Monday, February 24, 2025

Local News

വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി പശുക്കളെ മോഷ്ടിച്ചു കടത്തിയതിന് നാലുപേര്‍ക്കെതിരെ കേസ്

മഞ്ചേശ്വരം (www.mediavisionnews.in): വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തി പശുക്കളെ ഓമ്‌നി വാനില്‍ കടത്തിക്കൊണ്ടുപോയ സംഭവത്തില്‍ കണ്ടാലറിയാവുന്ന നാലുപേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ചികുര്‍പാദ തൊട്ടതോടിയിലെ സരസ്വതി, കുറുവ എന്നിവരുടെ പശുക്കളെയാണ് മോഷ്ടിച്ചത്. തൊട്ടതോടി സ്‌കൂളിന് സമീപം കെട്ടിയിട്ടിരുന്ന പശുക്കളെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഓമ്‌നി വാനിലെത്തിയ സംഘം സമീപത്ത് ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളെ കത്തികാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കടത്തിക്കൊണ്ടുപോയെന്നാണ് പരാതി.

മഞ്ചേശ്വരം ഉദ്യാവാറില്‍ വീടുകയറി അക്രമിച്ചതായി പരാതി

മഞ്ചേശ്വരം (www.mediavisionnews.in):  മഞ്ചേശ്വരം, ഉദ്യാവാറിലെ അബ്‌ദു സലീ(25) മിനെ വീടുകയറി അക്രമിച്ചതായി പരാതി. പരിക്കേറ്റ ഇയാളെ കുമ്പള സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യൂസഫ്‌ എന്നയാളാണ്‌ അക്രമിച്ചതെന്നു പരാതിപ്പെട്ടു.

പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു

(www.mediavisionnews.in): പ്രമുഖ പണ്ഡിതനും പളളിക്കര സംയുക്ത ഖാസിയുമായ പൈവളിക അബ്ദുല്‍ ഖാദിര്‍ മുസ്‌ല്യാര്‍ അന്തരിച്ചു. അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ 12.30 മണിയോടെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ വെച്ചായിരുന്നു മരണം. സമസ്ത മുദരിസ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും, പയ്യക്കി ഉസ്താദ് ഇസ്ലാമിക്ക് അക്കാദമി പ്രിന്‍സിപ്പാളുമാണ്.

ഉപ്പള കുക്കാറിൽ ബൈക്ക് യാത്രക്കിടെ യുവാവിന്റെ ദേഹത്ത് വിഷപാമ്പ് ഇഴഞ്ഞു നീങ്ങി

ഉപ്പള (www.mediavisionnews.in): ഉപ്പളയിൽ ബൈക്ക് യാത്രക്കിടെ ഉഗ്രവിഷപാമ്പ് യുവാവിന്റെ ദേഹത്തുകയറി. കുക്കാറിലെ ആസിഫിന്റെ ദേഹത്താണ് പാമ്പു കയറിയത്.(www.mediavisionnews.in) കുക്കാർ പള്ളിയിൽ നിന്നും രാത്രി ഒൻപത് മണിയോടെ നിസ്ക്കാരം കഴിഞ്ഞു വീട്ടിലേക് പോകുന്നതിനിടെ ദേശീയ പാതയിൽ എത്തിയപ്പോൾ കൈയ്യിൽ എന്തോ ഇഴഞ്ഞു നീങ്ങുന്നത് പോലെ തോന്നിയതിനാൽ ബൈക്ക് നിർത്തി. അപ്പോഴാണ് ഉഗ്രവിഷമുള്ള പാമ്പാണെന്ന് അറിയുന്നത്. പൊടുന്നനെ ബൈക്ക്...

ശ്രീജ നെയ്യാറ്റിൻകരക്കെതിരായ സൈബർ ആക്രമണം: നടപടി സ്വീകരിക്കണം-പി.ഡി.പി.

ഉപ്പള (www.mediavisionnews.in) :വെൽഫെയർ പാർട്ടി സംസ്ഥാന വൈസ്പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകരയെ സോഷ്യൽമീഡിയ വഴി അപമാനിച്ച സംഘ പരിവാർ ശക്‌തികൾക്കെതിരെ കർശനമായ സൈബർ കുറ്റം ചുമത്തി ഉടൻ കേസ് എടുക്കാൻ അധിക്രതർ തയ്യാറാകണമെന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്എം. ബഷീർ അഹമ്മദ് ആവശ്യപ്പെട്ടു. ശ്രീജ നെയ്യാറ്റിന്കരക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ഉപ്പളയിൽ പിഡിപി...

