കാസർകോട് നവജാത ശിശുവിനെ സ്‌കൂൾ വരാന്തയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ശ്രീ വിഷ്ണുമൂർത്തി എയുപി സ്‌കൂൾ വരാന്തയിലാണ് ഒരു ദിവസം പ്രായമായ പെൺകുഞ്ഞിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി കുഞ്ഞിനെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞിനെ സ്‌കൂളിൽ കണ്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് അവശ്യ പരിശോധനകൾക്ക് വിധേയയാക്കി. ആദൂർ...
ഉപ്പള: ഷട്ടിൽ കളിക്കുന്നതിനിടെ ഉപ്പളയിൽ യുവാവ് കുഴഞ്ഞു വീണ് മരിച്ചു. ഉപ്പള ഹിദായത്ത് നഗർ സ്വദേശി നസീർ (34) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസര്‍കോട്: മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം വൈസ് പ്രസിഡണ്ടും ജില്ലാ കൗണ്‍സില്‍ അംഗവുമായ പൈവളിഗെ, ചിപ്പാര്‍, സിറന്തടുക്ക ബദിമൂലയിലെ അന്തുഞ്ഞി ഹാജി (64) അന്തരിച്ചു. ബുധനാഴ്ച രാത്രി വീട്ടില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെത്തുടര്‍ന്ന് ഉപ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. പൈവളിഗെ, സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ടായി പ്രവര്‍ത്തിച്ചിരുന്ന അന്തുഞ്ഞി ഹാജി നിലവില്‍ സിറന്തടുക്ക...
ഉപ്പള: വനിത ലീഗ് വാർഡ് ശാഖ ശാക്തീകരണത്തിൻ്റെ ഭാകമായി സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച റൈസ് ആൻഡ് ത്രൈവ് ക്യാമ്പയിന് മഞ്ചേശ്വരം മണ്ഡലത്തിൽ തുടക്കമായി. ഉപ്പള സി.എച്ച് സൗധത്തിൽ സംഘടിപ്പിച്ച പരിപാടി മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡൻ്റ് അസീസ് മരിക്കെ ഉൽഘാടനം ചെയ്തു. വനിത ലീഗ് പ്രസിഡൻ്റ് എ.എ ആയിഷ പെർള അധ്യക്ഷത വഹിച്ചു. ജനറൽ...
തിരുവനന്തപുരം : അജാനൂർ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ നടന്നുവരികയാണെന്നും അതിന്റെ അന്തിമ ഡിപിആർ ജൂലൈ മുപ്പതിനകം സമർപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ ഉറപ്പ് നൽകി. സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്മോഹനൻ, അജാനൂർ പഞ്ചയത്ത് വൈസ് പ്രസിഡന്റ് കെ സബീഷ് എന്നിവർ തിരുവനന്തപരത്ത് വെച്ച് മന്ത്രിക്ക് നിവേദനം നൽകിയപ്പോഴാണ് ഉറപ്പ്...
കാഞ്ഞങ്ങാട്: ദേശീയപാതാ വികസനത്തിന്റെ ഭാഗമായുള്ള റോഡ് പണി മഴയായതിനാൽ താത്കാലികമായി നിർത്തി. ചെളിവെള്ളം റോഡിലേക്ക് ഒഴുകിയെത്തുന്നതും ടാറിങ് ഇളകിപ്പോകുന്നതുമെല്ലാം പണിയെ മന്ദഗതിയിലാക്കിയിരുന്നു. മഴ കനത്തതോടെ പണി നിർത്തി. അതേസമയം പാലം പണിയും റോഡിന്റെ അനുബന്ധ പ്രവൃത്തികളും പുരോഗമിക്കുന്നു.
ആദ്യ റീച്ചായ തലപ്പാടി മുതൽ ചെങ്കള വരെയുള്ള ഭാഗത്ത് 76 ശതമാനം പണി പൂർത്തിയായി. 26 കിലോമീറ്റർ...
കാസര്‍കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്രകമ്മിറ്റി അംഗവും ജാമിഅ സഅദിയ്യ ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ അന്തരിച്ചു. തിങ്കളാഴ്ച രാവിലെയാണ് അന്ത്യം സംഭവിച്ചത്. മൃതദേഹം എട്ടിക്കുളത്തുള്ള വീട്ടില്‍. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ നിരവധി മഹല്ലുകളിലെ ഖാസിയാണ്. ഉള്ളാള്‍ ഉള്‍പ്പെടെ കര്‍ണ്ണാടകയിലെ നിരവധി മഹല്ലുകളിലെയും ഖാസിയാണ്.
ഉള്ളാള്‍ സയ്യിദ് മദനി അറബിക് കോളേജില്‍...
കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി.
റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തത്.
ഒരു വിഭാഗത്തിന്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന ഭീഷണിയിലാണ് അജേഷിനെ അറസ്റ്റ് ചെയ്തത്. യൂട്യൂബിൽ...
കാസർകോട്: സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി ആസ്പത്രിയിൽ ഉപേക്ഷിച്ച കേസിൽ സംസ്ഥാന ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിവൈ.എസ്.പി. എം. സുനിൽകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം മുഗുവിലെ അബൂബക്കർ സിദ്ദിഖിനെ വണ്ടിയിൽ കയറ്റിക്കൊണ്ടുപോയ സ്ഥലം, തടങ്കലിലിട്ട് മർദിച്ച വീട്, സമീപത്തെ ഒഴിഞ്ഞ പറമ്പ് എന്നിവിടങ്ങളിലെത്തി. പരാതിക്കാരും കൊല്ലപ്പെട്ട അബൂബക്കർ സിദ്ദിഖിന്റെ ബന്ധുക്കളും...
കാസര്‍കോട്: സാമൂഹിക മാധ്യമങ്ങൾ വഴി മതവിദ്വേഷം പരത്തുന്ന ഭീഷണി മുഴക്കിയ രണ്ട് പേർ കാസർകോട് അറസ്റ്റിലായി. റിയാസ് മൗലവി വധക്കേസിൽ കോടതി വെറുതെ വിട്ട അജേഷ് (27), കോയിപ്പാടി സ്വദേശി അബൂബക്കർ സിദീഖ് (24) എന്നിവരെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. ഒരു വിഭാഗത്തിൻ്റെ ആരാധനാലയങ്ങൾ ബോംബിട്ട് തകർക്കുമെന്ന് ഇൻസ്റ്റാഗ്രാം വഴി ഭീഷണി...
ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച ബോളർ ആരാണെന്ന് ചോദിച്ചാൽ എല്ലാവരും ഒരേ സ്വരത്തിൽ പറയുന്ന പേരാണ് ജസ്പ്രീത് ബുംറ. ക്രിക്കറ്റിൽ ഏത് ബോളറെയാണ് നേരിടുന്നതിൽ...