Sunday, January 26, 2025

Local News

അർജുന്റെ ലോറി കണ്ടെത്താൻ സഹായിച്ചവരിൽ കാസർകോട് സ്വദേശി ഉൾപ്പെട്ട സംഘവും

കാസർകോട്: കർണാടകയിലെ അങ്കോല ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ട കോഴിക്കോട് കണ്ണാടിക്കലിലെ അർജുന്റെ ലോറി പുഴയിലുണ്ടാകാനിടയുള്ള സ്ഥലത്തെക്കുറിച്ച് സൂചന നൽകിയവരിൽ കാസർകോട് സ്വദേശി ഉൾപ്പെട്ട സൂറത്കൽ എൻ.ഐ.ടി. സംഘവും. എൻ.ഐ.ടി.യിലെ സിവിൽ എൻജിനിയറിങ് വിഭാഗത്തിലെ പ്രൊഫ. കെ.വി.ഗംഗാധരൻ, അസോസിയേറ്റ് പ്രൊഫസർമാരായ കയ്യൂർ മുഴക്കോം അരയാലിൻകീഴിൽ സ്വദേശി ഡോ. ശ്രീവത്സ കൊളത്തായർ, ഡോ. യു.പൃഥ്വിരാജ് എന്നിവരുൾപ്പെടെ സംഘമാണ് നേതൃത്വം...

ഉപ്പളയിൽ കടലേറ്റ ഭീതി ഒഴിയുന്നില്ല

മഞ്ചേശ്വരം: ഉപ്പള മൂസോടി മുതൽ ഷിറിയ വരെ കടലേറ്റം ശക്തമായി തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ കടലേറ്റത്തിൽ കടൽ മീറ്ററുകളോളം കരയിലേക്ക് ഇരച്ചുകയറി. ഹനുമാൻനഗർ ഐലക്ക് സമീപം മത്സ്യത്തൊഴിലാളികൾ വിശ്രമിക്കുകയും വലകളുൾപ്പെടെ സൂക്ഷിക്കുകയും ചെയ്യുന്ന കോൺക്രീറ്റ് കെട്ടിടം കടലേറ്റത്തിൽ അപകടാവസ്ഥയിലായി. മുൻഭാഗത്തെ പടികൾ തകർന്നു. കെട്ടിടത്തിന്റെ അടിഭാഗം ഇളകിയനിലയിലാണ്. മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം മുതൽ ഐല...

ഉപ്പളയില്‍ വില്‍പനക്കായി കൊണ്ടുവന്ന 530 ഗ്രാം കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍

കാസര്‍കോട്: വില്‍പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി മധ്യവയസ്‌കന്‍ പിടിയില്‍. ഉപ്പള മണിമുണ്ട പള്ളിക്ക് സമീപത്തെ മുഹമ്മദ് അര്‍ഷാദ്(50) ആണ് എക്‌സൈസിന്റെ പിടിയിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള റേഞ്ച് എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഹരീഷ് കുമാറിന്റെ നേതൃത്വത്തില്‍ ഉപ്പളയില്‍ റെയ്ഡ് നടത്തിവരികയായിരുന്നു. അര്‍ഷാദിന്റെ കയ്യില്‍ നിന്നും 530 ഗ്രാം കഞ്ചാവാണ് കണ്ടെടുത്തത്. പ്രതിക്കെതിരെ എന്‍ഡിപിഎസ് കേസെടുത്തു. അസി.എക്‌സൈസ് ഇന്‍സ്പെക്ടര്‍...

