ഉപ്പള (www.mediavisionnews.in): ഉപ്പള ചുമട്ട് തൊഴിലാളി യൂണിയനും (എസ്.ടി.യു), എം.കെ.എച്ചും സംയുക്തമായി തൊഴിലാളികളുടെ മക്കള്‍ക്ക് സ്‌കൂള്‍ ബാഗ് വിതരണം സംഘടിപ്പിച്ചു. പരിപാടി മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുറസാഖ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. എസ്.ടി.യു മണ്ഡലം പ്രസിഡന്റ് അബ്ദുള്‍ റഹ്മാന്‍ വളപ്പ് അധ്യക്ഷത വഹിച്ചു. എം.കെ.എച്ച് മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് ബാഗ് വിതരണം ചെയ്തു.
ചുമട്ട് തൊഴിലാളി യൂണിയന്‍...
ഉപ്പള (www.mediavisionnews.in): അപകട വളവായ കുക്കർ ദേശിയപാതയിൽ ചരക്ക് ലോറി കുഴിയിലേക് മറിഞ്ഞ് ഗതാഗതം തടസ്സപെട്ടു. തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് സംഭവം. ആളപായമില്ല.
മംഗലാപുരം ഭാഗത്ത് നിന്ന് കാസര്കോട്ടേക് പോവുകയായിരുന്ന ലോറി കുക്കർ പാലത്തിനടുത്ത് നിയന്ത്രണംവിട്ട് കുഴിയിലേക് മറിയുകയായിരുന്നു. പാലം വളരെ വീതികുറഞ്ഞതായതുകൊണ്ട് ഈ ഭാഗത്ത് അപകടങ്ങള്‍ പതിവാണ്. പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.
ബന്തിയോട് (www.mediavisionnews.in) : ബന്തിയോട് പഞ്ചത്തൊട്ടിയിലെ കുഞ്ഞാലി (60) ഹൃദയാഗാതം മൂലം നിര്യാതനായി. ഭാര്യ കുഞ്ഞാലിമ മക്കൾ മൈമൂന, അഷറഫ്, ഹാരിസ്, കുബ്റ, മരുമക്കൾ അബ്ദുൾ കാദർ, റംസീന, അമീർ
മയ്യത്ത് ഇച്ചിലങ്കോട് മാലിക്ദീനാർ ജുമാ മസ്ജിദിൽ കബർ സ്ഥാനിൽ മറവ് ചെയ്യും
ഉപ്പള: (www.mediavisionnews.in) ഉപ്പളയിൽ വളർത്തുനായയുടെ ആക്രമണത്തിൽ യുവാവിന് പരിക്കേറ്റു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മൂസ(36)യ്ക്കാണ് നായയുടെ ആക്രമണമേറ്റത്. ഉപ്പള ഗവണ്മെന്റ് ആശുപത്രിയിൽ ചികിത്സ തേടി.
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. തൃഭവൻ ഹോട്ടലിന് സമീപമുള്ള വീട്ടിൽ വളർത്തിയിരുന്ന നാടൻ ഇനത്തിൽപ്പെട്ട നായ പൂട്ട് തുറന്ന് വിട്ട ശേഷം വഴിയരികിൽ കണ്ട മൂസയെ ആക്രമിക്കുകയായിരുന്നു....
കാസര്‍കോട് (www.mediavisionnews.in): കേരളത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരൻ കാസര്‍കോട് മടിക്കൈ അമ്പലത്തുകര സ്വദേശി ടി.കെ. ജ്യോതിപ്രസാദ്.
തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 100 മീറ്റര്‍ ഓട്ടത്തിലാണ് 10.79 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജ്യോതിപ്രസാദ് ഈ നേട്ടം സ്വന്തമാക്കിയത്.
സംസ്ഥാന സീനിയര്‍ അത്‌ലറ്റിക്‌സ് 200 മീറ്ററില്‍ രണ്ടാം സ്ഥാനവും ജ്യോതിപ്രസാദ് സ്വന്തമാക്കിയിട്ടുണ്ട്. 2014...
കാസര്‍കോട് (www.mediavisionnews.in): കാറുകള്‍ ചെറിയ തുകക്ക് ലീസിന് വാങ്ങി വില്‍പന നടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന പരാതി പതിവായതോടെ പൊലീസ് കര്‍ശന നടപടിക്ക്. കാസര്‍കോട്, വിദ്യാനഗര്‍ സ്റ്റേഷനുകളിലായി കഴിഞ്ഞ ഒരുമാസത്തിനിടെ ഇത്തരത്തില്‍ വ്യാപകമായ പരാതിയാണ് ലഭിച്ചത്.
