Thursday, January 23, 2025

Lifestyle

ഇക്കൂട്ടത്തില്‍ നിങ്ങളുണ്ടോ?- എങ്കില്‍ കൊവാക്‌സിന്‍ സ്വീകരിക്കരുത്!

ന്യൂഡല്‍ഹി: വാക്‌സിനേഷന്‍ തുടങ്ങി രണ്ടുദിവസം പിന്നിടുമ്പോള്‍, കൊവാക്‌സിന്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിട്ട് നിര്‍മാതാക്കളായ ഭാരത് ബയോടെക്. താഴെപ്പറയുന്ന കൂട്ടത്തിലുള്ളവര്‍ കൊവാക്‌സിന്‍ സ്വീകരിക്കരുതെന്നാണ് മുന്നറിയിപ്പ്. പനിയുള്ളവര്‍ അലര്‍ജിയുണ്ടായിരുന്നവര്‍ ബ്ലീഡിങ് ക്രമഭംഗം രോഗപ്രതിരോധശേഷിയില്ലാത്തവര്‍ പ്രതിരോധശേഷിയെ ബാധിക്കുന്ന ചികിത്സയിലുള്ളവര്‍ ഗര്‍ഭിണി മുലയൂട്ടുന്നവര്‍ മറ്റൊരു കൊവിഡ് വാക്‌സിന്‍ എടുത്തവര്‍ വാക്‌സിനേറ്റര്‍ കണ്ടെത്തുന്ന മറ്റു ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുള്ളവര്‍

ഭാരം കുറയ്ക്കാന്‍ ‘ബ്രേക്ക്ഫാസ്റ്റ്’ ഒഴിവാക്കേണ്ട; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പ്രഭാതഭക്ഷണം ഒരു ദിവസത്തെ പ്രധാന ഭക്ഷണമാണെന്ന് തന്നെ പറയാം .പ്രഭാതഭക്ഷണം ഒരു ദിവസം മുഴുവന്‍ ഊര്‍ജ്ജം നല്‍കുമെന്നാണ് ആരോഗ്യ വിദ​ഗ്ധർ പറയുന്നത്. തടി കുറയ്ക്കാനായി ചിലർ പ്രഭാതഭക്ഷണം ഒഴിവാക്കുന്നതായും കണ്ട് വരുന്നു. എന്നാൽ ഇത് ഭാരം കുറയ്ക്കാൻ സഹായിക്കില്ലെന്നും മറിച്ച് ഭാരം കൂടുന്നതിന് കാരണമാകുമെന്ന് പഠനങ്ങളിൽ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകരമായ പ്രഭാതഭക്ഷണം ഉച്ചഭക്ഷണ സമയത്ത് അനാവശ്യ കലോറി...

കരിക്കിൻ വെള്ളത്തിനുണ്ട് ഈ നാല് ഗുണങ്ങൾ

കരിക്കിൻ വെള്ളത്തിന്റെ ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ച് പലർക്കും അറിയില്ല. ആന്‍റി ഓക്സിഡന്‍റ്സും ധാതുക്കളും ധാരാളമായി കരിക്കിൻ വെള്ളത്തിൽ അടങ്ങിയിരിക്കുന്നു. കരിക്കിന്‍ വെള്ളം കുടിക്കുന്നത് ശരീരത്തില്‍ ആരോഗ്യകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടാകുന്നതിന് സഹായിക്കും.  കരിക്കിന്‍ വെള്ളം കുടിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം... ഒന്ന്... തൈറോയ്ഡിന്‍റെ കുറവ് പരിഹരിക്കാന്‍ മികച്ചതാണ് കരിക്കിന്‍ വെള്ളം. തൈറോയ്ഡ് ഹോര്‍മോണുകള്‍ വർധിപ്പിക്കുന്നതിനും അവയുടെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിനും...

