കാസര്‍കോട്: ജില്ലയിലുടനീളം 4ജി കണക്ടിവിറ്റി എത്തിക്കാനൊരുങ്ങി പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എന്‍.എല്‍. ആദ്യഘട്ടത്തില്‍ എട്ട് ടവറുകളുടെ പ്രവര്‍ത്തനം തുടങ്ങി. കാസര്‍കോട് ടെലിഫോണ്‍ എക്‌സ്ചേഞ്ച്, തളങ്കര, കാസര്‍കോട് ഫോര്‍ട്ട്, വിദ്യാനഗര്‍, നുള്ളിപ്പാടി, കളനാട്, സൗത്ത് കളനാട്, ചെമ്മനാട് എന്നീ ഭാഗങ്ങളിലാണ് 4ജി സേവനം പൂര്‍ണസജ്ജമായത്. രണ്ടാംഘട്ടത്തില്‍ കാഞ്ഞങ്ങാട്, നീലേശ്വരം ഭാഗങ്ങളിലായി 20 ടവറുകള്‍ ഒരുങ്ങും.
ഇതിന്റെ നിര്‍മാണം...
മഞ്ചേശ്വരം: ഇരുനില വീടിന്റെ മുകളിലേക്ക് ചാഞ്ഞുകിടന്ന തെങ്ങോല വലിച്ചു മാറ്റുന്നതിനിടയില്‍ യുവാവ് വൈദ്യുതി ലൈനില്‍ നിന്നു ഷോക്കേറ്റ് മരിച്ചു. തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ അപകടത്തില്‍ മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിനു സമീപത്തെ മഞ്ജുനാഥ നിലയത്തില്‍ രാമചന്ദ്രയുടെ മകന്‍ ആര്‍. യശ്വന്ത് (23)ആണ് മരിച്ചത്. സംഭവം നാടിനെ കണ്ണീരിലാഴ്ത്തി. ഉപ്പളയിലെ പെട്രോള്‍ പമ്പിലെ രാത്രികാല ജീവനക്കാരനാണ് യശ്വന്ത്....
കാസര്‍കോട്: കാസര്‍കോട്ട് വന്‍ കഞ്ചാവ് വേട്ട. 5.970 കിലോ കഞ്ചാവുമായി ബായിക്കട്ട സ്വദേശി അറസ്റ്റില്‍. പൈവളിഗെ, ബായിക്കട്ട, മഞ്ചക്കോട്ടെ അരുണ്‍ കുമാറി(27)നെയാണ് റെയില്‍വെ എസ്.ഐ രജികുമാറും സംഘവും അറസ്റ്റു ചെയ്തത്. ഞായറാഴ്ച വൈകുന്നേരം കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുകയായിരുന്നു അരുണ്‍ കുമാറെന്നു പൊലീസ് പറഞ്ഞു. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക്...
കാസർകോട്: ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പ്രതിയായ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ് തള്ളണമെന്ന ഹരജിയിൽ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വാദം പൂർത്തിയായി. കേസ് വിധിപറയാനായി 29ലേക്ക് മാറ്റി.
നിയമസഭ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലം ബി.എസ്.പി സ്ഥാനാർഥി കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കി നാമനിർദേശപത്രിക പിൻവലിപ്പിക്കുകയും രണ്ടര ലക്ഷം രൂപയും മൊബൈൽ ഫോണും കോഴയായി നൽകിയെന്നുമാണ് കേസ്....
കാസര്‍കോട്: കാര്‍ തടഞ്ഞു നിര്‍ത്തി യുവാവിനെ ആക്രമിച്ചുവെന്ന പരാതിയില്‍ 26 പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. മഞ്ചേശ്വരം, ഹൊസബെട്ടുവിലെ അബ്ദുല്‍ നിസാമുദ്ദീ(25)ന്റെ പരാതി പ്രകാരം അക്ബര്‍, മമ്മിഞ്ഞി, ഉമ്പായി, സാക്കിര്‍, സയ്യിദ് നിസാം, നൂര്‍ജ തുടങ്ങി 26 പേര്‍ക്കെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം കുബണൂരില്‍ വച്ച് കാര്‍ തടഞ്ഞു നിര്‍ത്തി മാരകായുധങ്ങള്‍ ഉപയോഗിച്ച് അക്രമിച്ചുവെന്നും...
