Friday, January 24, 2025

Local News

കാലിയ റഫീഖ് കൊലപാതകം; നാലുപ്രതികളെ വെറുതെ വിട്ടു

മംഗളൂരു: അധോലോക ഗാങ്ങുകളുടെ പകയെ തുടര്‍ന്ന് രണ്ടു കൊലക്കേസടക്കം 30 കേസുകളിലെ പ്രതിയായിരുന്ന ഉപ്പള മണിമുണ്ടയിലെ കാലിയ റഫീഖിനെ(45) വെട്ടിയും വെടിവച്ചും കൊലപ്പെടുത്തിയ കേസിലെ നാലുപ്രതികളെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ഉപ്പള സ്വദേശി നൂറലി, രണ്ടാം പ്രതി യൂസഫ്, അഞ്ചാംപ്രതി രാജപുരത്തെ റഷീദ്, ആറാംപ്രതി കാസര്‍കോട് സ്വദേശി നജീബ് എന്നിവരെയാണ് കുറ്റക്കാരല്ലെന്ന്...

ഉപ്പള പത്വാടിയിലെ ലഹരിമരുന്നു വേട്ട: മുഖ്യപ്രതിയുടെ വീട്ടിൽ റെയ്ഡ്

കാസർഗോഡ്: ഉപ്പളയിലെ വീട്ടിൽ നിന്ന് ഒരു കോടിയുടെ ലഹരിമരുന്ന് പിടികൂടിയ കേസിൽ മുഖ്യപ്രതിയുടെ വീട്ടിൽ പോലീസ് റെയ്ഡ്. ലഹരിമരുന്ന് കടത്തിന് പണം മുടക്കിയ മുഖ്യ സൂത്രധാരകനെന്ന് കരുതുന്ന ബായാർ സ്വദേശിയുടെ വീട്ടിലാണ് ഇന്നലെ മഞ്ചേശ്വരം പോലീസ് റെയ്ഡ് നടത്തിയത്. മുഖ്യ പ്രതിയായ ഇയാൾ വിദേശത്തേക്ക് രക്ഷപ്പെട്ടതായി രഹസ്യഅന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വീട്...

കുമ്പളയിൽ പർദയണിഞ്ഞെത്തിയ യുവതി ജ്വല്ലറിയിൽനിന്ന് സ്വർണം കവർന്നു

കാസര്‍കോട്: ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവതി ഒരു പവന്‍ തൂക്കമുള്ള കൈചെയിനുമായി കടന്നു കളഞ്ഞു. കുമ്പളയിലെ രാജധാനി ജ്വല്ലറിയില്‍ തിങ്കളാഴ്ച ഉച്ച കഴിഞ്ഞാണ് സംഭവം. ബുര്‍ഖയിട്ടെത്തിയ യുവതി ജ്വല്ലറിയിലെത്തുകയും ആഭരണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ നേരത്തെ പരിശോധനക്കു ശേഷം ക്യാഷ്‌കൗണ്ടറിലെത്തിയ യുവതി, ആവശ്യമുള്ള ആഭരണങ്ങള്‍ നോക്കി വച്ചിട്ടുണ്ടെന്നും രണ്ടു ദിവസത്തിനകം വരാമെന്നും...

കുമ്പള മർച്ചൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡയരക്ടർ

കുമ്പള: മർച്ചൻ്റ്സ് വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ ഡയരക്ടർ ഉൾപ്പടെയുള്ളവർ രംഗത്ത്. കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഇവർ ആരോപണമുയർത്തിയിട്ടുള്ളത്. അംഗങ്ങൾക്ക് വായ്പ അനുവദിച്ചതിലും, വരുന്ന ഒക്ടോബർ ആറിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യോഗ്യതയില്ലാത്ത ആളുകളെ മത്സരിപ്പിക്കൽ, മരണപ്പെട്ട വ്യാപാരിയുടെ റിസ്ക് ഫണ്ട് അനുവദിക്കുന്ന കാര്യത്തിലുണ്ടായ വീഴ്ച തുടങ്ങിയ ഒട്ടേറെ പരാതികളാണ്...

ഉപ്പള പത്വാടിയിലെ ലഹരിവേട്ട; രാസലഹരി എത്തിക്കുന്നത് എൻ.സി.ബി. കേസിൽപ്പെട്ടയാൾ

കാസർകോട് : ഉപ്പള പത്വാടിയിലെ വീട്ടിൽനിന്ന്‌ പിടിച്ച കോടികളുടെ രാസലഹരിയെത്തിച്ചത് ബെംഗളൂരുവിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) കേസിൽ പ്രതിയായ മഞ്ചേശ്വരം ബായാറിലെ ബാളൂർ വില്ലേജ് പരിധിയിൽപ്പെട്ടയാൾ. പോലീസ് അറസ്റ്റുചെയ്ത അസ്കർ അലി നൽകിയ മൊഴിപ്രകാരമുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. രണ്ടുവർഷം മുൻപ് എൻ.സി.ബി. ലഹരിക്കേസിൽ അറസ്റ്റ് ചെയ്തയാളാണ് രാസലഹരിയുൾപ്പെടെ വലിയ പൊതിയിലെത്തിച്ചത്....

