Sunday, February 23, 2025

Latest news

സെക്കൻഡ് ഹാൻഡ് സ്മാര്‍ട്ട്ഫോൺ വാങ്ങുന്നതിലെ അപകടസാധ്യതകൾ, മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: ഉപയോഗിച്ച സ്മാർട്ട്‌ഫോൺ വാങ്ങുന്നത് അപകടസാധ്യതകളെക്കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്. സൈബർ ലോകത്ത് ഏറ്റവും കൂടുതൽ തട്ടിപ്പുകൾ നടക്കുന്നത് മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ്. അതുകൊണ്ട് മുൻകരുതലുകളോടെ പ്രവർത്തിച്ചാൽ തട്ടിപ്പുകളിൽനിന്ന് രക്ഷപെടാമെന്ന് പൊലീസ് അറിയിച്ചു. ഫോണിന്‍റെ ചരിത്രം പരിശോധിക്കുകയാണ് ആദ്യം വേണ്ടത്. ഫോൺ എപ്പോഴെങ്കിലും നന്നാക്കിയിട്ടുണ്ടോ അല്ലെങ്കിൽ പുതുക്കിയിട്ടുണ്ടോ എന്ന് വിൽപ്പനക്കാരനോട് ചോദിക്കുക. ഉണ്ടെങ്കിൽ, അറ്റകുറ്റപ്പണികളെക്കുറിച്ചുള്ള വിശദാംശങ്ങൾ...

വാക്കുപാലിച്ച് ഉണ്ണി മുകുന്ദൻ, ഡിലീറ്റഡ് രംഗം പുറത്തുവിട്ടു, മാര്‍ക്കോയില്‍ ആ നടൻ

ഉണ്ണി മുകുന്ദൻ നായകനായി വന്ന ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന്റെ മാര്‍ക്കോ 100 കോടി ക്ലബിലുമെത്തി. സോണിലിവിലൂടെ മാര്‍ക്കോ ഒടിടിയിലും എത്തിയപ്പോള്‍ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പുറത്തിറക്കിയ കുറിപ്പും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ചിത്രത്തിന്റെ കട്ട് ചെയ്യാത്ത പതിപ്പ് ഒടിടിയില്‍ പുറത്തിറക്കാനായിരുന്നില്ല. റിയാസ് ഖാൻ ഉള്ള രംഗങ്ങള്‍ ഒടിടിയില്‍ പുറത്തിറക്കുമെന്ന് നേരത്തെ നിര്‍മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആ രംഗവും...

ഉപ്പളയില്‍ വാച്ചുമാനെ കുത്തിക്കൊന്ന കേസ്: പ്രതിയായ പത്വാടിയിലെ സവാദിനെ അഞ്ചു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു, കൊലക്കത്തി കണ്ടെത്താന്‍ ശ്രമം

കാസര്‍കോട്: ഉപ്പള, മീന്‍ മാര്‍ക്കറ്റിനു സമീപത്തെ കെട്ടിടത്തിലെ വാച്ചുമാനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഉപ്പള, പത്വാടി സ്വദേശിയായ സവാദി(24)നെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മഞ്ചേശ്വരം പൊലീസ് ഇന്‍സ്‌പെക്ടര്‍ ഇ. അനൂബ് കുമാറിന്റെ കസ്റ്റഡിയില്‍ വിട്ടത്. കൊല്ലം ഏഴുകോണ്‍ സ്വദേശിയും 15 വര്‍ഷമായി പയ്യന്നൂരില്‍ താമസക്കാരനുമായ സുരേഷ്...

ഐപിഎല്‍ 2025: പകരത്തിന് പകരം, അഫ്ഗാന്‍ താരത്തിന്റെ വിടവ് അണ്‍സോള്‍ഡ് താരത്തെ വെച്ച് നികത്തി മുംബൈ

പരിക്ക് കാരണം ഐപിഎല്‍ 2025 സീസണില്‍നിന്നും പിന്മാറിയ അഫ്ഗാനിസ്ഥാന്‍ യുവ സ്പിന്‍ സെന്‍സേഷന്‍ അള്ളാഹ് ഗസന്‍ഫറിന് പകരക്കാരനെ പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. 19 ഐപിഎല്‍ മത്സരങ്ങളുടെ പരിചയമുള്ള അഫ്ഗാന്റെ തന്നെ മുജീബ് ഉര്‍ റഹ്‌മാനെ പകരക്കാരനായി മുംബൈ സൈന്‍ ചെയ്തു. പഞ്ചാബ് കിംഗ്സ് (പിബികെഎസ്), സണ്‍റൈസേഴ്സ് ഹൈദരാബാദ് (എസ്ആര്‍എച്ച്) എന്നിവയ്ക്കായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് മുജീബ്....

ജി.ബി.എൽ.പി.എസ് മംഗൽപാടി യു.പി.എസ് സ്‌കൂൾ ആയി ഉയർത്തണം – മംഗൽപാടി ജനകിയവേദി

ഉപ്പള: മംഗൽപാടി കുക്കാറിൽ മുമ്പ് പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയത്തിന്റെ എട്ടോളം വരുന്ന പഴയ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇവിടെ ഉണ്ടായിരുന്ന ജി.എച്ച്.എസ്.എസ് മംഗൽപാടിയുടെ ഭാഗമായ HS UPS GHS മംഗൽപാടി സ്ഥിതി ചെയ്യൂന്ന ജനപ്രിയ ജങ്ഷനിലെ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത് കാരണം ഇത്രേയും കെട്ടിടങ്ങൾ അനാഥ മായത്. പ്രസ്തുത കെട്ടിടങ്ങൾ ഉപയോഗ സജ്ജമാക്കുവാൻ വേണ്ടി...

