Thursday, September 19, 2024

Local News

ഉപ്പള റെയില്‍വേ സ്റ്റേഷനിലെ യാത്രക്കാര്‍ക്ക് ആശ്വാസമായി ബസ് സര്‍വീസ് ആരംഭിച്ചു

ഉപ്പള (www.mediavisionnews.in): ഉപ്പളയിലെ റെയില്‍വെ ഉപയോക്താക്കളുടെ കാലങ്ങളായുള്ള ആവശ്യമായ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ വരെയുള്ള ബസ് സര്‍വീസ് എന്ന സ്വപ്നം ഇന്നലെയോടെ പൂവണിഞ്ഞു. ഉപ്പള റെയില്‍വേ സ്റ്റേഷനിലേക്ക് കാല്‍നടയായി യാത്രചെയ്ത് ബുദ്ധിമുട്ടിയിരുന്ന യാത്രക്കാര്‍ക്ക് ആശ്വാസമായി ഇന്നലെ മുതല്‍ നേരിട്ടുള്ള ബസ് സര്‍വീസ് ആരംഭിച്ചു. കുരുഡപ്പദവില്‍ നിന്നും ഉപ്പള ബസ് സ്റ്റാന്റ്് വരെ സര്‍വീസ് നടത്തിയിരുന്ന...

ഫാസിലും ഉമൈറും മംഗളൂർ എഫ്.സി യിലേക്ക്; കാൽപന്ത് കളിയിൽ സിറ്റിസൺ ഉപ്പളയിൽ നിന്ന് വീണ്ടും താരോദയം

ഉപ്പള (www.mediavisionnews.in): സിറ്റിസൺ സ്പോർട്സ് ക്ലബ്ബിൽ നിന്നും രണ്ട് കുരുന്നു താരങ്ങൾ മംഗളൂർ എഫ്.സി ഫുട്ബാൾ ടീമിലേക്ക്. സയ്യിദ് മുഹമ്മദ് ഫാസിൽ, ഇബ്രാഹിം ഉമൈർ എന്നീ താരങ്ങൾക്കാണ് മംഗളൂർ എഫ്.സി അണ്ടർ 14 ടീമിലേക്ക് സെലക്ഷൻ ലഭിച്ചത്.ഐ ലീഗുകളിൽ മാറ്റുരക്കുന്ന ത്രീ സ്റ്റാർ പദവിയുള്ള കർണാടകയിലെ പ്രമുഖ ടീമാണ് മംഗളൂർ എഫ്.സി. ബപ്പായിത്തൊട്ടിയിലെ സയ്യിദ് മുഹമ്മദ്...

ഉപ്പളയിൽ ചാക്കില്‍ പൊതിഞ്ഞുകൊണ്ടുപോവുകയായിരുന്ന 223 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റില്‍

ഉപ്പള (www.mediavisionnews.in): 223 കുപ്പി കര്‍ണാടക നിര്‍മ്മിത മദ്യവുമായി ഉപ്പള പച്ചിലമ്പാറ സ്വദേശിയെ കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. പച്ചിലമ്പാറയിലെ ചന്ദ്രഹാസ (42)യാണ് അറസ്റ്റിലായത്. ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ ചാക്കില്‍ പൊതിഞ്ഞ് വില്‍പന സംഘത്തിന് കൈമാറാന്‍ കൊണ്ടുപോകുന്നതിനിടെയാണ് എക്‌സൈസ് സംഘം പിടിച്ചത്. പച്ചിലമ്പാറയിലും സമീപ പ്രദേശത്തും ചന്ദ്രഹാസ മാസങ്ങളായി കര്‍ണാടക മദ്യം വിതരണം ചെയ്തുവരുന്നതായി...

