Saturday, February 1, 2025

Latest news

സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകൾ തുടങ്ങാൻ സ്വകാര്യ മേഖലക്ക് അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് ആധുനിക ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ സ്വകാര്യ മേഖലക്ക് അനുമതി നൽകി ഗതാഗത വകുപ്പ്. ആദ്യ ഘട്ടത്തില്‍ 12 പേര്‍ക്കാണ് ഗ്രൗണ്ടുകള്‍ തുടങ്ങാനുള്ള അനുമതി നല്‍കിയത്. സ്വന്തം നിലയില്‍ ഗ്രൗണ്ട് ഒരുക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ശ്രമിച്ചെങ്കിലും പൂര്‍ണമായും ഫലം കണ്ടിരുന്നില്ല. ഡ്രൈവിങ് ടെസ്റ്റ് ആധുനികവത്കരിക്കാനായി എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള ഗ്രൗണ്ടുകള്‍ തുടങ്ങാന്‍ കേന്ദ്ര...

‘പ്രണയിനിയെ ചുംബിക്കുന്നത് കുറ്റമല്ല’; 21-കാരനെതിരെ 19-കാരി നൽകിയ പരാതി കോടതി തള്ളി

ചെന്നൈ: ഇഷ്ടമുള്ളവർ തമ്മിൽ കെട്ടിപ്പിടിക്കുന്നതോ ചുംബിക്കുന്നതോ ലൈംഗികാതിക്രമമായി കണക്കാക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. വിവാഹാഭ്യർഥന നിരസിച്ച യുവാവിനെതിരേ പഴയ കൂട്ടുകാരിയുടെ പരാതിയിലെടുത്ത കേസ് റദ്ദാക്കിയാണ് ജസ്റ്റിസ് ആനന്ദ് വെങ്കടേഷിന്റെ വിധി. പരസ്പരം ഇഷ്ടപ്പെടുന്ന യുവതീയുവാക്കൾ കെട്ടിപ്പിടിക്കുന്നതും ചുംബിക്കുന്നതും സ്വാഭാവികമാണ്. പ്രകടമായ ലൈംഗികതാത്പര്യത്തോടെ ബലപ്രയോഗം നടത്തിയാൽമാത്രമേ ലൈംഗികാതിക്രമമായി കണക്കാക്കാനാവൂ -കോടതി പറഞ്ഞു. ഏറെക്കാലമായി അടുപ്പത്തിലായിരുന്ന 21-കാരനെതിരേയാണ് 19-കാരി...

വാട്സ്ആപ്പിൽ വരുന്ന എല്ലാ വിവാഹ ക്ഷണക്കത്തുകളും തുറക്കല്ലേ, പണി കിട്ടും; പുതിയൊരു തട്ടിപ്പിനെ കുറിച്ച് പൊലീസ്

ദില്ലി: വാട്സ്ആപ്പിൽ വിവാഹ ക്ഷണക്കത്ത് അയച്ച് നടത്തുന്ന പുതിയൊരു തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി പൊലീസ്. ബന്ധുക്കളും പരിചയക്കാരുമെല്ലാം വിവാഹ കത്ത് വാട്സ്ആപ്പ് വഴി അയക്കുന്നത് ഇന്നത്തെ കാലത്ത് പതിവാണ്. എന്നാൽ വിവാഹ ക്ഷണക്കത്തെന്ന വ്യാജേനയെത്തുന്ന ചില ഫയലുകൾ തുറക്കുന്നതോടെ നിങ്ങളുടെ ഫോണിലെ വിവരങ്ങളെല്ലാം ചോർന്നേക്കാമെന്നും പണം തട്ടിയെടുക്കാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകുകയാണ് പൊലീസ്. വാട്സ്ആപ്പ് വഴി...

