Tuesday, November 26, 2024

Local News

സോഷ്യൽ മീഡിയകളിലൂടെ അപകീർത്തി;മഞ്ചേശ്വരം മണ്ഡലം മുസ്ലിം ലീഗ് നിയമ നടപടിക്ക്

ഉപ്പള (www.mediavisionnews.in): മുസ്ലിം ലീഗ് നേതാക്കളെ സാമൂഹ്യ മാധ്യമങ്ങളിലൂടെ നീചമായ രീതിയിൽ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ പ്രചാരണം നടത്തിയ കെ.എം.സി.സി പ്രതിനിധി എന്നവകാശപ്പെടുന്നയാൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വോയിസ് ക്ലിപ്പുകളുടെ പരിശോധനയ്ക്ക് ശേഷം വാർഡ് കമ്മിറ്റിയോട് അന്വേഷണം നടത്തി പാർട്ടി മെമ്പർഷിപ്പ് എടുത്തിട്ടില്ല എന്ന ബോധ്യമായതിനാൽ പ്രസ്തുത...

ജനമൈത്രി പോലീസ് കാസറഗോഡിന്റെയും ദേളി എച്ച്.എൻ.സി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനത്തിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തി.

കാസർഗോഡ് (www.mediavisionnews.in): ജനമൈത്രി പോലീസ് കാസറഗോഡിന്റെയും ദേളി എച്ച്.എൻ.സി ഹോസ്പിറ്റലിന്റെയും സംയുക്താഭിമുഖ്യത്തിൽ ഡോക്ടേഴ്സ് ദിനത്തിൽ സൗജന്യ വൈദ്യപരിശോധന ക്യാമ്പ് നടത്തി. സ്ത്രീ രോഗ വിഭാഗത്തിൽ ഡോ: അർഷി മുഹമ്മദ്, ശിശുരോഗ വിഭാഗത്തിൽ ഡോ: രാജേഷ്, ഇ.എൻ.ടി വിഭാഗത്തിൽ ഡോ: ബിനി മോഹൻ എന്നിവർ രോഗികളെ പരിശോധിച്ചു. എച്ച്.എൻ.സി ഹോസ്പിറ്റൽ മെഡിക്കൽ ഡയറക്ടർ ഡോ: അബൂബക്കറിന്റെ അദ്യക്ഷതയിൽ...

മംഗൽപ്പാടി നഗരസഭ യാഥാർഥ്യമാക്കണം : മംഗൽപാടി പൗരസമിതി

ഉപ്പള (www.mediavisionnews.in): അനുദിനം വികസന പാതയിൽ മുന്നേറുന്ന ഉപ്പള ടൗണിൽ നിരവധി അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാകണമെങ്കിൽ ഉപ്പളയെ അടിയന്തിരമായി നഗരസഭയാക്കി ഉയർത്തണമെന്ന് മംഗൽപാടി പൗരസമിതിയുടെ അടിയന്തിര യോഗം സർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. താലൂക് ഓഫീസ്, താലൂക് ആശുപത്രി, റെയിൽവേ സ്റ്റേഷൻ, ഫയർ സ്റ്റേഷൻ, വിശാലമായ സ്റ്റേഡിയം, തുടങ്ങി നിരവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന ഈ...

