Monday, April 21, 2025

Latest news

മഞ്ചേശ്വരത്തിനടുത്ത് കിണറിനുള്ളില്‍ ഓട്ടോഡ്രൈവര്‍ മരിച്ച നിലയില്‍; കൊലപാതകമെന്നു സംശയം

കാസര്‍കോട്: മഞ്ചേശ്വരം അഡ്ക്കപ്പളളയില്‍ കിണറിനുള്ളില്‍ ഓട്ടോ ഡ്രൈവറെ മരിച്ച നിലയില്‍ കണ്ടെത്തി. ഇയാളുടെ ഓട്ടോ കിണറിനടുത്ത് കാണപ്പെട്ടു. മംഗളൂരു മുല്‍ക്കി സ്വദേശി ശരീഫ് ആണ് മരിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കിണറിനടുത്ത് നാട്ടുകാര്‍ രാത്രിയില്‍ ചോരപ്പാടു കണ്ടെത്തിയിരുന്നു. ഇതാണ് മരണം കൊലപാതകം ആണോ എന്ന് സംശയത്തിന് ഇടയാക്കിയിട്ടുള്ളത്. ബുധനാഴ്ച രാവിലെയാണ് മുല്‍ക്കിയില്‍ നിന്നു ഇയാളെ കാണാതായതെന്ന്...

അമിത ഫോൺ ഉപയോഗം, ജങ്ക് ഫുഡ്..; കാസർകോട് വിദ്യാർഥികളിൽ കാഴ്ചവൈകല്യം വർധിക്കുന്നത് 10 ഇരട്ടി വേഗത്തിൽ

കാഞ്ഞങ്ങാട് ∙ കാസർകോട് ജില്ലയിലെ സ്കൂൾ വിദ്യാർഥികളിൽ കാഴ്ചവൈകല്യം വർധിക്കുന്നത് 10 ഇരട്ടിയിലേറെ വേഗത്തിൽ. പരിശോധനയ്ക്ക് വിധേയമായ കുട്ടികളിൽ ഏഴിൽ ഒരാൾക്കെങ്കിലും കാഴ്ചക്കുറവുണ്ടെന്നാണ് കണ്ടെത്തൽ. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതിവഴി നടത്തിയ 16 ക്യാംപുകളിൽനിന്നു മാത്രമായി 144 കുട്ടികളിലാണ് കാഴ്ച വൈകല്യം കണ്ടെത്തിയത്. ഈ കുട്ടികളിൽ 12 പേർക്ക് മാത്രമായിരുന്നു കാഴ്ചയെ...

ഐസിസി റാങ്കിംഗുള്ള ടീമുമായി മുട്ടാൻ കേരള ക്രിക്കറ്റ് ടീം, അസറുദ്ദീൻ നായകൻ

തിരുവനന്തപുരം: ഐ.സി.സി റാങ്കിങ്ങിൽ ഉൾപ്പെട്ട ഒമാൻ ദേശീയ ടീമുമായി പരിശീലന മത്സരത്തിനുള്ള കേരള ക്രിക്കറ്റ് ടീം പ്രഖ്യാപിച്ചു. രഞ്ജി ട്രോഫിയിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവച്ച മൊഹമ്മദ് അസറുദ്ദീനാണ് ടീം ക്യാപ‌്റ്റൻ.ഏപ്രിൽ 20 മുതൽ 26 വരെ അഞ്ച് ഏകദിനങ്ങളായിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായിട്ടുള്ള ക്യാമ്പ് ഈ മാസം 15 മുതൽ 18...