കുമ്പള പഞ്ചായത്തിലെ മുൻ ജീവനക്കാരൻ പണം തട്ടിയെടുത്ത സംഭവം; സമഗ്ര അന്വേഷണം വേണം: പ്രസിഡൻ്റ് യു.പി താഹിറ യൂസഫ്

കാസർകോട്: കുമ്പള ഗ്രാമ പഞ്ചായത്തിലെ സാമ്പത്തിക ക്രമക്കേട്‌ സംബന്ധിച്ചു സമഗ്ര അന്വേഷണം നടത്തണമെന്നു പഞ്ചായത്ത് പ്രസിഡൻ്റ് യു.പി താഹിറ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു അടിയന്തിര ഭരണ സമിതി യോഗം വ്യാഴാഴ്ച ഉച്ചയ്ക്ക് വിളിച്ചു ചേർത്തിട്ടുണ്ടെന്നു അവർ അറിയിച്ചു. കൃത്യ നിർവഹണത്തിൽ നിന്നു നിരന്തരമായി മാറി നിൽക്കുന്നതിനാൽ മേയ്...

കന്നഡ ഉൾപ്പെടെ അറിയാം; ഷിരൂരിൽ മലയാളികളുടെ ആശ്രയമായി എ.കെ.എം അഷറഫ് എംഎൽഎ

കാർവാർ (കർണാടക)∙ ഷിരൂരിലെ രക്ഷാപ്രവർത്തന സ്ഥലത്ത് കന്നഡ – മലയാളം ഭാഷാ വിവർത്തകന്റെയും ഏകോപനത്തിന്റെയും ചുമതല വഹിച്ച് മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷറഫ്. രക്ഷാപ്രവർത്തന പുരോഗതി വിലയിരുത്താനെത്തുന്ന നേതാക്കൾക്കും ജനപ്രതിനിധികൾക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം പ്രധാന തടസ്സം ഭാഷയാണ്. കന്നഡ അറിയാത്തവർക്കു പരസ്പര ആശയവിനിമയം നടത്താൻ മധ്യസ്ഥന്റെ റോളും അഷറഫ് നിർവഹിക്കുന്നു. മലയാളം, തുളു, കന്നഡ, ഇംഗ്ലിഷ്,...

ഉപ്പളയിൽ കടലേറ്റം രൂക്ഷം; ഉറക്കം നഷ്ടപ്പെട്ട് കുടുംബങ്ങൾ

ഉപ്പള : ഉപ്പള ഹനുമാൻനഗറിൽ നിരവധി കുടുംബങ്ങൾ കടലേറ്റഭീതിയിൽ. കാലവർഷം കനക്കുമ്പോൾ നെഞ്ചിൽ തീയുമായാണ് ഇവിടെ ഓരോ കുടുംബവും കഴിയുന്നത്. മഴ ശക്തമാകുമ്പോഴെല്ലാം ഇവിടെ കടലേറ്റവും ശക്തമാണ്. കടലിനും വീടുകൾക്കുമിടയിൽ 50 മീറ്റർ ദൂരം മാത്രമേയുള്ളൂ. കടലേറ്റഭീഷണിയുള്ളതിനാൽ ഉറക്കം നഷ്ടപ്പെട്ട അവസ്ഥയിലാണ് കുടുംബങ്ങൾ. കടലേറ്റപ്രശ്നങ്ങളേത്തുടർന്ന് വാടകവീടുകളിലേക്ക് മാറിത്താമസിക്കുന്നവരും സ്ഥലവും വീടും ഉപേക്ഷിച്ച് പോകാൻ നിർബന്ധിതരായവരുമുണ്ട്. മൂസോടി-ഷിറിയ...

ഫാസ്ക് ഉപ്പള ഗേറ്റ് പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഉപ്പള: (www.mediavisionnews.in) സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ മേഖലയിലെ നിറ സാന്നിദ്ധ്യമായ ഫാസ്ക് ഉപ്പള ഗേറ്റ് ആർട്സ് ആൻഡ് സ്പോർട്സ് 2024-26 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. സാലി റെയ്മണ്ട് പ്രസിഡണ്ടായും, റൗഫ് മണ്ണാട്ടി സെക്രട്ടറിയായും, ട്രഷററായിഹംസ പൊയ്യയെയും തെരെഞ്ഞെടുത്തു. രക്ഷാധികാരിയായി അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റും ചെയർമാനായി മുഹമ്മദ് പുതിയോത്തിനെയും തെരെഞ്ഞെടുത്തു മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ട്:...

