Wednesday, January 22, 2025

Latest news

ദിനേശ് കാര്‍ത്തിക്കിന് പകരം മറ്റൊരു താരം കൊല്‍ക്കത്ത നായകനാവണം; പേരുമായി ശ്രീശാന്ത്

ഷാര്‍ജ: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് ദിനേശ് കാര്‍ത്തിക്കിനെ മാറ്റണമെന്ന ആവശ്യം ശക്തമാകുന്നു. കാര്‍ത്തിക്കിന് പകരം ഇംഗ്ലീഷ് താരം ഓയിന്‍ മോര്‍ഗനെ നായകനാക്കണമെന്ന് മലയാളി ക്രിക്കറ്റര്‍ എസ് ശ്രീശാന്ത് വ്യക്തമാക്കി. ഇംഗ്ലണ്ടിന് കഴിഞ്ഞ വര്‍ഷം ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് മോര്‍ഗന്‍. മോര്‍ഗന്‍ കെകെആറിനെ നയിക്കണമെന്നാണ് തോന്നുന്നത്. ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍...

ഏഴ് മാസങ്ങള്‍ക്കൊടുവില്‍ ഉംറ കര്‍മ്മം പുനരാരംഭിച്ചു

മക്ക: കൊവിഡ് പ്രതിസന്ധിക്കിടെ നിര്‍ത്തിവെച്ച ഉംറ കര്‍മ്മം ഏഴ് മാസങ്ങള്‍ക്ക് ശേഷം പുനരാരംഭിച്ചു. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു കൊണ്ടാണ് ഞായറാഴ്ച പുലര്‍ച്ചെ കര്‍മ്മങ്ങള്‍ ആരംഭിച്ചത്. മാര്‍ച്ച് നാലിനായിരുന്നു കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഉംറ കര്‍മ്മം നിര്‍ത്തി വെച്ചിരുന്നത്. നിലവില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത ആഭ്യന്തര തീര്‍ത്ഥാടകര്‍ക്കാണ് ഉംറ കര്‍മ്മത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഒരു സംഘത്തില്‍...

കൊച്ചിയില്‍ പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്ന് രണ്ട് മരണം

കