട്ട്. അന്താരാഷ്ട്ര ആരോഗ്യ-കാലാവസ്ഥാ ജേർണലായ ലാൻസെറ്റിന്റെ പഠനറിപ്പോർട്ടിലാണ് പകർച്ചവ്യാധികളുടെ വ്യാപനത്തെക്കുറിച്ച് പ്രതിപാധിക്കുന്നത്.
വർധിച്ചുവരുന്ന ചൂട് ഹിമാലയത്തിന്റെ താഴ്വരയിലുള്ള പ്രദേശത്ത് വൻതോതിൽ മലേറിയ പടർത്തുകയും രാജ്യത്തുടനീളം ഡെങ്കിപ്പനി പടരുന്നതിന് കാരണമാവുകയും ചെയ്യും.
122 വിദഗ്ധർ ചേർന്ന് വികസിപ്പിച്ചെടുത്ത കാലാവസ്ഥാ വ്യതിയാനത്തെയും ആരോഗ്യത്തെയും കുറിച്ചുള്ള...
ന്യൂഡല്‍ഹി: മുസ്ലിം രാജ്യങ്ങളില്‍ വഖ്ഫ് ബോര്‍ഡോ വഖ്ഫ് സ്വത്തുക്കളോ ഇല്ലെന്ന തെറ്റായ വിവരം നല്കി കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പി.ഐ.ബി). കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന വിവാദ വഖ്ഫ് ഭേദഗതി ബില്ലിനെതിരേ പ്രതിപക്ഷം രംഗത്തുവരികയും ബില്ല് സംയുക്ത പാര്‍ലമെന്ററി സമിതിക്ക് (ജെ.പി.സി) വിടുകയുംചെയ്ത സാഹചര്യത്തില്‍ ബില്ല് സംബന്ധിച്ച് പി.ഐ.ബി നല്കിയ വിശദീകരണത്തിലാണ് തെറ്റായ വിവരം...
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...