മഞ്ചേശ്വരം (www.mediavisionnews.in) : മഞ്ചേശ്വരം ബ്ലോക് പഞ്ചായത്തിന്റെ കീഴിൽ സാമൂഹികനീതി വകുപ്പ് നടപ്പിലാക്കുന്ന മുതിർന്ന പൗരന്മാരോടുള്ള അവഗണനയ്ക്കും ചൂഷണത്തിനുമെതിരെ ദിനാഘോഷത്തിന്റെ ഭാഗമായി കാസർകോട് ജില്ലാതല ബോധവൽക്കരണ ജാഥ ജൂൺ 11ന് രാവിലെ 11 മണിക്ക് മഞ്ചേശ്വരം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
ബ്ലോക് പഞ്ചായത് വൈസ് പ്രെസിഡന്റ് മമത ദിവാകർ അധ്യക്ഷത വഹിച്ചു. ജില്ലാ...
കുമ്പള (www.mediavisionnews.in): യുവാവിന് സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റ് ഗുരുതരമായി പരിക്കേറ്റു. കുതിരപ്പാടിയിലെ മഹേഷിനാണ് (26) സോഡാകുപ്പി കൊണ്ടുള്ള അടിയേറ്റത്. സംഭവത്തില്‍ യുവാവിന്റെ പരാതിയില്‍ അഞ്ചു പേര്‍ക്കെതിരെ കുമ്പള പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ മഹേഷിനെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച രാത്രി 10 മണിയോടെ സീതാംഗോളിയില്‍ വെച്ചാണ് സംഭവം. സുഹൃത്തിനൊപ്പം ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു മഹേഷ്....
ഉപ്പള (www.mediavisionnews.in): ദേശീയ പാതയിൽ മരം വീണ് ഗതാഗതം മണിക്കൂറുകളോളം ഗതാഗതം തടസ്സപെട്ടു. തിങ്കളാഴ്ച രാവിലെ എട്ട് മണിയോടെ ഉപ്പള കൈകമ്പ ദേശിയപാതയിലാണ് സംഭവം. ഈ സമയം അതുവഴി എത്തിയ ലോറി മരം വീണത് ശ്രദ്ധയിൽപെട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വലിയ മാത്രമായതിനാൽ മുറിച്ച നീക്കാൻ...
മംഗളൂരു (www.mediavisionnews.in): സിറ്റി പോലീസ് കമ്മിഷണറായ വിപുൽകുമാറിനെ സ്ഥലംമാറ്റി. മൈസൂരു പോലീസ് അക്കാദമിയിലെ ഐ.ജി.യായാണ് മാറ്റം.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രിലിലാണ് വിപുൽകുമാറിനെ മംഗളൂരു കമ്മിഷണറായി നിയമിച്ചത്. നിലവിൽ ആർക്കും മംഗളൂരു പോലീസ് കമ്മിഷണറുടെ ചുമതല നൽകിയിട്ടില്ല.
ബന്തിയോട് (www.mediavisionnews.in): ബന്തിയോട് മുസ്ലിം യുവജന വേദിയുടെ ആഭിമുഖ്യത്തിൽ ബദ്‌രിയ ജുമാ മസ്ജിദിൽ സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു.
നാടിന്റെ നാനാഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന നൂറ് കണക്കിനു ജനങ്ങൾ ഒത്ത് കൂടിയ നോമ്പ് തുറ നാടിനു പുത്തൻ ഉണർവ്വായി.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംന്ധിച്ചു.
കാസറഗോഡ് (www.mediavisionnews.in): നീണ്ട വർഷകാലം കാസറഗോഡ് ജില്ലാ പോലീസിൽ സേവനം അനുഷ്ഠിച്ചിരുന്നു ടി പി രഞ്ജിത്ത് വീണ്ടും കാസറഗോഡിലേക്ക്. കോഴിക്കോട് ആഭ്യന്തര സുരക്ഷ ഏജന്‍സിയില്‍ നിന്നാണ് ടി.പി. രഞ്ജിത്തിനെ കാസര്‍കോട് സി.ബി.സി.ഐ.ഡിയിലേക്കും മാറ്റിയത്.
കാഞ്ഞങ്ങാട് ഡി.വൈ.എസ്.പിയായി പി. കെ. സുധാകരനെ നിയമിച്ചു. കോഴിക്കോട് സിറ്റിയില്‍ നിന്നാണ് സുധാകരനെ മാറ്റി നിയമിച്ചത്. കാഞ്ഞങ്ങാട് നിന്നും കെ. ദാമോദരനെ...
ഉപ്പള: (www.mediavisionnews.in)പതിനാറുകാരനായ സ്കൂൾ വിദ്യാർത്ഥിയെ തിരുവന്തപുരത്തും മംഗളൂരുവിലെയും ലോഡ്ജുകളിൽ മാസങ്ങളോളം സി.പി.എം ബന്തിയോട് ലോക്കൽ സെക്രട്ടറിയും മഞ്ചേശ്വരം ഏരിയാ കമ്മിറ്റി അംഗവുമായ നേതാവും മറ്റു മൂന്ന് പേരും ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ഉന്നത പൊലീസ് ടീമിനെ കൊണ്ട് കേസ് പുനരന്വേഷിപ്പിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന: സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു....
കുമ്പള (www.mediavisionnews.in) : കുമ്പള ബദ്‌രിയ നഗറില്‍ കാറില്‍ ആയുധങ്ങളുമായി കൊലക്കേസ് പ്രതികള്‍ ചുറ്റി തിരിയുന്നതായുള്ള വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. കൊലക്കേസ് പ്രതികളടക്കം അഞ്ചംഗ സംഘമാണ് വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറില്‍ ബദ്‌രിയ നഗറിലും പരിസരത്തും പകലും രാത്രിയും ചുറ്റിത്തിരിയുന്നതായാണ് വിവരം. ഒന്നര വര്‍ഷം മുമ്പ് പെര്‍വാഡ് കോട്ടയില്‍...