സ്റ്റുഡന്റസ് ട്രാവൽ ഫെസിലിറ്റി യോഗതീരുമാനങ്ങൾ നടപ്പിലാക്കണം- എം എസ് എഫ്

കുമ്പള (www.mediavisionnews.in): ജില്ലയിലെ വിദ്യാർത്ഥികളുടെ യാത്രാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ജില്ല കളക്ടർ വിളിച്ച് ചേർത്ത സ്റ്റുഡന്റ്സ് ട്രാവൽ ഫെസിലിറ്റി യോഗതീരുമാനങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്എ.ഫ് ജില്ലാ ആക്ടിംങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ, വൈസ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഉളുവാർ എന്നിവർ ജില്ലാ കളക്ടർക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. ജൂൺ ആദ്യത്തിൽ കളക്ട്രേറ്റിൽ നടന്ന യോഗത്തിൽ...

കുക്കാറിൽ വിദ്യാർത്ഥികൾ ബസ്സിന്റെ ഗ്ളാസ് എറിഞ്ഞ് തകർത്തതായി പരാതി

ഉപ്പള (www.mediavisionnews.in): ബസ്സിന്റെ ഗ്ളാസ് വിദ്യാർത്ഥികൾ എറിഞ്ഞ് തകർത്തതായി പരാതി. ഇന്നലെ ഉച്ചയ്ക്ക് കുക്കാറിലാണ് സംഭവം . കാസർഗോഡ് തലപ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിന്റെ ഗ്ളാസാണ് തകർത്തത്. കുക്കാർ സ്കൂളിലെ ചില വിദ്യാർത്ഥികളാണ് ബസ്സിന് നേരെ കല്ലെറിഞ്ഞതെന്ന് കണ്ടക്ടർ കുമ്പള പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

ഉപ്പളയില്‍ സ്‌കൂട്ടറില്‍ ടാങ്കര്‍ ലോറിയിടിച്ച്‌ യുവാവ്‌ മരിച്ചു

ഉപ്പള (www.mediavisionnews.in):സ്‌കൂട്ടറിനു പിന്നില്‍ ടാങ്കര്‍ ലോറി ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ്‌ മരിച്ചു. സുഹൃത്തിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പളയിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കോണ്‍ക്രീറ്റ്‌ തൊഴിലാളിയും കര്‍ണ്ണാടക സ്വദേശിയുമായ നന്ദനായിക്ക്‌(35) ആണ്‌ മരിച്ചത്‌. സുഹൃത്തായ മുളിഞ്ച റോഡിലെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന നാഗരാജിനു(24) പരിക്കേറ്റു.ഇന്നലെ രാത്രി ഒന്‍പതുമണിയോടെ ഉപ്പള ബസ്‌സ്റ്റാന്റിനു സമീപത്ത്‌ ദേശീയപാതയിലാണ്‌ അപകടം. നാഗരാജയുടെതാണ്‌...

അന്ത്യോദയ എക്സ്പ്രസിന് കാസര്‍കോട് സ്റ്റോപ്പ്; അവകാശവാദവുമായി രാഷ്ട്രീയ പാര്‍ട്ടികള്‍

കാസര്‍കോട് (www.mediavisionnews.in): നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ടുള്ള കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലിന്‍റെ  ഉത്തരവ് വന്നയുടൻ കാസർകോട് ജനപ്രതിനിധികൾ തമ്മിൽ അവകാശത്തര്‍ക്കം. വി. മുരളീധരൻ എം.പി.യാണ്‌ അന്ത്യോദയയ്ക്ക് കാസർകോട് സ്റ്റോപ്പ്‌ അനുവദിക്കുന്നതിന് പിന്നിൽ പ്രവർത്തിച്ചതെന്ന അവകാശവാദവുമായി ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് അഡ്വ.കെ. ശ്രീകാന്താണ് ആദ്യ വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍...

കാസര്‍കോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ നടപ്പിലാക്കുന്നത് സംഘപരിവാര്‍ അജണ്ട; എതിര്‍ ശബ്ദമുയര്‍ത്തിയ വിദ്യാര്‍ഥികള്‍ പുറത്ത്; താത്കാലിക നിയമനങ്ങള്‍ മുഴുവന്‍ ആര്‍എസ്എസിന്

കാസര്‍കോഡ് (www.mediavisionnews.in):കാസര്‍കോഡ് സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയില്‍ മോറല്‍ പൊലീസായി മാറുന്നത് അധികാരികള്‍ തന്നെ. വ്യക്തമായ കാരണങ്ങളില്ലാതെ വിദ്യാര്‍ത്ഥികളെ യൂണിവേഴ്സിറ്റികളില്‍ നിന്നും സസ്പെന്റ് ചെയ്യുകയും ഹോസ്റ്റലുകളില്‍ നിന്നു പുറത്താക്കുകയും ചെയ്യുന്നത് ഇപ്പോള്‍ തുടര്‍കഥയായി മാറിയിരിക്കുകയാണിവിടെ. കാമ്പസില്‍ കാര്യങ്ങള്‍ക്കെല്ലാം സംഘ്പരിവാര്‍ മയമാണ്. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന വൈസ് പ്രസിഡന്റായ ഡോ കെ. ജയപ്രകാശിന്റെ നേതൃത്വത്തില്‍ കാമ്പസിനെ ആര്‍.എസ്.എസ്വത്കരിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നതെന്ന്...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img