ഇനി സിം ഇല്ലാതെ കോള്‍ വിളിക്കാം; സേവനം ഔദ്യോഗികമായി ആരംഭിച്ച് ബിഎസ്എന്‍എല്‍, പുതു ചരിത്രം

ദില്ലി: ഇന്ത്യയില്‍ ആദ്യമായി സിം കാര്‍ഡ് ഇല്ലാതെ കൃത്രിമ ഉപഗ്രഹം വഴി ഫോണില്‍ കോളും എസ്എംഎസും സാധ്യമാകുന്ന ഡയറക്ട്-ടു-ഡിവൈസ് (Direct-to-Device) സേവനം പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ ആരംഭിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള സാറ്റ്‍ലൈറ്റ് കമ്മ്യൂണിക്കേഷന്‍ കമ്പനിയായ വയാസാറ്റുമായി ചേര്‍ന്നാണ് ബിഎസ്എന്‍എല്‍ ഡിടുഡി സേവനം തുടങ്ങിയിരിക്കുന്നത്. ഇന്ത്യയുടെ ഉള്‍പ്രദേശങ്ങളില്‍ പോലും തടസ്സമില്ലാതെ...

വോട്ടെടുപ്പ് സമയം അവസാനിച്ചു; ചേലക്കരയിൽ റെക്കോഡ് പോളിങ്, വയനാട്ടിൽ പോളിങ് കുത്തനെ ഇടിഞ്ഞു

തൃശൂര്‍/വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇരു മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ വിധിയെഴുതി. വയനാട്ടിൽ ഇത്തവണ പോളിങ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോള്‍ ചേലക്കരയിൽ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. ക്യൂവിൽ നില്‍ക്കുന്നവര്‍ക്ക് ടോക്കണ്‍ നൽകിയിട്ടുണ്ട്....

കിടിലന്‍ ഫീച്ചറുമായി യുപിഐ, ഇനി കുടുംബത്തിന് ഒരു അക്കൗണ്ട് മതി, എങ്ങനെ ഉപയോഗിക്കാം എന്നറിയാം

ഒന്നില്‍ കൂടുതല്‍ അംഗങ്ങളുള്ള എന്നാല്‍ ഒറ്റ ബാങ്ക് അകൗണ്ട് മാത്രം ഉള്ള ഒരു കുടുംബത്തിലെ എല്ലാവര്‍ക്കും ഒരേ യുപിഐ ഉപയോഗിക്കുന്നതിന് ബുദ്ധിമുട്ടുണ്ട്. ഒരാളുടെ ഫോണില്‍ മാത്രം ഒരു യുപിഐ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനാല്‍ മറ്റുള്ളവര്‍ക്ക് അത് ഉപയോഗിക്കാനാവില്ല. ഈ സാഹചര്യം പരിഗണിച്ച് ഒരു യുപിഐ അകൗണ്ട് പല വ്യക്തികള്‍ക്ക് ഉപയോഗിക്കാവുന്ന തരത്തില്‍ യുപിഐ സര്‍ക്കിള്‍...

നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ ഇന്ത്യയിൽ വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങൾ! രാജ്യങ്ങൾക്കനുസരിച്ച് ചോക്ലേറ്റുകളുടെയും മധുരത്തിന്റെയും നിലവാരം മാറുന്നു

നെസ്‌ലെ, പെപ്‌സികോ, യൂണിലിവർ എന്നിവയുൾപ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികൾ ഇന്ത്യയിലും ദരിദ്ര രാജ്യങ്ങളിലും വിൽക്കുന്നത് നിലവാരമില്ലാത്ത ഉൽപന്നങ്ങളെന്ന് റിപ്പോർട്ട്. വികസിത രാജ്യങ്ങളിൽ ഈ കമ്പനികൾ വിൽക്കുന്ന ഉൽപ്പന്നത്തിന്റെ നിലവാരത്തെ അപേക്ഷിച്ച് കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളിലെ ഇവരുടെ ഉൽപന്നത്തിന്റെ നിലവാരം കുറവാണ്. അക്സസ്സ് ടു ന്യൂട്രിഷൻ ഇനിഷെയ്റ്റീവ് (ATNI) പ്രസിദ്ധീകരിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഗുണനിലവരം സംബന്ധിച്ച റേറ്റിങ്ങിൽ...

