ഉപ്പള :കനത്ത മഴയിൽ ഉപ്പള ടൗണിലെ നിരവധി കടകളിൽ വെള്ളം കയറി. ദേശീയപാതയുടെ നിർമാണം നടക്കുന്ന ഇവിടെ ഓവുചാലുകളുണ്ടെങ്കിലും അത് നിറഞ്ഞുകവിഞ്ഞ് കടകളിലേക്കും മറ്റ് സ്ഥാപനങ്ങളിലേക്കും ചെളിവെള്ളം കയറി. സാധനസാമഗ്രികൾ മാറ്റാൻ സാധിക്കാത്തതിനാൽ വ്യാപാരികൾക്ക് വലിയ നഷ്ടമാണുണ്ടായത്.
ടൗണിൽ നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡ് പൂർണമായും വെള്ളത്തിനടിയിലായി. അപ്പോളോ ഗോൾഡ്, റൂബി ഗോൾഡ്, സ്കൈ...
മംഗളൂരു: തോക്കുകളും തിരകളുമായി കാറില്‍ സഞ്ചരിച്ച മഞ്ചേശ്വരം സ്വദേശികളായ രണ്ടു യുവാക്കളെ മംഗളൂരു സിറ്റി സിസിബി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഗര്‍ (26), അബ്ദുള്‍ നിസാര്‍ കെ (29) എന്നിവരാണ് അറസ്റ്റിലായത്. കാസര്‍കോട് ജില്ലാ അതിര്‍ത്തിയായ തലപ്പാടിയിലെ പിലിക്കൂര്‍ ഭാഗത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. കാറില്‍ ആയുധങ്ങളുമായി സഞ്ചരിക്കുന്നതായി പൊലീസിന്...
മൊഗ്രാൽപുത്തൂർ : അടച്ചിട്ട വീടിന്റെ വാതിൽ കുത്തിത്തുറന്ന് കവർച്ചശ്രമം നടന്നുവെങ്കിലും കവർച്ചക്കാരുടെ ശ്രദ്ധയിൽപ്പെടാതെ 40 പവൻ സ്വർണം. നഷ്ടപ്പെട്ടുവെന്ന് കരുതിയ സ്വർണം തിരികെ കിട്ടിയ സന്തോഷത്തിലാണ് മൊഗ്രാൽപുത്തൂരിലെ ഇബ്രാഹിമും കുടുംബവും. മൊഗ്രാൽപുത്തൂർ ടൗൺ ജുമാമസ്ജിദിനടുത്തുള്ള മുണ്ടേക്കാലിലെ ഇബ്രാഹിമിന്റെ വീട്ടിലാണ് കവർച്ചശ്രമം നടന്നത്. അസുഖബാധിതനായ ഇബ്രാഹിമും ഭാര്യ മറിയമ്മയും മൊഗ്രാൽപുത്തൂരിലെ വീട് പൂട്ടി, ഏറെ അകലെയല്ലാത്ത...
കാസര്‍കോട്: മഞ്ചേശ്വരം, ഉപ്പള ഗേറ്റില്‍ വീണ്ടും വാഹനാപകടം. തിങ്കളാഴ്ച രാവിലെ ദേശീയ പാതയില്‍ മംഗ്ളൂരു ഭാഗത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ഉപ്പള ഭാഗത്തേക്ക് വരികയായിരുന്ന പിക്കപ്പും കൂട്ടിയിടിച്ചാണ് അപകടം.അപകടത്തില്‍ പിക്കപ്പ് ഡ്രൈവര്‍ക്ക് പരിക്കേറ്റു.
കാസര്‍കോട് സ്വദേശിയായ സനത്രാജിനാണ് പരിക്കേറ്റത്. ഇയാളെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് ഉപ്പള ഗേറ്റില്‍ ബസും ലോറിയും...