മൊഗ്രാലിൽ റെയിൽവേ ട്രാക്കിൽ കയറിയ പിഞ്ചു കുട്ടികളെ ട്രെയിനിടിച്ചു തെറിപ്പിച്ചു. മൂന്ന് വയസ്സുകാരൻ തത്ക്ഷണം മരിച്ചു

മൊഗ്രാൽ (www.mediavisionnews.in): ഉമ്മയെ തിരഞ്ഞ് റെയിൽവേ ട്രാക്കിൽ കയറിയ പിഞ്ചു കുട്ടികളെ ട്രെയിനിടിച്ചു തെറിപ്പിച്ചു. മൂന്ന് വയസ്സുകാരൻ തത്ക്ഷണം മരിച്ചു, സഹോദരനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൊഗ്രാൽ ഒളച്ചാലിൽ വാടകയ്ക്ക് താമസിക്കുന്ന സിദ്ധിക്ക് - ആയിഷ ദമ്പതികളുടെ ഇളയ മകൻ ബിലാൽ (മൂന്ന്) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സഹോദരൻ ഇസ്മായീലി (അഞ്ച്) ന് തലയ്ക്ക് ഗുരുതരമായി...

പച്ചക്കറിവില കുതിക്കുന്നു; ബീന്‍സിനും പച്ചമുളകിനും ഇരട്ടിവില

കാസര്‍കോട് (www.mediavisionnews.in): പച്ചക്കറിവില കുതിക്കുന്നു. പച്ചമുളകിനും ബീന്‍സിനും വില ഇരട്ടിയായി. കുറച്ചുദിവസം മുമ്ബുവരെ കിലോക്ക് 30 രൂപയായിരുന്ന ബീന്‍സിന് 60 രൂപയാണ് ശനിയാഴ്ചത്തെ വില. 20 രൂപയായിരുന്ന പച്ചമുളകിന് വില 40 ആയി. 25 രൂപയായിരുന്ന പയറിനും 15 രൂപ കൂടി 40ലെത്തി. 50 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിക്ക് വില ഇരട്ടിയായി. 100 രൂപയാണ്...

മഞ്ചേശ്വരത്ത് മണല്‍ ലോറിയെ ചൊല്ലി തര്‍ക്കം; രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു

മഞ്ചേശ്വരം (www.mediavisionnews.in): പൊലീസ് പിടിച്ച മണല്‍ ലോറിയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ രണ്ടുപേര്‍ക്ക് മര്‍ദ്ദനമേറ്റു. മഞ്ചേശ്വരം ഹൊപ്പെട്ടുവിലെ ബഷീര്‍ (38), റഷീദ് (22) എന്നിവരെ കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുദിവസം മുമ്പ് റഷീദിന്റെ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ടിപ്പര്‍ലോറി മഞ്ചേശ്വരം പൊലീസ് പിടിച്ചിരുന്നു. ഇന്നലെ വൈകിട്ട് പള്ളിയില്‍ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ രണ്ടുപേര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി. സംഭവത്തെക്കുറിച്ച് മഞ്ചേശ്വരം പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.

എം എസ് എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി

ഉപ്പള (www.mediavisionnews.in):ഗതകാലങ്ങളുടെ പുനർവായന പോരാട്ടമാണ് എന്ന പ്രമേയത്തിൽ എംഎസ്എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന്റെ മഞ്ചേശ്വരം മണ്ഡലം തല ഉദ്ഘാടനം ജി എച്ച് എസ് എസ് ഉപ്പളയിൽ വെച്ച് എം എസ് എഫ് ജില്ലാ ആകടിംങ്ങ് ജനറൽ സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്കൂൾ വിദ്യാർത്ഥി ജാബിർ അലിക്ക് മെമ്പർഷിപ്പ് നൽകി നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് സിദ്ധിഖ് മഞ്ചേശ്വരം അദ്യക്ഷത...

