Wednesday, November 27, 2024

Local News

കാറടുക്കയില്‍ തകര്‍ന്നത് ബി.ജെ.പിയുടെ 18 വര്‍ഷത്തെ കുത്തക; എന്‍മകജെയിലും അവിശ്വാസത്തിന് നോട്ടീസ്

കാസര്‍കോട് (www.mediavisionnews.in): ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായി കണക്കാക്കുന്ന കാസര്‍കോട് ജില്ലയിലെ കാറടുക്ക പഞ്ചായത്തില്‍ ഭരണം നഷ്ടമായത് വന്‍ തിരിച്ചടിയാകുന്നു. 18 വര്‍ഷത്തെ ബി.ജെ.പിയുടെ കുത്തകയാണ് എല്‍.ഡി.എഫും യു.ഡി.എഫും ചേര്‍ന്ന് തകര്‍ത്തത്. ഇതോടെ ജില്ലയില്‍ ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തുകള്‍ മൂന്നായി ചുരുങ്ങി. മധൂര്‍, ബെള്ളൂര്‍, എന്‍മകജെ പഞ്ചായത്തുകളിലാണ് ബി.ജെ.പി ഭരണമുള്ളത്. അതേസമയം എന്‍മകജെയിലും യു.ഡി.എഫ് അംഗങ്ങള്‍ അവിശ്വാസ...

ഏഴര കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

കുമ്പള (www.mediavisionnews.in):ഏഴര കിലോ കഞ്ചാവുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു. മീഞ്ച ബായിക്കട്ടെയിലെ ഹുസൈനെ (24)യാണ് കുമ്പള സി ഐ പ്രേംസദന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയാണ് സംഭവം. പോലീസ് പരിശോധന കണ്ട് കാര്‍ ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ട പ്രതിയെ ചേവാറില്‍ വെച്ച് പോലീസ് പിടികൂടുകയായിരുന്നു. കാറില്‍ നിന്നും ഏഴര കിലോ കഞ്ചാവ് കണ്ടെടുത്തു....

പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചു: മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയ ശേഷം

മംഗളൂരു(www.mediavisionnews.in): മംഗളൂരുവില്‍ നിന്നു ദുബൈയിലേക്കു പുറപ്പെടേണ്ടിയിരുന്ന വിമാനം സമയം മാറ്റിയത് രണ്ട് തവണ. ഇന്നലെ പുലര്‍ച്ചെ 12.45നു പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനമാണ് പൈലറ്റുമാര്‍ക്ക് അസുഖം ബാധിച്ചതിനെ തുടര്‍ന്ന് രണ്ടു തവണ സമയം മാറ്റി വൈകിട്ട് അഞ്ചിന് പുറപ്പെട്ടത്. പുലര്‍ച്ചെ 12.45നു പോകേണ്ട വിമാനം, പൈലറ്റിനു മലമ്പനി ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്നാണു വൈകിയത്. ഉടന്‍...

മഞ്ചേശ്വരം കണ്വതീർത്ത കടപ്പുറത്ത് മൃതദേഹം കരക്കടിഞ്ഞു

മഞ്ചേശ്വരം (www.mediavisionnews.in):  ഹൊസബെട്ടു കണ്വതീർത്ത കടപ്പുറത്ത് മൃതദേഹം കണ്ടെത്തി. കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ നിന്നുമിറങ്ങിയ, കങ്കനാടി ബൈപാസിൽ താമസിക്കുന്ന ജഗദീഷ് (38)എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാർഡാണ്‌ പുറത്തെടുത്തത്. ഭാര്യ ജയന്തി.മക്കൾ ഗണേഷ്, പ്രീതം

മംഗൽപാടി പഞ്ചായത്തിനെ നഗരസഭയാക്കണമെന്ന ആവശ്യം ശക്തം; ഭരണസമിതി യോഗം പ്രമേയം പാസാക്കി

ഉപ്പള (www.mediavisionnews.in): മഞ്ചേശ്വരം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സും കാസർകോഡ് മംഗളൂരുവിനുമിടയിലെ ഏറ്റവും വലിയ ഉപനഗരവുമായ ഉപ്പള പട്ടണം സ്ഥിതി ചെയ്യുന്ന മംഗൽപ്പാടി പഞ്ചായത്തിനെ നഗരസഭയാക്കി ഉയർത്തണമെന്ന ആവശ്യം ശക്തമാകുന്നു. നഗരസഭയാക്കി ഉയർത്തുന്നതിന് സർക്കാറിൽ ശക്തമായ ആവശ്യം ഉന്നയിക്കാൻ ഇന്നലെ ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം ഏകകണ്ഠമായി പ്രമേയത്തിലൂടെ അവശ്യപ്പെട്ടു. എഴുപതിനായിരത്തിലധികം ജനസംഖ്യയും രണ്ട് കോടിയിലേറെ തനതു വരുമാനവുമുള്ള പഞ്ചായത്താണ്...

ചെര്‍ക്കളത്തെ അപമാനിച്ച് ഫേസ്ബുക്കിലൂടെ പ്രചാരണം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്(www.mediavisionnews.in):  നിര്യാതനായ മുസ്ലിം ലീഗ് നേതാവും മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുമായിരുന്ന ചെര്‍ക്കളം അബ്ദുള്ളയെ അപമാനിക്കുന്ന തരത്തില്‍ ഫേസ്ബുക്കില്‍ കമന്റിട്ട സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍. ബളാലിലെ അഴീക്കോടന്‍ രാജേഷിനെയാണ് വെള്ളരിക്കുണ്ട് സി.ഐ എം. സുനില്‍കുമാര്‍ അറസ്റ്റു ചെയതത്. ചെര്‍ക്കളത്തിന്റെ മരണശേഷം അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും പാര്‍ട്ടിയെയും അപമാനിക്കുന്നതിനും വേണ്ടി മനപ്പൂര്‍വ്വം ഇയാള്‍ ശ്രമിച്ചുവെന്നാണ്...

