കാസർകോട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി കർണാടക സ്വദേശികളായ ഇരുപത്തിനാല് യുവാക്കൾ രംഗത്ത്. ദക്ഷിണ കർണാടകയിലെ സുള്ള്യ, ബെൽത്തങ്ങാടി, പുത്തൂർ എന്നിവിടങ്ങളിലെ പതിനൊന്ന് പേരടങ്ങുന്ന സംഘം കുമ്പള പ്രസ് ഫോറത്തിൽ എത്തി വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുമ്പളയിലെ ട്രാവൽ ഏജൻസി ഉടമയായ പൊതു പ്രവർത്തകനും അദേഹത്തിൻ്റെ മകനും കർണാടക...
കാസര്കോട്: കാസര്കോട് നഗരമധ്യത്തില് പട്ടാപ്പകല് കാര് യാത്രക്കാരന്റെ ആറു ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ഉപ്പള, കുറിച്ചിപ്പള്ളത്തെ മുഹമ്മദ് എന്ന ഗേറ്റ് മുഹമ്മദി (60)ന്റെ പരാതി പ്രകാരം ടൗണ് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. മുഹമ്മദും സുഹൃത്തും കാറില് പുതിയ ബസ്സ്റ്റാന്റിലേക്കു പോവുകയായിരുന്നു. കാര് കാസര്കോട് താലൂക്ക് ഓഫീസിനു മുന്നില്...
ഉപ്പള : ടൗണിലെ വിവിധ അപ്പാർട്ട്മെന്റുകളിൽനിന്ന് റോഡിലേക്കും പൊതു ഓടയിലേക്കും മലിനജലം ഒഴുക്കിവിട്ട് പരിസര മലിനീകരണം സൃഷ്ടിച്ചതിന് ഫ്ളാറ്റ് ഉടമകൾക്ക് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ ചുമത്തി.
സോക്ക് പിറ്റ് നിറയുമ്പോൾ പൈപ്പ് വഴി പൊതു ഓടയിലേക്ക് ഒഴുക്കിവിടുകയാണ് ചെയ്യുന്നത്. നിയമലംഘന വ്യാപ്തി അനുസരിച്ച് 20,000 രൂപ വീതമാണ് പിഴയിട്ടത്. സൂപ്പർമാർക്കറ്റിനോട് ചേർന്നുള്ള അപ്പാർട്ട്മെന്റ് ഉടമയിൽനിന്ന്...
ഉപ്പള: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉപ്പള ടൗണിൽ മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക് കാരണം ജനങ്ങൾ ദുരിതം അനുഭവിക്കുമ്പോൾ ഉപ്പള എയ്ഡ് പോസ്റ്റ് ഡ്യൂട്ടിയിലുള്ള പൊലിസ് ഉദ്യോഗസ്ഥർ ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നതായി ആക്ഷേപം.
ദേശീയ പാത നിർമാണം നടക്കുന്നതിനാൽ നഗരത്തിലെ കുരുക്കിൽ പെടാതെ ബസ്റ്റാൻഡ് ക്രോസ് ചെയ്താണ് വാഹനങ്ങൾ ഏറെയും കടന്നു പോകുന്നത്. ഇത്തരത്തിൽ ജനങ്ങൾ...
കാസര്കോട്: അന്തര്സംസ്ഥാന കവര്ച്ചക്കാരന് മഞ്ചേശ്വരത്ത് അറസ്റ്റില്. മഞ്ചേശ്വരം, മച്ചംപാടി സ്വദേശിയും ഇപ്പോള് കര്ണ്ണാടകയിലെ ഉപ്പിനങ്ങാടിയില് താമസക്കാരനുമായ മുഹമ്മദ് ഹനീഫ എന്ന ഗോളി ഹനീഫ (34)യെ ആണ് മഞ്ചേശ്വരം ഇന്സ്പെക്ടര് ടോള്സണ് ജോസഫും എസ്.ഐ നിഖിലും ചേര്ന്ന് അറസ്റ്റു ചെയ്തത്. രാത്രിയില് സംശയകരമായ സാഹചര്യത്തില് കാണപ്പെട്ട യുവാവിനെ മുന് കരുതലായി അറസ്റ്റു ചെയ്ത് സ്റ്റേഷനില് എത്തിക്കുകയായിരുന്നു....