പക്ഷിപ്പനിക്കാലത്ത് ചിക്കനും മുട്ടയും ഒഴിവാക്കണോ? അറിയേണ്ടത്…

രാജ്യത്ത് വിവിധയിടങ്ങളിലായി പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ മനുഷ്യരിലേക്കും ഇത് കടന്നുപറ്റുമോ എന്ന ഭയത്തിലാണ് നാമേവരും. നിലവില്‍ മനുഷ്യരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ അത്തരമൊരു ദുരവസ്ഥയുണ്ടാകാതിരിക്കാന്‍ പല കാര്യങ്ങളിലും നാം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. പ്രധാനമായും പക്ഷികളെ ഭക്ഷണാവശ്യത്തിനോ അല്ലാതെയോ വില്‍ക്കുന്ന കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, അവയെ കയറ്റുന്ന വാഹനങ്ങള്‍ തുടങ്ങിയ ഇടങ്ങളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരും സമ്പര്‍ക്കത്തിലാരുന്നവരുമാണ് ഏറെ...

ഒരു ചിക്കൻ ഷവർമ്മയില്‍ എത്ര കലോറി ഉണ്ടെന്ന് അറിയാമോ?

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കുന്ന മാംസാഹാരം ഏതെന്ന് ചോദിച്ചാൽ അത് ചിക്കന്‍ അല്ലെങ്കില്‍ കോഴിയിറച്ചി ആണെന്ന് പറയാം. രുചി മാത്രമല്ല, ധാരാളം ആരോഗ്യ ഗുണങ്ങളും ചിക്കൻ നൽകുന്നുണ്ട്. ഫിറ്റ്നസ് പ്രേമികൾക്ക് ഏറെ ഇഷ്ടപ്പെട്ട വിഭവമാണ് ചിക്കൻ. കാരണം ചിക്കന്‍ പ്രോട്ടീന്റെ മികച്ച ഉറവിടമാണ്. യുഎസ് അഗ്രികൾച്ചർ ഡിപ്പാർട്ട്‌മെന്റിന്റെ (യു‌എസ്‌ഡി‌എ) കണക്കനുസരിച്ച് 100 ഗ്രാം ചിക്കനിൽ...

രാത്രിയില്‍ ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമോ?

ഭക്ഷണക്രമത്തെ കുറിച്ച് നമുക്ക് സാധാരണഗതിയില്‍ നമുക്ക് ചില കാഴ്ചപ്പാടുകളൊക്കെയുണ്ട്. രാവിലെ- ബ്രേക്ക്ഫാസ്റ്റ്, ഉച്ചയോടെ 'ലഞ്ച്', വൈകീട്ട് ചായയോ സ്‌നാക്‌സോ ആകാം, രാത്രി ഏഴ്- എട്ട് മണിയോട് കൂടി അത്താഴം. ഈ രീതിയിലാണ് പൊതുവേ നമ്മള്‍ ഭക്ഷണം കഴിപ്പ് ക്രമീകരിക്കുന്നത്, അല്ലേ? അതുകൊണ്ട് തന്നെ രാത്രിയില്‍ വീണ്ടും എന്തെങ്കിലും കഴിക്കുന്നത് വണ്ണം കൂടാന്‍ ഇടയാക്കുമെന്നും അത് അനാരോഗ്യകരമാണെന്നും...

ഒരുകോടി രൂപ ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ബിസിനസ് തുടങ്ങാൻ ഇറങ്ങിത്തിരിച്ച സംരംഭക, ഒടുവിൽ സംഭവിച്ചത്

റിസ്കുകൾ എടുത്ത് ആളുകൾ സ്വന്തമായി ബിസിനസ്സ് സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കുന്ന കഥകൾ നമ്മൾ പലപ്പോഴും അത്ഭുതത്തോടെ കേട്ടിരിക്കാറുണ്ട്. അതേസമയം, അവർ ഏറ്റെടുത്ത വെല്ലുവിളികളും, റിസ്കുകളും ഒരുപക്ഷേ നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്തതായിരിക്കും. പലപ്പോഴും ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച്, കൈയിലുള്ള സമ്പാദ്യം മുഴുവൻ എടുത്ത് ബിസിനസ് തുടങ്ങിയവരായിരിക്കും അവരിൽ പലരും. അന്ന് അവർ എടുത്ത തീരുമാനത്തിന്റെ പുറത്ത്...

