മഞ്ചേശ്വരം : വെള്ളിയാഴ്ച ഉച്ചയോടെ പോലീസ് വാഹനങ്ങൾ പതിവില്ലാതെ ഉപ്പള പത്വാടി റോഡിലൂടെ കുതിച്ചെത്തി കൊണ്ടവൂരിന് സമീപത്തെ ഇരുനില വീടിനു മുന്നിൽ നിർത്തിയത് സമീപവാസികളിൽ ആദ്യം ആകാംക്ഷയായിരുന്നു. മയക്കുമരുന്ന് പിടിച്ച വിവരം പുറത്തുവന്നതോടെ പലഭാഗത്തുനിന്നും ആളുകൾ ഒഴുകിയെത്തി.
ഓഗസ്റ്റ് 30-ന് മേൽപ്പറമ്പ് കൈനേത്ത് റോഡിൽ എം.ഡി.എം.എ.യുമായി അബ്ദുൾ റഹ്മാൻ എന്ന ബി.ഇ. രവിയെ (28) പോലീസ്...
കാസര്കോട്: (mediavisionnews.in) വീട്ടുകാരുടെ എതിര്പ്പ് വകവെക്കാതെ കാമുകിയെ വിവാഹം കഴിക്കാന് സുഹൃത്തിനെ സഹായിച്ചുവെന്ന് ആരോപിച്ച് ഉപ്പള ഹിദായത്ത് നഗറിലെ ഓട്ടോ ഡ്രൈവർ ജമ്മി എന്ന സമീര്(26)നെ കുത്തിക്കൊന്ന കേസിലെ ഒന്നാം പ്രതിയെ ജീവപര്യന്തം തടവിനും ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മറ്റൊരു വകുപ്പില് ഏഴു വര്ഷം തടവിനും വിധിച്ചു. മഞ്ചേശ്വരം, പൊസോട്ടെ അബൂബക്കര് സിദ്ദിഖി(35)നെയാണ്...
കാസർകോട് : കഞ്ചാവ് കേസിൽ അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 24 മണിക്കൂറിനുള്ളിൽ വീണ്ടും അറസ്റ്റിലായി. തളങ്കര കൊറക്കോട്ടെ കെ. നൗഷാദിനെയാണ് (42) എക്സൈസ് രണ്ടാമതും അറസ്റ്റ് ചെയ്തത്.
സ്കൂട്ടറിൽ കഞ്ചാവുമായി സഞ്ചരിക്കുകയായിരുന്ന യുവാവിനെ എക്സൈസ് കാസർകോട് സർക്കിൾ ഇൻസ്പെക്ടർ ഡി. അരുണിന്റെ നേതൃത്വത്തിൽ തിങ്കളാഴ്ച കാസർകോട് എം.ജി. റോഡിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 28 ഗ്രാം കഞ്ചാവാണ്...
കാസർകോട് : കളിക്കുന്നതിനിടയില് ഗേറ്റ് ദേഹത്തേക്ക് മറിഞ്ഞു വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. കാസർകോട് ഉദുമ പളളം തെക്കേക്കരയിലെ മാഹിന് റാസിയുടെ മകന് അബുതാഹിര് (രണ്ടര) ആണ് മരിച്ചത്. മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിൽ വച്ചാണ് അപകടമുണ്ടായത്. കളിക്കുന്നതിനിടെ ഇരുമ്പ് ഗേറ്റ് മറിഞ്ഞ് കുഞ്ഞിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാസർകോട്: ജില്ലയിൽ സംസ്ഥാന പാതയിൽ 10 ദിവസം ഗതാഗതം നിരോധിച്ച് ഉത്തരവിറക്കി. കാസർകോട് - കാഞ്ഞങ്ങാട് സംസ്ഥാന പാതയിൽ ചന്ദ്രഗിരി പാലം മുതൽ പ്രസ്ക്ലബ്ബ് ജംഗ്ഷൻ വരെ നാളെ മുതലാണ് ഗതാഗതം നിരോധിച്ചത്. റോഡിൽ നിർമ്മാണ പ്രവർത്തികൾക്കായാണ് ഗതാഗതം നിരോധിച്ചതെന്ന് പൊതുമരാമത്ത് വിഭാഗം അസിസ്റ്റൻ്റ് എക്സിക്യുട്ടീവ് എഞ്ചിനീയർ അറിയിച്ചു.
മംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ മംഗളൂരുവിനടുത്ത് കാട്ടിപ്പള്ളയിൽ കൃഷ്ണപുര മുസ്ലിം ജമാഅത്തിന് കീഴിലുള്ള മസ്ജിദുൽ ഹുദ ജുമുഅത്ത് പള്ളിക്കു നേരെ ഞായറാഴ്ച രാത്രി പത്തരയോടെയുണ്ടായ കല്ലേറുമായി ബന്ധപ്പെട്ട് ആറ് വി.എച്ച്.പി പ്രവർത്തകർ അറസ്റ്റിൽ.
മാസ്ക് ധരിച്ച് മോട്ടോർ സൈക്കിളുകളിലും കാറിലുമായി എത്തിയ സംഘം കല്ലെറിഞ്ഞശേഷം രക്ഷപ്പെടുകയായിരുന്നു. മസ്ജിദിന്റെ ജനൽ ചില്ലുകൾ തകർന്നു. വി.എച്ച്.പി പ്രവർത്തകരായ സൂറത്ത്കൽ...
ഉപ്പള: മസ്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം നിയോജക മണ്ഡലം കമ്മിറ്റി ഗോൾഡൻ അബ്ദുൽ ഖാദർ സാഹിബ് കാരുണ്യ സ്പർശം പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി നൽകി വരുന്ന ധനസഹായ വിതരണം മൂന്ന് നിർധന കുടുംബങ്ങൾക്ക് ഉപ്പള സി.എച്ച് സൗധത്തിൽ ചേർന്ന ചടങ്ങിൽ കൈമാറി.
മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ...
കാസര്കോട്: കാഞ്ഞങ്ങാട് റെയില്വേ സ്റ്റേഷന് സമീപം മൂന്നു പേര് ട്രെയിന് തട്ടി മരിച്ചു.കോട്ടയം ചിങ്ങവനം സ്വദേശികളായ അലീന തോമസ് (63), ചിന്നമ്മ (68), ഏയ്ഞ്ചല് (30) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. അപകടത്തിൽപ്പെട്ടവര് ഒരു ബന്ധുവിന്റെ വിവാഹച്ചടങ്ങില് പങ്കെടുക്കാനെത്തിയതായിരുന്നു. നാട്ടിലേക്ക് മടങ്ങുന്നതിനായി റെയില്വേ സ്റ്റേഷനിലെ ഒരു പ്ലാറ്റ്ഫോമില്നിന്ന് മറ്റൊരു പ്ലാറ്റ്ഫോമിലേക്ക് പാളം...
കാസർകോട്: മലേഷ്യയിൽ ജോലി വാഗ്ദാനം ചെയ്തു വഞ്ചിക്കപ്പെട്ടെന്ന പരാതിയുമായി കർണാടക സ്വദേശികളായ ഇരുപത്തിനാല് യുവാക്കൾ രംഗത്ത്. ദക്ഷിണ കർണാടകയിലെ സുള്ള്യ, ബെൽത്തങ്ങാടി, പുത്തൂർ എന്നിവിടങ്ങളിലെ പതിനൊന്ന് പേരടങ്ങുന്ന സംഘം കുമ്പള പ്രസ് ഫോറത്തിൽ എത്തി വാർത്താ സമ്മേളനം നടത്തിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുമ്പളയിലെ ട്രാവൽ ഏജൻസി ഉടമയായ പൊതു പ്രവർത്തകനും അദേഹത്തിൻ്റെ മകനും കർണാടക...
പ്രീപെയ്ഡ് ഉപയോക്താക്കള്ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്പ്പെടുന്ന റീചാര്ജ് പ്ലാനുകള് അവതരിപ്പിച്ച് ഭാരതി എയര്ടെല്. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...