Tuesday, February 25, 2025

Local News

കാഴ്ച്ച പരിമിതരുടെ ​​ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പൈവളികെ സ്വദേശി മുനാസും

കാസര്‍കോട്​ (www.mediavisionnews.in): കാഴ്ച്ച പരിമിതരുടെ ​​ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പൈവളികെ സ്വദേശി മുനാസും. ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്കാണ്​​ ഉപ്പളയിലെ പൈവളികെ സ്വദേശി മുനാസ്​ തെരഞ്ഞെടുക്കപ്പെട്ടത്​. ടൂര്‍ണമെന്റുകളിൽ മികച്ച പ്രകടനം കാഴ്​ച്ച വെച്ചതോടെ കാഴ്​ച്ച കുറഞ്ഞിട്ടും പടവുകള്‍ ഒാരോന്നും മുനാസ്​ കുതിച്ചു കയറി. കോഴിക്കോട് ഫറൂഖ് കോളജിലെ ബി.എ സോഷ്യോളജി അവസാന വര്‍ഷ വിദ്യാര്‍ഥിയാണ്. നിലവിലെ...

അബ്ദുല്‍ റഹീം അടക്കം നാല് സി.ഐ.മാര്‍ക്ക് സ്ഥലം മാറ്റം; കാസര്‍കോട്ട് വി.വി മനോജ്

കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് ടൗണ്‍ സി.ഐ. സി.എ. അബ്ദുല്‍ റഹീമടക്കം ജില്ലയിലെ 4 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥലം മാറ്റം. സംസ്ഥാനത്ത് 48 സി.ഐ. മാര്‍ക്ക് മാറ്റമുണ്ട്. അബ്ദുല്‍ റഹിമിന് പുറമെ വിദ്യാനഗര്‍ സി.ഐ ബാബു പെരിങ്ങയത്ത്, വിജിലന്‍സിലെ എ. അനൂപ് കുമാര്‍ എന്നിവര്‍ക്കും സ്ഥലം മാറ്റമുണ്ട്. റഹീമിനെ കാസര്‍കോട് സി.ബി.സി.ഐ.ഡി.ഒ.സി. ഡബ്‌ള്യു. നാലിലേക്കാണ് മാറ്റിയത്. പകരം വി.വി....

കുട്ടികളോട് അമിതചാർജു വാങ്ങി സ്വകാര്യ ബസ്സുകാർ

ഉപ്പള (www.mediavisionnews.in): നാഷണൽ ഹൈവേയിലും ഉൾപ്രദേശത്തും സർവീസ് നടത്തുന്ന സ്വകാര്യ ബസ് ജീവനക്കാർ കുട്ടികളോട് അമിതമായി ചാർജ് വാങ്ങുന്നതായി കുട്ടികൾ പരാതിപ്പെട്ടു. മേൽക്കൂരയില്ലാത്ത ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ കുട്ടികൾ ബസ് കാത്തു നിൽകുമ്പോൾ ഒരുപാട് ദൂരെയാണ് ബസ്സുകൾ നിർത്തുന്നത്. കുട്ടികൾ ഓടി അവിടെയെത്തുമ്പോളേക്കും ബസ്സുകൾ അവിടെ നിന്നും പുറപ്പെടുന്നു. ഒരു രൂപ കൊടുക്കേണ്ടുന്ന സ്ഥലത്തേക്ക് നിർബന്ധപൂർവം രണ്ടു രൂപ...

ഉപ്പളയിൽ കാല്‍നടയാത്രക്കാരന്‍ ബൈക്കിടിച്ചു മരിച്ചു

ഉപ്പള (www.mediavisionnews.in): കര്‍ണ്ണാടക ഹാവേരി സ്വദേശി ഉപ്പള ദേശീയപാതയില്‍ ബൈക്കിടിച്ചു മരിച്ചു. ഉപ്പള മുളിഞ്ചയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന വിരൂപാക്ഷപ്പ(50)യാണ്‌ മരിച്ചത്‌. ജോലി കഴിഞ്ഞ്‌ താമസ സ്ഥലത്തേക്ക്‌ മടങ്ങുന്നതിനിടെയാണ്‌ അപകടം. ബൈക്ക്‌ യാത്രക്കാരനും പരിക്കേറ്റതായി വിവരമുണ്ട്‌. ഇയാളെ മംഗളൂരുവിലെ സ്വകാര്യാശുപത്രിയിലേക്ക്‌ കൊണ്ടുപോയി.കോണ്‍ക്രീറ്റ്‌ തൊഴിലാളിയാണ്‌ മരിച്ച വിരൂപാക്ഷപ്പ. ഭാര്യ:മഞ്ചമ്മ. മക്കള്‍: ദര്‍ശനന്‍, മഹാദേവി. മഞ്ചേശ്വരം പൊലീസ്‌ ഇന്‍ക്വസ്റ്റ്‌ നടത്തി.

ഉപ്പള കേന്ദ്രീകരിച്ച് പെൺവാണിഭമെന്ന വാർത്ത;ഉന്നത പൊലീസ് ടീം അന്വേഷണം നടത്തണം- യൂത്ത് ലീഗ്

ഉപ്പള (www.mediavisionnews.in): ഉപ്പള കേന്ദ്രീകരിച്ച് പെൺവാണിഭം തകൃതിയിൽ എന്ന തരത്തിൽ ഏതാനും ദിവസമായി ഒരു ഓൺലൈൻ ന്യൂസ് പോർട്ടലിൽ വാർത്താ പരമ്പരയായി വന്ന് കൊണ്ടിരിക്കുന്ന സംഭവത്തെ കുറിച്ച് ഉന്നത പൊലീസ് ടീം അന്വേഷണം നടത്തണമെന്ന് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം മണ്ഡലം ജന.സെക്രട്ടറി റഹ്മാൻ ഗോൾഡൻ ആവശ്യപ്പെട്ടു. സംഘത്തിൽ പ്രായപൂർത്തിയാകാത്തവരും ഭർതൃമതികളും ഉൾപ്പെട്ടിട്ടുണ്ടെന്നും ഇതിന് പിന്നിൽ...

