Saturday, February 22, 2025

Local News

പേരിലൊതുങ്ങി പൈവളിഗെ പോലീസ് സ്റ്റേഷൻ…

കാസർകോട് : കുറ്റകൃത്യങ്ങൾ ഏറെയുള്ള ജില്ലയുടെ വടക്കൻ മേഖലയിൽ പൈവളിഗെ ആസ്ഥാനമാക്കി തുടങ്ങുമെന്ന്‌ പ്രഖ്യാപിച്ച പോലീസ് സ്റ്റേഷൻ പേരിലൊതുങ്ങി. കൊലപാതകം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും ജോലി സമ്മർദ്ദത്താൽ വീർപ്പുമുട്ടുകയാണ് പോലീസ് ഉദ്യോഗസ്ഥർ. ജോലിഭാരമേറിയ മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ തുടങ്ങുമെന്ന പ്രഖ്യാപനം നടന്ന് നാളേറെയായിട്ടും തുടർനടപടികൾ കടലാസിൽ ഉറങ്ങുകയാണ്. സ്ഥലം...

ഉപ്പളയില്‍ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍

കാസര്‍കോട്: ഉപ്പള, മീന്‍മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊന്ന കേസിലെ പ്രതി അറസ്റ്റില്‍. ഉപ്പള, പത്വാടിയിലെ സവാദി(24)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. കൊല്ലം, ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ് (45) ചൊവ്വാഴ്ച രാത്രി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. സുരേഷ് രണ്ടു വര്‍ഷക്കാലമായി...

ഷിറിയയില്‍ റെയില്‍വേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും; പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി

കാസര്‍കോട്: ഷിറിയ റെയില്‍വേ പാളത്തിന് സമീപം മനുഷ്യന്റെ തലയോട്ടിയും എല്ലിന്‍ കഷണങ്ങളും കണ്ടെത്തി. വിവരത്തെ തുടര്‍ന്ന് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തും. കണ്ടെത്തിയ തലയോട്ടിക്ക് ആറുമാസത്തിലധികം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. ട്രെയിന്‍ തട്ടി മരിച്ച ആളുടെതാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിട്ടില്ല.

ഉപ്പളയിൽ വെട്ടേറ്റു പരിക്കേറ്റ പയ്യന്നൂർ സ്വദേശി മരിച്ചു

കാസർകോട്: ഉപ്പളയിൽ വെട്ടേറ്റു ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ആൾ മരിച്ചു. പയ്യന്നൂർ സ്വദേശി സുരേഷാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. സുരേഷിനെ പത്വാടി സ്വദേശിയാണ് ഉപ്പള ടൗണിൽ വച്ച് വെട്ടി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ് നിലത്ത് വീണ സുരേഷിനെ നാട്ടുകാർ ഉടൻ തന്നെ ഉപ്പളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പരിക്ക് ഗുരുതരമായതിനാൽ പൊലീസിന്റെ...

ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു; ഗുരുതരമായി പരിക്കേറ്റ പയ്യന്നൂർ സ്വദേശിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർകോട്: ഉപ്പളയിൽ ഒരാൾക്ക് വെട്ടേറ്റു. പയ്യന്നൂർ സ്വദേശി സുരേഷിനാണ് ഉപ്പള ടൗണിൽ വച്ച് വെട്ടേറ്റത്. നിരവധി കേസുകളിലെ പ്രതിയും പത്വാടി സ്വദേശിയായ യുവാവാണ് വെട്ടിയതെന്ന് പറയുന്നു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ഗുരുതരമായ പരിക്കേറ്റ സുരേഷിനെ നാട്ടുകാർ ഉപ്പളയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് എത്തി മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. പരിക്ക്...

മാതൃകയാക്കാം ഈ കൂട്ടായ്മയെ; വീട് വയ്ക്കുന്ന നിര്‍ധനര്‍ക്ക് ആശ്വാസമായി ഉപ്പളയിലെ ‘സാന്ത്വനം ഇലക്ട്രീഷ്യന്‍ കൂട്ടായ്മ’

കാസര്‍കോട്: സ്വന്തമായി ഒരു വീട് എന്ന ഏവരുടെയും ഒരു സ്വപ്‌നമാണ്. കൊച്ചുവീടുവെച്ച് വയറിങ് ജോലി നടത്താന്‍ പോലും കഴിയാതെ പ്രയാസപ്പെടുന്ന പാവപ്പെട്ടവര്‍ക്ക് ആശ്വാസമാവുകയാണ് ഉപ്പളയിലെ ‘സാന്ത്വനം’ ഇലക്ട്രീഷ്യന്‍ കൂട്ടായ്മ. ഇതിനകം തന്നെ കാസര്‍കോട് ജില്ലയിലെ 60 വീടുകളില്‍ ഇവര്‍ സൗജന്യ സേവനം ചെയ്തു കഴിഞ്ഞു. ഞായറാഴ്ച ദിവസത്തെ സൗജന്യ സേവനം കഴിഞ്ഞ മൂന്ന് വര്‍ഷമായി...

