Friday, January 31, 2025

Latest news

ഒപ്റ്റിക്കൽ കാസർഗോഡ് ടൗൺ മേഖല പ്രീമിയർ ലീഗ് ലോഗോ പ്രകാശനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു

കാസർഗോഡ്: ഒപ്റ്റിക്കൽ കാസർഗോഡ് ടൗൺ മേഖല കുട്ടയ്മയുടെ അഭിമുഖ്യത്തിൽ ഡിസംബർ 22ന് നടത്തപ്പെടുന്ന ക്രിക്കറ്റ്പ്രീമിയർ ലീഗ്-24 ന്റെ ലോഗോ പ്രകാശനം കാസർഗോഡ് എം എൽ എ എൻ.എ നെല്ലിക്കുന്ന് നിർവഹിച്ചു. പരിപാടിയിൽ ഒപ്റ്റിക്കൽ ഷോപ്പ് ഓണർമാരായ അബ്ദുൽ സലാം സി.പി, മുസ്തഫാ കണ്ടതിൽ ഷംസുദ്ധീൻ, റഫീഖ് തുടങ്ങിയവർ സംബന്ധിച്ചു. ഒപ്റ്റിക്കൽ കാസറഗോഡ് ടൌൺ മേഖല...

യാത്രക്കാർക്ക് ഇരുട്ടടിയാകുന്ന തീരുമാനം, നിരക്ക് ഉയരും; ഇന്ധനവില കൂട്ടി കമ്പനികൾ, വിമാനയാത്രക്ക് ഇനി ചെലവേറും

ദില്ലി: ഏവിയേഷൻ ഇന്ധനത്തിന്റെ വില വർധിപ്പിച്ച് എണ്ണക്കമ്പനികൾ. ഏവിയേഷൻ ടർബൈൻ ഇന്ധനത്തിൻ്റെ (എടിഎഫ്) വില കിലോലിറ്ററിന് 1,318 രൂപ വർധിപ്പിച്ചു. ഒരു മാസത്തിന് ശേഷം വിമാന ഇന്ധന വില 2,941.5 രൂപ ഉയർത്തി. ദില്ലിയിൽ എടിഎഫിന് കിലോലിറ്ററിന് 91,856.84 രൂപയും കൊൽക്കത്തയിൽ 94,551.63 രൂപയും മുംബൈയിൽ 85,861.02 രൂപയും ചെന്നൈയിൽ 95,231.49 രൂപയുമാണ് വില....

കൗമാരക്കാരിലും ഹൃദയാഘാതം പതിവാകുന്നു; സ്‌കൂളില്‍ സ്‌പോര്‍ട്‌സ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത് 14കാരന്‍

ഹൃദയാഘാതത്തെ തുടര്‍ന്ന് 14കാരന് ദാരുണാന്ത്യം. സ്‌കൂളിലെ സ്‌പോര്‍ട്‌സ് മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടയിലാണ് കുട്ടിയ്ക്ക് ഹൃദയാഘാതമുണ്ടായത്. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയിലാണ് സംഭവം നടന്നത്. അലിഗഢ് ജില്ലയില സിറോളി ഗ്രാമത്തിലെ, മോഹിത് ചൗദരി എന്ന 14കാരനാണ് പരിശീലനത്തിനിടെ കുഴഞ്ഞുവീണ് മരിച്ചത്. രാജ്യത്ത് ഹൃദയാഘാതം പ്രായഭേദമന്യേ ഉണ്ടാകുന്നുവെന്നതിനുള്ള തെളിവുകളാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കൗമാരക്കാരില്‍ ഉള്‍പ്പെടെ ഹൃദയാഘാതം സംഭവിക്കുന്നുവെന്നത് അതീവ...

പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി ബൈക്ക് ബ്രെക്ക് ചെയ്‌ത യുവാവിന് അപകടം

മലപ്പുറം എടപ്പാളിൽ സിനിമ ചിത്രീകരണം നടത്തുന്നതിനിടെ അപകടം. പൊലീസ് വേഷത്തിൽ ഷൈൻ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി യുവാവ് ബൈക്ക് ബ്രെക്ക് ചെയ്തപ്പോഴാണ് അപകടം. പരിശോധന ഭയന്ന് പെട്ടെന്ന് ബ്രെക്ക് പിടിക്കുകയായിരുന്നു യുവാവ്. യുവാവിന്റെ പരുക്ക് നിസ്സാരമാണ്. ആശുപത്രിയിൽ നിന്നും പരിശോധനകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങി. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാകുന്നത്. ഷൈൻ...

പാമ്പുകടിച്ചാല്‍ ഇനി നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കണം; നിര്‍ദേശവുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

കണ്ണൂര്‍: പാമ്പുകടിയും മരണവും നിയമപ്രകാരം സര്‍ക്കാരിനെ അറിയിക്കേണ്ടതായി (നോട്ടിഫയബിള്‍ ഡിസീസ്) കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള ആസ്പത്രികള്‍ പാമ്പുകടിയേറ്റ കേസുകള്‍ നിര്‍ബന്ധമായും ഇനി നിശ്ചിത മാതൃകയില്‍ റിപ്പോര്‍ട്ട് ചെയ്യണം. സംസ്ഥാന പൊതുജനാരോഗ്യ നിയമപ്രകാരം ഇതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കി. പാമ്പുകടിയേല്‍ക്കുന്നത് സംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ശേഖരിച്ച്...

പിഴത്തുക വിഴുങ്ങി ഇ-ചെലാന്‍ സൈറ്റ്, പരാതി നല്‍കാന്‍ സംവിധാനമില്ല; ഗതാഗതനിയമലംഘനത്തിന് പണമടച്ചവര്‍ ആശങ്കയില്‍

തിരുവനന്തപുരം: ഗതാഗതനിയമലംഘനത്തിന് 'ഇ-ചെലാന്‍' വെബ്‌സൈറ്റ് വഴി ഓണ്‍ലൈനില്‍ പണം അടച്ചവരുടെ തുക നഷ്ടമായി. ബാങ്ക് അക്കൗണ്ടില്‍നിന്ന് പണം കുറവുവന്നെങ്കിലും പിഴ ഒടുക്കിയതായി കാണിക്കുന്നില്ല. വീണ്ടും അടയ്ക്കണമെന്ന സന്ദേശമാണ് തെളിയുന്നത്. പൂര്‍ത്തിയാകാത്ത പണമിടപാട് പരിശോധിക്കാനുള്ള വെബ്‌സൈറ്റിലെ സംവിധാനം പ്രവര്‍ത്തനരഹിതമാണ്. പരാതിപ്പെടാന്‍ മറ്റുവഴികളൊന്നും അതില്‍ ഇല്ല. കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള 'ഇ-ചെലാന്‍' സൈറ്റിലാണ് പോലീസ്, മോട്ടോര്‍വാഹന വകുപ്പുകള്‍ ചുമത്തുന്ന കേസുകള്‍ക്ക്...

ഇന്ന് മുതൽ ഇന്ത്യയിൽ അടിമുടി മാറ്റം; നിർദേശങ്ങൾ അറിഞ്ഞിരുന്നോളൂ, ഇല്ലെങ്കിൽ ‘പണി പാളും’