ബേക്കൂറിലെ കവര്‍ച്ച: മഞ്ചേശ്വരം സ്വദേശി ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി അറസ്റ്റില്‍

കാസര്‍കോട്: മംഗല്‍പ്പാടി പഞ്ചായത്തിലെ ബേക്കൂര്‍, സുഭാഷ് നഗറിലെ വീട്ടില്‍ പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയ കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. മംഗ്ളൂരു ഗഞ്ചിമട്ടയിലെ സഫ്വാന്‍ (20), മഞ്ചേശ്വരത്തെ മുഹമ്മദ് ഷിഹാബ് (20), ഗഞ്ചിമട്ടയിലെ മുഹമ്മദ് അര്‍ഫാസ് (19) എന്നിവരെയാണ് കുമ്പള പൊലീസ് ഇന്‍സ്പെക്ടര്‍ കെ.പി വിനോദ് കുമാര്‍, എസ്.ഐ കെ. ശ്രീജേഷ് എന്നിവര്‍ അറസ്റ്റു...

അതിതീവ്ര മഴയ്ക്ക് സാധ്യത; കാസർകോട് ജില്ലയിൽ റെഡ് അലർട്ട് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കാസറഗോഡ് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും കഴിഞ്ഞ 24 മണിക്കൂറിൽ അതിശക്തമായ മഴയിൽ വെള്ളക്കെട്ട് ഉണ്ടായ സാഹചര്യത്തിലും, കാലവർഷക്കാറ്റ് ശക്തിപ്രാപിക്കുന്നതിനാൽ അതി തീവ്രമഴയ്ക്കുള്ള റെഡ് അലെർട്ട് മുന്നറിയിപ്പ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയ്ക്ക് ഇന്ന് നാലു മണി മുതൽ നാളെ രാവിലെ 10 മണി വരെ നൽകിയിട്ടുള്ള സാഹചര്യത്തിലും, മുൻകരുതൽ എന്ന നിലയിൽ ജില്ലയിലെ സ്റ്റേറ്റ്...

ഹൊസങ്കടി ടൗണിൽ ദേശീയപാതയുടെ സർവീസ് റോഡ് ഇടിഞ്ഞ് താഴ്ന്നു

മഞ്ചേശ്വരം : ഹൊസങ്കടി ടൗണിൽ നിർമാണം പൂർത്തിയായ സർവീസ് റോഡിൽ വിള്ളൽ. ടൗണിൽ പുതുതായി നിർമിച്ച പാലത്തിന് സമീപത്താണ് റോഡിന്റെ മധ്യഭാഗത്തായി വിള്ളൽ രൂപപ്പെട്ടത്. ഈഭാഗത്ത് മണ്ണ് ഇടിഞ്ഞ് താഴ്ന്നിട്ടുമുണ്ട്. മഞ്ചേശ്വരം ഭാഗത്തുനിന്ന്‌ ഹൊസങ്കടി കാസർകോട് ഭാഗത്തേക്ക് ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന ഭാഗത്താണ് വിള്ളൽവീണിരിക്കുന്നത്. ദീർഘദൂര വാഹനങ്ങളും മറ്റും ടൗണിൽ അടിപ്പാതയിലൂടെയാണ് കടന്നുപോകുന്നത്. കഴിഞ്ഞ മഴക്കാലത്തും...
- Advertisement -spot_img

Latest News

ടിക്കറ്റ് ഇനി പുത്തൻ കെട്ടിടത്തിൽ; കാസർകോട് റെയിൽവേ സ്റ്റേഷന്റെ മുഖഛായ മാറ്റുന്ന നവീകരണം തുടരുന്നു

കാസർകോട് ∙ കാസർകോട് റെയിൽവേ സ്റ്റേഷനിലെ റിസർവേഷൻ ഉൾപ്പെടെയുള്ള ടിക്കറ്റ് കൗണ്ടറുകൾ നവീകരിച്ച കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങി. നേരത്തെ സ്റ്റേഷനു സമീപത്തെ മറ്റൊരു കെട്ടിടത്തിലായിരുന്നു കൗണ്ടർ...
- Advertisement -spot_img