ജില്ലാ പോലീസ് മേധാവിയുടെ സന്ദര്‍ശനപരിപാടിയില്‍ പരാതികളുടെ പെരുമഴക്കാലം

മഞ്ചേശ്വരം: (www.mediavisionnews.in) ജില്ലാ പോലീസ് മേധാവിയുടെ സന്ദര്‍ശനപരിപാടിയില്‍ പരാതിപ്രളയവുമായി കോളനി നിവാസികള്‍. എസ്.സി., എസ്.ടി. കോളനികള്‍ സന്ദര്‍ശിച്ച്‌ പരാതി സ്വീകരിക്കുന്നതിന്റെ ഭാഗമായി മഞ്ചേശ്വരം ഹൊസബെട്ടു അംബേദ്കര്‍ കോളനി സന്ദര്‍ശിക്കാന്‍ ജില്ലാ പോലീസ് മേധാവി ഡോ. എ.ശ്രീനിവാസ് എത്തിയപ്പോഴാണ് കോളനി നിവാസികള്‍ ആവലാതികളുടെ കെട്ടഴിച്ചത്. ഹൊസബെട്ടു അംബേദ്കര്‍ കോളനിയിലാണ് പരിപാടി നടത്താന്‍ തീരുമാനിച്ചിരുന്നതെങ്കിലും കനത്ത മഴയെത്തുടര്‍ന്ന് മഞ്ചേശ്വരം മേഴ്സി...

മഞ്ചേശ്വരം പത്താംമൈലിൽ നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു

മഞ്ചേശ്വരം (www.mediavisionnews.in): നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും തെറിച്ചുവീണ യുവാവ് ലോറി കയറി മരിച്ചു. കുഞ്ചത്തൂരിലെ ഇബ്രാഹിം ആരിഫിന്റെ മകന്‍ നിയാസ് (18) ആണ് മരിച്ചത് വെള്ളിയാഴ്ച രാവിലെ 10.30 മണിയോടെ പത്താംമൈലിലാണ് അപകടമുണ്ടായത്. നിയാസ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡ് മുറിച്ചുകടക്കുകയായിരുന്ന അബ്ദുല്ല എന്നയാളെ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ബൈക്കില്‍ നിന്നും തെറിച്ചുവീണ നിയാസിന്റെ ദേഹത്തേക്ക് ലോറി...

എൻ എ നെല്ലിക്കുന്ന് എംഎൽഎ ചെയിൻ വലിച്ച് ട്രെയിൻ നിർത്തിച്ചു; മുസ്ലിം ലീഗിന്റെ ട്രെയിൻ തടഞ്ഞ് പ്രതിഷേധം

കാസർഗോഡ്(www.mediavisionnews.in) സ്റ്റോപ്പില്ലാത്ത അന്ത്യോദയ എക്സ്പ്രെസിനെതിരെ മുസ്ലിം ലീഗിന്റെ ട്രെയിൻ തടഞ്ഞ് പ്രതിഷേധം.കൃത്യമായ കണക്കുകൂട്ടലുകളുമായി തന്നെയാണ് ജില്ലാ നേതാക്കളും യൂത്ത് ലീഗ് നേതാക്കളും റെയിൽവേ സ്റ്റേഷനിലേക്ക് എത്തിയത്.അന്ത്യോദയ എക്സ്പ്രസ് എത്തിച്ചേരുന്ന രണ്ടാം നമ്പർ അവർ പൂര്ണസജ്ജരായി നിന്നും പദ്ധതിക്കനുസരിച്ച് എൻ എ നെല്ലിക്കുന്ന് എം എൽ എ ട്രെയിൻ ചെയിൻ വലിച്ച് നിർത്തിക്കുകയും നേതാക്കളും പ്രവർത്തകരും...
- Advertisement -spot_img

Latest News

എന്താണ് എംപോക്‌സ്?, രോ​ഗലക്ഷണങ്ങൾ എന്തൊക്കെ?; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: ആരംഭത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു ജന്തുജന്യ രോഗമായിരുന്നു എംപോക്‌സ്. എന്നാല്‍ ഇപ്പോള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് നേരിട്ട് പകരുന്ന രോഗമാണിത്. തീവ്രത...
- Advertisement -spot_img