ദീപാവലി കഴിഞ്ഞതിന് പിന്നാലെ ദില്ലിയിലെയും സമീപ സംസ്ഥാനങ്ങളിലെയും വായു മലിനീകരണം അതിന്റെ ഏറ്റവും ഉയരത്തിലാണെന്ന് റിപ്പോര്ട്ടുകൾ ചൂണ്ടിക്കാട്ടുന്നു. പഞ്ചാബ്, രാജസ്ഥാന് തുടങ്ങിയ അയല് സംസ്ഥാനങ്ങളിലെ കര്ഷകര് കൃഷിയൊരുക്കത്തിന് മുമ്പ് തീയിടുന്നതാണ് പ്രശ്നം രൂക്ഷമാക്കുന്നതെന്ന് പറഞ്ഞ് സര്ക്കാര് കൈയൊഴിയുന്നു. അതേസമയം വ്യാവസായിക പുകയോടൊപ്പം ദീപാവലിക്ക് പൊട്ടിച്ച പടക്കങ്ങള് ഉയര്ത്തിയ മലിനീകരണം കൂടിയാകുമ്പോള് ദില്ലിയില് ശുദ്ധവായു ഒരു...
അടുത്ത രണ്ട് മാസത്തിനുള്ളില് ഇന്ത്യയില് 48 ലക്ഷം വിവാഹങ്ങള് നടക്കുമെന്ന് കോണ്ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ ട്രേഡേഴ്സ് (CAIT) റിപ്പോര്ട്ട്. നവംബര്, ഡിസംബര് മാസങ്ങളിലായിട്ടാണ് വിവാഹങ്ങള് നടക്കുക. വിവാഹ സീസണില് രാജ്യത്ത് 6 ലക്ഷം കോടിരൂപയുടെ ബിസിനസ് നടക്കുമെന്നും ഈ റിപ്പോര്ട്ടില് പറയുന്നു.
ഇക്കാലയളവില് ഡല്ഹിയില് മാത്രം 4.5 ലക്ഷം വിവാഹങ്ങള് നടക്കുമെന്നും 1.5 ലക്ഷം...
ന്യൂഡൽഹി: യുപി മദ്രസാ നിയമത്തിന്റെ നിയമസാധുത ശരിവച്ച് സുപ്രിംകോടതി. നിയമത്തിനെതിരായ അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് കോടതി റദ്ദാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റേതാണു ഉത്തരവ്.
2004ലെ ഉത്തർപ്രദേശ് മദ്രസ എജ്യുക്കേഷൻ ആക്ടിന്റെ നിയമസാധുതയാണ് കോടതി ശരിവച്ചത്. മദ്രസകൾ ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമാണെന്നും പ്രവർത്തനം തുടരാമെന്നും കോടതി അറിയിച്ചു.
ഡല്ഹി: കോൺഗ്രസിനോടുള്ള സമീപനത്തിൽ സീതാറാം യെച്ചൂരിയുടെ നയം മാറ്റി സിപിഎം. പാർട്ടി കോൺഗ്രസിനുള്ള രാഷ്ട്രീയ അവലോകന റിപ്പോർട്ടിലാണ് നയം മാറ്റം. ഇൻഡ്യ സഖ്യവുമായി സഹകരിക്കുന്നത് പാർലമെന്റിലും ചില തെരഞ്ഞെടുപ്പുകളിലും ഒതുങ്ങണം എന്നാണ് റിപ്പോർട്ടിലുള്ളത്. കോൺഗ്രസിന്റെ മൃദു ഹിന്ദുത്വ നിലപാടുകളെ തുറന്നു കാട്ടണം. ഇസ്ലാമിക മതമൗലിക വാദത്തെ ശക്തമായി ചെറുക്കണം. ഇടതു പാർട്ടികളുടെ ഐക്യത്തിന് പ്രാധാന്യം...
ന്യൂഡൽഹി: ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യുന്നത് മുതൽ ട്രെയ്നിൽ ഭക്ഷണം ഓർഡർ ചെയ്യുന്നത് വരെ ഒറ്റ ആപ്പിൽ അവതരിപ്പിക്കാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. ‘സൂപ്പർ മൊബൈൽ ആപ്ലിക്കേഷൻ’ അഥവാ ‘സൂപ്പർ ആപ്’ ഈ വർഷം അവസാനത്തോടെ റെയിൽവേ പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സെന്റർ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് ആണ് ആപ് വികസിപ്പിച്ചത്.
റെയിൽവേയുടെ...
