ഉപ്പള : ശക്തമായ മഴയിൽ ദേശീയപാതയ്ക്കരികിലുള്ള വീടുകളിൽ വെള്ളം കയറി. ഉപ്പള ഗേറ്റിന് സമീപത്തെ എം.പി.സിദ്ദിഖ്, ഫാറൂഖ് അന്തു ഹാജി, അബു ഹാജി, സക്കറിയ, മോനു അറബി, പക്രുഞ്ഞി തുടങ്ങിയവരുടെ വീട്ടിലാണ് വെള്ളം കയറിയത്. ദേശീയപാതയിൽ നിന്ന് ഒഴുകിയെത്തിയ വെള്ളമാണ് വീടുകളിലേക്കെത്തിയത്.
ദേശീയപാതയിൽ ഓവുചാൽ നിർമിച്ചിട്ടുണ്ടെങ്കിലും ഇത് കവിഞ്ഞാണ് ചെളിവെള്ളം കുത്തിയൊഴുകിയെത്തിയത്. ഓവുചാൽ നിർമാണത്തിലെ അശാസ്ത്രീയതയാണ്...
കാസർകോട്: ഫിൻജാൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കാസർകോട് ജില്ലയിൽ അതിതീവ്ര മഴ തുടരുന്നു. ജില്ലിയിലെമ്പാടും ഇന്ന് വ്യാപക മഴയാണ് ലഭിച്ചത്. കനത്തമഴയിൽ നാഷണൽ ഹൈവേയിലെ അവസ്ഥ പുഴ പോലെയായിരുന്നു. കനത്ത വെള്ളപ്പൊക്കം പോലെയുള്ള പശ്ചാത്തലത്തിലാണ് ഷിറിയ ഹൈവേയിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. ഇതിന്റെ ഞെട്ടിക്കുന്ന വീഡിയോ അടക്കം പുറത്തുവന്നിട്ടുണ്ട്.
അതിനിടെ കാലാവസ്ഥ വകുപ്പിൽ നിന്ന് പുറത്തുവരുന്ന വാർത്ത ഏറ്റവും...
കാസര്കോട് ജില്ലയില് നാളെ (ഡിസംബര് 3) കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് റെഡ് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില് പ്രൊഫഷണല് കോളേജുകള് ഉള്പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്ക് നാളെ ജില്ലാ കളക്ടര് ഇമ്പശേഖര് അവധി പ്രഖ്യാപിച്ചു. ട്യൂഷന് സെന്ററുകള്, അങ്കണവാടികള്, മദ്രസകള് എന്നിവയ്ക്കും അവധി ബാധകമാണ്. മോഡല് റസിഡന്ഷല് സ്കൂളുകള്ക്ക് അവധി ബാധകമല്ല.
കാസർഗോഡ്: ഒപ്റ്റിക്കൽ കാസർഗോഡ് ടൗൺ മേഖല കുട്ടയ്മയുടെ അഭിമുഖ്യത്തിൽ ഡിസംബർ 22ന് നടത്തപ്പെടുന്ന ക്രിക്കറ്റ്പ്രീമിയർ ലീഗ്-24 ന്റെ ലോഗോ പ്രകാശനം കാസർഗോഡ് എം എൽ എ എൻ.എ നെല്ലിക്കുന്ന് നിർവഹിച്ചു. പരിപാടിയിൽ ഒപ്റ്റിക്കൽ ഷോപ്പ് ഓണർമാരായ അബ്ദുൽ സലാം സി.പി, മുസ്തഫാ കണ്ടതിൽ ഷംസുദ്ധീൻ, റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. ഒപ്റ്റിക്കൽ കാസറഗോഡ് ടൌൺ മേഖല...
കുമ്പള: കുറുവ സംഘങ്ങള്ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്ദ്ദേശത്തിനു പിന്നാലെ ബുര്ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര് പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ് സംഭവം. ബുര്ഖയിട്ടെത്തിയ യുവാവ് ബസ് കാത്തിരിപ്പു കേന്ദ്രത്തില് ഉണ്ടായിരുന്ന സ്ത്രീകളുടെ സമീപത്ത് ചെന്ന് ഇരിക്കുകയായിരുന്നു. പ്രസ്തുത ആളുടെ ചലനത്തില് സംശയം തോന്നിയ ചിലര് നടത്തിയ ചടുലമായ ഇടപെടലിലാണ്...
കാസര്കോട്: മുസ്ലീം ലീഗിന്റെ സജീവപ്രവര്ത്തകനും മഞ്ചേശ്വരം മണ്ഡലം മുന് ഓഫീസ് സെക്രട്ടറിയുമായിരുന്ന മൊഗ്രാല് ഗവ.വി.എച്ച്.എസ്.എസിന് സമീപത്തെ ടിഎം ഹംസ(62) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്ന്ന് ശനിയാഴ്ച വൈകീട്ട് കാസര്കോട്ടെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ മരിച്ചു. മുപ്പത് വർഷത്തോളം മുസ്ലീം ലീഗ് മഞ്ചേശ്വരം മണ്ഡലം ഓഫീസ് സെക്രട്ടറിയായി പ്രവര്ത്തിച്ചിരുന്നു. മംഗല്പാടി പഞ്ചായത്തില് പൊതു...
കാസര്കോട്: ശനിയാഴ്ച മുതല് ഡിസംബര് 3 വരെ ഹൈദരാബാദില് നടക്കുന്ന സയ്യിദ് മുഷ്താഖലി ടി20 ക്രിക്കറ്റ് ടൂര്ണമെന്റിലേക്കുള്ള കേരള സീനിയര് ടീമില് കാസര്കോട് തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന് ഇടം നേടി. വിക്കറ്റ് കീപ്പര് ബാറ്റ്സ്മാനായ മുഹമ്മദ് അസ്ഹറുദ്ദീന് ഒമ്പതാം തവണയാണ് സയ്യിദ് മുഷ്താഖലി ടി20 ക്രിക്കറ്റ് ടൂര്ണമെന്റിലേക്കുള്ള കേരള ടീമില് ഇടം നേടുന്നത്....
കാസര്കോട്: സൈബര് തട്ടിപ്പുകള്ക്കെതിരെയുള്ള ബോധവല്ക്കരണം തുടരുന്നതിനിടയിലും തട്ടിപ്പു സംഭവങ്ങള് വ്യാപകമാകുന്നു. മഞ്ചേശ്വരം, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി രണ്ടു സൈബര് തട്ടിപ്പ് കേസുകള് രജിസ്റ്റര് ചെയ്തു. മഞ്ചേശ്വരം, മുസോടി ഹൗസിലെ അബ്ദുല് അസീസിന്റെ 5,69,567 രൂപയാണ് നഷ്മായത്. ഒക്ടോബര് ഒന്നിനു രാത്രി ഏഴുമണിക്കും രണ്ടിനു രാവിലെ എട്ടുമണിക്കും ഇടയിലാണ് പണം തട്ടിയത്. ഐ.സി.ഐ.സി ബാങ്കിന്റെ ഉദ്യോഗസ്ഥനാണെന്നു...
കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സബ് ജില്ലാപരിധിയിലെ 95 സ്കൂളുകളിൽ നിന്നും എണ്ണായിരത്തോളം വിദ്യാർഥികൾ വിവിധ കലാ മത്സര പരിപാടികളിൽ മാറ്റുരയ്ക്കും. മംഗൽപ്പാടി ഗവ.ഹയർ...
ന്യൂയോര്ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ.
നേരത്തെ ഇന്സ്റ്റഗ്രാം സ്റ്റോറികള് ഡൗൺലോഡ്...