Friday, November 29, 2024

Local News

കാസർകോട് റാണിപുരത്ത് വയോധിക ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ

കാസർകോട്: കാസർകോട് റാണിപുരം പന്തിക്കാൽ നീലച്ചാലിൽ വൃദ്ധ ദമ്പതികൾ കിണറ്റിൽ വീണ് മരിച്ച നിലയിൽ. മുൻ പഞ്ചായത്ത് അംഗം കൃഷ്ണ നായ്ക്ക് (84), ഭാര്യ ഐത്തമ്മ ഭായി (80) എന്നിവരാണ് മരിച്ചത്. അബദ്ധത്തിൽ കിണറ്റിൽ വീണതെന്നാണ് നിഗമനം. രാത്രി ഏഴ് മണിയോടെയാണ് സംഭവം.

ലോഗോ പ്രകാശനം ചെയ്തു

ഉപ്പള: മഞ്ചേശ്വരം ഓവറാം ക്രിക്കറ്റ് അസോസിയേഷന്റെ ഒഫീഷ്യൽ ലോഗോ പ്രകാശനം ചെയ്തു. ഉപ്പളയിൽ മഞ്ചേശ്വരം എംഎൽഎ എ.കെ.എം അഷ്റഫ് പ്രസിഡന്റ് നസീർ സൈനിന് കൈമാറി ലോഗോ പ്രകാശനം ചെയ്തത്.

ഉപ്പളയിൽ 2.75 കിലോ കഞ്ചാവുമായി ഒരാള്‍ അറസ്റ്റില്‍

ഉപ്പള: ഉപ്പളയിലെ ഫ്‌ളാറ്റില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 2.75 കിലോ കഞ്ചാവ് പിടികൂടി. ഒരാളെ അറസ്റ്റ് ചെയ്തു. ഉപ്പള മണിമുണ്ട സ്വദേശി അര്‍ഷിദിനെ(42)യാണ് കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. അര്‍ഷിദ് താമസിക്കുന്ന ഫ്ളാറ്റില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ എക്സൈസ് പരിശോധന നടത്തുകയും കഞ്ചാവ് പിടികൂടുകയുമായിരുന്നു. കുമ്പള എക്‌സൈസ് ഇന്‍സ്പെക്ടര്‍ വി.വി...

കോവിഡ്: ദക്ഷിണ കന്നഡയുടെ അഞ്ച് അതിർത്തികളിൽ ചെക്പോസ്റ്റ് തുറന്നു

മംഗളൂരു : ഒമിക്രോൺ വകഭേദമായ ജെ.എൻ.-ഒന്ന് റിപ്പോർട്ട് ചെയ്തതിനെതുടർന്ന് കേരളവുമായി അതിർത്തി പങ്കിടുന്ന ദക്ഷിണ കന്നഡ ജില്ലയുടെ അഞ്ചിടങ്ങളിൽ പ്രത്യേക നിരീക്ഷണം തുടങ്ങി. ചെക്പോസ്റ്റുകൾ സ്ഥാപിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ മാത്രമാണ് ആദ്യഘട്ടത്തിൽ നടത്തുന്നത്. തലപ്പാടി, ബണ്ട്വാളിലെ സറഡ്ക്ക, പുത്തൂരിലെ സ്വർഗ, സുള്ള്യപദവ്, സുള്ള്യ ജാൽസൂർ എന്നിവിടങ്ങളിലാണ് ചെക്പോസ്റ്റുകൾ സ്ഥാപിച്ചത്. ഇവിടങ്ങളിലെല്ലാം ആരോഗ്യവകുപ്പ് ജീവനക്കാരെ നിയമിച്ച് ഉച്ചഭാഷിണിവഴി...

നവകേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ എത്രരൂപ ചെലവാക്കി?കണക്കില്ല, രേഖകള്‍ ലഭ്യമല്ലെന്ന് വിവരാവകാശ മറുപടി

കാസര്‍കോട്: നവ കേരള സദസിന് വേണ്ടി കാസര്‍കോട് ജില്ലയില്‍ എത്ര രൂപ ചെലവാക്കി? പണം എവിടെ നിന്ന് ലഭിച്ചു? ഒന്നിനും അധികൃതര‍്ക്ക് കണക്കില്ല. വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയില്‍, ഇത് സംബന്ധിച്ച രേഖകള്‍ ലഭ്യമല്ല എന്നാണ് ഭൂരിഭാഗം ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം. ജില്ലാ കളക്ടർക്കായിരുന്നു കാസർകോട് ജില്ലയിലെ നവകേരള സദസുകളുടെ നടത്തിപ്പ് ചുമതല. ഇതുമായി ബന്ധപ്പെട്ട...