ഇന്ത്യയിലാദ്യത്തെ ഇലക്ട്രിക് റോഡ് കേരളത്തില്‍; ഇലക്ട്രിക് വാഹനങ്ങള്‍ ഇനി ഓട്ടത്തില്‍ ചാര്‍ജ് ചെയ്യാം

ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാന്‍ ആലോചിക്കുന്നവരുടെ ഏറ്റവും വലിയ ആശങ്കയാണ് കാറിന്റെ റേഞ്ച്. ചാര്‍ജ് തീര്‍ന്ന് വാഹനം വഴിയിലാകുമോ എന്ന ചിന്തയാണ് പലപ്പോഴും ഇലക്ട്രിക് വാഹനങ്ങളെടുക്കാന്‍ പദ്ധതിയിടുന്നവരെ പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഓട്ടത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ സാധിച്ചാലോ? അത്തരത്തിലൊരു പദ്ധതി ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കാനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. ഓട്ടത്തില്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്...

‘ടർഫ് മുതൽ തട്ടുകടവരെ, ലേബർക്യാമ്പും ഹോസ്റ്റലും പരിശോധിക്കും; ലഹരിക്കെതിരെ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിയില്‍ നിന്നും അകറ്റുന്നതിനായി വിവിധ വകുപ്പുകളുടെ പിന്തുണയോടെ വിപുലമായ കര്‍മപദ്ധതി ആവിഷ്‌കരിച്ചതായി മുഖ്യമന്ത്രി. ലഹരിയെ സമൂഹത്തില്‍ നിന്ന് തുടച്ചുനീക്കേണ്ടത് അനിവാര്യമാണെന്നും ഇതിനായി ജനങ്ങളുടെ പിന്തുണയും സഹായവും ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ തലമുറയേയും സമൂഹത്തിന്റെ ഭാവിയേയും നശിപ്പിക്കുന്ന ലഹരി വിപത്തിനെതിരെ സംസ്ഥാനം യുദ്ധം നടത്തുകയാണ്. ലഹരി വിപണനത്തിന്റെയും...

ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറില്‍ ടൂത്ത് പേസ്റ്റ്; പുറത്തിറങ്ങി ഒരാഴ്ചയ്ക്കകം വമ്പന്‍ ഹിറ്റ്

ഉപ്പ്, പൊതിയിന, ഗ്രാമ്പൂ തുടങ്ങിയ ടൂത്ത് പേസ്റ്റ് ഫ്‌ളേവറുകള്‍ നമുക്ക് സുപരിചിതമാണ്, അല്ലേ? ഇവയ്ക്ക് പുറമെ നാരങ്ങ, കാപ്പി, ചോക്‌ലേറ്റ്, മറ്റ് പഴങ്ങള്‍ എന്നിവയുടെ ഫ്‌ളേവറുകളിലും ടൂത്ത് പേസ്റ്റ് വിപണിയിലുണ്ട്. നമുക്കിഷ്ടപ്പെട്ട ഭക്ഷണസാധനങ്ങളുടെ ഫ്‌ളേവറില്‍ ടൂത്ത് പേസ്റ്റുണ്ടായിരുന്നെങ്കിലെന്ന് ചിലരെങ്കിലും വെറുതെയൊന്ന് ചിന്തിച്ചു നോക്കിയിട്ടുണ്ടാകും. ഫ്രൈഡ് ചിക്കന്‍ ഫ്‌ളേവറില്‍ തന്നെ ഒരു ടൂത്ത് പേസ്റ്റ് രംഗത്തെത്തിയാലോ? കേള്‍ക്കുമ്പോള്‍...

ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ

ഏതെങ്കിലുമൊരു ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം. ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സർക്കാർ. ആപ്പിൾ ഡിവൈസുകളിൽ ഒന്നിലധികം അപകടകരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തി എന്നാണ് മുന്നറിയിപ്പ്. വ്യക്തിഗത ഉപയോക്താക്കൾക്കൊപ്പം കമ്പനികൾക്കും ഈ മുന്നറിയിപ്പ് ബാധകമാണ്. ആപ്പിൾ ഉപകരണങ്ങളുടെ പഴയ പതിപ്പുകൾ ഉപയോഗിക്കുന്ന ഉപയോക്താക്കളാണ് ഏറ്റവും കൂടുതൽ അപകടസാധ്യതയുള്ളവരെന്നും മുന്നറിയിപ്പിലുണ്ട്. കേന്ദ്ര സർക്കാരിന്‍റെ ഇലക്ട്രോണിക്സ്...

