കാസര്കോട്: ഉപ്പള മീന് മാര്ക്കറ്റിന് സമീപത്തെ കെട്ടിടത്തിലെ വാച്ചുമാന് സുരേഷിനെ കുത്തികൊലപ്പെടുത്താന് ഉപയോഗിച്ച കത്തി കണ്ടെത്തി. മത്സ്യമാര്ക്കറ്റിന് സമീപത്ത് നിന്നാണ് കത്തി കണ്ടെത്തിയത്. പ്രതിയായ ഉപ്പള പത്വാടി സ്വദേശി സവാദിനെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോഴാണ് സംഭവം. മഞ്ചേശ്വരം പൊലീസ് ഇന്സ്പെക്ടര് ഇ.അനൂപ്കുമാറിന്റെയും എ.എസ്.ഐ മധുസൂദനന്റേയും നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ദിവസം പ്രതിയെ...
ദില്ലി: ടോള് പ്ലാസകളിലൂടെ പോകുന്നവര് ഇന്ന് മുതല് ശ്രദ്ധിക്കണം. രാജ്യത്ത് പുതിയ ഫാസ്റ്റ് ടാഗ് നിയമങ്ങള് അർധരാത്രി മുതൽ പ്രാബല്യത്തിലായി. നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ പി സി ഐ) ഫാസ്ടാഗ് ബാലൻസ് വാലിഡേഷൻ നിയമങ്ങളിൽ വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ ഉപയോക്താക്കളെയും...
പാലക്കാട്: ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരും കൂടുന്നു. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര് കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധര് പറയുന്നു.
സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്ക്ക് മുണ്ടിനീര് സ്ഥിരീകരിച്ചു. 2025 ജനുവരി ഒന്നുമുതല് ഫെബ്രുവരി 14 വരെയുള്ള കണക്കാണിത്. ഫെബ്രുവരി മാസത്തിലിതുവരെ 2,712 പേര്ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്.
2024ല് സംസ്ഥാനത്താകെ...
മംഗളൂരു: ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് വൻ തീപിടുത്തം. മംഗളൂരു കർക്കള തെല്ലാരു റോഡിലെ മരതപ്പ ഷെട്ടി കോളനിയിലുണ്ടായ സംഭവത്തിൽ വീട് മുഴുവനായും കത്തിനശിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആറ് മുറികളുള്ള ഇരുനില വീട്ടിൽ പുലർച്ചെ നാല് മണിയോടെയായിരുന്നു സംഭവം.
ചാർജ് ചെയ്യാനായി സോഫയിൽ വെച്ചിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു....
മഞ്ചേശ്വരം: അതിർത്തിപ്രദേശമായ മഞ്ചേശ്വരം താലൂക്ക് പരിധിയിലുള്ള വനിതാ ജീവനക്കാർക്ക് താമസിക്കാൻവേണ്ടി നിർമിച്ച ഹോസ്റ്റൽ കെട്ടിടം നിർമാണം പൂർത്തീകരിച്ച് രണ്ട് വർഷത്തിലേറെയായിട്ടും തുറന്നുകൊടുക്കാൻ വൈകുന്നു. മഞ്ചേശ്വരം മേഖലയിലെ വിവിധ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും മറ്റും ദൂരദേശങ്ങളിൽനിന്നെത്തുന്ന വനിതാ ജീവനക്കാർക്കായി മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ഹോസ്റ്റൽ ഒരുക്കിയത്.
വോർക്കാടിയിൽ മലയോര ഹൈവേക്ക് സമീപം മജിർപള്ളയിലെ...
കൊച്ചി: കൈയ്യൂക്കിന്റെ ബലത്തിൽ ആർക്കെങ്കിലും നേരെ കൈ ഉയർത്തുമ്പോൾ സൂക്ഷിച്ചോളു, പിഴ അടച്ച് കുടുംബം വെളുക്കാനുള്ള വഴിയാണ് തുറക്കുന്നതെന്ന്. സംസ്ഥാന ബജറ്റിൽ ഡാമേജ് സ്യൂട്ടുകൾക്കുള്ള ഫീസ് ഒരു ശതമാനമായി കുറയ്ക്കുമെന്ന പ്രഖ്യാപനം ക്രിമനൽ കുറ്റവാളികളെയടക്കം പൂട്ടാൻ സഹായകരമായി മാറുമെന്ന് വിലയിരുത്തുന്നത്.
ക്രിമനൽ പ്രവൃത്തികളുടെ കാര്യത്തിൽ മാത്രമല്ല സർക്കാരിനെതിരെയും ഡാമേജ് സ്യൂട്ടുകൾ ഫയൽ ചെയ്യാം. നഷ്ടപരിഹാരം ആവശ്യപ്പെട്ട്...
ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്മാര്ക്ക് കടുത്ത മത്സരം സമ്മാനിക്കാന് പൊതുമേഖല കമ്പനിയായ ബിഎസ്എന്എല് പുതിയ റീച്ചാര്ജ് പ്ലാന് അവതരിപ്പിച്ചു. 90 ദിവസം വാലിഡിറ്റിയുള്ള 411 രൂപയുടെ പ്ലാനാണ് ബിഎസ്എന്എല് അവതരിപ്പിച്ചിരിക്കുന്നത്. ദിവസവും രണ്ട് ജിബി അതിവേഗ ഡാറ്റയാണ് ഈ പ്ലാനിന്റെ ഹൈലൈറ്റ്. റീച്ചാര്ജ് ചെയ്യുമ്പോള് അണ്ലിമിറ്റഡ് കോളും ലഭിക്കും.
മൂന്ന് മാസ കാലയളവിലേക്ക് സാമ്പത്തികമായി...
മുംബൈ: ഐപിഎൽ 2025 സീസൺ മാര്ച്ച് 22ന് ആരംഭിക്കും. ആദ്യ സീസണിന്റെ ആവര്ത്തനമെന്ന പോലെ ബംഗളൂരു റോയല് ചലഞ്ചേഴ്സും നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ആദ്യ മത്സരം. കൊല്ക്കത്തയിലാണ് മത്സരം. മാര്ച്ച് 23ന് ടൂര്ണമെന്റിലെ എൽ ക്ലാസിക്കോ എന്നറിയപ്പെടുന്ന മുംബൈ ഇന്ത്യൻസ് ചെന്നൈ സൂപ്പര് കിംഗ്സ് മത്സരം നടക്കും.
ചെന്നൈയിലാണ് കളി. ഏപ്രില്...
ആലപ്പുഴ ∙ പുന്നപ്രയിൽ യുവാവ് തൂങ്ങിമരിച്ച സംഭവത്തിൽ ഭാര്യയെയും ആൺസുഹൃത്തിനെയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ ഉത്തരവിട്ട് കോടതി. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേട്ട്...