വിദ്യാനഗര്‍ സ്റ്റേഷനില്‍ മാത്രം 35 പരാതികള്‍ ലഭിച്ചതായി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ബാബു പെരിങ്ങയത്ത് പറഞ്ഞു. കഴിഞ്ഞ ദിവസം മാത്രം...
കാസര്‍കോട് (www.mediavisionnews.in): ട്രോളിംഗ് നിരോധനം മൂലം മത്സ്യലഭ്യത കുറഞ്ഞതോടെ വിപണിയിലെത്തുന്നത് രാസവസ്തുക്കള് ചേര്‍ത്ത മത്സ്യം. നേരത്തെ പിടികൂടി രാസവസ്തുക്കള് ചേര്‍ത്ത് സൂക്ഷിച്ച മത്സ്യമാണ് പ്രധാനമായും വിപണിയിലെത്തുന്നത്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇത്തരത്തില്‍ മത്സ്യം എത്തിക്കുന്നത്. ഇത്തരം മത്സ്യം കണ്ടെത്തുന്നതിന് ഭക്ഷ്യസുരക്ഷാവകുപ്പ് മഞ്ചേശ്വരം, തിരുവനന്തപുരം അമരവിള, പാലക്കാട് എന്നീ ചെക്ക്പോസ്റ്റുകളില് പരിശോധന നടത്തുന്നുണ്ട്.
ഗുജറാത്ത്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ...
ഉപ്പള (www.mediavisionnews.in): കെ.എം.സി.സി നടത്തുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിലെല്ലാം പ്രവർത്തകരുടെ വിയർപ്പിന്റെ ഗന്ധമുണ്ടെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ട്രഷററും മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവുമായ അൻവർ ചേരങ്കൈ പറഞ്ഞു. ജിദ്ദ-മക്ക കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഉപ്പള സി.എച്ച് സൗധത്തിൽ നടത്തിയ റംസാൻ റിലീഫിനോടനുബന്ധിച്ച് കൊണ്ടുള്ള ചികിത്സ ഭവന സഹായ ഫണ്ടിന്റെ...
കാസർഗോഡ് (www.mediavisionnews.in): അറബി ഭാഷാ വിവാദവുമായി ബന്ധപ്പെട്ട് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യാ ജില്ലാ നേതൃത്വം കുമ്പള ഗവണ്മെന്റ് ഹയർസെക്കണ്ടറി സ്‌കൂൾ പ്രധാന അധ്യാപിക ഉദയകുമാരി ടീച്ചറുമായി ചർച്ച നടത്തി.
അത്തരത്തിലുള്ള ഒരു പ്രശ്നം നിലവിൽ ഇല്ലെന്നും അറബി പഠിക്കാൻ താല്പര്യമുള്ളവർക്ക് പഠിക്കാനുള്ള അവസരം നൽകുന്നുണ്ടെന്നും അത്തരത്തിലുള്ള ഒരു വിവേചനവും സ്കൂളിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും പ്രധാന...
ബന്തിയോട് (www.mediavisionnews.in): ബേരിക്ക ബെങ്കര കിളിർ ജുമാ മസ്ജിദിൽ ക്ലബ് ബേരിക്കൻസിന്റെ നേതൃത്വത്തിൽ എല്ലാവർഷവും റമളാൻ 27ന് നടത്തിവരാറുള്ള ഇഫ്താർ സംഗമം ഇത്തവണയും വളരെ വിപുലമായി നടത്തി.
നിരവധിപേർ പങ്കെടുത്ത ഇഫ്താർ സംഗമത്തിൽ മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് ശാഹുൽ ഹമീദ്, ക്ലബ് ബേരിക്കൻസ് ദുബായ്, ബഹ്‌റൈൻ, ഖത്തർ കമ്മിറ്റീ അംഗങ്ങളായ സിദീഖ് ദുബായ്, സയ്യദ് ദുബായ്,...
കാസർകോട് ∙ മഞ്ചേശ്വരം താലൂക്കിലെ രണ്ട് സ്ഥലങ്ങളിൽ നിന്നായി 450 ഗ്രാം ഹഷീഷ് ഓയിൽ പിടിച്ചെടുത്ത് എക്സൈസ് ഉദ്യോഗസ്ഥർ. സംഭവത്തിൽ കർണാടക സ്വദേശിയും നിലവിൽ മഞ്ചേശ്വരം...