കാസർകോട്: കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ കടത്താൻ ശ്രമിച്ച 5 ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പൊലീസ് പിടികൂടി. ഒരാൾ അറസ്റ്റിലായി. മധൂർ ഹിദായത്ത് നഗർ സ്വദേശി അബൂബക്കർ സിദ്ദീഖ്(33) ആണ് കുമ്പള പൊലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്നു കുമ്പള എസ് ഐ ടി എം വിപിന്റെ നേതൃത്വത്തിലുള്ള പൊലീസ് വാഹന...
കാസർകോട് : ജില്ലയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം.
കടലേറ്റം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ...
കാസര്കോട്: കുമ്പളയില് മാധ്യമ പ്രവര്ത്തന രംഗത്ത് സജീവമായ അബ്ദുള്ള വൃക്കരോഗബാധിതനായി ചികിത്സയിലാണ്. ഇരു വൃക്കകളും ചുരുങ്ങി വരുന്ന അപൂര്വ രോഗത്തിന് ഇരയായ അദ്ദേഹം ഏറണാകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സ തേടുന്നത്. ആരോഗ്യസ്ഥിതി വീണ്ടെടുക്കാന് എത്രയും വേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്മാര് നിര്ദേശിച്ചിട്ടുള്ളത്. വൃക്കമാറ്റി വക്കുന്നതിന് 45 ലക്ഷം രൂപ വേണ്ടിവരും. ഇത്രയും ഭീമമായ തുക...
കാസര്കോട്: ബേക്കല് കോട്ട കാണാനെത്തിയ യുവാവിനും പെണ്സുഹൃത്തിനും നേരെ അതിക്രമം. ഇരുവരേയും ആക്രമിച്ച് സ്വര്ണ്ണാഭരണവും പണവും കവര്ന്നു. സംഭവത്തില് മൂന്ന് പേരെ ബേക്കല് പൊലീസ് അറസ്റ്റ് ചെയ്തു.
ബേക്കല് കോട്ട കാണാന് കാറിലെത്തിയ കാറഡുക്ക സ്വദേശിയായ യുവാവിനും പെണ്സുഹൃത്തിനും നേരെ പാര്ക്കിംഗ് സ്ഥലത്ത് വച്ചായിരുന്നു ആക്രമണം. ബൈക്കിലെത്തിയ നാലംഗ സംഘം യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി. പിന്നാലെ...
കാസർകോട്: മഞ്ചേശ്വരത്ത് ഹെൽത്ത് ഇൻസ്പെക്ടർ കുളിമുറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ഫാമിലി ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പെക്ടർ പത്തനംതിട്ട സ്വദേശി മനോജ് (45) ആണ് മരിച്ചത്.
മഞ്ചേശ്വരം എസ്എ.ടി സ്കൂൾ സമീപം ക്വാർട്ടേഴ്സിലെ കുളിമുറിയിലാണ് മരിച്ച നിലയിൽ ചൊവ്വാഴ്ച വൈകിട്ട് കണ്ടത്. ഒറ്റയ്ക്കാണ് റൂമിൽ താമസം. ബോഡി...
കാസര്കോട്: വിഷം കഴിച്ച് ഗുരുതര നിലയില് ചികിത്സയില് കഴിഞ്ഞിരുന്ന ബിരുദവിദ്യാര്ത്ഥിനി മരിച്ചു. മംഗ്ളൂരുവിലെ ഒരു കോളേജില് രണ്ടാം വര്ഷ ബിരുദ വിദ്യാര്ത്ഥിനിയും നയാബസാറിലെ ഓട്ടോ ഡ്രൈവര് സുരേഷിന്റെ മകളുമായ അയില, യുദുപ്പുളുവിലെ ധന്യശ്രീ (19)യാണ് ബുധനാഴ്ച വൈകിട്ട് കാസര്കോട്ടെ സ്വകാര്യ ആശുപത്രിയില് മരിച്ചത്. ഏതാനും ദിവസം മുമ്പ് വയറുവേദനയെന്നു പറഞ്ഞാണ് ധന്യശ്രീ ഡോക്ടറെ കണ്ടത്....
ഉപ്പള : ഉപ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവവിദ്യാർഥികളുടെയും പച്ചിലമ്പാറ ഫ്രണ്ട്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. സ്കൂൾ പ്രഥമാധ്യാപകൻ എൻ.രവീന്ദ്ര ക്ലബ് അംഗങ്ങളിൽനിന്ന് പഠനോപകരണങ്ങൾ ഏറ്റുവാങ്ങി.
അംഗങ്ങളായ റിയാസ്, ആരിഫ്, ഷബീർ, സിനാൻ, സ്കൂൾ സീനിയർ അസിസ്റ്റന്റ് മഞ്ജു നാരായണ, സ്റ്റാഫ് സെക്രട്ടറി കെ.സുജാത, കെ.ഇ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.
മഞ്ചേശ്വരം : മഴ കനത്തതോടെ ഉപ്പളയിൽ ദേശീയപാതയുടെ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളക്കെട്ട്. നയാബസാറിൽ അടിപ്പാതയിലും സർവീസ് റോഡിലും വെള്ളം കെട്ടിനിൽക്കുന്നതിനാൽ കാൽനട യാത്രക്കാർക്കും വാഹനങ്ങൾക്കും യാത്ര ദുരിതമാകുന്നു. മഴ ശക്തമായതിനാൽ അടിപ്പാതയിൽ ഒന്നരയടിവരെ വെള്ളം കെട്ടിനിൽക്കുകയാണ്.
വിദ്യാർഥികളും താലൂക്ക് ആസ്പത്രിയിൽ എത്തുന്ന രോഗികളും നാട്ടുകാരുമാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഉപ്പള ഗേറ്റിലും സ്ഥിതി വ്യത്യസ്തമല്ല....
കാസർകോട്: പള്ളികൾ തകർക്കുമെന്ന് സാമൂഹികമാധ്യമത്തിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ റിയാസ് മൗലവി കൊലക്കേസിലെ വെറുതേവിട്ട ഒന്നാം പ്രതിക്കെതിരേ കേസെടുത്തു. കാസർകോട് ടൗൺ പോലീസാണ് റിയാസ് മൗലവിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്ന കേസിലെ ഒന്നാം പ്രതിയായ അജേഷ് എന്ന അപ്പുവിനെതിരെ കേസെടുത്തത്.
സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്ന വർഗീയവിദ്വേഷ പോസ്റ്റിട്ടവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ...
കാസർകോട്: ചെറുവത്തൂർ ബസ് സ്റ്റാൻഡിൽ പിറകോട്ട് എടുക്കുകയായിരുന്ന ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ അബ്ദുൽ ഖാദറിന്റെ ഭാര്യ ഫൗസിയ (53) ആണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന എട്ട് വയസുള്ള കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
പയ്യന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കൽപക ബസാണ് ഇടിച്ചത്. ചീമേനിയിലെ മകളുടെ വീട്ടിലേക്ക് പോവാനായി...
അന്താരാഷ്ട്ര പുരുഷ ട്വന്റി-ട്വന്റി ക്രിക്കറ്റില് ഏറ്റവും കുറഞ്ഞ സ്കോറിന് പുറത്താകുന്ന ടീമായി ഐവറി കോസ്റ്റ്. നൈജീരിയയ്ക്കെതിരെ നടന്ന മത്സരത്തില് കേവലം ഏഴ് റണ്സിനാണ് ഐവോറിയന് ബാറ്റര്മാര്...