മൊഗ്രാൽ പുത്തൂർ (www.mediavisionnews.in): മൊഗ്രാൽ പുത്തൂരിൽ ദേശീയ പാതയോരത്ത് സർക്കാർ ഉടമസ്ഥതയിലുള്ള കിണറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കിണറിന് സമീപത്ത് KA – 44 Q 5677 ബൈക്ക് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചു.
മഞ്ചേശ്വരം (www.mediavisionnews.in): ചില സാങ്കേതിക കാരണങ്ങളാല്‍ പുതിയ റേഷന്‍ കാര്‍ഡ് വിതരണം തുടങ്ങാന്‍ സാധിക്കാത്തതിനാല്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നു പുതിയ റേഷന്‍ കാര്‍ഡ് ലഭിക്കുന്നതിനായി ഈ മാസം നാലു മുതല്‍ 30 വരെയുള്ള തീയതികളില്‍ ടോക്കന്‍ കൈപ്പറ്റിയ അപേക്ഷകര്‍ ഇനിയോരറിയിപ്പ് ലഭിച്ചതിനു ശേഷം മാത്രമേ റേഷന്‍ കാര്‍ഡിനായി താലൂക്ക് സപ്ലൈ ഓഫീസുമായി...
മംഗളൂരു(www.mediavisionnews.in): മധ്യവയസ്കന്റെ ജഡം ചാക്കില്‍ കെട്ടി പാലത്തിനടിയില്‍ തള്ളിയ നിലയില്‍ കണ്ടെത്തി. കൂലിത്തൊഴിലാളിയായ കൊപ്പല്‍ കബ്ബറഗി സ്വദേശി മാരിയപ്പയുടെ(50)ജഡമാണ് സൂറത്കല്‍-കൃഷ്ണപുര പാതയിലെ അഴുക്കുചാല്‍ പാലത്തിനടിയില്‍ ചീഞ്ഞളിഞ്ഞു കിടന്നത്.
തുണിയില്‍ പൊതിഞ്ഞ് ചാക്കില്‍ കെട്ടിയ അവസ്ഥയിലായിരുന്നു ജഡം. മംഗളൂരു സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
മംഗളൂരു(www.mediavisionnews.in): ഉടുപ്പി ജില്ലയിലെ പെര്‍ഡൂരില്‍ കാലിക്കച്ചവടക്കാരന്‍ ഹുസൈനബ്ബയെ(61) പൊലീസ് ഒത്താശയോടെ ബജ്റംഗ്ദള്‍ സംഘം മര്‍ദിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരായ എച്ച്. പ്രസാദ് (32), ദീപക് (30), സുരേഷ് മെന്‍ഡന്‍ (27) എന്നിവരാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഹരിയടുക്ക പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ഡി.എന്‍.കുമാറിനെ ഉടുപ്പി ജില്ല പൊലീസ്...
കുമ്പള (www.mediavisionnews.in):വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന 8811 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങളുമായി ഒരാളെ പൊലീസ് അറസ്റ്റു ചെയ്‌തു. കടത്തിനു ഉപയോഗിച്ച കാറും കണ്ടെടുത്തു. കൊടിയമ്മ, പൂക്കട്ടയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ഉപ്പള, ബലങ്കുളം ഹൗസിലെ ബി എന്‍ അബൂബക്കര്‍(51) ആണ് അറസ്റ്റിലായത്.
ജില്ലാ പൊലീസ് മേധാവി ഡോ. എ ശ്രീനിവാസിനു രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍...
കുമ്പള (www.mediavisionnews.in): നാല് ദിവസം മുമ്പ് ഷിറിയയില്‍ തീവണ്ടി തട്ടിമരിച്ചത് തൃശൂര്‍ സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു.
തൃശൂര്‍ മുല്ലക്കര അമ്മത്തുവളപ്പിലെ സുരേഷ് (31)ആണ് മരിച്ചത്. വിവിധ ഭാഗങ്ങളില്‍ മിക്‌സി വില്‍പ്പന നടത്തിവരികയായിരുന്നു.