കഠിനം, ഈ കുഴി കടന്നുള്ള യാത്ര

കാസര്‍കോട് (www.mediavisionnews.in): നടുവൊടിക്കുന്ന കുഴികളാണ് ദേശീയപാതയില്‍. കാസര്‍കോട് തലപ്പാടിമുതല്‍ കാലിക്കടവുവരെ വലുതും ചെറുതുമായുള്ള നിരവധി കുഴികള്‍. കാസര്‍കോട് പുതിയ ബസ്‌സ്റ്റാന്‍ഡ് മുതല്‍ മഞ്ചേശ്വരംവരെയുള്ള ഭാഗത്ത് നൂറുകണക്കിന്‌ അപകടകരമായ കുഴികളാണ് മഴക്കാലത്തിനുശേഷം രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം അപകടങ്ങളില്‍പ്പെട്ട് മരണംവരെ സംഭവിച്ചിട്ടുണ്ട്. കൂടാതെ നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയുചെയ്തു. കൂടുതലായും കുഴികളില്‍വീണ് അപകടത്തില്‍പ്പെടുന്നത് ചെറുവാഹനക്കാരാണ്. രാത്രിവരുന്ന ദീര്‍ഘദൂര സഞ്ചാരികളും ചരക്കുലോറികളും ഈ കുഴികളില്‍പ്പെടുന്നു. ദേശീയപാതയില്‍ ചെറുവത്തൂരില്‍...

സിറ്റിസണ്‍ ഉപ്പള സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ക്യാമ്പിന് തുടക്കം കുറിച്ചു

ഉപ്പള (www.mediavisionnews.in): സിറ്റിസണ്‍ സ്പോര്‍ട്സ് ക്ലബ് ഉപ്പള സംഘടിപ്പിക്കുന്ന അണ്ടര്‍-16 വിഭാഗത്തിലുള്ള ഫുട്ബോള്‍ പ്രതികള്‍ക്കായുള്ള ക്യാമ്പിന് തുടക്കം കുറിച്ചു. നേരത്തെ നടത്തിയ സെലക്ഷന്‍ ട്രയല്‍സില്‍ പങ്കെടുത്ത നൂറില്‍പരം വരുന്ന കുട്ടികളില്‍ നിന്നും അറുപത്  പേരെയാണ് ട്രയല്‍സിന്‍റെ രണ്ടാം ഘട്ടമായ കോച്ചിംഗ് ക്യാമ്പിലേക്ക് തെരഞ്ഞെടുത്തത്. ക്യാമ്പ് സന്ദര്‍ശിച്ച മംഗല്‍പ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ബന്തിയോട്...

ഉപ്പള ബേക്കൂറിൽ ബസ് തടഞ്ഞ് നിർത്തി ജോലിക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു

ഉപ്പള (www.mediavisionnews.in): ബസ് തടഞ്ഞ് നിർത്തി ജോലിക്ക് പോവുകയായിരുന്ന യുവാവിനെ ബ്ലേഡ് കൊണ്ട് മുറിവേല്‍പിച്ചു. കണ്ണാടിപ്പറ കുബണൂറിലെ ഖലീലിനാണ്(26) മുറിവേറ്റത്. ബേക്കൂറിൽ വെച്ച്‌ ബസ് തടഞ്ഞ് അകത്തു കടന്ന സംഘം ബ്ലേഡ് കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്ന് ഖലീല്‍ പരാതിപ്പെട്ടു.ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ക്ലബിനെ കുറിച്ച്‌ പരാതി നല്‍കിയതിന്റെ വിരോധത്തിലാണ് അക്രമം നടത്തിയതെന്നും ആശുപത്രിയില്‍ കഴിയുന്ന ഖലീല്‍ പറഞ്ഞു.

കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ ടാലന്റ് ടെസ്റ്റ്‌ നടത്തി

ഉപ്പള (www.mediavisionnews.in): സംസ്ഥാന വ്യാപകമായി കേരള അറബിക് ടീച്ചേർസ് അസോസോയേഷൻ നടത്തുന്ന ടാലന്റ് ടെസ്റ്റിന്റെ ഭാഗമായി മഞ്ചേശ്വരം സബ് ജില്ലാ കമ്മിറ്റി ഉപ്പള മുളിഞ്ച സ്കൂളിൽ പരിപാടി സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ എ.കെ.എം.അഷ്‌റഫ്‌ ഉദ്ഘാടനം ചെയ്തു. എം.കെ.അലിമാസ്റ്റർ, ഓ.എം.റഷീദ്, കരീം ഉപ്പള, ഓ.എം.യഹിയാകാൻ, സുബൈർമാസ്റ്റർ, ബഷീർ മാസ്റ്റർ,അഷ്‌റഫ്‌ കൊടിയമ്മ,റസാഖ് മാസ്റ്റർ, കെകെ.പി.അബ്ദുള്ള, സുബൈദ...
- Advertisement -spot_img

Latest News

ദേശീയപാതാ വികസനത്തിൽ ഒറ്റപ്പെട്ട് ഷിറിയ; പ്രതിഷേധ സംഗമം നാളെ

കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...
- Advertisement -spot_img