മഞ്ചേശ്വരം. ഉത്തര കേരളത്തിലെ അതിപുരാതനവും ചരിത്രപ്രസിദ്ധവുമായ മഞ്ചേശ്വരം ഉദ്യാവരം ആയിരം ജമാഅത്ത് അസ്സയ്യിദ് ഷഹീദ് വലിയുള്ളാഹി ദർഗ ശരീഫ് ആൻഡ് നേർച്ച 2024ഏപ്രിൽ 18മുതൽ 21വരെ ഗംഭീര പരിപാടികളോട് കൂടി നടക്കും എന്ന് കമ്മിറ്റി ഭാരവാഹികൾ കുമ്പള പ്രെസ്സ് ക്ലബ്ബിൽ പത്ര സമ്മേളനത്തിൽ പറഞ്ഞു ഏപ്രിൽ 18ന്ന് രാവിലെ 10മണിക്ക് ദർഗശരീഫ് സിയാറത്തോടെ പതാക...
നീലേശ്വരം : കാസർകോട് ലോക്സഭാ മണ്ഡലത്തിൽ പത്രിക നൽകിയ സ്വതന്ത്രസ്ഥാനാർഥി നീലേശ്വരം തിരിക്കുന്നിലെ എൻ.ബാലകൃഷ്ണന് വധഭീഷണിയെന്ന് പരാതി. പ്രാദേശിക സി.പി.എം. നേതാക്കളിൽ നിന്നാണ് ഭീഷണിയെന്ന് എൻ.ബാലകൃഷ്ണൻ പറയുന്നു. 2019 വരെ പാർട്ടി അംഗത്വമുണ്ടായിരുന്നു. പാർട്ടിക്കുള്ളിലെ അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് ഇത്തവണ മത്സരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്രിക പിൻവലിക്കാൻ പ്രാദേശിക സി.പി.എം. നേതാക്കളിൽനിന്ന് സമ്മർദമുണ്ടായി. എൽ.ഡി.എഫ്. സ്ഥാനാർഥി...
കാസര്കോട്: പുലര്ച്ചേ മൂന്നുമണിക്ക് വീട്ടില് നിന്ന് വിളിച്ചുകൊണ്ടുപോയി ആള്പാര്പ്പില്ലാത്തെ വീട്ടുമുറ്റത്ത് എത്തിച്ച് മാരകമായി മര്ദ്ദിച്ച് അവശനാക്കിയ ശേഷം സ്വന്തം വീട്ടില് തിരിച്ച് കൊണ്ടിട്ട് രക്ഷപ്പെട്ട പ്രതികളില് ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. ബംബ്രാണ വയലിന് സമീപത്ത് താമിസിക്കുന്ന വരുണ് രാജ് ഷെട്ടി(30)യെയാണ് കുമ്പള എസ്.ഐ വിപിന്റെ നേതൃത്വത്തില് പിടികൂടിയത്.
ഈമാസം രണ്ടിന് രാവിലെ മൂന്നു മണിയോടുകൂടി ഉപ്പള...
കാസർകോട് : റിയാസ് മൗലവി വധക്കേസിൽ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന.
മദ്രസയിലെ അധ്യാപകനായ റിയാസ് മൗലവിയെ പളളിയിൽ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസ് പ്രവർത്തകരായിരുന്നു കേസിൽ പ്രതികൾ....
കാസർകോട്: കാസർകോട് ഉപ്പളയിൽ പട്ടാപ്പകൽ അരക്കോടി രൂപ കവർന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനാവാതെ പൊലീസ്. തമിഴ്നാട്ടിൽ നിന്നുള്ള സംഘമാണ് പിന്നിലെന്നാണ് നിഗമനം. സംഘത്തിന് കാസര്കോട്ടും കണ്ണികളുണ്ടെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഉപ്പളയില് എടിഎമ്മില് നിറയ്ക്കാന് കൊണ്ടുവന്ന വാഹനത്തില് നിന്ന് അരക്കോടി രൂപ കവർന്നത് കഴിഞ്ഞ മാസം 27നണ്. വാഹനത്തിൻ്റെ ഗ്ലാസ് പൊട്ടിച്ച് അരക്കോടി രൂപ...
കാസർകോട് : ഉപ്പളയിൽ എ.ടി.എമ്മിൽ പണം നിറയ്ക്കാൻ കൊണ്ടുവന്ന വാഹനത്തിൽനിന്ന് അരക്കോടി രൂപ കവർന്ന സംഘത്തിന് കാസർകോട്ടും കണ്ണികളെന്ന് വിവരം. കവർച്ച സംഘത്തെ രക്ഷപ്പെടാൻ സഹായിച്ചവരിൽ കാസർകോട് സ്വദേശിയുമുണ്ടെന്ന നിർണായക വിവരമാണ് പുറത്തുവരുന്നത്.