പൊട്ടിക്കരഞ്ഞും നിലവിളിച്ചും പ്രതി; കോടതിയില്‍ നാടകീയരംഗങ്ങള്‍

കാസര്‍കോട് (www.mediavisionnews.in): 'പോലീസ് ഈസ് ചീറ്റിങ്, ഐ ഡോണ്ട് ഡൂ..., മേരാ ഭയ്യാ ഛോട് ദോ മുഛേ...' ഉപ്പളയില്‍ ഗര്‍ഭിണിയായ യുവതി പൊള്ളലേറ്റ് മരിച്ച സംഭവത്തിലെ പ്രതി മിസ്‍‍രിയ വിധിയറിഞ്ഞ ശേഷം കോടതിവരാന്തയില്‍ അലറിവിളിച്ചു. നാടിന്റെ മനഃസാക്ഷിയെ ഞെട്ടിച്ച കേസില്‍ വധശ്രമം, കൊലപാതകക്കുറ്റം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കുറ്റക്കാരിയാണെന്നു കണ്ടെത്തിയത്. വിധി ഇവര്‍ കൂപ്പുകൈകളോടെയാണ് കേട്ടത്. വിധിയറിഞ്ഞ...

ഭര്‍ത്താവിന്റെ രണ്ടാംഭാര്യയെയും ഗര്‍ഭസ്ഥശിശുവിനെയും ചുട്ടുകൊന്ന കേസില്‍ ആദ്യഭാര്യ കുറ്റക്കാരിയെന്ന് കോടതി

കാസര്‍കോട് (www.mediavisionnews.in): ഭര്‍ത്താവിനൊപ്പം വീട്ടിലെ കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന രണ്ടാംഭാര്യയെയും ഗര്‍ഭസ്ഥശിശുവിനെയും ചുട്ടുകൊന്ന കേസില്‍ പ്രതിയായ ആദ്യഭാര്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ഉപ്പളയിലെ നഫീസത്ത് മിസ്‌രിയ(21)യും ഗര്‍ഭസ്ഥ ശിശുവും കൊല്ലപ്പെട്ട കേസില്‍ പ്രതിയായ ഗോവയിലെ മിസ്‌രിയയെയാണ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) കുറ്റക്കാരിയാണെന്ന് കണ്ടെത്തിയത്. കൊലപാതകം, വധശ്രമം എന്നീ വകുപ്പുകളിലാണ് മിസ്‌രിയ കുറ്റക്കാരിയെന്ന് തെളിഞ്ഞത്. 326, 449 വകുപ്പുകള്‍...

കുമ്പളയില്‍ താല്‍ക്കാലിക ബസ്‌ കാത്തിരിപ്പുകേന്ദ്രത്തിന്റെ പണി തുടങ്ങി

കുമ്പള (www.mediavisionnews.in) :  കുമ്പള ബസ്സ്റ്റാന്റ് കോംപ്ലക്‌സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാര്‍ക്ക് ബസ് കാത്തു നില്‍ക്കാന്‍ താല്‍ക്കാലിക വെയിറ്റിങ്ങ് ഷെല്‍ട്ടര്‍ നിര്‍മ്മിക്കുമെന്ന്് പഞ്ചായത്ത് പ്രസിഡണ്ട് കെ.എല്‍. പൂണ്ടരീകാക്ഷ, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബി.എന്‍. മുഹമ്മദ് അലി, എ.കെ. ആരിഫ് എന്നിവര്‍ അറിയിച്ചു. ആധുനിക രീതിയിലുള്ള ശൗചാലയത്തിന്റെ നിര്‍മ്മാണവും അടുത്ത് തന്നെ നടക്കും. മൂന്ന് കടമുറികളോടുകൂടിയ സാനിറ്ററി കോംപ്ലക്‌സാണ്...

പ്രകൃതിക്ഷോഭം നടപടി ത്വരിതപ്പെടുത്തണം: പിഡിപി

ഉപ്പള (www.mediavisionnews.in): മംഗൽപാടി പഞ്ചായത്തിന്റെ കടലോര പ്രദേശങ്ങളിൽ ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള പ്രകൃതിക്ഷോഭ ബാധിതർക്ക് ആവശ്യമായ നടപടിക്രമങ്ങൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാവണമെന്ന് പിഡിപി മംഗൽപാടി പഞ്ചായത്ത്‌ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പ്രകൃതിക്ഷോഭത്തിൽപെട്ട് വസതിരഹിതരാകുന്നവർക്കും ഭൂമി നഷ്ടപ്പെടുന്നവർക്കും പ്രത്ത്യേക പാകേജ് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനങ്ങൾ മുഖ്യ മന്ത്രി ഉൾപ്പടെ ഉള്ളവർക്ക് നൽകാൻ പിഡിപി മംഗൽപാടി പഞ്ചായത്ത്‌...