ബസ് ടിക്കറ്റിനും ഗൂഗിള്‍ പേ ആപ്പുമായി കെഎസ്ആർടിസി

തിരുവനന്തപുരം: കൈ​യിൽ പണമില്ലെങ്കിലും ബസില്‍ യാത്ര ചെയ്യാനുള്ള പദ്ധതിയുമായി കെഎസ്ആർടിസി. കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രികരെ ആകർഷിക്കുന്നതിനായി ചലോ ആപ്പുമായി സഹകരിച്ച് ഡെബിറ്റ് കാര്‍ഡിലൂടെയും യുപിഐ ആപ്പിലൂടെയും ടിക്കറ്റെടുക്കാൻ കെഎസ്ആർടിസിയിൽ സംവിധാനമൊരുങ്ങുക‍യാണ്. കരാർ നടപടികൾ പൂർത്തിയാകുന്നതോടെ ഡിജിറ്റൽ ഇടപാടുകളിലൂടെ ടിക്കറ്റെടുത്ത് കെഎസ്ആർടിസി ബസുകളിലും യാത്ര ചെയ്യാം. നിലവില്‍ തിരുവനന്തപുരം ജില്ലയില്‍ ചില ബസുകളിലുള്ള ഈ സംവിധാനം...

വയനാട് ദുരിതബാധിതർക്കെന്ന പേരിൽ ബിരിയാണി ചലഞ്ച് നടത്തി പണംതട്ടി; 3 CPM നേതാക്കൾക്കെതിരെ കേസ്

കായംകുളം: വയനാട് ഉരുള്‍പൊട്ടല്‍ ബാധിതരെ സഹായിക്കാനായി ബിരിയാണി ചലഞ്ച് നടത്തിയ പണം സി.പി.എം. നേതാക്കള്‍ തട്ടിയെടുത്തതായി പരാതി. പുതുപ്പള്ളി ലോക്കല്‍ കമ്മറ്റി മുന്‍ അംഗം സിബി ശിവരാജന്‍, തട്ടേക്കാട് ബ്രാഞ്ച് സെക്രട്ടറി അരുണ്‍, ഡി.വൈ.എഫ്‌.ഐ. മേഖല പ്രസിഡന്റ് അമല്‍ രാജ് എന്നിവര്‍ക്കെതിരെയാണ് കായംകുളം പോലീസ് കേസെടുത്തത്. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് ബിരിയാണി ചലഞ്ച് നടത്തിയത്....

ഹലാൽ ഭക്ഷണം ഇനി മുതൽ മുസ്ലീം യാത്രക്കാർക്ക് മാത്രം; ലയനത്തിന് പിന്നാലെ അടിമുടി മാറ്റവുമായി എയർ ഇന്ത്യ

ദില്ലി: വിമാനങ്ങളിൽ ഇനി മുതൽ ഹലാൽ ഭക്ഷണം മുസ്ലീം യാത്രക്കാർക്ക് മാത്രമേ ലഭ്യമാകൂവെന്ന് എയർ ഇന്ത്യ. വിമാനങ്ങളിൽ ഹലാൽ ഭക്ഷണം ഇനി മുതൽ പ്രത്യേക ഭക്ഷണമായിരിക്കും. ഇത് മുൻകൂട്ടി ഓർഡർ ചെയ്യുകയും വേണമെന്ന് എയർ ഇന്ത്യ വ്യക്തമാക്കി. വിമാനത്തിലെ ഭക്ഷണത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഉടലെടുക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. മുസ്ലീം യാത്രക്കാർ...
- Advertisement -spot_img

Latest News

തിരുവനന്തപുരം-മംഗലാപുരം വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം; ഗ്ലാസുകള്‍ പൊട്ടി

തിരുവനന്തപുരത്ത് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന വന്ദേഭാരത് ട്രെയിനിന് നേരെ ആക്രമണം. ട്രെയിന്‍ കുറ്റിപ്പുറം സ്റ്റേഷന്‍ പിന്നിട്ടതിനു പിന്നാലെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ട്രെയിന്റെ ഗ്ലാസുകള്‍ പൊട്ടിയെന്നും ആക്രമണത്തിനു...
- Advertisement -spot_img