Wednesday, January 22, 2025

Local News

ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വാർഷിക ആത്മീയ സംഗമം ജനുവരി 23 മുതൽ 25 വരെ

കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന്‌ കെ.കെ.മാഹിൻ മുസ്‍ലിയാർ സിയാറത്തിന് നേതൃത്വം നൽകും. മുഹമ്മദ് ശാഫി ഹാജി പതാക ഉയർത്തും. 9.45-ന്‌ ത്രെഡ് ആർട്സ് എക്സ്പോ മുഹമ്മദ് അറബി ഹാജി ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് രണ്ടിന് സ്ഥാപനത്തിലുണ്ടായിരുന്ന വിദ്യാർഥികളുടെയും...

മഞ്ചേശ്വരം മണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.28കോടി അനുവദിച്ചു: എ.കെ.എം അഷ്‌റഫ്

ഉപ്പള : മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ 21 ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിന് 4.28 കോടി അനുവദിച്ചതായി എ.കെ.എം. അഷ്‌റഫ് എം.എൽ.എ. അറിയിച്ചു. ബായിക്കട്ട-ഉളുവാർ ജുമാമസ്ജിദ് റോഡ്-20ലക്ഷം (കുമ്പള), അടുക്ക ബിലാൽ മസ്ജിദ് ഓപ്പോസിറ്റ് ചുക്കിരിയടുക്ക റോഡ് -20 ലക്ഷം (മംഗൽപാടി), ബീച്ച് റോഡ്‌ -കണ്വാതീർത്ത റോഡ് -15ലക്ഷം (മഞ്ചേശ്വരം), കയാർകാട്ടെ നൂത്തില റോഡ്-20 ലക്ഷം (പൈവളിഗെ),...

ബിയർ കുപ്പി പൊട്ടിച്ച് പൊലീസിനെ കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാകേസ് പ്രതി, വെടിവച്ച് വീഴ്ത്തി

മംഗളുരു: തെളിവെടുപ്പിനിടെ പൊലീസിനെ ബിയർ ബോട്ടിൽ പൊട്ടിച്ച് കുത്തി രക്ഷപ്പെടാൻ ശ്രമിച്ച് മംഗളുരു ബാങ്ക് കവർച്ചാക്കേസിലെ പ്രതി. പ്രതിയുടെ കാലിൽ വെടിവച്ച് വീഴ്ത്തിയ പൊലീസ് പിന്നീട് ഇയാളെ ബലപ്രയോഗത്തിലൂടെ കീഴ്‍പ്പെടുത്തുകയായിരുന്നു. കാലിന് പരിക്കേറ്റ പ്രതിയെയും ആക്രമണശ്രമത്തിൽ പരിക്കേറ്റ മൂന്ന് പൊലീസുകാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മംഗളുരു ഉള്ളാളിലെ കവർച്ച നടന്ന ബാങ്കിന് തൊട്ടടുത്തുള്ള സ്ഥലത്ത് പ്രതികളെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ്...

പൈവളിഗെ ബായാർപദവിലെ ആസിഫിന്റെ ദുരൂഹ മരണം: ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി

പൈവളിഗെ : ബായാർപദവിലെ ടിപ്പർലോറി ഡ്രൈവർ ആസിഫിന്റെ (29) ദുരൂഹമരണത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ആസിഫിനെ അവശനിലയിൽ കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളുടെയും നാട്ടുകാരുടെയും സാക്ഷികളുടെയും മൊഴിയെടുക്കും. ഫൊറൻസിക് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് തെളിവ് ശേഖരിക്കും. ആസിഫിന്റെ പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും സംഭവസ്ഥലം...

ഡോ:ഷുഹൈബ് തങ്ങൾ സംസ്ഥാനത്തെ ഏറ്റവും മികച്ച ഡോക്ടർക്കുള്ള കെ.ജി.എം.ഒ.എയുടെ അവാർഡ് ഏറ്റുവാങ്ങി

കാസർകോട്: കേരള ഗവൺമെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ പ്രഖ്യാപിച്ച സംസ്ഥാനത്തെ ജനറൽ കാറ്റഗറിയിൽ ഏറ്റവും മികച്ച ഡോക്ടർക്കുള്ള അവാർഡ് കുമരകത്തു വെച്ചു നടന്ന കെ.ജി.എം.ഒ.എ സംസ്ഥാന സമ്മേളനത്തിൽ മുൻ സംസ്ഥാന പ്രസിഡൻ്റ് ഡോ:ജോയ് ജോർജിൻ നിന്നും ഡോ:സയ്യദ് ഹാമിദ് ഷുഹൈബ് തങ്ങൾ ഏറ്റുവാങ്ങി. പുത്തിഗെ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസറായ അദ്ദേഹം കുമ്പഡാജെ എഫ് എച്ച്...

