Thursday, January 23, 2025

Latest news

പി.വി.അൻവർ യുഡിഎഫിലേക്ക്?; ലീഗ് നേതാക്കളെ കാണും

മലപ്പുറം∙ യുഡിഎഫ് പ്രവേശന ചർച്ചകൾ സജീവമാക്കി പി.വി.അൻവർ എംഎൽഎ. യുഡിഎഫ് നേതാക്കളെ അൻവർ കാണും. ഇന്നു പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തും. നിലമ്പൂർ ഡിഎഫ്ഒ ഓഫിസ് മാർച്ചിനു പിന്നാലെയുണ്ടായ അൻവറിന്റെ അറസ്റ്റിനെ തുടർന്നു യുഡിഎഫ് നേതാക്കൾ അനുകൂല സമീപനമാണ് സ്വീകരിച്ചത്. അതേസമയം, മനുഷ്യരെ കുടിയൊഴിപ്പിക്കാൻ ആസൂത്രിത നീക്കം...

മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു

മൈസൂരു: മൈസൂരുവിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. ചാമരാജനഗറിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന എട്ട് വയസ്സുകാരി തേജസ്വിനി ആണ് മരിച്ചത്. കുഴഞ്ഞ് വീണ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിശോധിച്ച ഡോക്ടർമാരാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമാക്കിയത്.

പ്രകൃതി ചൂഷണത്തിനെതിരെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമുഹ്യ പ്രവര്‍ത്തകന്‍

കാസര്‍കോട്: മണ്ണും മരങ്ങളങ്ങളടക്കമുള്ള പ്രകൃതി വിഭവങ്ങള്‍ ഇതര സംസ്ഥാനങ്ങിലേക്ക് കടത്തിക്കൊണ്ടു പോകുന്നത് വ്യാപകമായിട്ടും അധികൃതര്‍ നടപടി സ്വീകരിക്കാത്തതിനെതിരെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് പ്രതിഷേധിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ എന്‍.കേശവ് നായക്. കുമ്പളയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങള്‍ കാറ്റില്‍ പറത്തി കഴിഞ്ഞ കുറേ കാലങ്ങളായി അനന്തപുരം വ്യവസായ പാര്‍ക്കിനോട് ചേര്‍ന്ന മരത്തടികളും...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കണേ; ഇന്ന് ഉയ‌‍ർന്ന താപനില മുന്നറിയിപ്പ്, 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് ഇന്നും തുടരും. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ രണ്ട് മുതൽ മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി...

2025 നെ വരവേറ്റ് ലോകം; പുത്തന്‍ പ്രതീക്ഷകളുമായി പുതുവർഷം പിറന്നു

കൊച്ചി: പുതുവര്‍ഷത്തെ വരവേറ്റ് ലോകം. ഇന്ത്യ, ശ്രീലങ്ക അടക്കമുള്ള രാജ്യങ്ങളും പുതുവത്സര ആഘോഷത്തിലേക്ക് കടന്നു. കേരളത്തിലും ന്യൂഇയര്‍ ആഘോഷം പൊടിപൊടിക്കുകയാണ്. കൊച്ചിയില്‍ ഗാലാ ഡി ഫോര്‍ട്ട്‌കൊച്ചിയുടെ നേതൃത്വത്തില്‍ വെളി മൈതാനത്ത് സ്ഥാപിച്ച 42 അടി ഉയരമുള്ള പപ്പാഞ്ഞിയെ കത്തിച്ചു. ഫോര്‍ട്ട് കൊച്ചിയിലേക്ക് വന്‍ജനമാണ് ഒഴുകിയെത്തിയത്. കൊച്ചിക്ക് പുറമേ കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍,...

യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകാം; ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി

തിരുവനന്തപുരം: കോർപ്പറേഷൻ, നഗരസഭാ പ്രദേശങ്ങളിൽനിന്ന് യാത്ര എടുക്കരുതെന്ന നിബന്ധനയോടെ ഓട്ടോറിക്ഷ സ്റ്റേറ്റ് പെർമിറ്റിന് വ്യവസ്ഥയായി. യാത്രക്കാരുമായി സംസ്ഥാനത്ത് എവിടേയും പോകുകയും ‌മടങ്ങുകയും ചെയ്യാം. നഗരപ്രദേശങ്ങളിൽ യാത്രക്കാരെ ഇറക്കിയാൽ കാലിയായി മടങ്ങണം. അഞ്ചുവർഷത്തേക്ക്‌ 1500 രൂപയാണ് സംസ്ഥാന പെർമിറ്റ് ഫീസ്. നിലവിൽ ജില്ലാ പെർമിറ്റിന് 300 രൂപയാണ്. സി.ഐ.ടി.യു. കണ്ണൂർ മാടായി യൂണിറ്റ് നൽകിയ അപേക്ഷയിൽ കഴിഞ്ഞ...