ഇന്ത്യയിൽ ഇന്ന് മുതൽ ബാങ്കിങ് ഉള്‍പ്പടെ വിവിധ മേഖലകളില്‍ പുതിയ നിയന്ത്രണങ്ങൾ വരും. വ്യാജ ഒടിപികൾ തടയുന്നതിനുള്ള പരിഷ്കാരങ്ങൾ, മാലിദ്വീപ് ടൂറിസം നിയമങ്ങളിലെ മാറ്റങ്ങൾ, ചില ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് മാനദണ്ഡങ്ങളുടെ അപ്ഡേറ്റ് എന്നിവ ഉൾപ്പെടുന്നതാണ് മാറ്റങ്ങൾ. ഉപഭോക്താക്കളുടെ സുരക്ഷ വർ‌ധിപ്പിക്കാനും അതോടൊപ്പം ഉപയോക്തൃ സുരക്ഷയും ലക്ഷ്യമിട്ടുകൊണ്ടാണ് നിയന്ത്രണം കൊണ്ടുവരാൻ പദ്ധതിയിടുന്നത്. ട്രായിയുടെ പുതിയ നിയന്ത്രണം:...

വീട്ടുജോലി ചെയ്യാതെ മൊബൈൽ ഗെയിം കളിച്ചു; മകളെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവ്

അഹമ്മദാബാദ്∙ വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മകളെ പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി ആണ് മരിച്ചത്. പിതാവ് മുകേഷിനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. പെൺകുട്ടിയുടെ അമ്മയായ ഗീതാ ബെൻ നൽകിയ പരാതിയിലാണ് കേസ്. മകളോട് വീട്ടുജോലി ചെയ്യണമെന്ന്...

തുടർച്ചയായ അഞ്ചാം മാസവും എൽപിജി വാണിജ്യ സിലിണ്ടർ വില കൂട്ടി; കേരളത്തിൽ കൂടിയത് 17 രൂപ, പുതിയ വില 1827

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടർ വില തുടർച്ചയായ അഞ്ചാം മാസവും വ‍ർധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയിൽ വ‍ർധനവുണ്ടായത്. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമുണ്ടായിട്ടില്ല. കേരളത്തിൽ 17 രൂപയോളം വർധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തിൽ 19 കിലോ...

ഡിസംബർ പിറന്നു, കെഎസ്ഇബിയുടെ സുപ്രധാന അറിയിപ്പുകൾ അറിഞ്ഞിരിക്കണം! ഇനിമുതൽ ഈ 7 കാര്യങ്ങൾ ഓൺലൈനിലൂടെ മാത്രം

തിരുവനന്തപുരം: ഡിസംബർ മാസം തുടങ്ങിയതോടെ ഉപഭോക്താക്കൾ കെ എസ് ഇ ബിയുടെ സുപ്രധാന മാറ്റങ്ങൾ അറിഞ്ഞിരിക്കണം. പുതിയ വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള അപേക്ഷകളക്കമുള്ള പല കാര്യങ്ങളും ഇന്ന് മുതൽ ഓണ്‍ലൈനിലൂടെ മാത്രമാകും സാധ്യമാകുക. വൈദ്യുതി കണക്ഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാകുന്നതിൽ ചിലപ്പോഴെങ്കിലും കാലതാമസമുണ്ടാകുന്നു എന്ന ഉപഭോക്താക്കളുടെ പരാതി പരിഗണിച്ച് അപേക്ഷകൾ പൂർണ്ണമായും ഓൺലൈനാക്കാൻ തീരുമാനിച്ചതെന്ന്...
- Advertisement -spot_img

Latest News

എൻഡോസൾഫാൻ ദുരിതബാധിതയുടെ കുടുംബത്തിന് ജപ്തി ഭീഷണി, ഇടപെട്ട് മഞ്ചേശ്വരം എംഎൽഎ, ഒരാഴ്ചയ്ക്കകം ആധാരം തിരികെ വാങ്ങി നൽകും

മഞ്ചേശ്വരം: ജപ്തി ഭീഷണിയെ തുടർന്ന് കണ്ണീരോടെ കഴിയുകയായിരുന്ന കുടുംബത്തിന് ആശ്വാസം. എൻഡോസൾഫാൻ ദുരിതബാധിതയായ മീഞ്ച പഞ്ചായത്ത് ബാളിയൂർ സ്വദേശിനി തീർഥ എന്ന പെൺകുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യത...
- Advertisement -spot_img