മഞ്ചേശ്വരം (www.mediavisionnews.in): അതീവ ജാഗ്രതാ പ്രദേശമായ അഞ്ചു പഞ്ചായത്തുകൾ ഉൾപ്പെടുന്ന മഞ്ചേശ്വരം പോലിസ് സ്റ്റേഷനിൽ നല്ല ഒരു വാഹനമില്ലാത്തതു ജീവനക്കാർക്കും,നാട്ടുകാർക്കും തല വേദനയാവുന്നു. സ്റ്റേഷൻ പരിധിയിലെ ഉൾപ്രദേശത്തു പോയാൽ ചിലപ്പോൾ പാതിവഴിയിൽ യാത്ര അവസാനിപ്പിച്ചു ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്.
ഒരു സുമോയും, ഒരു ബൊലേറോയും ഉണ്ടെങ്കിലും ആവശ്യത്തിന് ഉപകരിക്കാറില്ല. അധികാരികൾ കണ്ണ് തുറന്നെങ്കിലേ ഈ സ്റ്റേഷന്റെ...
ഉപ്പള (www.mediavisionnews.in): ദേശീയപാതയിൽ ഉപ്പളയിലും പരിസരത്തും അടിക്കടിയുണ്ടാവുന്ന റോഡപകടങ്ങളെപ്പറ്റി പറ്റി പഠിക്കാനും അതിനു പരിഹാരം കാണാനുമായി നാറ്റ്പാക് സംഘം ഉപ്പളയിലെത്തി.
നാറ്റ് പാക് കൺസൾറ്റൻഡ് ടി .വി ശശികുമാർ, സൈന്റിസ്റ്റ് സുബിൻ, വിനീത് വി .ടി, കാർത്തിക് എം, മഹിമ എം, എന്നിവരും കൂടെ കുമ്പള സി.ഐ പ്രേംസദൻ, മഞ്ചേശ്വരം എസ് ഐ അനീഷ് വി കെ,...
ഉപ്പള (www.mediavisionnews.in): സിറ്റിസണ് ഉപ്പള അണ്ടര്-16 വിഭാഗത്തിലുള്ള കുട്ടികളില് നിന്നും പ്രതിഭകളെ കണ്ടെത്താനും അതെ തുടര്ന്ന് തൃക്കരിപ്പൂരില് ജില്ലാ ഫുട്ബോള് അസോസിയേഷനു കീഴില് നടക്കുന്ന ടൂര്ണ്ണമെന്റില് പങ്കെടുക്കുന്ന സിറ്റിസണ് ഉപ്പള ടീമിനെ തെരഞ്ഞെടുക്കാനുമായി സെലക്ഷന് ട്രയല്സ് സംഘടിപ്പിക്കുന്നു.
ട്രയല്സ് ഞായറാഴ്ച (15/07/2018) രാവിലെ 7 മണിക്ക് ഉപ്പള മണ്ണംകുഴിയിലെ ഗോള്ഡന് അബ്ദുല് ഖാദര് ഹാജി സ്റ്റേഡിയത്തില് വെച്ച് നടക്കും....
കുമ്പള (www.mediavisionnews.in): അഭിമന്യുവിനെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.ഐ.എം കുമ്പള ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ കൂട്ടായ്മ സി.പി.ഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി.പി.പി മുസ്തഫ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റിഅംഗം എം.ശങ്കർ റൈ മാസ്റ്റർ അദ്യക്ഷത വഹിച്ചു.ജില്ലാ കമ്മിറ്റി അംഗം പി.രഘുദേവൻ മാസ്റ്റർ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ഡി.സുബ്ബണ്ണ ആൾവ്വ,പി.ഇബ്രാഹിം,യൂസഫ്.കെ.ബി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി നാസിറുദ്ദീൻ എന്നിവർ സംസാരിച്ചു.4 മണിക്ക് ആരംഭിച്ച കൂട്ടായ്മ...
ഉപ്പള (www.mediavisionnews.in): നാടിനെ നടുക്കിയ ഉപ്പളയിലെ അപകടത്തിൽ മരണം ആറായി. ഗുരുതര പരിക്കേറ്റു അത്യാസന്ന നിലയിൽ കഴിയുകയായിരുന്ന ഒരു കുട്ടിയാണ് ഇന്ന് മരിച്ചത്. ഗൃഹപ്രവേശനച്ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ച ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്
തലപ്പാടി കെ.സി റോഡ് ഹജ്ജിനടുകയിലെ അബ്ദുൽ നാസർ- നസീമ ദമ്പതികളുടെ മകൾ ഒരു വയസുള്ള ഫാത്തിമ ആണ്...
