Thursday, January 23, 2025

Local News

കേരളത്തിലെ ആദ്യത്തെ കടല്‍വെള്ള ശുദ്ധീകരണ പ്ലാന്റ് മഞ്ചേശ്വരത്ത് വരുന്നു

കാസര്‍കോട്: സംസ്ഥാനത്തെ ആദ്യത്തെ കടല്‍ വെള്ള ശുദ്ധീകരണശാല മഞ്ചേശ്വരത്തു സ്ഥാപിക്കുമെന്ന് എകെഎം അഷ്റഫ് എംഎല്‍എ അറിയിച്ചു. മഞ്ചേശ്വരം മേഖലയിലെ രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനു കാസര്‍കോട് വികസന പാക്കേജ് 1.40 ലക്ഷം രൂപ അംഗീകരിച്ചു. പദ്ധതി യാഥാര്‍ഥ്യമായാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ ആദ്യത്തെ കടല്‍ വെള്ള ശുദ്ധീകരണ പദ്ധതിയായിരിക്കുമിതെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. മഞ്ചേശ്വരം താലൂക്കിലെ...

തിരുത്താനാകാത്ത തെറ്റാണ് സരിൻ ചെയ്തതെന്ന് ബാലകൃഷ്ണൻ പെരിയയുടെ പോസ്റ്റ്

കാസർകോട് : ഉപതിരഞ്ഞെടുപ്പിന് പാലക്കാട് നിയോജകമണ്ഡലത്തിൽ കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ച് ഇടതുക്യാമ്പിലേക്ക് പോയ ഡിജിറ്റൽ മീഡിയാസെൽ കൺവീനർ പി.സരിന് മറുപടിയുമായി കോൺഗ്രസിൽനിന്ന് മുൻപ്‌ പുറത്താക്കപ്പെട്ട ബാലകൃഷ്ണൻ പെരിയയുടെ സാമൂഹികമാധ്യമ പോസ്റ്റ്. ‘തിരുത്താൻ കഴിയാത്ത തെറ്റാണ് സരിൻ ചെയ്തിരിക്കുന്നതെ’ന്ന് പോസ്റ്റിൽ പറയുന്നു. ‘കോൺഗ്രസിൽനിന്ന് പുറത്താക്കിയതിൽ ചിലപ്പോഴെല്ലാം ചില വിങ്ങലുകളുണ്ടെങ്കിലും മനസ്സാക്ഷിക്കുവേണ്ടി മനസ്സിൽ കോൺഗ്രസായി തുടരുകയാണെ’ന്നും...

പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ ബന്തിയോട് സ്വകാര്യ ആസ്പത്രിക്കെതിരേ ഡോക്ടർ രംഗത്ത്

കുമ്പള : മംഗൽപ്പാടി ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാർഡിൽ ബന്തിയോട്ട് പ്രവർത്തിക്കുന്ന സ്വകാര്യ ആസ്പത്രിക്കെതിരേ ഗുരുതര ആരോപണവുമായി കുഞ്ചത്തൂരിലെ ഡോക്ടർ കെ.എ. ഖാദർ രംഗത്ത്. പഞ്ചായത്തിന്റെ അനുമതിയോ ലൈസൻസോ ഇല്ലാതെയാണ് 10 വർഷത്തോളമായി ബന്തിയോട്-പെർമുദെ പൊതുമരാമത്ത് പാതയോരത്ത് അടുക്കയിൽ ആസ്പത്രി പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. അനുമതിയില്ലാത്ത സ്ഥാപനം കാണിച്ച് ബായാറിലെ ഒരു വ്യക്തി നിരവധിപ്പേരിൽനിന്ന് കോടിക്കണക്കിന് രൂപ നിക്ഷേപം...

പൈവളിഗെ അട്ടഗോളിയിൽ ഡ്രൈവറെ കത്തികാട്ടി പണം കവർന്നതായി പരാതി

മഞ്ചേശ്വരം : മീൻ എടുക്കാൻ വാഹനവുമായി പുറപ്പെട്ട മത്സ്യവില്പനക്കാരനെ വാഹനം തടഞ്ഞ് കത്തി കാട്ടി ഭീഷണിപ്പെടുത്തി 1.64 ലക്ഷം രൂപ കവർന്നതായി പരാതി. പൈവളിഗെ അട്ടഗോളിയിൽ ബുധനാഴ്ച പുലർച്ചെയാണ് സംഭവം. പൈവളിഗെ സ്വദേശി യൂസഫിന്റെ പരാതിയിൽ മഞ്ചേശ്വരം പോലീസ് കേസെടുത്തു. മംഗളൂരുവിലേക്ക് മീൻ എടുക്കുന്നതിനായി പോകുന്നതിനിടെ അട്ടഗോളിയിൽ രണ്ട് ബൈക്കുകളിലായെത്തിയ രണ്ടുപേർ വാഹനം തടഞ്ഞ് കത്തികാട്ടി...

എസ്ഡിപിഐ ജനജാഗ്രത കാംപയിന്‍; മഞ്ചേശ്വരം മണ്ഡലം വാഹനജാഥ നാളെ തുടങ്ങും

കുമ്പള: 'പിണറായി പൊലിസ്-ആര്‍എസ്എസ് കൂട്ടുകെട്ട് കേരളത്തെ തകര്‍ക്കുന്നു' എന്ന കാപ്ഷനില്‍ എസ്ഡിപിഐ കാംപയിന്റെ ഭാഗമായി മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് അഷ്‌റഫ് ബഡാജെ നയിക്കുന്ന വാഹന പ്രചരണ ജാഥ നാളെ മുതല്‍ നാലുദിവസം സംഘടിപ്പിക്കുമെന്ന് മണ്ഡലം നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇടതു സര്‍ക്കാരിന്റെ ജനവിരുദ്ധ ഭരണത്തെയും പൊലീസ്-ആര്‍എസ്എസ് കൂട്ടുകെട്ടിനെയും തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് എസ്ഡിപിഐ വാഹനജാഥ...

