കാസർകോട്: ജില്ലയിൽ പോലീസ് പിടിച്ച ഹവാല പണം പൂർണമായും കോടതിയിൽ ഹാജരാക്കാതെ ഉദ്യോഗസ്ഥർ മുക്കിയെന്ന ആരോപണവുമായി എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ.
2023 ഓഗസ്റ്റ് 25-ന് ഹൊസ്ദുർഗ് പോലീസ് നടത്തിയ പരിശോധനയിൽ അണങ്കൂർ ബദരിയ ഹൗസിൽ ബി.എം. ഇബ്രാഹിമിൽനിന്ന് ഏഴുലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എഫ്.ഐ.ആറിൽ 4,68,000 രൂപ രേഖകളില്ലാതെ അനധികൃതമായി സൂക്ഷിച്ചു എന്നാണുള്ളത്. ബാക്കി 2,32,000 രൂപ...
കുമ്പള: ലഹരിക്കെതിരെ കര്‍ശന നിലപാടുകള്‍ സ്വീകരിച്ച് രൂപവത്കരിച്ച അട്ക്ക ലഹരി വിരുദ്ധ കൂട്ടായ്മയുടെ ഒന്നാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കും.പോരാട്ടത്തിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ റാലിയും ബോധവല്‍ക്കരണ ക്ലാസും പൊതുസമ്മേളനവും ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ അടുക്ക ജംഗ്ഷനില്‍ വച്ച് നടക്കും. ബന്തിയോട് നിന്ന് ആരംഭിക്കുന്ന ലഹരി വിരുദ്ധ റാലി കൃത്യം...
തൃക്കരിപ്പൂർ (കാസർകോട്): വരനെയോ വധുവിനെയോ അന്വേഷിച്ച് നാടുചുറ്റേണ്ട. ഇടനിലക്കാരെയോ സ്വകാര്യ മാട്രിമോണി സൈറ്റുകളെയോ ആശ്രയിക്കുകയും വേണ്ടാ. വിരൽത്തുമ്പിൽ നിങ്ങളുടെ പങ്കാളിയെ കണ്ടെത്താം. അക്ഷയ കേന്ദ്രങ്ങൾ വഴി കാസർകോട് ജില്ലാപഞ്ചായത്ത് നടപ്പാക്കുന്ന ’അക്ഷയ മാട്രിമോണി’യിലൂടെ ആശങ്കയില്ലാതെ പങ്കാളിയെ കണ്ടെത്താം.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന യുവതീയുവാക്കളെ സഹായിക്കാനാണ് ജില്ലാപഞ്ചായത്തിന്റെ സഹായത്തോടെ അക്ഷയ ’അക്ഷയ മാട്രിമോണിയൽ’ പോർട്ടൽ തുടങ്ങുന്നത്. പദ്ധതിയുടെ...
കുമ്പള: സാമൂഹ്യ ജീവകാരുണ്യ മേഖലകളില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറേയായി പ്രവര്‍ത്തിച്ചു വരുന്ന നുസ്രത്തുല്‍ ഇസ്ലാം സംഘം 22-ാം വാര്‍ഷികവും മീലാദ് മെഹ്ഫിലിലും 28, 29 തീയതികളില്‍ കൊടിയമ്മ ഊജാര്‍ ത്വാഹ നഗറില്‍ വെച്ച് നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ കുമ്പള പ്രസ് ഫോറത്തില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
28 ന്...
ഉപ്പള :സമൂഹത്തെ കാർന്നു തിന്നു കൊണ്ടിരിക്കുന്ന ലഹരി മാഫിയക്കെതിരെ SAY NO TO DRUGS എന്ന പ്രമേയവുമായി ബ്രദേഴ്സ് പത്വാടിയുടെ നേതൃത്വത്തിൽ ജനകീയ ലഹരി വിരുദ്ധ സംഗമവും ബോധവത്കരണ ക്ലാസ്സും സെപ്റ്റംബർ 27 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് പത്വാടിയിൽ സംഘടിപ്പിക്കുന്നു.
പ്രസ്തുത യോഗം M K അലിമാസ്റ്റർ സ്വാഗതം പറയും. T A...
വിദ്യാനനഗർ: ഉപ്പള പത്വാടിയിൽ നടന്ന ലഹരിവേട്ടയ്ക്ക് നേതൃത്വം നൽകിയ പോലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിക്കാനും മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷൻ പരിധിയിൽ തഴച്ചു വളരുന്ന ലഹരി മാഫിയയെ വേരോടെ പിഴിതറുക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതാക്കന്മാർ ജില്ലാ പോലീസ് മേധാവി ഡി. ശില്പ...
കാഞ്ഞങ്ങാട്: കുടുംബത്തിലെ സൗന്ദര്യപ്പിണക്കത്തിനിടെ രണ്ടുമക്കളിൽ ഒരാളെ കൂട്ടി പിതാവ് ഗൾഫിലേക്ക് കടന്നു. മകനെ തട്ടിക്കൊണ്ടുപോയതാണെന്നു പറഞ്ഞ് മാതാവ് പോലീസ് സ്റ്റേഷനിലും കോടതിയിലുമെത്തി. ഹൈക്കോടതി നിർദേശംകൂടി വന്നതോടെ പോലീസ് ഇന്റർപോളിന്റെ സഹായത്തോടെ പിതാവിനെയും മകനെയും നാട്ടിലെത്തിച്ചു. അറസ്റ്റിലായ പിതാവിന് ജാമ്യം നൽകിയ കോടതി മകനെ മാതാവിനൊപ്പം വിട്ടയച്ചു. കാഞ്ഞങ്ങാട്ടാണ് സംഭവം.
ഇളയമകനെ കൂട്ടിയാണ് മാതാവ് ബുധനാഴ്ച ഹൊസ്ദുർഗ്...
കാസര്‍കോട്: ഉദുമ മുൻ എംഎൽഎയും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന കെ പി കുഞ്ഞിക്കണ്ണൻ അന്തരിച്ചു.75 വയസ്സായിരുന്നു. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കവെയാണ് അന്ത്യം. സെപ്റ്റംബർ നാലിന് ഉച്ചയ്ക്ക് ദേശീയപാതയിൽ നീലേശ്വരം കരുവാച്ചേരി പെട്രോൾ പമ്പിന് സമീപത്ത് കുഞ്ഞിക്കണ്ണൻ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. കാഞ്ഞങ്ങാട് ഒരു യോഗത്തിൽ പങ്കെടുത്ത് പയ്യന്നൂരിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം....
പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...