ഉപ്പള (www.mediavisionnews.in): ഉപ്പള നയാബസാറില് അഞ്ചുപേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. കര്ണാടക ബെല്ഗാം സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. ഇന്നലെ പുലര്ച്ചെ ആറ് മണിയോടെയായിരുന്നു അപകടമുണ്ടായത്.
കര്ണാടക സ്വദേശികള് സഞ്ചരിച്ച ഫോഴ്സ് ട്രാക്സ് തൂഫാന് ജീപ്പും ചരക്ക് ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. തലപ്പാടി കെ.സി. റോഡിലെ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ ബീഫാത്തിമ...
ഉപ്പള (www.mediavisionnews.in):മൂന്നുദിവസത്തിനിടെ മഞ്ചേശ്വരം, ഉപ്പള, കുമ്പള ഭാഗങ്ങളിലായി വിവിധ അപകടങ്ങളിലും മറ്റുമായി 10 പേരാണ് മരിച്ചത്.
ഞായറാഴ്ച വൊര്ക്കാടി കുടലമുഗറില് തോട്ടത്തില് പൊട്ടിവീണ വൈദ്യുതി കമ്പിയില് തട്ടി ഷോക്കേറ്റ് കര്ഷകന് ഗണപതി ഭട്ട് മരിച്ചിരുന്നു. കുമ്പള ദേവീനഗറിലെ വ്യാപാരി മാധവനെയും ബംബ്രാണ തിലക് നഗറിലെ കൂലിത്തൊഴിലാളി കുമാരനെയും തൂങ്ങിമരിച്ചനിലയില് കണ്ടെത്തിയത് കഴിഞ്ഞദിവസമാണ്.
ഉപ്പള നയാബസാറില് ജീപ്പും ലോറിയും കൂട്ടിയിടിച്ച്...
ബന്തിയോട് (www.mediavisionnews.in) രുചി വൈവിധ്യങ്ങളുടെ പുത്തന് കൂട്ടുമായി ഒലിവ് ഫാമിലി റസ്റ്റോറന്റ് ആൻഡ് കാറ്ററിംഗ് സർവീസ് ബന്തിയോട് ഡി.എം ഹോസ്പിറ്റലിന്റെ മുൻ വശം പുതിയ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തനം ആരംഭിച്ചു.
സയ്യിദ് കെ.എസ് ജാഫർ സാദിഖ് തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാദി തങ്ങൾ മൊഗ്രാൽ പ്രാർത്ഥന നടത്തി.
കുമ്പള (www.mediavisionnews.in): സി അബ്ദുല്ല മുസ്ലിയാർ നിര്യാതനായി. മുഹിമ്മാത്ത് കേന്ദ്രകമ്മിറ്റി സീനിയർ ഉപാധ്യക്ഷനായ ഇദ്ദേഹം ഉപ്പളയിൽ പ്രമുഖ ഹജ്ജ് ഉംറ സ്ഥാപനം നടത്തി വരികയായിരുന്നു. കഴിഞ്ഞ മാർച്ചിൽ ആരിക്കാടി ദേശീയ പാതയിലുണ്ടായ അപടകത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. മക്കൾ : ഹനീഫ ഹാജി, ഖാദർ സഖാഫി, താഹിറ. മരുമകൻ യൂസഫ് മദനി. സഹോദരങ്ങൾ :മുഹമ്മദ് ഹാജി...
മഞ്ചേശ്വരം (www.mediavisionnews.in): വോളിബോള് കളിക്കിടയില് ഉണ്ടായ തര്ക്കത്തെ തുടര്ന്നുണ്ടായ അക്രമത്തില് പരിക്കേറ്റ നിലയില് രണ്ടു പേരെ കുമ്പള സഹകരണ ആശുപത്രിയില് പ്രവേശിപ്പിച്ചു. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ വിജിത്ത് (23), സുധാകര(45) എന്നിവരാണ് ആശുപത്രിയിലായത്.
ഇന്നലെ ഹൊസബെട്ടുവില് നടന്ന വോളിബോള് കളിക്കിടയില് ഉണ്ടായ വാക്കുതര്ക്കമാണ് അക്രമത്തിനു കാരണമെന്നു പറയുന്നു. കളിക്കിടയില് ഉണ്ടായ പ്രശ്നം പറഞ്ഞു തീര്ത്തിരുന്നുവെങ്കിലും പിന്നീട് ഒരു...
കേരളത്തില് ഇന്ന് മൂന്ന് ജില്ലകളില് ഒറ്റപ്പെട്ടയിടങ്ങളില് നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്, കാസര്കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...