കാസര്‍കോട്: സൈബര്‍ തട്ടിപ്പുകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം തുടരുന്നതിനിടയിലും തട്ടിപ്പു സംഭവങ്ങള്‍ വ്യാപകമാകുന്നു. മഞ്ചേശ്വരം, ചന്തേര പൊലീസ് സ്റ്റേഷനുകളിലായി രണ്ടു സൈബര്‍ തട്ടിപ്പ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം, മുസോടി ഹൗസിലെ അബ്ദുല്‍ അസീസിന്റെ 5,69,567 രൂപയാണ് നഷ്മായത്. ഒക്ടോബര്‍ ഒന്നിനു രാത്രി ഏഴുമണിക്കും രണ്ടിനു രാവിലെ എട്ടുമണിക്കും ഇടയിലാണ് പണം തട്ടിയത്. ഐ.സി.ഐ.സി ബാങ്കിന്റെ ഉദ്യോഗസ്ഥനാണെന്നു...
കുമ്പള.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായുള്ള മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ18 മുതൽ 21വരെ മംഗൽപ്പാടി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സബ് ജില്ലാപരിധിയിലെ 95 സ്കൂളുകളിൽ നിന്നും എണ്ണായിരത്തോളം വിദ്യാർഥികൾ വിവിധ കലാ മത്സര പരിപാടികളിൽ മാറ്റുരയ്ക്കും. മംഗൽപ്പാടി ഗവ.ഹയർ...
കാസര്‍കോട്: വിദ്യാഭ്യാസത്തിനും ശാസ്ത്രഗവേഷണത്തിനും നല്‍കിയ സംഭാവനകള്‍ക്ക് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂ ജേഴ്സിയുടെ പുരസ്‌കാരം ഡോ.മുനീറിന്. യുഎസിലെ ഹാക്കന്‍സാക്ക് മെറിഡിയന്‍ ഹെല്‍ത്ത് ജെഎഫ്‌കെ യൂണിവേഴ്‌സിറ്റിയില്‍ സീനിയര്‍ ന്യൂറോ സയന്‍സ്റ്റിസ്റ്റും അസ്സോസിയേറ്റ് പ്രൊഫസറുമാണ് ഡോ. മുനീര്‍. അമേരിക്കയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ മേഖലയിലും ഗവേഷണത്തിലും വരുന്ന ഇന്ത്യക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുകയാണെന്നും കൂടുതല്‍ ഇന്ത്യക്കാര്‍ ഈ മേഖലയിലേക്ക്...
കാസർകോട് : മംഗൽപാടി ഗ്രാമപ്പഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ മാലിന്യസംസ്കരണ പ്ലാന്റ് നിർമിക്കാൻ മൂന്നുകോടിയുടെ പദ്ധതി ഏറ്റെടുത്തിട്ടുണ്ടെന്ന് കളക്ടർ കെ. ഇമ്പശേഖർ മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു.
കുബണൂർ മാലിന്യപ്ലാന്റിൽ ഇടയ്ക്കിടെ തീപ്പിടിത്തമുണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കളക്ടർ ഇക്കാര്യമറിയിച്ചത്. ഫെബ്രുവരി 12-ന്...
കൊച്ചി:സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആണ്‍കുട്ടികളുടെ സബ് ജൂനിയര്‍ വിഭാഗത്തില്‍ വേഗമേറിയ താരമായി കാസറഗോഡ് അംഗഡിമുഗറിലെ നിയാസ് അഹമ്മദ്. കൊല്ലം ജില്ലയുടെ സൗരവ്.എസ്. രണ്ടാംസ്ഥാനത്തും കൊല്ലത്തിന്റെ സായൂജ്.പി.കെ. മൂന്നാമതുമെത്തി.
12.40 സെക്കന്‍ഡിലാണ് നിയാസ് 100 മീറ്റര്‍ ദൂരം താണ്ടിയത്. ആദ്യമായാണ് നിയാസ് സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്. നീലീശ്വരത്തെ സിന്തറ്റിക് ട്രാക്കില്‍ ഏതാനും ദിവസത്തെ പരിശീലനം മാത്രമാണ് സംസ്ഥാന കായികമേളയ്ക്ക്...
കാസർകോട്: കാസർകോട് - തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ഉച്ചക്ക് 2.40 ഓടെയാണ് സംഭവം. കല്ലേറിൽ ട്രെയിനിൻ്റെ ചില്ല് പൊട്ടി. അതേസമയം, ആർക്കും പരിക്കുള്ളതായി വിവരമില്ല. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.
പൊയിനാച്ചി : തലസീമിയ അസുഖത്തെത്തുടർന്ന് മജ്ജമാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായ പെൺകുട്ടി ചികിത്സയിൽ കഴിയുമ്പോൾ മരിച്ചു. ചട്ടഞ്ചാൽ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർഥിനി എച്ച്.റമീസ തസ്ലിം (16) ആണ് കോഴിക്കോട്ടെ സ്വകാര്യ ആസ്പത്രിയിൽ മരിച്ചത്.
ബാര തൊട്ടി റമീസ വില്ലയിലെ ഹുസൈൻ കൊളത്തൂരിന്റെയും ഫാത്തിമത്ത് റസീനയുടെയും ഏക മകളാണ്. ചികിത്സയിലെ അനാസ്ഥയാണ് മരണകാരണമെന്ന ഹുസൈന്റെ...
മഞ്ചേശ്വരം : ഉപ്പള ഫ്ലൈ ഓവർ കൈക്കമ്പ വരെ നീട്ടണമെന്നാവശ്യപ്പെട്ട് എൻ.എച്ച്. ഫ്ലൈ ഓവർ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപ്പള പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ സംഘടിപ്പിച്ചു. എ.കെ.എം. അഷ്റഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ആക്ഷൻ കമ്മിറ്റി ചെയർമാൻ ഗോൾഡൻ അബ്ദുൽ റഹ്‌മാൻ അധ്യക്ഷനായി. കൺവീനർ ജബ്ബാർ പള്ളം, മുസ്‍ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ്...
കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...