കാസർകോട് ജില്ലയിലെ മലയോര മേഖലകളിൽ നേരിയ ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാർ

കാസർകോട്: വെള്ളരിക്കുണ്ട് താലൂക്കിൽ നേരിയ ഭൂചലനം. ഒപ്പം അസാധാരണ ശബ്‌ദവും. ശനിയാഴ്ച പുലർച്ചെ 1.35 മണിയോടെയാണ് ഭൂചലനമനുഭവപ്പെട്ടത്. ബിരിക്കുളം, കൊട്ടമടൽ, പരപ്പ ഒടയംചാൽ, ബളാൽ, കൊട്ടോടി ഭാഗത്ത് ഭൂചലനം അനുഭവപ്പെട്ടു. പരപ്പ, പാലംകല്ല് ഭാഗത്തും അനുഭവപെട്ടു. ഇവിടങ്ങളിൽ നാലഞ്ച് സെക്കന്റ് അസാധാരണ ശബ്‌ദവും കേട്ടതായി നാട്ടുകാർ പറയുന്നു. കട്ടിൽ ഉൾപ്പെടെ കുലുങ്ങി. തടിയൻ വളപ്പ്...

മഞ്ചേശ്വരത്ത് ബസ് യാത്രക്കാരിയുടെ പണവും മൊബൈല്‍ ഫോണും അടങ്ങിയ ബാഗ് കവര്‍ന്നു; മൂന്ന് സ്ത്രീകള്‍ പിടിയില്‍

കാസര്‍കോട്: ബസ് യാത്രക്കിടയില്‍ സ്ത്രീയുടെ മൊബൈല്‍ ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവര്‍ന്ന കേസില്‍ മൂന്നു വനിതകള്‍ കസ്റ്റഡിയില്‍. തമിഴ്‌നാട് സ്വദേശികളായ മൂന്നു പേരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കാസര്‍കോട് വനിതാ പൊലീസ് സ്റ്റേഷനില്‍ പാര്‍പ്പിച്ചിട്ടുള്ള ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റു ചെയ്തു. സമാനരീതിയില്‍ നടത്തിയ നിരവധി കവര്‍ച്ചാ...

കുമ്പള പോലീസ് സ്റ്റേഷന്‍ വളപ്പില്‍ കോടികള്‍ വിലമതിക്കുന്ന വാഹനങ്ങള്‍ തുരുമ്പെടുത്തു നശിക്കുന്നു; ലേല തുടര്‍നടപടികള്‍ നിശ്ചലം

കുമ്പള: കുമ്പള പോലീസ് സ്റ്റേഷനരികിലെ സ്‌കൂള്‍ മൈതാനത്തിന് ചുറ്റും വാഹന കൂമ്പാരം കാടുമൂടി നശിക്കുന്നു. വിവിധ കേസുകളിലായി കുമ്പള പൊലീസ് പിടിച്ചെടുത്ത വാഹനങ്ങളാണിത്. പോലീസ് സ്റ്റേഷന്‍ വളപ്പിനുള്ളില്‍ സൗകര്യമില്ലാത്തതിനാലാണ് സ്‌കൂള്‍ മൈതാനത്തിന് സമീപം വാഹനങ്ങള്‍ കൊണ്ടിടുന്നത്. ആക്രിക്കച്ചവടക്കാര്‍ക്ക് പോലും വേണ്ടാത്ത വിധം വാഹനങ്ങള്‍ കാടുകയറിയും, തുരുമ്പെടുത്തും നശിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ ഈ വിഷയത്തില്‍ പോലീസ് അധികാരികള്‍...

ജില്ലയിൽ കാൻസർ സാധ്യത കണ്ടെത്തിയത് 40000 പേരിൽ; തുടർപരിശോധനയ്ക്ക് എത്തിയത് 1267 പേർ

കാഞ്ഞങ്ങാട്∙ കാൻസർ ബാധിക്കാൻ സാധ്യതയുള്ളതായി ആരോഗ്യവകുപ്പ് ജില്ലയിൽ കണ്ടെത്തിയത് നാൽപതിനായിരത്തോളം ആളുകളെ. എന്നാൽ തുടർപരിശോധനയ്ക്ക് തയാറായത് വെറും 1267 പേർ മാത്രം. ഭയവും അറിവില്ലായ്മയും കാരണം ബഹുഭൂരിപക്ഷവും പരിശോധനകൾക്ക് എത്തുന്നില്ലെന്ന് വകുപ്പ് തന്നെ സമ്മതിക്കുന്നു. ജില്ലാ– ജനറൽ ആശുപത്രികളിൽ മാത്രമായി 4500ൽ അധികം ആളുകളാണ് ഇക്കാലയളവിൽ കീമോ തെറപ്പിയ്ക്ക് വിധേയരായത്. ഇവരിലേറെയും ജീവിതത്തിലേക്ക് തിരികെയെത്തി...
- Advertisement -spot_img

Latest News

ചൈനയിൽ പുതിയ കൊറോണ വൈറസ് ! മനുഷ്യരിലേക്ക് പടരുമോ എന്നറിയാൻ പഠനം

ബെയ്ജിങ്: വളരെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കാൻ ശേഷിയുള്ള കൊറോണ വൈറസ് ചൈനയിൽ കണ്ടെത്തി. രാജ്യത്തെ വവ്വാലുകളിലാണ് ചൈനീസ് ഗവേഷകർ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച പഠനം സെൽ...
- Advertisement -spot_img