കാമുകന് ഷാരോണ് രാജിനെ കഷായത്തില് കളനാശിനി കലക്കി കൊടുത്ത് കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില് ഉള്പ്പെടെ കോടതി വിധിയെ സ്വാഗതം ചെയ്ത് വലിയ ആഹ്ലാദപ്രകടനമാണ് നടക്കുന്നത്. കേരളത്തില് തൂക്കിലേറ്റാന് വിധിക്കപ്പെടുന്ന മൂന്നാമത്തെ മാത്രം പ്രതിയാണ് ഗ്രീഷ്മ, കൂട്ടത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയും ഗ്രീഷ്മ തന്നെ. നിലവില് കേരളത്തില് രണ്ട് വനിതാ...
പ്രവാചകൻ മുഹമ്മദ് നബിയെ അപമാനിച്ചെന്ന കേസിൽ ഇറാനിയൻ കോടതി ഗായകന് അമിര് ഹൊസൈന് മഘ്സൗദ്ലൂവിന് വധശിക്ഷ വിധിച്ചു. എഎഫ്പി വാർത്ത ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ദിവസമാണ് കോടതി അമിര് ഹൊസൈന് മഘ്സൗദ്ലൂവിന് വധശിക്ഷ വിധിച്ചത്.
ആമിർ തതാലു എന്നറിയപ്പെടുന്ന അമിര് ഹൊസൈന് മഘ്സൗദ്ലൂ 2016 മുതൽ നിരവധി കേസുകളിൽ അറസ്റ്റിലായിട്ടുണ്ട്. 2016 ഇൽ ജയിലിലായ...
ബെംഗ്ലൂരു: കർണാടകയിൽ നടു റോഡിൽ കൊള്ള നടത്തി കവർച്ച സംഘം. മൈസൂരു ജയപുരയിലെ ഹരോഹള്ളിക്ക് സമീപമായിരുന്നു കവർച്ച. ഡൽഹി രജിസ്ട്രേഷൻ ചെയ്ത ഇന്നോവ കാറിലെത്തിയായിരുന്നു കവർച്ച നടത്തിയത്. കേരള രജിസ്ട്രേഷൻ കാറാണ് സംഘം കവർച്ചക്കിരയാക്കിയത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. മലയാളിയായ ബിസിനസുകാരനെ നാലംഗസംഘം ആക്രമിച്ച് കാറും പണവും കവരുകയായിരുന്നു. അക്രമികള് കാര് തടഞ്ഞ്...
മുംബൈ: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റു. പരിക്കേറ്റ സെയ്ഫ് അലിഖാനെ മുംബൈ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടൻറെ ബാന്ദ്ര വെസ്റ്റിലെ വീട്ടിൽ കവർച്ച നടത്താൻ എത്തിയ ആളാണ് കുത്തിയതെന്നാണ് വിവരം. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
നടൻ്റെ വീട്ടിൽ കവർച്ച നടക്കുന്നതിനിടെയാണ് ആക്രമണം നടന്നത്. വീട്ടിൽ ശബ്ദം കേട്ട് നടനും കുടുംബവും എണീറ്റപ്പോഴാണ്...
ന്യൂഡല്ഹി: കേരളത്തില് വൈദ്യുതിവകുപ്പും മോട്ടോര്വാഹനവകുപ്പും കൊമ്പുകോര്ത്ത വാര്ത്ത നമ്മള് കേട്ടത് 2023-ലാണ്. കെ.എസ്.ഇ.ബിയുടെ വാഹനത്തില് തോട്ടി കെട്ടിവെച്ച് കൊണ്ടുപോയത് എ.ഐ. ക്യാമറയില് പെട്ടതോടെയാണ് എം.വി.ഡി. നോട്ടീസ് നല്കിയത്. പിന്നാലെ വൈദ്യുതി ബില് അടയ്ക്കാത്ത എം.വി.ഡി. ഓഫീസിലെ ഫ്യൂസൂരുകയും ചെയ്തു. പിന്നീട് കുറച്ചുകാലം രണ്ട് വകുപ്പുകളും തമ്മിലുള്ള യുദ്ധമാണ് നമ്മള് കണ്ടത്.
