കാസര്കോട്: സിപിഐഎം കാസര്കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലന് എംഎല്എയെ തിരഞ്ഞെടുത്തു. സിപിഐഎം 24-ാം പാര്ട്ടി കോണ്ഗ്രസിന്റെ ഭാഗമായുള്ള കാസര്കോട് ജില്ലാ സമ്മേളനമാണ് രാജഗോപാലനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. ജില്ലാ കമ്മിറ്റിയില് ഒന്പത് പേര് പുതിയതായി ഇടംപിടിച്ചപ്പോള് മുന് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്ണന് ഉള്പ്പെടെ ഏഴ് പേരെ ഒഴിവാക്കി.
മാധവന് മണിയറ, രജീഷ്...
തിരുവനന്തപുരം: മൂന്ന് ദിവസത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. സർവ്വകാല റെക്കോർഡിൽ തന്നെയാണ് ഇന്നും സ്വര്ണവിലയുള്ളത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 63,440 രൂപയാണ്.
കഴിഞ്ഞ മൂന്ന് ദിവസംകൊണ്ട് 1800 രൂപയാണ് സ്വർണത്തിന് വർധിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വ്യാപാര നയങ്ങൾ ആഗോള...
പ്രവാചകന് മുഹമ്മദ് നബിയുടെ ജന്മസ്ഥലമായ മക്കയില് നിന്ന് മദീനയിലേക്കുള്ള ചരിത്രപരമായ ഹിജ്റ യാത്ര പുനഃരാവിഷ്കരിക്കുന്ന സാംസ്കാരിക പദ്ധതി സൗദി അറേബ്യ അവതരിപ്പിച്ചു. സന്ദര്ശകര്ക്ക് ചരിത്രപരവും ആത്മീയവുമായ ആഴത്തിലുള്ള അനുഭവം സമ്മാനിക്കുന്നതാണ് ഈ പദ്ധതി. മക്ക മുതല് മദീന വരെയുള്ള 470 കിലോമീറ്റര് ദൈര്ഘ്യമുള്ള പാതയില് 41 പ്രധാന നാഴികക്കല്ലുകള് പുനഃസ്ഥാപിക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി...
ഹരിപ്പാട്: നഴ്സറി കുട്ടികളുടെ ഇഷ്ടകളിപ്പാട്ടമായ കരടിക്കുട്ടന്റെ രൂപത്തിൽ മയക്കുമരുന്ന് ചേർത്ത മിഠായി വിപണയിലെത്തിയോ? കരടിക്കുട്ടന് സ്ട്രോബറിയുടെ മധുരം നൽകി ക്രിസ്റ്റൽ മെത്ത് ഇനത്തിലെ മയക്കുമരുന്നു ചേർത്ത് നുണയാൻ പാകത്തിന് രംഗത്തിറക്കിയതായാണു പ്രചാരണം. സ്കൂളുകളിലെ വാട്സാപ്പ് ഗ്രൂപ്പുകളിലും രക്ഷിതാക്കളുടെ ഗ്രൂപ്പുകളിലും ഈ സന്ദേശം വരുന്നുണ്ട്. എന്നാൽ, ഔദ്യോഗിക സ്ഥിരീകരണമില്ല.
കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്ന കളിപ്പാട്ടത്തിന്റെയും മായ്ക്കാനുള്ള റബ്ബറിന്റെയും...
ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോൾ ഫലം. ബിജെപിക്ക് 45-55 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. ആം ആദ്മി പാർട്ടിക്ക് 15-25 സീറ്റ് വരെ ലഭിക്കുമെന്നും കോൺഗ്രസിന് 0-1 സീറ്റിന് മാത്രമേ സാധ്യതയുള്ളൂ എന്നും എക്സിറ്റ്പോൾ പറയുന്നു.
48 ശതമാനം വോട്ട് ബിജെപി നേടുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്....
