കുമ്പള.കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) ജില്ലാ സമ്മേളനം ഡിസംബർ 25, 26 തീയതികളിൽ ഒളയം പുഴയോരത്ത് ഡി.എം കബാന റിസോർട്ടിൽ വെച്ച് നടക്കും. 25 ന് വൈകിട്ട് 4ന് പതാക ഉയർത്തൽ. 26ന് രാവിലെ 9.30ന് രജിസ്ട്രേഷൻ.10.30ന് എ.കെ.എം അഷ്റഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ചെയർമാൻ സുരേന്ദ്രൻ ചീമേനി അധ്യക്ഷനാകും.
കുമ്പള പഞ്ചായത്ത്...
മംഗൽപ്പാടി : ദേശീയപാതയിൽ തുടർച്ചയായുണ്ടാകുന്ന ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ ബന്തിയോട് വി.ഒ.പി. (വെഹിക്കിൾ ഓവർ പാസ്) വാഹനങ്ങൾക്കായി തുറന്നുകൊടുത്തു. ദേശീയപാത സർവീസ് റോഡിൽ ആരിക്കാടിമുതൽ നയാബസാർവരെയുണ്ടാകുന്ന തുടർച്ചയായ ഗതാഗതക്കുരുക്ക് പരിഗണിച്ചാണിത്. മണിക്കൂറുകളോളം സർവീസ് റോഡിൽ ഗതാഗതതടസ്സമുണ്ടാകുന്നത് ഒരു പരിധിവരെ ഇതോടെ ഒഴിഞ്ഞുകിട്ടും.
ദേശീയപാത നവീകരണത്തിന്റെ ഭാഗമായി ബന്തിയോട് വി.ഒ.പി. നിർമാണം അന്തിമഘട്ടത്തിലാണ്. നിർമാണം പൂർത്തീകരിക്കുന്നതിന് മുൻപാണ്...
കാസര്കോട്: കാസര്കോട് വികസന പാക്കേജില് ഈ വര്ഷം വിവിധ പദ്ധതികള്ക്കായി 70 കോടി രൂപ അനുവദിച്ചു. കാസര്കോട് വികസന പാക്കേജിന്റെ ജില്ലാതല യോഗത്തില് ജില്ലയിലെ 5 പദ്ധതികള്ക്കായി 10.08 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 2024-25 സാമ്പത്തിക വര്ഷം ഇതോടുകൂടി ഭരണാനുമതി തുകയില് ഭേദഗതി വരുത്തിയത് ഉള്പ്പെടെ കാസര്കോട് വികസന പാക്കേജിനായി ഈ വര്ഷം ബജറ്റിൽ...
കാസർഗോഡ്: പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ സർഗശേഷികളെ കണ്ടെത്തി പരിപോഷിപ്പിക്കുന്നതിനായി എസ്.എസ്.കെ കാസർഗോഡിൻ്റെ അംഗീകാരത്തോടെ ജില്ലാ ഉർദു അക്കാദമിക് കൗൺസിൽ യു.പി ഹൈസ്കൂൾ വിദ്യാർഥികൾക്കായി'മേരി ആവാസ് സുനോ' എന്ന പേരിൽ ഓൺലൈനായി ഉർദു കവിതാലാപന മത്സരം സംഘടിപ്പിക്കുന്നു.
സ്കൂൾ തലം ഡിസംബർ 23 തിങ്കളാഴ്ചയും ഉപജില്ലാ/വിദ്യാഭ്യാസ ജില്ല,ജില്ലാതല മത്സരം ഡിസംബർ 25,27 തിയ്യതികളിലായി നടക്കും.
മത്സരത്തിൻ്റെ പോസ്റ്റർ പ്രകാശനം ജില്ലാ...
കാസർകോട് ∙ റോഡിൽ നമ്മളിലാരുടെയൊക്കെയോ ചെറിയൊരശ്രദ്ധ. ഇക്കൊല്ലം ജില്ലയിലെ റോഡിൽ പൊലിഞ്ഞത് 146 ജീവൻ. ഇതിൽ 70 പേർ അപകട സ്ഥലത്തും ബാക്കി 76 പേർ ചികിത്സയിലിരിക്കെയുമാണ് മരണപ്പെട്ടത്. 432 പേർ ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്. 578 പേർക്ക് നിസ്സാരമായ പരുക്കേറ്റു.ആകെ 987 അപകടങ്ങൾ. റോഡിലേക്കിറങ്ങുമ്പോൾ പേടിപ്പെടുത്തുന്നതാണ് ഓരോ ദിവസത്തെയും അപകട കണക്കുകൾ. ഒരുദിവസം...