അതുപോലൊരു സാഹചര്യത്തിലേക്ക് നയിക്കാനിടയുള്ള സംഭവമാണ്...
ഭാരത് സീരിസ് പ്രകാരം കേരളത്തിൽ വാഹനം രജിസ്റ്റർ ചെയ്യാം. ഹൈക്കോടതിയാണ് രജിസ്ടട്രേഷന് അനുമതി നൽകിയത്. കേന്ദ്രം നടപ്പാക്കിയ ബി എച്ച് രജിസ്ട്രേഷനുള്ള വാഹനങ്ങൾ മറ്റ് സംസ്ഥാനത്തേക്ക് പോകുമ്പോൾ വീണ്ടും രജിസ്ട്രേഷൻ ആവശ്യമില്ല. സംസ്ഥാന രജിസ്ട്രേഷനുളള വാഹനങ്ങൾ ഒരു വർഷത്തിലധികം മറ്റൊരു സംസ്ഥാനത്ത് ഓടിക്കാൻ രജിസ്ട്രേഷൻ മാറ്റേണ്ടതുണ്ട്.
2021ലാണ് ഭാരത് സീരീസ് എന്ന സംവിധാനത്തിനായി കേന്ദ്ര റോഡ്...
ദില്ലി: എച്ച്എംപിവി വ്യാപനത്തില് ആശങ്കപ്പെടേണ്ട സാഹചര്യം രാജ്യത്തില്ലെന്ന് ആരോഗ്യ മന്ത്രാലയം. ഇതുവരെ 6 കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. രോഗികളുടെ ആരോഗ്യനിലയിൽ പ്രശ്നങ്ങളില്ലെന്നും ലോകാരോഗ്യ സംഘടനയും ഇന്ത്യയിലെ സാഹചര്യം നിരീക്ഷിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചൈനയിലെ വിവരങ്ങൾ കൃത്യമായി അറിയിക്കുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേര്ത്തു.
ചൈനയിൽ ഹ്യൂമൺ മെറ്റാ ന്യൂമോവൈറസ് രോഗബാധ വ്യാപകമായി റിപ്പോർട്ട് ചെയ്തതിന്...
മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.
മുംബൈ: സൂചിപ്പേടിയുള്ളവർ ഇനി കുത്തിവെപ്പിനെ പേടിക്കേണ്ട. സൂചി കുത്തിയതിന്റെ വേദനയില്ലാതെ മരുന്ന് ശരീരത്തിലെത്തിക്കുന്ന സിറിഞ്ച് ബോംബെ ഐ.ഐ.ടി. കണ്ടുപിടിച്ചു. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് നാശം വരുത്തുകയോ അണുബാധയുണ്ടാക്കുകയോ ഇല്ല. എയറോസ്പേസ് എൻജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് വികസിപ്പിച്ചതെന്ന് നേതൃത്വംനൽകിയ വിരൻ മെനസസ് പറയുന്നു.
ശബ്ദത്തെക്കാൾ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഊർജ സമ്മർദതരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലുള്ള മരുന്ന്...
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതുകൂടാതെ ദേശീയ ചിഹ്നം അവഹേളിക്കൽ, രാഷ്ട്രപതിയുടെ ചിത്രങ്ങൾ, സുപ്രീംകോടതിയുടെ ചിത്രങ്ങൾ തുടങ്ങിയവ ദുരുപയോഗം ചെയ്താൽ അഞ്ച് ലക്ഷം രൂപ വരെ പിഴയ്ക്കും തടവിനും വ്യവസ്ഥ ചെയ്ത് ശിക്ഷ കടുപ്പിക്കാനാണ് തീരുമാനം. ഇതിനായി നിലവിലുള്ള രണ്ട് നിയമങ്ങളെ ഒരുവകുപ്പിന് കീഴിലാക്കാൻ...
കുമ്പള : ഇമാം ശാഫി ഇസ്ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന് കെ.കെ.മാഹിൻ മുസ്ലിയാർ...