മഞ്ചേശ്വരം: മച്ചംപാടിയിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പണവും സ്വർണവും കവർന്നു. മച്ചംപാടി സ്വദേശി ഇബ്രാഹിം ഖലീലിന്റെ വീട്ടിലാണ് കവർച്ച നടന്നത്. അലമാരയിൽ സൂക്ഷിച്ച ഒൻപതുലക്ഷം രൂപയും ആറുപവനുമാണ് നഷ്ടപ്പെട്ടത്. വീട്ടിലെ അഞ്ച് മുറികളുടെ വാതിൽ കുത്തിത്തുറന്ന് സാധനസാമഗ്രികൾ വാരിവലിച്ചെറിഞ്ഞ നിലയിലാണ്. മുകളിലെ നിലയിൽ അലമാരയിലാണ് പണവും സ്വർണവും സൂക്ഷിച്ചിരുന്നത്. അലമാര ഉൾപ്പെടെയാണ് മോഷ്ടാക്കൾ...
കാസർകോട്: കാസർകോട് കാഞ്ഞങ്ങാട് മദ്യലഹരിയിൽ ട്രാൻസ്ഫോമറിൽ കയറിയ ആൾ ഷോക്കേറ്റ് മരിച്ചു. നയാ ബസാറിലെ തട്ടുകടയിലെ ജീവനക്കാരൻ ഉദയൻ (55) ആണ് മരിച്ചത്. മദ്യലഹരിയിൽ കോട്ടച്ചേരി പെട്രോൾ പമ്പിന് എതിർ വശത്തെ ട്രാൻസ്ഫോമറിൽ കയറി വൈദ്യുതി കമ്പിയിൽ പിടിക്കുകയായിരുന്നു. ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ഷോക്കേറ്റ് റോഡിലേക്ക് തെറിച്ചു വീണ ഉദയനെ ആശുപത്രിയിൽ...
മഞ്ചേശ്വരം: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. കർണാടക കന്യാന സ്വദേശി അഷ്റഫിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ പരാതിയിലാണ് കേസ്. വൊർക്കാടി മജീർപള്ളയിൽ തട്ടുകട നടത്തുകയായിരുന്ന അഷ്റഫ് (41) ഒരാഴ്ച മുൻപാണ് മരിച്ചത്.
കടയടച്ച് വീട്ടിലെത്തി ഭക്ഷണംകഴിച്ച് കിടന്നുറങ്ങിയ അഷ്റഫിനെ രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവസമയത്ത് സഹോദരൻ...
കാഞ്ഞങ്ങാട്: കാസര്‍കോട് കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. പ്രദേശത്തുനിന്ന് ലഭിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ നാലുപേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം. പ്രതി ഇവരില്‍ ഒരാളാണെന്ന നിഗമനത്തിലാണ് പോലീസ്.
ഡി.ഐ.ജി. നേരിട്ടെത്തിയ ശേഷമായിരിക്കും പ്രതി ആരാണ് എന്നത് സംബന്ധിച്ച വിവരം പോലീസ് പുറത്തുവിടുക. കേസുമായി ബന്ധപ്പെട്ട് ഇതുവരെ...
കാസര്‍കോട്: ഉപ്പളയില്‍ നടന്ന മുത്തലിബ് കൊലക്കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന വാറന്റ് പ്രതി അറസ്റ്റില്‍. കര്‍ണ്ണാടക, ഭദ്രാവതി, ദേവനഹള്ളിയിലെ സയ്യിദ് ആഷിഫി (42)നെയാണ് മഞ്ചേശ്വരം പൊലീസ് ഇന്‍സ്പെക്ടര്‍ കെ. രാജീവ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഇയാള്‍ക്കെതിരെ അറസ്റ്റ് വാറന്റ് പ്രഖ്യാപിച്ചിരുന്നു.
2013 ഒക്ടോബര്‍ 24ന് രാത്രിയിലാണ് മണ്ണങ്കുഴി മൈതാനത്തിന് സമീപത്തെ മുത്തലിബ് കൊല്ലപ്പെട്ടത്. കാറില്‍...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്ക്കെതിരെ നടന്ന മത്സരത്തില്‍ കേവലം ഏഴ് റണ്‍സിനാണ് ഐവോറിയന്‍ ബാറ്റര്‍മാര്‍...