മംഗളൂരു: മകളുടെ ഒരുനിമിഷത്തെ അവസരോചിത ഇടപെടലിൽ ഓട്ടോറിക്ഷയ്ക്ക് അടിയിൽപ്പെട്ട അമ്മയ്ക്ക് കിട്ടിയത് പുതുജീവൻ. കിന്നിഗോളി-കട്ടീൽ റോഡിൽ രാമനഗരയിൽ കഴിഞ്ഞദിവസം രാവിലെയാണ് അപകടം. റോഡ് മുറിച്ചുകടക്കുന്നതിനിടെ രാജരത്നപുര സ്വദേശി ചേതനയെ അമിതവേഗത്തിൽ വന്ന ഓട്ടോറിക്ഷ ഇടിച്ചു. ഇടിയിൽ മറിഞ്ഞ റിക്ഷയ്ക്ക് അടിയിൽ ചേതന കുടുങ്ങി. ഈസമയം അപകടം കണ്ട് ചേതനയുടെ മകൾ ഏഴാംക്ലാസുകാരി വൈഭവി സ്കൂളിലേക്ക്...
ഉപ്പള: ഉപയോഗിച്ചുള്ള കെട്ടിട നിർമ്മാണം ഉടൻ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.സി. പി (എസ്) മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ്ണ നടന്നു. സമരത്തിൽ നിരവധി പേർ പങ്കെടുത്തു. ധർണ്ണ ജില്ലാ പ്രസിഡന്റ് കരീം ചന്തേര ഉദ്ഘാടനം ചെയ്തു.
ആശുപത്രിക്ക് കെട്ടിടം പണി ആരംഭിക്കുന്നതിൽ എം.എൽ.എ യും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തും തികഞ്ഞ പരാജയമാണെന്നും...
കാസർകോട് : തദ്ദേശതിരഞ്ഞെടുപ്പിൽ ഇത്തവണ ജില്ലയിൽ 61 ഗ്രാമപ്പഞ്ചായത്ത് വാർഡുകൾ കൂടും. ഒൻപത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകളും ഒരു ജില്ലാ പഞ്ചായത്ത് ഡിവിഷനും അധികമായി വന്നു. ജനസംഖ്യാടിസ്ഥാനത്തിൽ വാർഡുവിഭജനം പൂർത്തിയായപ്പോൾ സംവരണ വാർഡുകളിലെ എണ്ണത്തിലും ആനുപാതികമായ വർധനയുണ്ടായിട്ടുണ്ട്. നേരത്തേ 38 ഗ്രാമപ്പഞ്ചായത്തുകളിൽ 664 വാർഡുകളായിരുന്നത് നിലവിൽ 725 എണ്ണമായി കൂടി. ആറ് ബ്ലോക്ക് പഞ്ചായത്തുകളിൽ...
ഉപ്പള.താലൂക്ക് ആസ്ഥാന ആശുപത്രിയുടെ വികസനം അട്ടിമറിക്കാൻ നീക്കം നടക്കുന്നതായും, സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന മംഗൽപാടി താലൂക്ക് ആശുപത്രിക്ക് കിഫ്ബിയിൽ നിന്നും അനുവദിച്ച പതിനേഴര കോടി രൂപ ഉപയോഗിച്ചുള്ള കെട്ടിട നിർമാണം ഉടൻ ആരംഭിക്കണമെന്നും, ആശുപത്രിയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എൻ.സി. പി -എസ് മഞ്ചേശ്വരം ബ്ലോക്ക് കമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ആശുപത്രി...
കാസര്കോട്: പടന്നക്കാട് കാര്ഷിക കോളേജ് ഹോസ്റ്റലില് വിദ്യാർഥികൾക്ക് എച്ച്3എൻ2 വും എച്ച്1എൻ1 രോഗവും സ്ഥിരീകരിച്ചു. അഞ്ച് വിദ്യാര്ത്ഥികള്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധയ്ക്ക് പിന്നാലെ ആലപ്പുഴ വൈറോളജി ഇന്സ്റ്റിറ്റ്യൂട്ടില് നടത്തിയ സാമ്പിൾ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
മംഗളൂരു: മംഗളൂരു ബെജായിയിൽ കെ.എസ്.ആർ.ടി.സി സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന കളേഴ്സ് യൂണിസെക്സ് സലൂണിന് നേരെ രാം സേനയുടെ ആക്രമണം. സംഭവത്തിൽ മലയാളി ഉൾപ്പെടെ 14 പേരെ...