മംഗളൂരു (www.mediavisionnews.in):മംഗളൂരു എയര്‍പോര്‍ട്ടില്‍ യാത്രക്കാര്‍ക്കായി ഫ്രീ വൈഫൈ സംവിധാനം ഒരുക്കി. ട്വിറ്ററിലൂടെയാണ് അധികൃതര്‍ ഇക്കാര്യം അറിയിച്ചത്. 45 മിനുട്ട് സമയത്തേക്കാണ് ഫ്രീ വൈഫൈ ഒരാള്‍ക്ക് ലഭ്യമാകുക.
വൈഫൈ ലഭിക്കാനായി വൈഫൈ സ്‌കാനറില്‍ ‘AAI Free Vodafone WiFi’ എന്ന നെറ്റ് വര്‍ക്കില്‍ കണക്ട് ചെയ്യണം.
കുമ്പള (www.mediavisionnews.in):കുമ്പളയിലും പരിസര പ്രദേശങ്ങളിലുമായി രണ്ടുപേരെയാണ് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടാഴ്ചക്കിടെ ഗുണ്ടാസംഘങ്ങള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചത്. സംഭവം ശ്രദ്ധയില്‍ പെട്ടിട്ടും പൊലീസ് നോക്കുകുത്തിയായി നില്‍ക്കുന്നു എന്നാണ് ആക്ഷേപം. മുംബൈയിലെ വ്യാപാരിയായ ബേക്കൂര്‍ ശാന്തിഗുരി സ്വദേശിയെ രണ്ടാഴ്ച മുമ്പ് കാറില്‍ ആറംഗസംഘം തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതിന് ശേഷം പൊസഡിഗുംപെയില്‍ ഉപേക്ഷിച്ചിരുന്നു.
മണിക്കൂറുകളോളം തടഞ്ഞു വെച്ച സംഘം മോചനത്തിനായി ഒരുലക്ഷം രൂപയാണ്...
ഉപ്പള (www.mediavisionnews.in): ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഹരിയാന കുടുംബത്തിലെ ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യു.പി. സ്വദേശിയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശി മദന്‍ ലാല്‍(25)ആണ് മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇന്നലെ രാത്രിയാണ് സംഭവം. ഉപ്പളയിലെ ഒരു ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ച് പലഹാരങ്ങളുണ്ടാക്കി തട്ടുകടയില്‍ വില്‍ക്കുന്ന ജോലി ചെയ്യുന്ന ആളാണ് മദന്‍ ലാല്‍. അടുത്ത...
കാസറഗോഡ് (www.mediavisionnews.in): മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി നിത്യ ഹരിത ഭൂമി വീണ്ടെടുക്കപ്പടേണ്ട പ്രകൃതി എന്ന പ്രമേയത്തിൽ നാപ്പിലാകുന്ന പരിസ്ഥിതി സൗഹൃദ പരിപാടിയോടനുബന്ധിച്ച് എം.എസ്.എഫ് സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും സംഘടിപ്പിക്കുന്ന ബീറ്റ് ദ പ്ലാസ്റ്റിക്, പ്ലാസ്റ്റിക് ഫ്രീ ക്യാമ്പസ് ക്യാമ്പയിന്റ ജില്ലാ തല ഉദ്ഘാടനം കാസറഗോഡ് ഗവൺമെന്റ് കോളേജിൽ എം.എസ്.എഫ് ജില്ലാ പ്രസിഡൻറ് ആബിദ്...
മഞ്ചേശ്വരം: (www.mediavisionnews.in)16കാരനെ പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിനിരയാക്കിയ പ്രതികളില്‍ ഒരാളായ സിപിഎം നേതാവിനെ പോലീസ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം. മഞ്ചേശ്വരത്താണ് സംഭവം. 2014ല്‍ നടന്ന സംഭവത്തില്‍ ഫാറൂഖ്, അമീദ്, അബ്ദുള്ള എന്നിവരാണ് പ്രതികള്‍. പ്രതികളില്‍ ഒരാള്‍ കഴിഞ്ഞയിടക്ക് മരിച്ച് പോയിരുന്നു.
പ്രതികളില്‍ ഒരാളായി ഫാറൂഖ് പ്രദേശത്തെ സിപിഎം ലോക്കല്‍ സെക്രട്ടറി ആയിരുന്നു എന്നാണ് വിവരം. കുറ്റപത്രത്തില്‍ നിന്നും...
ഉപ്പള (www.mediavisionnews.in): ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മംഗൽപ്പാടി പഞ്ചായത്ത് ഭരണ സമിതിയുടെ നേതൃത്വത്തിൽ വിവിധ വാർഡുകളിൽ വൃക്ഷത്തൈകൾ നട്ടു.
നാലാം വാർഡിൽ നടന്ന പഞ്ചായത്ത് തല ഉദ്ഘാടനം ഉപ്പളയിൽ പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോട് നിർവഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി.എം മുസ്തഫ, സുജാത ഷെട്ടി, മുഹമ്മദ് ഉപ്പള ഗേറ്റ്, ജലീൽ ഷിറിയ, റൈഷാദ്...
ഉപ്പള (www.mediavisionnews.in): റെഡ് ക്ലബ് ഉപ്പളയുടെ പെരുന്നാൾ പ്രതിവാര നറുക്കെടുപ്പിന്റെ ആദ്യ ആഴ്ചത്തെ നറുക്കെടുപ്പിൽ ദേർളക്കട്ട സ്വദേശി യശോദരനും ഉപ്പള ഗേറ്റ് സദേശി ഇർഫാനും വിജയികളായി. 3442, 3941 എന്ന നമ്പറുകൾക്കാണ് സമ്മാനങ്ങൾ. 5000 രൂപയുടെ സമ്മാനമാണ് നൽകുന്നത്.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബി എം മുസ്തഫ നറുക്കെടുപ്പ് ഉദ്‌ഘാടനം ചെയ്‌തു. താജു റെഡ്...
കാസര്‍കോട് (www.mediavisionnews.in): ഉത്തര മലബാറിനെ മാത്രം ലക്ഷ്യമിട്ട് റംസാന്‍ ആദ്യവാരം വണ്ടിയിറങ്ങിയത് ഒരു ലക്ഷത്തോളം അന്യ സംസ്ഥാനക്കാര്‍. പ്രത്യേക പരിശീലനം കിട്ടിയ സ്‌ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം മോഷണം ലക്ഷ്യമിട്ട് റംസാനില്‍ കേരളത്തിലെത്തുന്നുവെന്ന് പൊലീസിന് നേരത്തെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ സ്റ്റേഷനുകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. മുഖംമൂടി പര്‍ദ്ദയണിഞ്ഞെത്തുന്ന “സക്കാത്ത് സംഘം” സ്‌ത്രീകള്‍ മാത്രമുള്ള വീടുകളിലെത്തിയാണ്...
കോഴിക്കോട്: ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കൽ, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി...