ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് യു.പി പൊലീസ്. ഹാത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴി പ്രിയങ്കാ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയത്.
ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...
തലപ്പാടി: മടക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൈവിട്ടു. തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തലപ്പാടിയിലാണ് സംഭവം. യുവാവും ബസ് കണ്ടക്ടറും തമ്മില്‍ നടന്ന മടക്ക കളിക്കൊടുവിലാണ് തര്‍ക്കമുണ്ടായത്.
കളിക്കൊടുവില്‍ യുവാവ് പണം നല്‍കാന്‍ തയ്യാറാകാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം...
മഞ്ചേശ്വരം: ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചുത്തൂര്‍ സനടക്കയിലെ അബ്ദുല്ല (80), ഭാര്യ ഹവ്വമ്മ (60) എന്നിവരാണ് മരിച്ചത്. ഹവ്വമ ശനിയാഴ്ച പുലര്‍ച്ചെയും അബ്ദുല്ല ശനിയാഴ്ച വൈന്നേരവുമാണ് മരിച്ചത്.
ശ്വാസതടസത്തെ തുടര്‍ന്ന് അബ്ദുല്ലയെ വെള്ളിയാഴ്ച്ച ആദ്യം കളനാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ആസ്പത്രിയിലേക്ക് മാറ്റി. ശ്വാസതടസത്തെ തുടര്‍ന്ന് ഹവ്വമ്മയെ...
മഞ്ചേശ്വരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ട് ഏര്‍പ്പെടുത്തിയ 144 പോലീസ് കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് ആളുകളെ വിരട്ടിയോടിച്ചു.
നിരോധനാജഞ നിലനില്‍ക്കുന്ന മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള എന്നിവിടെങ്ങളില്‍ കൂട്ടംകൂടി നിന്നവരെ ശനിയാഴ്ച ഉച്ചയോടെ പോലീസ്...
ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ദിനേശ് കാര്‍ത്തിക്കിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കാര്‍ത്തിക്കിന് പകരം ഇംഗ്ലീഷ് താരം ഓയിന്‍ മോര്‍ഗനെ നായകനാക്കണമെന്ന് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത് വ്യക്തമാക്കി. ഇംഗ്ലണ്ടിന് കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് മോര്‍ഗന്‍. മോര്‍ഗന്‍ കെകെആറിനെ നയിക്കണമെന്നാണ് തോന്നുന്നത്. ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍...
മക്ക: കൊവിഡ് പ്രതിസന്ധിക്കിടെ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഞായറാഴ്ച പുലര്‍ച്ചെ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തി വെച്ചിരുന്നത്.
നിലവില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഒരു സംഘത്തില്‍...
കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്നു. അപകടത്തില്‍ പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്.
തോപ്പുംപ്പടി ബി.ഒ.ടി പാലത്തിനടത്തുള്ള നടപ്പാതയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ഗുരുതരപരിക്കേറ്റതായി സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു.
വലിയ ശബ്ദത്തോടുകൂടി വിമാനം തകര്‍ന്നുവീണത് കണ്ടു എന്നായിരുന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന്...
സാൻ ഫ്രാൻസിസ്കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നൽകിയ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇടപാടുകാരൻ മറിച്ചുവിറ്റെന്ന് ആപ്പിൾ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിൾ വാച്ചുകളുമാണ് മറിച്ചുവിറ്റത്.ഡാമേജായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അപായമുണ്ടാക്കിയേക്കാം എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. കനേഡിയൻ കമ്പനി ഈ വിൽപ്പനയിലൂടെ നേടിയ മുഴുവൻ ലാഭവും തങ്ങൾക്ക് വേണമെന്നാണ്...
ന്യൂഡല്‍ഹി: ഹാഥ്‌റസിലേയ്ക്കുള്ള പാതയില്‍ യുപി പോലീസിന്റെ ലാത്തിച്ചാർജിൽ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിച്ച് പ്രിയങ്ക ഗാന്ധി. ഡല്‍ഹിയില്‍നിന്ന് നോയിഡയിലെ ഡല്‍ഹി-യുപി അതിര്‍ത്തിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് തടയുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചെറിയതോതില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് പ്രിയങ്ക ഗാന്ധി പോലീസിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിലയുറപ്പിക്കുകയും പോലീസിന്റെ ലാത്തിയടിയില്‍നിന്ന് പ്രവര്‍ത്തകരെ രക്ഷിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.
ഡല്‍ഹിയില്‍നിന്ന് രാഹുല്‍...