പെർള (കാസർകോട്) ∙ തുണി അലക്കിവിരിക്കുന്നതിനിടെ അയക്കമ്പിയിൽനിന്നു ഷോക്കേറ്റ് 17 വയസ്സുകാരി മരിച്ചു. ഇഡിയടുക്കയിലെ ഇസ്മായിലിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയാണ് അപകടം. വാടക ക്വാർട്ടേഴ്സിന്റെ രണ്ടാം നിലയിലെ ടെറസ്സിനു മുകളിൽ കെട്ടിയ കമ്പി എച്ച്ടി ലൈനിൽ തട്ടിയതാണ് അപകടകാരണം. കബറടക്കം നടത്തി. രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റ ഉമ്മ അവ്വാബിയെ അശുപത്രിയിൽ...
മംഗളൂരു : കഞ്ചാവ് എത്തിച്ച് വീട്ടിൽ വിൽപന നടത്തിയ ദമ്പതിമാരെ പോലീസ് അറസ്റ്റ് ചെയ്‌തു. കുന്ദാപുര ഉദയനഗര സ്വദേശികളായ നസറുല്ല ഖാൻ (40), ഭാര്യ ഫാത്തിമ (33) എന്നിവരെയാണ് റൂറൽ കണ്ടലൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഗുൽവാടിയിലെ വീട്ടിലായിരുന്നു കഞ്ചാവ് വിൽപന. ഇവിടെനിന്ന് അഞ്ച് പാക്കറ്റുകളിലായി 6.43 ലക്ഷം രൂപ വിലമതിക്കുന്ന 8.37 കിലോ കഞ്ചാവ്...
കാസർകോട്: ജില്ലയിൽ ആരാധനാലയങ്ങളിലും വ്യാപാര സ്ഥാപനത്തിലും കവർച്ച. സ്വർണം, വെള്ളി ആഭരണങ്ങളും പണവും ഉൾപ്പെടെ ലക്ഷങ്ങളുടെ നഷ്ടം. ശ്രീകോവിൽ, ഓഫിസ് മുറി തുടങ്ങിയവ കുത്തിത്തുറന്നു സ്വർണം, വെള്ളി ആഭരണങ്ങൾ കവർന്നു.30 മണിക്കൂറിനിടെ 4 പഞ്ചായത്തുകളിലായി പത്ത് ഇടങ്ങളിൽ കവർച്ച നടന്നു.
ഞായറാഴ്ച രാവിലെ ചെങ്കള പഞ്ചായത്തിലെ എടനീർ വിഷ്ണുമംഗളക്ഷേത്രത്തിൽ കയറി ഭണ്ഡാരപ്പെട്ടി തകർത്തു പണം അപഹരിച്ചതിനു...
ഉപ്പള : മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ വിവിധ പ്രവൃത്തികൾ നടപ്പാക്കുന്നതിന് 3.02 കോടി രൂപ അനുവദിച്ചതായി എ.കെ.എം. അഷ്റഫ് എം.എൽ.എ. അറിയിച്ചു. നിയോജക മണ്ഡലം ആസ്തി വികസന സ്കീം, എം.എൽ.എ.യുടെ പ്രത്യേക വികസന നിധി എന്നിവയിൽ ഉൾപ്പെടുത്തിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. 18 റോഡ് പ്രവൃത്തികൾക്കും ഒരു കുടിവെളള പദ്ധതിക്കുമാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്.
മണിമുണ്ടെ കടപ്പുറം...
കാസർകോട്:വന്ദേഭാരത് ട്രെയിനിന്‍റെ കോച്ചുകളുടെ തറ, ബര്‍ത്ത് തുടങ്ങിയവ നിര്‍മ്മിക്കുന്ന ഫാക്ടറി കാസര്‍കോട് ആരംഭിക്കുന്നു. പഞ്ചാബ് ആസ്ഥാനമായുള്ള കമ്പനിയാണ് അനന്തപുരം വ്യവസായ പാര്‍ക്കില്‍ പ്ലാന്‍റ് തുടങ്ങുന്നത്. വന്ദേഭാരത് ട്രെയിന്‍ കോച്ചുകളുടെ തറ, ശുചിമുറി വാതില്‍, ബര്‍ത്ത് എന്നിവയ്ക്ക് വേണ്ട പ്ലൈവുഡുകളാണ് കാസര്‍കോട് നിന്ന് തയ്യാറാക്കുക. പ്ലാന്‍റിന്‍റെ തറക്കല്ലിടല്‍ വ്യവസായ മന്ത്രി പി രാജീവ് നിര്‍വ്വഹിച്ചു.
ചെന്നൈയിലെ വന്ദേഭാരത്...
കാസര്‍കോട്: മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ബന്തിയോട്ടെ എം.ബി യൂസഫ്(62) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
മഞ്ചേശ്വരം മണ്ഡലത്തില്‍ മുസ്ലീം ലീഗ് പ്രസ്ഥാനം കെട്ടിപടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. മഞ്ചേശ്വരം മണ്ഡലത്തിലെ മത-രാഷ്ട്രീയ-സാമൂഹിക മേഖലയില്‍ നിറ സാന്നിധ്യമായിരുന്നു....
കാസര്‍കോട്: കൂടെ താമസിച്ചിരുന്ന സ്ത്രീയെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കര്‍ണ്ണാടക ഉഡുപ്പി സ്വദേശിയായ ഹുളുഗമ്മ എന്ന സ്ത്രീയെ കൊലപ്പെടുത്തിയ ബീജാപ്പൂര്‍ സ്വദേശി സന്തോഷ് ദൊഡ്ഡമന(39)യെയാണ് കാസര്‍കോട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്റ് സെക്ഷന്‍സ് കോടതി ഒന്ന് ജഡ്ജ് എ മനോജ് ശക്ഷിച്ചത്.
2013 ആഗസ്റ്റ് രണ്ടിനാണ്...
കാസര്‍കോട്: കാസർകോട് നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തിൽ സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പൊലീസ്. യാതൊരു സുരക്ഷാ മുൻകരുതലുകളും ഒരുക്കാതെ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഏറ്റവും കുറഞ്ഞ സുരക്ഷാക്രമീകരണങ്ങള്‍ പോലും ഒരുക്കിയിരുന്നില്ലെന്നും അനുമതി തേടിയിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ...
കാസര്‍കോട്: കാസർകോട് നീലേശ്വരത്ത് വെടിപ്പുരക്ക് തീപിടിച്ചു. വീരർകാവ് ക്ഷേത്രത്തിൽ ഉത്സവത്തിനിടെയാണ് വെടിപ്പുരക്ക് തീപിടിച്ചത്. പരിക്കേറ്റവരെ നീലേശ്വരത്തെയും കാഞ്ഞങ്ങാട്ടെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു . 154 പേർക്ക് പരിക്കേറ്റു. 97 പേർ ചികിത്സയിൽ. അപകടത്തിൽ പൊലീസ് കേസെടുത്തു. ക്ഷേത്ര പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരെ കസ്റ്റഡിയിലെടുത്തു.പടക്കം കൈകാര്യം ചെയ്തത് അലക്ഷ്യമായിട്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രാത്രി 12 മണിയോടെയായിരുന്നു അപകടം. ഷീറ്റ്...
ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...