കാസര്‍കോട്: സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 97 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റില്‍. ഹൊസങ്കടി ആശാരിമൂലയിലെ ബിസ്മില്ല മന്‍സിലില്‍ മുഹമ്മദ് അല്‍ത്താഫി(34)നെയാണ് മഞ്ചേശ്വരം എസ്.ഐ.മാരായ വികാസ്, നിഖില്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെ മൊറത്തണയില്‍ വച്ചാണ് മയക്കുമരുന്ന് പിടികൂടിയത്. പട്രോളിംഗ് നടത്തുകയായിരുന്നു പൊലീസ് സംഘം. ഇതിനിടയില്‍ എത്തിയ സ്‌കൂട്ടര്‍ തടഞ്ഞു നിര്‍ത്തി...
കാസര്‍കോട്: മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതിയിലെ മുസ്ലിം ലീഗ് മെമ്പര്‍ ആയിഷത്ത് റുബീന പഞ്ചായത്ത് ഭരണസമിതി യോഗത്തിനിടയില്‍ ആത്മഹത്യയ്ക്കു ശ്രമിച്ചു. വാര്‍ഡിനോടുള്ള അവഗണനയില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം നടത്തിയതെന്നു പറയുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റഫീഖ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ യാദവ് ബഡാജെ, സി.പി.ഐ അംഗം രേഖ എന്നിവര്‍ ചേര്‍ന്ന് റുബീനയെ മംഗല്‍പ്പാടി താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില...
കുമ്പള : ബംബ്രാണ ഭാഗത്ത് രാപകലെന്നില്ലാതെ വ്യാപകമായി ലഹരി ഉപയോഗം വർദ്ധിച്ചതിനെ തുടർന്ന് ബംബ്രാണ ഖത്തീബ് വി കെ ജുനൈദ് ഫൈസിയുടെ നേത്രത്വത്തിൽ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു.
പതിനെട്ടു വയസ്സിന് താഴെ യുള്ള കുട്ടികളും, മറ്റു നാടുകളിൽ നിന്ന് വരുന്ന യുവാക്കളുമാണ് രാത്രിയും, പകലുമായി ബംബ്രാണ പ്രദേശത്ത് വില്പനയും, ഉപയോഗവും വ്യാപകമായി നടത്തി വരുന്നത്.
ഇനിയങ്ങോട്ട്...
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ ഫാഷൻ ഗോൾഡ് മുൻ ചെയർമാനും മുൻ എംഎൽഎയുമായ എംസി കമറുദ്ദിൻ്റെ സ്വത്ത് കണ്ടു കെട്ടി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കമറുദ്ദീനെ കൂടാതെ കമ്പനി ഡയറക്ടർ ബോർഡ് അംഗം ടികെ പൂക്കോയ തങ്ങളുടേയും കുടുംബാംഗങ്ങളുടെയും സ്വത്തുക്കളും ഇഡി താൽക്കാലികമായി കണ്ടുകെട്ടി. 19.60 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
2006 ൽ ഫാഷൻ...
തിരുവനന്തപുരം: പോലീസുകാരെ 'മര്യാദ പഠിപ്പിക്കാന്‍' വീണ്ടും സര്‍ക്കുലര്‍ ഇറക്കി സംസ്ഥാന പോലീസ് മേധാവി. പോലീസുദ്യോഗസ്ഥര്‍ മാന്യമായി പെരുമാറണമെന്നും ഭാഷയിലും പെരുമാറ്റത്തിലും സഭ്യത പുലര്‍ത്തണമെന്ന് സര്‍ക്കാരിന്റെ നിര്‍ദേശമുണ്ടെന്നും...