കുമ്പളയിൽ താൽകാലിക വെയിറ്റിങ്ങ് ഷെൽട്ടറും ആധുനീക രീതിയിലുള്ള ശൗചാലയവും സാനിറ്ററി കോംപ്ലക്സും ഉടൻ

കുമ്പള (www.mediavisionnews.in): കുമ്പള ബസ്റ്റാന്റ് കോംപ്ലക്സ് പൊളിച്ചുമാറ്റിയ സ്ഥലത്ത് യാത്രക്കാർക്ക് ബസ് കാത്തു നിൽക്കാൻ താൽകാലിക വെയിറ്റിംങ്ങ് ഷെൽട്ടറിന്റെ നിർമ്മാണം അടുത്ത ദിവസം തന്നെ ആരംഭിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ.എൽ പുണ്ടരീകാക്ഷ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഒപ്പം ആധുനീക രീതിയിലുള്ള ശൗചാലയത്തിന്റെ നിർമ്മാണവും അടുത്ത് തന്നെ നടക്കും. മൂന്ന് കടമുറികളോടുകൂടിയ സാനിറ്ററി കോംപ്ലക്സാണ് നിർമിക്കുക. നഗരത്തിൽ...

മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ; മഞ്ചേശ്വരം എം എൽ എയ്ക്ക് നിവേദനം നൽകി

മംഗൽപാടി (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ നിലവിലെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം ഉണ്ടാക്കാനും, ഇരുപത്തി നാല് മണിക്കൂർ കിടത്തി ചികിത്സ സൗകര്യം, ആംബുലൻസ് സൗകര്യം, അത്യാഹിത വിഭാഗം, തുടങ്ങിയ സൗകര്യങ്ങൾ തുടങ്ങുക, ഒരു താലൂക് ആശുപത്രിക്കുള്ള ഡോക്ടർമാരെയും, ജീവനക്കാരെയും, നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മംഗലപാടി ജനകീയ വേദി പ്രവർത്തകർ, ഉപ്പള വ്യാപാരി വ്യവസായ ഏകോപന സമിതി,...

മൊഗ്രാല്‍ പൂത്തൂര്‍ കല്ലങ്കൈയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യുവാവ് ദാരുണമായി മരിച്ചു

കാസര്‍കോട് (www.mediavisionnews.in): ദേശീയ പാതയില്‍ മൊഗ്രാല്‍ പൂത്തൂര്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് യാവാവിന് ദാരുണാന്ത്യം. കാസര്‍കോട് ഫിര്‍ദൗസ് റോഡില്‍ എ വണ്‍ സ്‌റ്റോര്‍ ഉടമ മൊഗ്രാല്‍ പുത്തൂര്‍ കുന്നിലിലെ അബ്ദുല്‍ റഹ്മാന്റെ മകന്‍ സജീര്‍ (27) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് അപകടം. മകന്റെ തൊട്ടില്‍...
- Advertisement -spot_img

Latest News

വാട്സാപ്പിലെ ആ സെറ്റിംഗ് ഓൺ ആക്കി വയ്‌ക്കൂ, ഇല്ലെങ്കിൽ തട്ടിപ്പിൽ കുടുങ്ങുമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത് പണം തട്ടുന്ന സംഘത്തെ കുറിച്ച് ജാഗ്രതാ നിർദേശവുമായി പൊലീസ്. ഒരാളുടെ വാട്സ്ആപ്പ് നമ്പർ ഹാക്ക് ചെയ്ത ശേഷം ആ...
- Advertisement -spot_img