ഉപ്പള പത്വാടിയിലെ മയക്കുമരുന്നു വേട്ട; അസ്‌കര്‍ അലിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു

കാസര്‍കോട്: ഉപ്പള, പത്വാടിയിലെ വീട്ടില്‍ നിന്നു കോടികളുടെ മയക്കുമരുന്നുമായി അറസ്റ്റിലായ പ്രതിയെ ഏഴു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉപ്പള, പത്വാടിയിലെ അസ്‌കര്‍ അലിയെ ആണ് ജില്ലാ കോടതി ഡിവൈ.എസ്.പി സി.കെ സുനില്‍ കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. സെപ്തംബര്‍ 20ന് വൈകുന്നേരമാണ് അസ്‌കര്‍ അലിയുടെ വീട്ടില്‍ നിന്നു 3.407...

ബന്തിയോട് അടുക്കയില്‍ വീടു കയറി ഭീഷണി മുഴക്കിയതായി പരാതി; യുവാവിനെതിരെ കേസ്

കുമ്പള: മൂത്തമകനോടുള്ള വൈരാഗ്യത്തെ തുടര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഭീഷണിപ്പെടുത്തിയതായി പരാതി. അടുക്ക, ചുക്കിരിയടുക്കയിലെ ആയിഷാബിയുടെ പരാതി പ്രകാരം അടുക്കയിലെ സി.എ ഹമീദിനെതിരെ കുമ്പള പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം. പരാതിക്കാരിയുടെ മൂത്തമകനുമായി ഹമീദിനു വിരോധമുണ്ടെന്നും അതിന്റെ പേരില്‍ കഴിഞ്ഞ ദിവസം വീട്ടിലെത്തി മോശം ഭാഷയില്‍ സംസാരിക്കുകയും ഇളയ മകനെ അപകടപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയതായും ആയിഷ...

ഐഫോൺ 15ന് വൻവിലക്കുറവ്; ഈ ഓഫർ പരിമിതകാലത്തേയ്ക്ക് മാത്രം

ഐഫോൺ 15ന് വൻവിലക്കുറവ് ഓഫറുമായി ഫ്ലിപ്പ്കാർട്ട് വീണ്ടും രംഗത്ത്. 'ബിഗ് ഷോപ്പിംഗ് ഉത്സവ്' എന്ന പേരിലുള്ള പുതിയ വിൽപ്പന ഓഫറിലാണ് ഫ്ലിപ്പ്കാർട്ട് ഐഫോൺ 15ന് വമ്പൻ വിലക്കുറവ് ഓഫർ ചെയ്തിരിക്കുന്നത്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ വലിയ വിലക്കുറവിൽ സ്വന്തമാക്കാനുള്ള മികച്ച അവസരമാണിതെന്നാണ് ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം അവകാശപ്പെടുന്നത്. പുതിയ ഓഫർ പ്രകാരം ഐഫോൺ...

ഓട്ടോ ഡ്രൈവറുടെ മരണത്തിൽ സ്ഥലംമാറ്റം, മർദ്ദന വീഡ‍ിയോ വന്നപ്പോൾ സസ്പെൻഷൻ; എസ്ഐ അനൂപിനെതിരെ നടപടി

കാസര്‍കോട്: ഓട്ടോ ഡ്രൈവറുടെ ആത്മഹത്യയിൽ ആരോപണ വിധേയനായ എസ്ഐ അനൂപിനെ മറ്റൊരു ഓട്ടോ ഡ്രൈവറെ മർദ്ദിക്കുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സസ്പെൻ്റ് ചെയ്തു. കാസർകോട് എസ്ഐയായ ഇദ്ദേഹം കൊല്ലം സ്വദേശിയാണ്. കാസർകോട് അബ്ദുൾ സത്താറെന്ന ഓട്ടോറിക്ഷാ ഡ്രൈവറുടെ ആത്മഹത്യക്ക് കാരണക്കാരനാണ് ഇയാളെന്ന് ആരോപണം ഉയർന്നതിന് പിന്നാലെ ചന്തേര സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഓട്ടോ ഡ്രൈവറുടെ...

മഞ്ചേശ്വരം കോഴക്കേസ്: സി.പി.എം- ബി.ജെ.പി ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണം – മുസ്‌ലിം ലീഗ്

ഉപ്പള: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ അടക്കമുള്ള പ്രതികളെ കോടതി കുറ്റമുക്തരാക്കാനിടയാക്കിയത് സി.പി.എം- ബി.ജെ.പി ഒത്തുകളിയുടെ ഒടുവിലത്തെ ഉദാഹരണമെന്ന് മുസ്‌ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം നേതൃ യോഗം ആരോപിച്ചു. പ്രസിഡൻറ് അസീസ് മരിക്കെ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.കെ ആരിഫ് സ്വാഗതം പറഞ്ഞു. കേസില്‍ പ്രോസിക്യൂഷന്റെ പരാജയമാണ് പ്രതികള്‍ കുറ്റവിമുക്തരാവാന്‍...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img