മംഗളൂരുവിൽ രണ്ട് വൻ പാലങ്ങൾ വരുന്നു;ചെലവ് 262 കോടി, നഗരത്തിലേക്കുള്ള യാത്ര എളുപ്പമാകും

മംഗളൂരു: ദേശീയപാതാ 66-ലെ മംഗളൂരു ഭാഗത്തെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനും പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി മംഗളൂരു നിയോജകമണ്ഡലത്തിൽ രണ്ട് പാലങ്ങൾ വരുന്നു. 262 കോടി രൂപ ചെലവിട്ട് നിർമിക്കുന്ന പാലങ്ങൾ നിർമിക്കുന്നതിന് മന്ത്രിസഭ അംഗീകാരം നൽകിയതായി സ്പീക്കർ യു.ടി. ഖാദർ അറിയിച്ചു. മംഗളൂരുവിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉള്ളാളിലെ കോട്ടേപുരയെ മംഗളൂരു സൗത്തിലെ ബോളാറുമായി...

ഇനി മാഹിയിലും ഇന്ധന വില പൊള്ളും, വാറ്റ് നികുതിയിൽ വലിയ മാറ്റവുമായി പുതുച്ചേരി, വലിയ നഷ്ടം മലയാളികൾക്ക്

മാഹി: ലാഭം നോക്കി പെട്രോളും ഡീസലുമടിക്കാൻ മാഹിയിലേക്ക് വച്ചുപിടിക്കുന്നവ‍ർക്ക് ജനുവരി ഒന്ന് മുതൽ നഷ്ടം കൂടും. ജനുവരി ഒന്നു മുതൽ മാഹിയിൽ പെട്രോളിനും ഡീസലിനും ലിറ്ററിന് മൂന്നര രൂപയോളമാണ് കൂടുക. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ പരിഷ്കരിച്ച മൂല്യവ‍ർധിത നികുതിയുടെ ഭാഗമായാണ് വില കൂടുന്നത്. ലെഫ്റ്റ്നന്റ് ഗവർണർ കെ കൈലാഷനാഥനാണ് വെള്ളിയാഴ്ച തീരുമാനം പ്രഖ്യാപിച്ചത്. പെട്രോളിന്റെയും...

വര്‍ണ്ണ ലൈറ്റുകളും എല്‍ഇഡി ലൈറ്റുകളുമുള്ള വാഹനത്തിന്റെ ഫിറ്റ്‌നസ് റദ്ദാക്കും; ട്രിപ്പിള്‍ റൈഡിങ്ങും സ്റ്റണ്ടിങ്ങും നടത്തിയാല്‍ ലൈസന്‍സും റദ്ദാക്കും; പുതുവര്‍ഷത്തില്‍ എംവിഡിയുടെ കടുത്ത നടപടി

ഗതാഗത നിയമലംഘനം തടയാന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസുമായി സഹകരിച്ച് വാഹന പരിശോധന ഊര്‍ജിതമാക്കും. വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്ഥാപിച്ച കളര്‍ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈ ബീം ലൈറ്റുകള്‍, എയര്‍ഹോണ്‍, അമിത സൗണ്ട് ബോക്‌സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം ജനുവരി 15 വരെ കര്‍ശന...

വയനാട് ദുരന്തബാധിതരെ സഹായിക്കാന്‍ സമാഹരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചു വിറ്റുവെന്ന സാമൂഹ്യ മാധ്യമ പ്രചരണം അടിസ്ഥാനരഹിതമെന്നു പഞ്ചായത്ത് ഭരണസമിതി

കാസര്‍കോട്: വയനാട്ടിലെ പ്രളയബാധിതരെ സഹായിക്കാന്‍ മംഗല്‍പ്പാടി ഗ്രാമപഞ്ചായത്തു ശേഖരിച്ച ഭക്ഷ്യധാന്യ കിറ്റുകളും മറ്റും മറിച്ചുവിറ്റുവെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നു പഞ്ചായത്തു ഭരണസമിതി കുമ്പളയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നവംബര്‍ 24നു ഉരുള്‍പൊട്ടല്‍ ദുരിതബാധിത മേഖലകളിലേക്കു പഞ്ചായത്തു മെമ്പര്‍മാരായ അബ്ദുല്‍ റഹ്‌മാന്‍, മജീദ് പച്ചമ്പള എന്നിവരുടെ നേതൃത്വത്തില്‍ ജനങ്ങളില്‍ നിന്നു സംഭരിച്ച ഭക്ഷ്യധാന്യങ്ങളും വസ്ത്രങ്ങളും അവശ്യവസ്തുക്കളും വയനാട്ടിലെത്തിക്കുകയും മേപ്പാടി...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img