കാസർകോട്: ഉപ്പള ഹിദായത്ത് ബസാറിൽ ഗൾഫുകാരൻ്റെ വീടു കൊള്ളയടിച്ചു. ഹിദായത്തു ബസാർ ബി.എം.മാഹിൻ ഹാജി റോഡിലെ പ്രവാസി മൊയ്തീൻ കുഞ്ഞിയുടെ വീടാണ് കൊള്ളയടിച്ചത്. വീടിൻ്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്ന കവർച്ചാസംഘം അലമാരകൾ പൊളിച്ചാണ് അതിനുള്ളിൽ സൂക്ഷിച്ചിരുന്ന ഏഴര പവൻ ആഭരണങ്ങൾ കവർച്ച ചെയ്തത്. അലമാരകൾ പൊളിച്ച സംഘം അതിനുള്ളിലുണ്ടായിരുന്ന സാധനങ്ങൾ വലിച്ചെറിഞ്ഞ...
ഉപ്പള നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിയ്ക്കുന്നു. സംസ്ഥാന ജലസേചന വകുപ്പിൻറെ ആനക്കൽ സ്റ്റേഷനിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്ന സാഹചര്യത്തിൽ ഉപ്പള നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തേണ്ടതാണ്.
യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ...
മഞ്ചേശ്വരം മഞ്ചേശ്വരം ചെക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ വൻ കള്ളപ്പണം പിടികൂടി. ബസ്സിൽ കടത്താൻ ശ്രമിച്ച രേഖകളില്ലാത്ത 6,80,600 രൂപ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കുമ്പഡാജെ പിലാങ്കട്ട സ്വദേശി മണിപ്രശാന്ത് (27)പിടിയിലായി. ക്രിസ്മസ് പുതുവത്സര ആഘോഷത്തിനായി ലഹരി കടത്ത് പിടികൂടുന്നതിനായി എക്സൈസ് അതിർത്തികളിൽ പരിശോധന നടത്തിവരുന്നതിനിടെയാണ് കള്ളപ്പണവും കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കു എക്സൈസ്...
മംഗളൂരു: ബജ്പെ പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള കവാട സമീപം ക്രെയിൻ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഓപറേറ്റർ മരിച്ചു. ഉത്തർപ്രദേശ് സ്വദേശി അരുൺ കുമാർ ജാദവാണ് (39) മരിച്ചത്.
ആഡ്യപ്പാടിയിൽ നിന്ന് എയർപോർട്ട് എക്സിറ്റ് വഴി കെഞ്ചാരു ജങ്ഷനിലേക്ക് പോവുകയായിരുന്ന ക്രെയിൻ ചെരിഞ്ഞ റോഡിൽ കുഴിയിലേക്ക് വീഴുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ...
ഉപ്പള: ലോകത്തിൻ്റെ അഷ്ട ദിക്കുകളിൽ നിന്നും വർണ്ണ-ഭാഷ-രാഷ്ട്ര അതിർ വരമ്പുകളില്ലാതെ സമ്മേളിക്കുന്ന ഹജ്ജ് എന്ന പുണ്യ കർമ്മം മാനവിക ഐക്യത്തിൻ്റെ മനോഹരമായ പ്രതീകമാണന്ന് എകെഎം അഷ്റഫ് എം എൽ എ അഭിപ്രായപ്പെട്ടു ശുദ്ധ മനസ്സും ശരീരവും നാഥനലിലേക്ക് സമർപ്പിച്ച് ഒരറ്റ മന്ത്രവുമായി ഒരുമിക്കുന്ന മഹാ സംഗമത്തിന് മാസങ്ങളോളമുള്ള മുന്നൊരുക്കത്തിൻ്റെ ഭാഗമായി ശ്രദ്ധിക്കേണ്ട വിഷയങ്ങളും സാങ്കേതിക...
തിരുവനന്തപുരം: ഷാരോൺ വധക്കേസിൽ പ്രതി ഗ്രീഷ്മക്ക് വധശിക്ഷ നൽകിയ ജഡ്ജിയുടെ കട്ട് ഔട്ടിൽ പാലഭിഷേകം നടത്താൻ വന്ന കേരള മെൻസ് അസോസിയേഷൻ പ്രവർത്തകരെ തടഞ്ഞ് പൊലീസ്....