ഉപ്പള പത്വാടിയിലെ ലഹരിവേട്ട: മുഖ്യകണ്ണി മഞ്ചേശ്വരം സ്വദേശിയെന്ന് സൂചന, ഇടപാടുകൾ മൊബൈൽ ആപ്പിലൂടെ

കാസർകോട് : ഉപ്പള പത്വാടിയിലെ ഇരുനിലവീട്ടിൽനിന്ന് ലഹരി ഉത്പന്നങ്ങൾ പിടിച്ച കേസിൽ മുഖ്യകണ്ണിയെ പോലീസ് തിരിച്ചറിഞ്ഞു. ഇയാൾ മഞ്ചേശ്വരം സ്വദേശിയാണെന്നാണ് വിവരം. ഇതര സംസ്ഥാനങ്ങളിൽ ലഹരി ഉത്പന്നങ്ങളുടെ ഇടപാടുകൾ നടത്തുന്ന സംഘങ്ങളുടെ പങ്കും പോലീസ് അന്വേഷിക്കുന്നുണ്ട്. കേസന്വേഷണത്തിനുള്ള പ്രത്യേക സംഘത്തെ തിങ്കളാഴ്ച പ്രഖ്യാപിക്കും. കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റിലായ അസ്കർ അലി (26) റിമാൻഡിൽ തുടരുകയാണ്. അന്വേഷണത്തിന്റെ...

കാസ‍ർകോട് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു

കാസര്‍കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം. കാസർകോട് അമീബിക് മസ്തിഷ്ക്ക ജ്വരം ബാധിച്ച് യുവാവ് മരിച്ചു. ചട്ടഞ്ചാൽ ഉക്രംപാടി സ്വദേശി എം മണികണ്ഠൻ (38) ആണ് മരിച്ചത്.കഴിഞ്ഞ രണ്ട് ആഴ്‌ചയോളമായി കാസർകോട് ഗവ.ജനറൽ ആശുപ്രതിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി ചികിത്സയിലായിരുന്നു. മുംബൈയിൽ കടയിൽ ജോലി ചെയ്‌തിരുന്ന മണികണ്ഠ‌ൻ പനിയും വിറയലും...

ഉപ്പളയിലെ ഫ്ലൈ ഓവർ കൈകമ്പ വരെ നീട്ടുക; ആക്ഷൻ കമ്മിറ്റി

ഉപ്പള: ഉപ്പള ടൗണിൽ നിലവിൽ നിർമാണം നടന്നുകൊണ്ടിരിക്കുന്ന ഫ്ലൈ ഓവർ ഉപ്പള മുതൽ കൈക്കമ്പ വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത്‌ അംഗം ഗോൾഡൻ അബ്ദുൽ റഹ്മാൻ കമ്മിറ്റി ചെയർമാനും മുസ്താക്ക് ഉപ്പള കൺവീനറും സതീഷ് സിറ്റി ഗോൾഡ് ട്രഷററും ആയിട്ടുള്ള കമ്മിറ്റി ആണ് രൂപീകരിച്ചിട്ടുള്ളത്. വൈസ് ചെയർമാൻമാരായി ഹനീഫ്...

ലഹരിവേട്ട: ജില്ലയിൽ ഒരുമാസത്തിനിടെ 136 കേസുകൾ, കൂടുതൽ മഞ്ചേശ്വരത്ത്

കാസർകോട് : ലഹരി ഉത്പന്നങ്ങളുടെ വിപണനവും ഉപയോഗവും ഇല്ലാതാക്കുന്നതിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്. ഒരുമാസത്തിനിടെ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ 136 കേസുകളാണ് രജിസ്റ്റർ ചെയ്തത്. 140 പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ പറഞ്ഞു. ഓഗസ്റ്റ് 23 മുതൽ സെപ്റ്റംബർ 20 വരെയുള്ള കണക്കുകളാണിത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള (10 ഗ്രാമിന്...

ഉപ്പള പത്വാടിയിലെ ലഹരിവേട്ട: കോടികള്‍ ഇറക്കിയ വമ്പന്‍ സ്രാവുകളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘം; കുറ്റക്കാരുടെ അക്കൗണ്ടും സ്വത്തുവകകളും കണ്ടുകെട്ടുമെന്ന് ജില്ലാ പൊലീസ് മേധാവി

കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നു പിടികൂടിയ കേസിന്റെ തുടര്‍ അന്വേഷണത്തിന് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞു. മയക്കുമരുന്നു വേട്ടയെക്കുറിച്ച് വിശദീകരിക്കുന്നതിനു വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജില്ലാ പൊലീസ് മേധാവി. മയക്കുമരുന്നു വേട്ടയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അസ്‌കറലിക്കു വലിയ സാമ്പത്തിക പശ്ചാത്തലമില്ല....
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img