രാജ്യത്ത് ഇത് ഉത്സവ കാലമാണ്. വിവിധ ആഘോഷങ്ങളും പരിപാടികളും പ്രമാണിച്ച് ഇന്ത്യയിലെ ബാങ്കുകൾ നവംബറിൽ 13 ദിവസം അടച്ചിടും. ബാങ്കിലെത്തി ഇടപാടുകൾ നടത്തേണ്ടവർ ഈ അവധികൾ അറിഞ്ഞിരിക്കണം. ഇല്ലെങ്കിൽ, അവസാന നിമിഷത്തിലെ അസൗകര്യം ചിലപ്പോൾ പലർക്കും വലിയ നഷ്ടങ്ങളുണ്ടാക്കിയേക്കും. അതേസമയം, ബാങ്ക് അവധി ദിവസങ്ങളിൽ മൊബൈൽ ബാങ്കിംഗ്, യുപിഐ, ഇന്റർനെറ്റ് ബാങ്കിംഗ് തുടങ്ങിയ ഡിജിറ്റൽ...
അഹമ്മദാബാദ്: വീടിനരികിൽ നിർത്തിയിട്ട കാറിനുള്ളിൽ കളിക്കുന്നതിനിടെ ഡോർ ലോക്കായതിനെ തുടർന്ന് സഹോദരങ്ങളായ നാല് കുഞ്ഞുങ്ങൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അമ്രേലിയിൽ രൺധിയ ഗ്രാമത്തിലാണ് സംഭവം. മധ്യപ്രദേശ് സ്വദേശികളുടെ മക്കളാണ് മരിച്ചത്. ജോലിക്ക് പോയിരുന്ന രക്ഷിതാക്കൾ തിരിച്ചെത്തിയപ്പോഴാണ് ദാരുണസംഭവം ശ്രദ്ധയിൽപെട്ടത്.
മധ്യപ്രദേശ് സ്വദേശിയായ സോബിയ മച്ചാർ എന്നയാളുടെ മക്കളായ സുനിത (എഴ്), സാവിത്രി (നാല്), വിഷ്ണു (അഞ്ച്),...
യുപി: ക്ഷേത്രത്തിലെ എസിയിലെ വെള്ളം തീർഥമെന്ന് കരുതി കുടിച്ച് വിശ്വാസികൾ. മഥുര വൃന്ദാവനിലെ ബങ്കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രത്തിലെ ആനയുടെ പ്രതിമയിൽ നിന്നും വരുന്ന ജലം ചരണാമൃതം എന്ന പേരിൽ വിശ്വാസികൾ തീർഥമായി സേവിക്കാറുണ്ട്. പലരും ഇത് ഗ്ലാസിലാക്കി കുടിക്കാറും കുപ്പിയിലാക്കി കൊണ്ടുപോവാറും ശരീരത്തിൽ തളിക്കാറുമുണ്ട്. എന്നാൽ ചരണാമൃതത്തിന് പിന്നിലെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുകയാണ്...
മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി. രാജി വെച്ചില്ലെങ്കിൽ മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിയെ പോലെ കൊലപ്പെടുത്തുമെന്നാണ് ഭീഷണി. 10 ദിവസത്തിനകം യോഗി ആദിത്യനാഥ് രാജി വെയ്ക്കണം എന്നാണ് ഭീഷണി സന്ദേശത്തിലെ മുന്നറിയിപ്പ്. ശനിയാഴ്ചയാണ് മുംബൈ പൊലീസിന് ഭീഷണി സന്ദേശം ലഭിച്ചത്.
അജ്ഞാത നമ്പറിൽ നിന്ന് ശനിയാഴ്ച വൈകുന്നേരമാണ് മുംബൈ പൊലീസ് ട്രാഫിക്...
ഇന്ത്യന് റെയില്വേയുടെ പ്രീമിയം ട്രെയിനുകള് ഒഴികെയുള്ള ട്രെയിനുകളിലെ ശുചിത്വത്തെ കുറിച്ച് പരാതി പറയാത്ത യാത്രക്കാരില്ല. ഓരോ പരാതി ഉയരുമ്പോഴും 'പരാതി ഞങ്ങള് പരിശോധിക്കുന്നു' എന്ന പതിവ് മറുപടിയാകും ലഭിക്കുക. കഴിഞ്ഞ ദിവസം ഇന്ത്യന് റെയില്വേയുടെ ഒരു സെക്കന്റ് ക്ലാസ് ട്രെയിനില് കയറിയ വിദേശ വനിത ട്രെയിനിലെ ടോയ്ലന്റിന്റെ വീഡിയോ പങ്കുവച്ച് കൊണ്ട് അവയുടെ വൃത്തിയില്ലായ്മ...
ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ്...