മംഗളൂരു ബാങ്ക് കവര്‍ച്ച; മൂന്ന് പ്രതികള്‍ പിടിയില്‍; തോക്കും വാഹനവും കണ്ടെടുത്തു

ബെംഗളൂരു: മംഗളുരുവിലെ ഉള്ളാളിൽ സഹകരണ ബാങ്ക് കൊള്ളയടിച്ച പ്രതികൾ പിടിയിൽ. മുംബൈ, തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന മോഷ്ടാക്കളുടെ സംഘമാണ് പിടിയിലായത്. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ നിന്നാണ് പ്രതികൾ പിടിയിലായത്. തിരുനെൽവേലി സ്വദേശി മുരുഗാണ്ടി തേവർ, പ്രകാശ് എന്ന ജോഷ്വാ രാജേന്ദ്രൻ, കണ്ണൻ മണി എന്നീ മൂന്ന് പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊള്ളസംഘത്തിലുണ്ടായിരുന്ന ബാക്കിയുള്ള...

പൈവളിഗെ ബായാർപദവിലെ ആസിഫിന്റെ ദുരൂഹ മരണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും

കാസർകോട് : പൈവളിഗെ ബായാർപദവിലെ ടിപ്പർ ഡ്രൈവർ ആസിഫിന്റെ ദുരൂഹമരണം ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ജില്ലാ പോലീസ് മേധാവി എന്നിവർക്ക് ആസിഫിന്റെ മാതാവ്‌ നിവേദനം നൽകിയിരുന്നു. തുടർന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. നിർത്തിയിട്ട ലോറിയിൽ മരിച്ച നിലയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ആസിഫിനെ കണ്ടെത്തിയത്. ബലപ്രയോഗം നടന്നതായ സംശയം അന്നുതന്നെ ഉയർന്നിരുന്നു....

മംഗളൂരു ബാങ്ക് കവർച്ച: കവർച്ചസംഘം തലപ്പാടി ടോൾ ഗേറ്റ് കടക്കുന്ന സിസിടിവി ദൃശ്യം ലഭിച്ചു

മംഗളൂരു : കൊട്ടേക്കാർ വ്യവസായസേവാ സഹകരണ ബാങ്കിൽ തോക്കുചൂണ്ടി കവർച്ച നടത്തിയ സംഘത്തിൽ ആറുപേരുണ്ടെന്ന്‌ സൂചന. നാലുപേർ ബാങ്കിൽ കയറി കൊള്ള നടത്തി പണവും സ്വർണവും എത്തിക്കുമ്പോൾ കാറിൽ രണ്ടുപേർ കൂടി ഉണ്ടായിരുന്നു. എന്നാൽ ഇവർ ദേശീയപാതയിൽനിന്ന് രണ്ടു സംഘങ്ങളായി പിരിഞ്ഞ്‌ രണ്ടു കാറുകളിൽ രക്ഷപ്പെട്ടതായാണ് വിവരം. ബാങ്കിനരികിൽ നിർത്തി കൊള്ളമുതൽ കയറ്റിയ കറുത്ത കാർ...

ഹിദായത്ത് നഗർ ആർട്സ് & സ്പോർട്സ് ക്ലബ്‌ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ഉപ്പള: കായിക സാംസ്‌കാരിക രംഗങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ കാഴ്ചവെച്ച ഹിദായത്ത് നഗർ ആർട്ട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റായി ഇർഷാദിനെയും, ജനറൽ സെക്രട്ടറിയായി ഫാരിസിനെയും ട്രഷററായി ഷഹീനെയും തെരഞ്ഞെടുത്തു. നിസാം കെ.പി, മുബാറക് എന്നിവരെ വൈസ് പ്രസിഡന്റുമാരായും ജോയിന്റ് സെക്രട്ടറിമാരായി ഷബീൽ കെ.എസ്, പർവീസ് എന്നിവരെയും തെരഞ്ഞെടുത്തു.

കുമ്പള കണിപ്പുര ക്ഷേത്രോത്സവം വെടിക്കെട്ട്: ഭാരവാഹികളുടെ പേരിൽ കേസ്

കുമ്പള: കണിപുര ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച രാത്രിയിൽ നടന്ന വെടിക്കെട്ടിന്റെ പേരിൽ ഭാരവാഹികളുടെ പേരിൽ പോലീസ് കേസെടുത്തു. ജില്ലാ ഫൊറൻസിക് സയൻസ് ലബോറട്ടറി പ്രവർത്തിക്കുന്നതിനടുത്തുള്ള ഒഴിഞ്ഞ പറമ്പിൽ പടക്കങ്ങൾ ഉൾപ്പടെയുള്ള സ്ഫോടകവസ്തുക്കൾ പൊട്ടിച്ചതിനാണ് കേസെടുത്തിട്ടുള്ളത്. ക്ഷേത്രം പ്രസിഡൻറ് കെ. സദാനന്ദ കാമത്ത്, സെക്രട്ടറി എസ്. സദാനന്ദ കാമത്ത്, കമ്മിറ്റിയംഗങ്ങളായ മധുസൂദന കാമത്ത്, ലക്ഷ്മണ പ്രഭു, സുധാകര...
- Advertisement -spot_img

Latest News

ഇമാം ശാഫി ഇസ്ലാമിക് അക്കാദമി വാർഷിക ആത്മീയ സംഗമം ജനുവരി 23 മുതൽ 25 വരെ

കുമ്പള : ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയുടെ ആത്മീയസംഗമം 23, 24, 25 തീയതികളിൽ അക്കാദമി കാംപസിൽ നടക്കും. വ്യാഴാഴ്ച രാവിലെ ഒൻപതിന്‌ കെ.കെ.മാഹിൻ മുസ്‍ലിയാർ...
- Advertisement -spot_img