കാസര്‍കോട് (www.mediavisionnews.in): ഉപ്പള നയാബസാറിയില്‍ ജീപ്പും ലോറിയും കൂട്ടിയിടിച്ച് അഞ്ചു പേര്‍ മരിച്ചു. ജീപ്പ് യാത്രികരാണ് മരിച്ചത്. കര്‍ണാടക
കെ.സി റോഡ് ഹജ്ജിനടുക സ്വദേശികളായ ബീഫാത്തിമ(65), അസ്മ(30),നസീമ (38), മുസ്താഖ്(41), ഇൻതിയാസ്(35) എന്നിവരാണ് മരിച്ചത്. ഏഴ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇന്നു പുലര്‍ച്ചെയാണ് അപകടം. കാസർകോട് ഭാഗത്ത് നിന്നും മംഗളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും ലോറിയും കൂട്ടിയിടിച്ചാണ് അപകടം....
മംഗലാപുരം (www.mediavisionnews.in): ഓട്ടോയിലിരുന്ന് രണ്ടു വയസ്സുകാരന്‍ കരഞ്ഞതിന് തല്ലുകിട്ടിയത് അച്ഛന്. മംഗലാപുരത്തെ ഉജിറിലാണ് സംഭവം. കുട്ടിയെ തട്ടിക്കൊണ്ടു പോകുകയാണെന്ന് കരുതിയാണ് അച്ഛനെ നാട്ടുകാര്‍ ഉപദ്രവിച്ചത്. മകനോടൊപ്പം യാത്ര ചെയ്യുകയായിരുന്ന ഖാലിദിനാണ് നാട്ടുകാരില്‍ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഓട്ടോയില്‍ കയറിയ ഉടനെത്തന്നെ മകന്‍ കരയാന്‍ തുടങ്ങി. ഇതുകേട്ട് രണ്ട് വാഹനങ്ങളിലായി പിറകെ വന്നാണ്...
കാസര്‍കോട് (www.mediavisionnews.in) : നിയമാനുസൃതമായി മണല്‍ കടത്തുന്നതിനിടയില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങിയ സംഭവത്തെ കുറിച്ച് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ എസ് പി. പി ജ്യോതികുമാര്‍ അന്വേഷണം തുടങ്ങി. ജില്ലാ പൊലീസ് ചീഫ് ഡോ. എ ശ്രീനിവാസിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണം. സംഭവത്തെ കുറിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് നടപടിക്കും അന്വേഷണത്തിനും നിര്‍ദ്ദേശിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ കാഞ്ഞങ്ങാട് ഹൈവേ പട്രോളിംഗ്...
ഉപ്പള (www.mediavisionnews.in) : ഉപ്പളയിൽനിന്നു അധികം ദൂരെയല്ലാത്ത കനിയാല പ്രദേശത്തുകാരോട് എം.പിയും, എം.എൽ.എയും അവഗണന കാണിക്കുന്നതായി പ്രദേശത്തുകാർ പറയുന്നു. തെരഞ്ഞെടുപ്പ് കാലത്ത് മോഹന വാഗ്ദ്ധാനവുമായി കടന്നു വന്നു. തെരഞ്ഞെടുപ്പു കഴിഞ്ഞാൽ ഈ പ്രദേശത്തുകാരെ മറക്കുന്നു.
രണ്ടു മൂന്നു സ്കൂളുകളിലായി മുന്നോറോളം കുട്ടികൾ കുട്ടികൾ പഠിക്കുന്ന പ്രദേശത്തു എട്ടു കിലോ മീറ്ററോളം റോഡ് ചളിക്കുളമായതിനാൽ സ്കൂളിലേക്ക് വരുന്ന വാഹനങ്ങൾ കുട്ടികളെ...
കാസര്‍കോട്(www.mediavisionnews.in): കര്‍ണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് മണല്‍ കൊണ്ടു വരുന്ന ലോറിക്കാരില്‍ നിന്ന് കാസര്‍കോട് ജില്ലയില്‍ പൊലീസുകാരും എക്സൈസുകാരും പണം വാങ്ങുന്നുവെന്ന മാധ്യമ വാര്‍ത്തയെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
നിയമാനുസൃതം രേഖകള്‍ എല്ലാമുണ്ടെങ്കില്‍ മണല്‍ കൊണ്ടുവരുന്നത് തടസ്സപ്പെടുത്താന്‍ അനുവദിക്കില്ല. പരാതി ശരിയാണെന്ന് തെളിഞ്ഞാല്‍ കര്‍ശന നടപടിയെടുക്കാനാണ് ഡിജിപിക്ക് നിര്‍ദേശം...
പൈവളികെ (www.mediavisionnews.in): മഞ്ചേശ്വരം സബ്ജില്ലയിൽ പൈവളികെ പഞ്ചായത്തിലെ അട്ടഗോളി സ്‌കൂളിൽ ബാഗിൽ നിന്ന് പുസ്തകം എടുക്കാൻ വൈകി എന്നാരോപിച്ച് ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപിക ക്രൂരമായി മർദിച്ച അധ്യാപികക്കെതിരെ നടപടിയെടുക്കണമെന്ന് എം.എസ.എഫ്. പൊതുവിദ്യാഭ്യാസം മേൽമയുള്ളതും സൗഹാർദ അന്തരീക്ഷത്തിലുമാകേണ്ട സാഹചര്യത്തിൽ കുട്ടികളെ ക്രൂരമായ പീഡനത്തിന് ഇരയാകുന്ന സംഭവം അപലപനീയമാണെന്ന് എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
പൊതുവിദ്യാഭ്യാസ...
പൈവളിഗെ (www.mediavisionnews.in): പൈവളിഗെ അട്ടഗോളി എ.എൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിക്ക് അധ്യാപികയുടെ ക്രൂര മർദ്ദനം. മർദ്ദനത്തിൽ പരുക്കേറ്റ വിദ്യാർഥിയെ ബന്തിയോടിലെ ഡി.എം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി കരയുന്നത് കണ്ട രക്ഷിതാക്കൾ വിവരം ചോദിച്ചപ്പോഴാണ് മർദ്ദന വിവരം പുറത്ത് പറഞ്ഞത്.വസ്ത്രം അഴിച്ചു നോക്കിയപ്പോൾ ദേഹമാസകലം അടിയുടെ പാടുകളുണ്ട്.
പൈവളിഗെ ബായിക്കട്ട വാടക ക്വാർട്ടേഴ്സിൽ...
കാസര്‍കോട് (www.mediavisionnews.in): മായം ചേര്‍ത്ത വെളിച്ചെണ്ണ ജില്ലയില്‍ വ്യാപകമായ സാഹചര്യത്തില്‍ വെളിച്ചെണ്ണ വില്‍പ്പനയില്‍ ഭക്ഷ്യധാന്യ വ്യാപാരികള്‍ ജാഗ്രത പാലിക്കണമെന്ന് കാസര്‍കോട് ഫുഡ് ഗ്രൈന്‍സ് ഡീലേഴ്‌സ് അസോസിയേഷന്‍ വ്യാപാരികളോട് അഭ്യര്‍ത്ഥിച്ചു.
വെളിച്ചെണ്ണ സ്റ്റോക്ക് എടുക്കുമ്പോള്‍ തന്നെ ഈ കാര്യം ശ്രദ്ധിക്കണം. അമിതലാഭം കമ്പനികള്‍ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കില്‍ അതിലെ ചതിക്കുഴി വ്യാപാരികള്‍ മനസ്സിലാക്കണമെന്നും, മായം ചേര്‍ത്തതും വ്യാജമെന്ന് തോന്നുന്ന ഒരു...
കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...