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്, തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ, ഒരു ​ഗുണമുണ്ട്

പുരുഷന്മാർ തക്കാളി കഴിക്കുന്നത് ബീജത്തിന്റെ ​ഗുണനിലവാരം വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പഠനം. തക്കാളിയിൽ അടങ്ങിയിരിക്കുന്ന 'ലാക്ടോലൈക്കോപീന്‍' (Lycopene ) എന്ന സംയുക്തമാണ് ഇതിന് സഹായിക്കുന്നത്. പാകം ചെയ്ത തക്കാളിയിലാണ് ഈ സംയുക്തം കാണപ്പെടുക. ലൈക്കോപീനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങൾ ശുക്ലത്തിന്റെ ഗുണനിലവാരത്തെ സ്വാധീനിക്കുന്നതായി ഞങ്ങൾക്ക് കണ്ടെത്താനായെന്ന് സൗത്ത് യോർക്ക്ഷെയറിലെ ഷെഫീൽഡ് സർവകലാശാലയിലെ ​ഗവേഷകൻ അലൻ പേസി പറഞ്ഞു. ‌ബീജത്തിന്റെ എണ്ണം...

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ധരിപ്പിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട അഞ്ച് കാര്യങ്ങൾ

കുഞ്ഞുങ്ങൾക്ക് ഡയപ്പർ ഉപയോ​ഗിക്കാറുണ്ടല്ലോ. ദിവസവും അഞ്ചോ ആറോ ഡയപ്പറുകൾ വരെ ഉപയോഗിക്കുന്നത് കാണാം. മണിക്കൂറോളം ഡയപ്പറുകൾ വയ്ക്കുന്നത് കുഞ്ഞുങ്ങൾക്ക് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അത് കൊണ്ട് തന്നെ ഡയപ്പറുകൾ കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്... ഒന്ന്... കുഞ്ഞുങ്ങൾക്ക് ഡയപ്പറുകൾ ഉപയോഗിക്കുന്നവർ കൃത്യമായ ഇടവേളകളിൽ ഡയപ്പർ മാറ്റുക. കുഞ്ഞ് മലമൂത്ര...

കൊവിഡ് 19 ചിലരില്‍ മാത്രം ഗുരുതരമാകുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകര്‍…

കൊവിഡ് 19 മഹാമാരി ഏറെയും പ്രതികൂലമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരേയുമാണെന്ന് നാം കണ്ടു. ചെറുപ്പക്കാരില്‍ പൊതുവായി വലിയ ഭീഷണിയായി ഉയര്‍ന്നില്ലെങ്കിലും ചിലരില്‍ ഇത് ജീവന്‍ വരെ കവര്‍ന്നെടുക്കത്തക്കവണ്ണം തീവ്രമാവുകയും ചെയ്തു. അങ്ങനെയെങ്കില്‍ പ്രായവും മറ്റ് ആരോഗ്യപരമായ സവിശേഷതകളുമെല്ലാം മാറ്റിവച്ചാല്‍ എന്തുകൊണ്ടാണ് കൊവിഡ് 19 ചിലരില്‍ മാത്രം ഗുരുതരമാകുന്നത് എന്ന ചോദ്യം ബാക്കിയാകുന്നില്ലേ? ഇതാ, ഈ...
- Advertisement -spot_img

Latest News

ട്രായ് നിർദേശം: വോയിസ് കോളിനും SMS-നും മാത്രം റീച്ചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കായി വോയിസ് കോളുകളും എസ്.എം.എസും മാത്രം ഉള്‍പ്പെടുന്ന റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് ഭാരതി എയര്‍ടെല്‍. അടുത്തിടെ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പുറപ്പെടുവിച്ച...
- Advertisement -spot_img