Tuesday, February 25, 2025

Lifestyle

അസിഡിറ്റിയാൽ ബുദ്ധിമുട്ടുകയാണോ? നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് ഇതൊക്കെയാണ്

നിത്യേന പലരും അനുഭവിക്കുന്ന പ്രധാന ആരോഗ്യപ്രശ്നമാണ് അസിഡിറ്റിയും വയറു വീർക്കലും. ശരീരത്തിലെ ആസിഡ് സംബന്ധമായ തകരാറിന്‍റെ ലക്ഷണങ്ങളാണ് ഇവ. തിരക്കേറിയ ജീവിതത്തില്‍ ക്രമം തെറ്റിയതും അനാരോഗ്യകരവുമായ നമ്മുടെ ആഹാരശീലങ്ങളാണ് പലപ്പോഴും അസിഡിറ്റിക്ക് കാരണമാകുന്നത്. ആമാശയത്തില്‍ ദഹനപ്രക്രിയക്കാവശ്യമായ ആസിഡുകള്‍ ഉണ്ടാവാറുണ്ട്. ആഹാര പദാര്‍ത്ഥങ്ങളെ ദഹിപ്പിക്കുന്ന ഈ ആസിഡുകള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള ആഹാരം ലഭിക്കാതെ വരുമ്പോഴാണ് അസിഡിറ്റി ഉണ്ടാവുന്നത്. അൾസർ...

കാബേജ് കഴിക്കുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങൾ പലതാണ്

നാരുകൾ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം, വിറ്റാമിനുകൾ എ, കെ എന്നിവയും മറ്റും അടങ്ങിയ പോഷകങ്ങളുടെ കലവറയാണ് കാബേജ്. ഓറഞ്ചിനേക്കാൾ കൂടുതൽ വിറ്റാമിൻ സി കാബേജിൽ അടങ്ങിയിരിക്കുന്നു. അസംസ്‌കൃതമായും സാലഡ് ആയും സൂപ്പിലോ പായസത്തിലോ പോലും കഴിക്കാമെന്നതിനാൽ ഇത് തികച്ചും വൈവിധ്യമാർന്ന പച്ചക്കറിയാണ്. കാബേജ് പോലുള്ള പച്ച ഇലക്കറികൾ കഴിക്കുന്നത് ശൈത്യകാലത്ത് വളരെ ഗുണം ചെയ്യും. കൂടാതെ...

മാതളത്തിന്‍റെ തൊലി വെറുതെ കളയേണ്ട; ശരീരത്തിന് ഗുണം വരുന്നത് പോലെ ഇങ്ങനെ ചെയ്തുനോക്കൂ…

പഴങ്ങളും പച്ചക്കറികളുമെല്ലാം ഡയറ്റിലുള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണെന്ന് ഏവര്‍ക്കുമറിയാം. എന്നാല്‍ ഇവയില്‍ പലതിന്‍റെയും തൊലിക്കും വിത്തിനുമെല്ലാം ഇതുപോലെ തന്നെ ആരോഗ്യഗുണങ്ങളുണ്ട്. ഇത്തരത്തില്‍ പല പഴങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം തൊലിയും വിത്തുകളും സംസ്കരിച്ചെടുത്ത് ഉപയോഗിക്കുന്നവര്‍ നിരവധിയാണ്. സമാനമായ രീതിയില്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഒന്നാണ് മാതളത്തിന്‍റെ തൊലിയും. എന്നാലിക്കാര്യം മിക്കവര്‍ക്കും അറിയില്ല എന്നതാണ് സത്യം. മാതളത്തിനെ പോലെ തന്നെ പല...

ഫോണിൽ വരുന്ന നോട്ടിഫിക്കേഷനുകൾ ഉടനെ തന്നെ നോക്കുന്ന ശീലമുണ്ടോ?