കവർച്ചയ്ക്കുശേഷം വൈകീട്ടത്തെ ബെംഗളൂരുവിലേക്കുള്ള തീവണ്ടിയിലാണ് സംഘം കടന്നുകളഞ്ഞതെന്നും തീവണ്ടിയാത്രയ്ക്ക് ടിക്കറ്റെടുത്തുനൽകിയത് ചെറുവത്തൂർ സ്വദേശിയാണെന്നുമാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പണം കവർന്നതിന് തൊട്ടടുത്തദിവസം...
കാസർകോട് : തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കാസർകോട്ടെ എൽഡിഎഫ് സ്ഥാനാര്ത്ഥി എം.വി ബാലകൃഷ്ണന് കാരണം കാണിക്കല് നോട്ടീസ്. മുന്കൂട്ടി അനുമതി വാങ്ങാതെ പ്രചാരണത്തിനായി വാഹനം ഉപയോഗിച്ചു, വാഹനം രൂപമാറ്റം വരുത്തി, അനുമതിയില്ലാതെ ലൗഡ് സ്പീക്കര് ഉപയോഗിച്ചു, റോഡ് ഷോ നടത്തി, പടക്കം പൊട്ടിച്ചു, മൃഗത്തെ പ്രദര്ശിപ്പിച്ചു, കുട്ടികളെ റാലിയില് പങ്കെടുപ്പിച്ചു, തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്.
മാതൃകാ...
ഉപ്പള: യുവാവിനെ കാറില് കയറ്റി കൊണ്ടു പോയി നരഹത്യക്കു ശ്രമിച്ചുവെന്ന കേസില് 17 കാരന് ഉള്പ്പെടെ രണ്ടുപേര് അറസ്റ്റില്. ബംബ്രാണയിലെ കിരണ് രാജ് (24), പ്രായപൂര്ത്തിയാകാത്ത 17കാരന് എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റു ചെയ്തത്. കിരണ്രാജിനെ കോടതിയില് ഹാജരാക്കി രണ്ടാഴ്ചത്തേക്ക് റിമാണ്ട് ചെയ്തു. പ്രായപൂര്ത്തിയാകാത്ത ആളെ നോട്ടീസ് നല്കി മാതാപിതാക്കള്ക്കൊപ്പം വിട്ടയച്ചു.
ഉപ്പള, ബപ്പായത്തൊട്ടിയിലെ...
കാസർകോട് : അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചപ്പോൾ ലോക്സഭാ മണ്ഡലത്തിലെ വിധിയെഴുതുന്നത് 14,19,355 വോട്ടർമാർ. കാസർകോട് ജില്ലയിൽ 10,51,111 വോട്ടർമാരാണുള്ളത്. 5,13,579 പുരുഷ വോട്ടർമാരും 5,37,525 സ്ത്രീ വോട്ടർമാരും ഏഴ് ട്രാൻസ്ജെൻഡർ വോട്ടർമാരുമാണ് ജില്ലയിലുള്ളത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, കല്യാശ്ശേരി മണ്ഡലങ്ങളിലാണ് ബാക്കിയുള്ള വോട്ടർമാരുള്ളത്. നിയോജകമണ്ഡലം തിരിച്ച് പരിശോധിക്കുമ്പോൾ കൂടുതൽ വോട്ടർമാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തിലാണ്. 1,10,362 പുരുഷ...
കാസർകോട് :ഇന്നോവ കാറിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 11000 പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ മഞ്ചേശ്വരം എസ് ഐ സുമേഷ് രാജിന്റെ നേതൃത്വത്തിൽ പോലീസ് സംഘം പിടിച്ചു. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കെ എൽ 62 ഡി ആര് 6828 നമ്പർ ഇന്നോവ കാറിൽ കടത്തുകയായിരുന്നു ഇത്. കാറും അതിലുണ്ടായിരുന്ന നെക്രാജെ മീത്തൽ ഹൗസിലെ മുഹമ്മദ്...
കുമ്പള : ദേശീയപാതാ വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്നതിനിടെ ഷിറിയയിൽ മേൽപ്പാലമെന്ന ആവശ്യം ശക്തമാക്കി നാട്ടുകാർ. പ്രദേശത്തെ വികസനം മുൻനിർത്തി 25 വർഷം മുൻപ് രൂപവത്കരിച്ച ഷിറിയ...