വാട്‌സാപ്പ്‌ ഹര്‍ത്താല്‍: പൊലീസിന്റെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ മൂന്നുപേര്‍ അറസ്റ്റില്‍

മഞ്ചേശ്വരം (www.mediavisionnews.in): ഏപ്രില്‍ 16ന്‌ വാട്‌സാപ്പ്‌ ഹര്‍ത്താല്‍ ദിനത്തില്‍ കര്‍ണ്ണാടക പൊലീസിന്റെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയ സംഘത്തിലെ മൂന്നുപേര്‍ അറസ്റ്റില്‍. ബേഡഗുഡ്ഡെ സുങ്കതക്കട്ടയില്‍ വച്ച്‌ പൊലീസ്‌ സംഘത്തെ തടഞ്ഞുവെന്ന്‌ വിട്‌ല സ്റ്റേഷനിലെ പി.എസ്‌.ഐ.ചന്ദ്രശേഖരയുടെ പരാതിയില്‍ മഞ്ചേശ്വരം പൊലീസാണ്‌ കേസെടുത്തത്‌. മൂന്നുപേര്‍ നേരത്തെ പിടിയിലായി. സുങ്കതക്കട്ടയിലെ അബ്‌ദുല്‍ സക്കീര്‍, ഉസ്‌മാന്‍ ബാത്തിഷ, മൊയ്‌തീന്‍ എന്നിവരാണ്‌ ഇന്നലെ അറസ്റ്റിലായത്‌.

തടസ്സം നീങ്ങി, ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്‌ കെട്ടിട സമുച്ചയം ഉടന്‍

കാസര്‍കോട്‌ (www.mediavisionnews.in):  ആറു വര്‍ഷത്തെ അനിശ്ചിതത്വത്തിനും ജനകീയ സമരങ്ങള്‍ക്കും ശേഷം ഉക്കിനടുക്കയിലെ നിര്‍ദ്ദിഷ്‌ട മെഡിക്കല്‍ കോളേജ്‌ ആശുപത്രി ബ്ലോക്ക്‌ നിര്‍മ്മാണത്തിനു ടെന്‍ഡര്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ഇതോടെ 85 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന ആശുപത്രി സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്ത നത്തിന്റെ തടസ്സം നീങ്ങിയതായി എന്‍.എ.നെല്ലിക്കുന്ന്‌ എം.എല്‍ .എ അറിയിച്ചു. ചെന്നൈ ആസ്ഥാനമായുള്ള കമ്പനിക്കാണ്‌ നിര്‍മ്മാണ കരാര്‍...

ഉപ്പളയിൽ വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

ഉപ്പള(www.mediavisionnews.in): രാത്രി വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി. ഉപ്പള പത്വാടിയിലെ അബ്‌ദുല്‍ ഗഫൂറിന്റെ ഭാര്യ സുബൈദാബാനു(57)വിന്റെ പരാതിയില്‍ നയാബസാറിലെ ഷക്കീറിനെതിരെ മഞ്ചേശ്വരം പൊലീസ്‌ കേസെടുത്തു:. ഇന്നലെ രാത്രി 9മണിയോടെ വീട്ടിലെത്തി യുവാവ്‌ മര്‍ദ്ദിക്കുകയായിരുന്നുവെന്ന്‌ വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു.

ഉപ്പള മുസോടി അദീക്കയിൽ കടൽക്ഷോഭം; രണ്ട് വീടുകൾ തകർന്നു.

ഉപ്പള (www.mediavisionnews.in):മുസോടി അദീക്കയിൽ കടൽക്ഷോഭം ശക്തം. ഇന്നലെ രാത്രിയുണ്ടായ കടൽക്ഷോഭത്തിൽ രണ്ടു വീടുകൾ ഭാഗികമായി തകർന്നു. അദീക്കയിലെ യർമുള്ള, മറിയമ്മ എന്നിവരുടെ വീടുകളാണ് തകർന്നിരിക്കുന്നത്. പ്രദേശവാസികൾ രണ്ടു ദിവസമായി ഏറെ ഭീതിയിലാണ് കഴിയുന്നത്. പതിനഞ്ചു വീടുകൾ ഏതു സമയവും കടലെടുക്കുമെന്ന അവസ്ഥയിലാണ്. ഇതുപതോളം തെങ്ങുകൾ കടലാക്രമണത്തിൽ നാശം നേരിട്ടിരിക്കുകയാണ്. അഞ്ച് മീറ്റർ കര കടലെടുത്തതിനാൽ നിരവധി വീടുകളാണ്...

കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തിന് യുവാവിനെ കത്തിവീശി പരിക്കേല്‍പ്പിച്ചു

ബന്തിയോട് (www.mediavisionnews.in): കഞ്ചാവ് വില്‍പ്പനയെ എതിര്‍ത്തതിന് കത്തിവീശി മുറിവേല്‍പ്പിച്ചതായി പരാതി. പച്ചമ്പളയിലെ താജുദ്ദീനാ(29)ണ് പരിക്കേറ്റത്. കുമ്പള സഹകരണ ആസ്പ ത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഉപ്പളയിലെ കടയില്‍ നിന്ന് ജോലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങുന്നതിനിടെ സ്‌കൂട്ടറിലെത്തിയവര്‍ തടഞ്ഞുനിര്‍ത്തി കത്തിവീശി പരിക്കേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img