ഇന്ന് സ്മാർട് ഫോൺ ഉപയോഗിക്കാത്തവർ വളരെ കുറവാണെന്ന് നിസംശയം പറയാൻ സാധിക്കും. ഒപ്പം തന്നെ സോഷ്യൽ മീഡിയ അക്കൌണ്ടുകളോ വിവിധ ആപ്പുകളോ ഉപയോഗിക്കാത്തവരും അത്രയും കുറവുതന്നെയെന്ന് പറയാം. ഇതിനെല്ലാം വേണ്ടി ദിവസത്തിൽ നാം എത്ര സമയം ചെലവിടുന്നുണ്ടെന്നത് ചിന്തിക്കാറുണ്ടോ? ചിലർക്ക് ജോലിസംബന്ധമായി തന്നെ ഫോൺ ഉപയോഗം കൂടുതലായിരിക്കും. ഇവർ ജോലിസമയത്തിന് ശേഷവും ഫോണിൽ കൂടുതൽ സമയം...

രാത്രി ഉറക്കത്തിനിടയില്‍ ഉണരുന്നത് ഇക്കാരണം കൊണ്ടാണോ? പരിശോധിക്കുക….

രാത്രി 12 മണിക്ക് മുമ്പേ ഉറങ്ങി ശീലമുള്ളവരാണെങ്കില്‍ അവര്‍ക്ക് സ്വയം പരിശോധിക്കാവുന്നൊരു കാര്യത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. രാത്രിയില്‍ ഉറങ്ങിക്കഴിഞ്ഞാല്‍ പിന്നീട് എഴുന്നേല്‍ക്കുന്ന പതിവ് നിങ്ങള്‍ക്കുണ്ടോ? മൂത്രമൊഴിക്കാനോ വെള്ളം കുടിക്കാനോ എഴുന്നേറ്റ ശേഷം ഇത് കഴിഞ്ഞ് വീണ്ടും സാധാരണനിലയില്‍ തന്നെ ഉറങ്ങാൻ സാധിക്കുന്നുവെങ്കില്‍ പ്രശ്നമില്ല.   എന്നാല്‍ ഉറക്കത്തിനിടയില്‍ ഉണര്‍ന്ന ശേഷം പിന്നീട് ഉറങ്ങുവാനേ സാധിക്കാതിരിക്കുകയാണെങ്കില്‍ അത് പല...

ദിവസവും ഒരു നേരം തൈര് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

ശൈത്യകാലത്ത് നമ്മളെ ആരോഗ്യമുള്ളവരായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളിലൊന്നാണ് തൈര്. പോഷകാഹാരം കൂടാതെ, ഹൃദയാരോഗ്യം നിയന്ത്രിക്കുക, ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുക, ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സഹായിക്കുക എന്നിങ്ങനെ വിവിധ ആരോഗ്യഗുണങ്ങൾ തൈര് നൽകുന്നു. പാൽ ബാക്ടീരിയൽ പുളിപ്പിച്ച് നിർമ്മിക്കുന്ന ഒരു ജനപ്രിയ പാലുൽപ്പന്നമാണ് തൈര് . ലാക്റ്റിക് ആസിഡ്, പ്രോട്ടീനുകൾ, ആന്റിഓക്‌സിഡന്റുകൾ, പ്രോബയോട്ടിക്‌സ്, ആരോഗ്യം വർദ്ധിപ്പിക്കുന്ന മറ്റ് പല പോഷകങ്ങളും ഇതിൽ...

‘എല്ലാ നെഞ്ചുവേദനയും ഗ്യാസ് അല്ല, നിങ്ങള്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചിലതുണ്ട്…’

ഏതാനും ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ടുവന്നിരുന്ന ആരോഗ്യപ്രശ്നമാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ ഹൃദയാഘാതം. ആഗോളതലത്തില്‍ തന്നെ ഹൃദയാഘാതം മൂലം മരിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതായാണ് ലോകാരോഗ്യം സംഘടനയുടേത് അടക്കമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. മിക്കപ്പോഴും സമയത്തിന് ഹൃദയാഘാതം തിരിച്ചറിയാതെ പോവുക, പ്രാഥമിക ചികിത്സ ലഭിക്കാതെ പോവുക എന്നിങ്ങനെയുള്ള കാരണങ്ങളാലാണ് രോഗിക്ക് മരണം സംഭവിക്കുന്നത്. അല്ലാത്തപക്ഷം ഹൃദയാഘാതം...