‘മൊബൈലിൽ സംസാരിച്ച് റോഡിൽ നടക്കുന്നവർക്കും പിഴ ചുമത്തണം, വണ്ടിക്കാരെ മാത്രം കുറ്റം പറഞ്ഞാൽ പോര’ – മന്ത്രി കെ.ബി ഗണേശ് കുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡ് അപകടങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം കൂടുതലാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേശ് കുമാർ. നിലവാരമില്ലാത്ത ഡ്രൈവിംഗും അശ്രദ്ധയുമാണ് അപകടത്തിന് കാരണമെന്നും അപകടവുമായി ബന്ധപ്പെട്ട് നാറ്റ്പാക്ക് എല്ലാ വർഷവും പഠനം നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. കാൽനട യാത്രക്കാരുടെ അശ്രദ്ധയും അപകടത്തിന് കാരണമാകുന്നുണ്ട്. പലരും മൊബൈൽ ഫോണിൽ സംസാരിച്ചാണ് റോഡ് കടക്കുന്നത്....

‘കാന്‍സറിന് കാരണമെന്താണെന്ന് ഒരുപാട് ആലോചിച്ചു; ഒടുവില്‍ എത്തിയത് അല്‍ഫാമില്‍’; നടന്‍ സുധീര്‍ സുകുമാരന്‍

പത്തനംതിട്ട: തനിക്ക് കാന്‍സര്‍ വരാനുള്ള കാരണം അല്‍ഫാമാണെന്നുള്ള സംശയം പ്രകടിപ്പിക്കുകയാണ് നടന്‍ സുധീര്‍ സുകുമാരന്‍. തന്റെ രോഗത്തിനുള്ള കാരണം എന്താണെന്ന് ഒരുപാട് ആലോചിച്ചെന്നും ഒടുവില്‍ അല്‍ഫാമില്‍ എത്തിനില്‍ക്കുകയായിരുന്നുവെന്നും സുധീര്‍ പറഞ്ഞു. തിരുവല്ല ബിലീവേഴ്‌സ് ചര്‍ച്ചിലെ കാന്‍സര്‍ ദിന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സുധീര്‍ ഇക്കാര്യം പറഞ്ഞത്. അല്‍ഫാമിന്റെ കരിഞ്ഞ ഭാഗം തനിക്ക് ഏറെ ഇഷ്ടമായിരുന്നുവെന്ന് സുധീര്‍...

ആമസോണിൽ ഐഫോൺ 15 സീരീസിന് വൻ വിലക്കുറവ്; മറ്റ് ഐഫോണുകള്‍ക്കും മികച്ച ഡീലുകള്‍

ദില്ലി: ഐഫോൺ 15 സീരീസിന് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ വൻ വിലക്കിഴിവ്. ഇതുവരെ ലഭ്യമാകാത്ത കുറഞ്ഞ വിലയ്ക്ക് ഐഫോൺ 15 പ്രോ മാക്സ് ഉൾപ്പെടെ ആമസോണിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പലർക്കും ആകർഷകമായ ഡീലാക്കി മാറ്റുന്നു. ഏറ്റവും പുതിയ ഐഫോൺ ഡീലുകളെക്കുറിച്ച് കൂടുതൽ അറിയാം. ഐഫോൺ 15 പ്രോ മാക്സിന്‍റെ 256 ജിബി വേരിയന്‍റ് 1,28,900...

പേരിലൊതുങ്ങി പൈവളിഗെ പോലീസ് സ്റ്റേഷൻ…

കാസർകോട് : കുറ്റകൃത്യങ്ങൾ ഏറെയുള്ള ജില്ലയുടെ വടക്കൻ മേഖലയിൽ പൈവളിഗെ ആസ്ഥാനമാക്കി തുടങ്ങുമെന്ന്‌ പ്രഖ്യാപിച്ച പോലീസ് സ്റ്റേഷൻ പേരിലൊതുങ്ങി. കൊലപാതകം ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും ജോലി സമ്മർദ്ദത്താൽ വീർപ്പുമുട്ടുകയാണ് പോലീസ് ഉദ്യോഗസ്ഥർ. ജോലിഭാരമേറിയ മഞ്ചേശ്വരം, കുമ്പള പോലീസ് സ്റ്റേഷനുകൾ വിഭജിച്ച് പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ തുടങ്ങുമെന്ന പ്രഖ്യാപനം നടന്ന് നാളേറെയായിട്ടും തുടർനടപടികൾ കടലാസിൽ ഉറങ്ങുകയാണ്. സ്ഥലം...

സംസ്ഥാനത്ത് വീണ്ടും ചൂട് കൂടുന്നു; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്, ജാഗ്രത വേണം

കൊച്ചി: സംസ്ഥാനത്ത് ഇന്നും നാളെയും (12/02/2025 & 13/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സൂര്യാഘാതം, സൂര്യാതാപം, നിർജലീകരണം തുടങ്ങി...
- Advertisement -spot_img

Latest News

‘ആൺസുഹൃത്തുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് മാനസിക പീഡനം’: യുവാവിന്റെ മരണത്തിൽ ഭാര്യയ്‌ക്കെതിരെ കേസെടുക്കാൻ നിർദേശം

ആലപ്പുഴ ∙ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട്...
- Advertisement -spot_img