ജനന- വിവാഹ സർട്ടിഫിക്കറ്റുകളടക്കം സർക്കാർ സേവനങ്ങൾ വിരൽത്തുമ്പിൽ; കെ-സ്മാർട്ട് പദ്ധതി ഇനി പ‍ഞ്ചായത്തുകളിലും

തിരുവനന്തപുരം: കെ-സ്മാർട്ട് പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാൻ ഒരുങ്ങി തദ്ദേശസ്വയംഭരണ വകുപ്പ്. കോർപ്പറേഷനുകൾക്കും നഗരസഭകൾക്കും ശേഷം സംസ്ഥാനത്തെ മുഴുവൻ പഞ്ചായത്തുകളിലും നാളെ മുതൽ കെ-സ്മാർട്ട് നിലവിൽ വരും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സേവനങ്ങൾ ഇതോടെ പൂർണമായും ഓൺലൈനായി മാറും. ഇതോടെ, കൈയിൽ ഒരു മൊബൈൽ ഫോൺ ഉണ്ടെങ്കിൽ ജനന സർട്ടിഫിക്കറ്റും വിവാഹ സർട്ടിഫിക്കറ്റുമടക്കം സർക്കാർ സേവനങ്ങൾ എല്ലാം...

എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ, സോപ്പ് പൊടി, ഐസ്ക്രീമിലും കൂൾ ഡ്രിങ്കിലും മായം, 97 കടകൾക്ക് നോട്ടീസ്

ബെംഗളൂരു: തുണി കഴുകാനുള്ള സോപ്പ് പൊടി മുതൽ എല്ലുകൾ ദുർബലമാക്കുന്ന മരുന്നുകൾ അടക്കം ഉപയോഗിച്ച് ഐസ്ക്രീം നിർമ്മാണം. ബെംഗളൂരുവിൽ 97 ഐസ്ക്രീം കടകൾക്ക് നോട്ടീസുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്. ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന 220 ഐസ് ക്രീം കടകളിൽ 97 എണ്ണത്തിനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് നോട്ടീസ് നൽകിയിരിക്കുന്നത്. നിലവാരം കുറഞ്ഞ ഐസ്ക്രീം, ഐസ് കാൻഡി, കൂൾ...

വിവാഹത്തിന് 9 ദിവസം ബാക്കി; ആഭരണങ്ങൾ കാണാനില്ല, ഒപ്പം വധുവിന്റെ അമ്മയെയും; വരനോടൊപ്പം ഒളിച്ചോടി

ലക്നൗ∙ ഉത്തർപ്രദേശിലെ അലിഗഡിൽ വിവാഹദിനത്തിനു മുൻപ് വധുവിന്റെ ആഭരണങ്ങളുമായി അമ്മ വരനോടൊപ്പം ഒളിച്ചോടി. വിവാഹത്തിന് ഒൻപത് ദിവസം മുൻപാണ് ആഭരണങ്ങളും പണവും എടുത്തുകൊണ്ട് മകളുടെ പ്രതിശ്രുത വരനോടൊപ്പം യുവതി ഒളിച്ചോടിയത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. മകളുടെ വിവാഹത്തിനായി കരുതിവെച്ചിരുന്ന ആഭരണങ്ങളും പണവും യുവതി കൈക്കലാക്കിയിരുന്നു. സംഭവത്തിനു പിന്നാലെ കുടുംബം മദ്രക് പൊലീസില്‍ പരാതി നല്‍കി. വിവാഹ...
- Advertisement -spot_img

Latest News

കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു

കാസർകോട്: കാസർകോട് നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. പശ്ചിമബംഗാൾ സ്വദേശി സുശാന്ത് റായ് (28) ആണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ നഗരത്തിലെ ആനബാഗിലുവിലെ...
- Advertisement -spot_img