29ന് രാവിലെയാണ് ഷിറിയ റെയില്‍വേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. ആദ്യം ആളെ തിരിച്ചറിഞ്ഞിരുന്നില്ല. കുമ്പള പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
യുവാവിന്റെ രൂപസാദൃശ്യമുള്ള ഒരാള്‍...
കാസർകോട്(www.mediavisionnews.in) : കാസർകോട്ടുനിന്ന് മംഗളൂരുഭാഗത്തേക്ക് ഓടുന്ന കേരള ആർ.ടി.സി. ബസ്സുകളിൽ പാസ് അനുവദിക്കാത്തതുമൂലം വിദ്യാർഥികൾ ദുരിതത്തിൽ. എന്നാൽ, ദിവസേന നൂറുകണക്കിന് വിദ്യാർഥികൾ യാത്രചെയ്യുന്ന ഈ റൂട്ടിൽ കന്നഡ വിദ്യാർഥികൾക്കായി കർണാടക ആർ.ടി.സി. ബസ്സുകളിൽ പ്രത്യേക സ്കീംപ്രകാരം പാസുകൾ ലഭ്യമാണ്.
മംഗളൂരു, തലപ്പാടി, സുള്ള്യ, പുത്തൂർ, തൊക്കോട്, ദെർളക്കട്ട എന്നിവിടങ്ങളിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മലയാളിവിദ്യാർഥികളാണ് പാസ് ലഭ്യമല്ലാത്തതുമൂലം ദുരിതമനുഭവിക്കുന്നത്.
കാസർകോട്ടുനിന്ന് മംഗളൂരുവിലേക്ക്...
തലപ്പാടി:(www.mediavisionnews.in) ബൈക്കില്‍ കടത്തുകയായിരുന്ന ഒന്നര കിലോ കഞ്ചാവുമായി മുളിഞ്ച സ്വദേശി ഉള്ളാളില്‍ അറസ്റ്റില്‍. മുളിഞ്ച സ്‌കൂളിന് സമീപത്തെ കുണ്ടുപുള്ളി ഹൗസിലെ അബൂബക്കര്‍ സിദ്ദീഖ് (32) ആണ് അറസ്റ്റിലായത്.
ബൈക്കും പിടികൂടി. വാഹന പരിശോധന നടത്തുന്നതിനിടയില്‍ ഉള്ളാള്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.
മഞ്ചേശ്വരം (www.mediavisionnews.in): സംസ്ഥാനത്ത് നിലനില്‍ക്കുന്ന പോലീസ്-ഗുണ്ടാ-സി പി എം കൂട്ടുക്കെട്ടിനെതിരെ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം പോലീസ് സ്റ്റേഷന് മുമ്പിൽ ജനകീയ വിചാരണ നടത്തുകയും, കുറ്റപത്രം വായിക്കുകയും ചെയ്തു.
ജനകീയ വിചാരണ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്...
ഉപ്പള (www.mediavisionnews.in) : ഉപ്പളയിലെ ഗുണ്ടാതലവന്റെ മകനെ കുത്തിക്കൊന്നതായി വ്യാജ സന്ദേശം പോലിസിനെ വട്ടം കറക്കി. വെള്ളിയാഴ്ച അർദ്ധരാത്രിയോടെ ഉപ്പള റെയിൽവേ സ്റ്റേഷനടുത്ത് കുപ്രസിദ്ധ ഗുണ്ടാ തലവന്റെ മകനെ കുത്തിക്കൊന്നുവെന്നായിരുന്നു സന്ദേശം. തുടർന്ന് വ്യാപകമായി ഇത് പ്രചരിച്ചതോടെ മഞ്ചേശ്വരം പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രചാരണം വ്യാജമാണെന്ന് തെളിയുകയായിരുന്നു.
കിംവദന്തി പരന്നതോടെ നിരവധി പേർ പോലീസ് സ്റ്റേഷനിലേക്കും മാധ്യമസ്ഥാപനങ്ങളിലേക്കും വിളിച്ച്...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....