രാജ്യത്ത് ഉഷ്ണതരംഗങ്ങളുടെ ദൈര്‍ഘ്യവും തീഷ്ണതയും വര്‍ധിച്ചേക്കും

മനുഷ്യരാശിക്ക് താങ്ങാന്‍ കഴിയുന്നതിനെക്കാളേറെ അളവില്‍ രാജ്യത്ത് ഉഷ്ണ തരംഗ സംഭവങ്ങളുണ്ടായേക്കുമെന്ന്‌ വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട്. 'ക്ലൈമറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ട്യുണീറ്റീസ് ഇന്‍ ഇന്ത്യാസ് കൂളിങ് സെക്ടര്‍' എന്ന തലക്കെട്ടിലുള്ള പഠന റിപ്പോര്‍ട്ട് രാജ്യത്ത് ഉഷ്ണ തരംഗ സംഭവങ്ങളുടെ ദൈര്‍ഘ്യം കൂടുന്നതായും കണ്ടെത്തി. മാത്രവുമല്ല ഇവ നേരത്തെ തുടങ്ങി വളരെ വൈകിയാണ് അസാനിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍...

സെക്സിന് ഇടയിലെ വേദന ‘നോര്‍മല്‍’ ആയി കണക്കാക്കാമോ?

ആരോഗ്യകരമായ ലൈംഗികബന്ധം ശരീരത്തെയും മനസിനെയുമെല്ലാം ഒരുപോലെ മെച്ചപ്പെടുത്തുന്നതിനും വ്യക്തികളുടെ നിത്യജീവിതത്തെ ആഹ്ളാദകരവും സമ്മര്‍ദ്ദങ്ങളില്ലാത്തതാക്കാനുമെല്ലാം സഹായിക്കുന്നു. അതിനാല്‍ തന്നെ ലൈംഗികപ്രശ്നങ്ങള്‍ സമയബന്ധിതമായി കണ്ടെത്തി അത് പരിഹരിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ പലപ്പോഴും ലൈംഗികതയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തുറന്ന് സംസാരിക്കുന്നതിനോ ചര്‍ച്ച ചെയ്യുന്നതിനോ നമ്മുടെ സമൂഹത്തില്‍ അനുകൂലമായ അന്തരീക്ഷമുണ്ടാകുന്നില്ല എന്നതാണ് സത്യം. ഇത് കാര്യമായ അളവില്‍ തന്നെ വ്യക്തികളുടെ ലൈംഗികജീവിതത്തെയും...

“ഒറ്റ നോട്ടത്തിൽ എത്ര നേരം! സ്‌ക്രീൻ സമയം കൂടുംതോറും കാഴ്ച കുറയും; ചെയ്യേണ്ടത് ഇതാണ്

"കയ്യിലൊരു ഫോൺ ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതൊന്നും കാണാത്തവരാണ് കൂടുതലും. എത്ര നേരമാണ് സ്‌ക്രീനിൽ തന്നെ നോക്കിയിരിക്കുന്നത്. സ്‌ക്രീൻ സമയം കൂടുംതോറും കാഴ്ചക്ക് മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ നിരന്തരം നിർദ്ദേശങ്ങൾ നൽകുന്നതാണ്. സ്മാർട്ട് ഫോൺ, കമ്പ്യൂട്ടർ, ടിവി എന്നിങ്ങനെയുള്ളവയുടെ അമിതമായ ഉപയോഗം കാരണം കാഴ്ച വൈകല്യമുള്ള ആളുകളുടെ എണ്ണം ഭയാനകമായ...
- Advertisement -spot_img

Latest News

കേരളത്തിലെ മൂന്ന് ജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തില്‍ ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴക്ക് സാധ്യത. നാളെ...
- Advertisement -spot_img