പീഡനക്കേസിൽ മദ്രസ അധ്യാപകന് 20 വർഷം കഠിനതടവും പിഴയും

കാസർകോട്: വിദ്യാർഥിനിയായ ഒൻപതുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകന് 20 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ. പൈവെളിഗെ കുരുഡപ്പദവ് സുങ്കതകട്ടയിലെ ഡി. ആദമിനെയാണ് കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട്‌ ആൻഡ് സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ. മനോജ് ശിക്ഷിച്ചത്. വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരമാണ് കോടതി പ്രതിയെ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ രണ്ടുവർഷം...

കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട; ഷർട്ടിന്റെ ബട്ടനിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ സ്വർണവുമായി കാസര്‍കോട് സ്വദേശി പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വസ്ത്രങ്ങളുടെ ബട്ടണില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കാസര്‍കോട് സ്വദേശി മുഹമ്മദ് ബിഷ്റത്താണ് പിടിയിലായത്. സ്വര്‍ണം കടത്തിയ രീതിയാണ് വിചിത്രം. കുട്ടികളുടെ ഉടുപ്പിന്‍റെ ബട്ടണുകളിലാണ് ഈ സ്വര്‍ണം തയ്പ്പിച്ചുവെച്ചിരുന്നത്. തിരിച്ചറിയാതിരിക്കാന്‍ സ്വര്‍ണ നിറം മാറ്റുകയും ചെയ്തു. 12 വസ്ത്രങ്ങളിലാണ് സ്വര്‍ണ ബട്ടണുകള്‍ തുന്നിപ്പിടിപ്പിച്ചിരുന്നത്. 235 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. വിമാനത്താവളത്തിലെ കസ്റ്റംസ്...

കൊതുകുനാശിനി അകത്ത് ചെന്ന് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

കാഞ്ഞങ്ങാട്: കൊതുക് നാശിനി അബദ്ധത്തില്‍ അകത്ത് ചെന്ന് ഒന്നര വയസുള്ള പെണ്‍കുഞ്ഞ് മരിച്ചു. കാഞ്ഞങ്ങാട് ബാവ നഗറിലെ അന്‍ഷിഫ-റംഷീദ് ദമ്പതികളുടെ മകള്‍ ജസ ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പ് കളിക്കുന്നതിനിടെ കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിക്കുകയായിരുന്നു. ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്.

മംഗളൂരുവിൽ നിന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ നാലംഗ സംഘം കുമ്പളയിൽ അറസ്റ്റിൽ

മംഗളൂരു: പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി രഹസ്യകേന്ദ്രത്തിൽ പാർപ്പിച്ച കേസിൽ പ്രതികളായ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കർണാടക ഷിർവയിലെ ഗിരീഷ് (20), കൂട്ടാളികളായ രൂപേഷ് (22), ജയന്ത് (23), മേജൂർ സ്വദേശി മുഹമ്മദ് അസീസ് എന്നിവരെയാണ് ഉഡുപ്പി കൗപ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്പളയിലെ രഹസ്യകേന്ദ്രത്തിൽനിന്നാണ് പ്രതികളെ പോലീസ് പിടിച്ചത്. ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടിയെ പോലീസ് മോചിപ്പിച്ചു. ഉഡുപ്പി...

ഫ്യുച്ചർ വ്യൂ ലോഗോ പ്രകാശനം ചെയ്തു

ഫ്യുച്ചർ വ്യൂ എജുകേഷൻ കൺസൾട്ടൻസിയുടെ ആഭിമുഖ്യത്തിൽ കാസർഗോഡ് ജില്ലയിലെ 16 സ്ക്കൂൾ ടീമുകൾ പങ്കെടുക്കുന്ന ഫുഡ്ബോൾ ടൂർണമെന്റിന്റെ ലോഗോ മുൻ ഇന്ത്യൻ ഫുട്ബോൾ താരം മുഹമ്മദ് റാഫി പ്രകാശനം ചെയ്തു. ചടങ്ങിൽ മുൻ അഖിലേന്ത്യ സെവൻസ് ഫുട്ബോൾ താരം എച്ച് എ കാലിദ്, ഫ്യൂച്ചർ പ്യൂ ഓണർ സർഫ്രാസ് എന്നിവർ പങ്കെടുത്തു. മത്സരം ഡിസംബർ...
- Advertisement -spot_img

Latest News

കുമ്പളയില്‍ ബുര്‍ഖയിട്ടെത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി

കുമ്പള: കുറുവ സംഘങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന പൊലീസ് നിര്‍ദ്ദേശത്തിനു പിന്നാലെ ബുര്‍ഖയിട്ട് എത്തിയ പുരുഷനെ നാട്ടുകാര്‍ പിടികൂടി പൊലീസിനു കൈമാറി. വ്യാഴാഴ്ച ഉച്ചയ്ക്ക് കുമ്പള ടൗണിലാണ്...
- Advertisement -spot_img