കാസര്കോട്: ബസ് യാത്രക്കിടയില് സ്ത്രീയുടെ മൊബൈല് ഫോണും 8000 രൂപയും അടങ്ങിയ ബാഗ് കവര്ന്ന കേസില് മൂന്നു വനിതകള് കസ്റ്റഡിയില്. തമിഴ്നാട് സ്വദേശികളായ മൂന്നു പേരാണ് മഞ്ചേശ്വരം പൊലീസിന്റെ പിടിയിലായത്. കാസര്കോട് വനിതാ പൊലീസ് സ്റ്റേഷനില് പാര്പ്പിച്ചിട്ടുള്ള ഇവരെ വിശദമായി ചോദ്യം ചെയ്ത ശേഷം ഉച്ചയോടെ അറസ്റ്റു ചെയ്തു. സമാനരീതിയില് നടത്തിയ നിരവധി കവര്ച്ചാ...
ബംഗളുരു: ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ഏഴ് വയസുകാരന്റെ മുറിവിൽ തുന്നലിടുന്നതിന് പകരം ഫെവി ക്വിക്ക് പശ കൊണ്ട് ഒട്ടിച്ചെന്ന പരാതിയിൽ നഴ്സിനെ സസ്പെന്റ് ചെയ്ത് കർണാടക സർക്കാർ. ബുധനാഴ്ച സംസ്ഥാന ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. നേരത്തെ നഴ്സിനെ സ്ഥലം മാറ്റിയ നടപടി വിവാദമായിരുന്നു.
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ കമ്മീഷണറുടെ...
1967-ലെ അതിർത്തികളിൽ കിഴക്കൻ ജറുസലേമിനെ തലസ്ഥാനമായി അംഗീകരിച്ച് സ്വതന്ത്ര പലസ്തീൻ രാഷ്ട്രം അംഗീകരിക്കുന്നില്ലെങ്കിൽ ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കില്ലെന്ന് സൗദി അറേബ്യ വ്യക്തമാക്കി. പലസ്തീൻ രാഷ്ട്രം സൃഷ്ടിക്കുന്നതിന് സൗദി അറേബ്യ മുൻഗണന നൽകുന്നില്ലെന്ന് മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ നടത്തിയ വാദങ്ങളുടെ പശ്ചാത്തലത്തിലാണ് ബുധനാഴ്ച രാജ്യത്തിന്റെ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രഖ്യാപനം.
റിയാദിന്റെ...
തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണവില. ബ്രേക്ക് കിട്ടാതെ ഓടിക്കൊണ്ടിരിക്കുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 760 രൂപയാണ് ഇന്ന് കുത്തനെ ഉയർന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63000 കടന്നു. 63240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്ന് നൽകേണ്ടത്.
ഒരു ഗ്രാം സ്വർണത്തിന് 95 രൂപയാണ് ഇന്ന് ഉയർന്നത്. 7905 രൂപയാണ് ഒരു...
ദുബായ്: ചാമ്പ്യന്സ് ട്രോഫി ക്രിക്കറ്റ് ടൂര്ണമെന്റിലെ ഇന്ത്യ-പാകിസ്താന് മത്സരത്തിന്റെ ടിക്കറ്റുകള് മിനിറ്റുകള്ക്കുള്ളില് വിറ്റുതീര്ന്നു. ഫെബ്രുവരി 23-ന് ദുബായ് ഇന്റര്നാഷണല് ക്രിക്കറ്റ് സ്റ്റേഡിയത്തില് നടക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകളാണ് വില്പ്പന ആരംഭിച്ച് ഏതാനും മിനിറ്റുകള്ക്കുള്ളില് വിറ്റുതീര്ന്നത്. ടിക്കറ്റ് വില്പ്പന ആരംഭിച്ച തിങ്കളാഴ്ച ഏകദേശം ഒന്നരലക്ഷത്തോളം പേരാണ് ടിക്കറ്റ് ബുക്ക് ചെയ്യാനായി വെബ്സൈറ്റില് ക്യൂവിലുണ്ടായിരുന്നതെന്നും മാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു,
വില്പ്പന...
ആപ്പിളിന്റെ ഐഫോൺ 17 മോഡലിനായുള്ള കാത്തിരിപ്പിലാണ് ലോകത്തെമ്പാടുമുളള ഐഫോൺ ആരാധകർ. മോഡലിനെപ്പറ്റിയും അതിന്റെ ഡിസൈൻ ഫീച്ചർ എന്നിവയെ പറ്റിയുമെല്ലാം നിരവധി ചർച്ചകളാണ് നടക്കുന്നത്. ചില ലീക്ക്ഡ്...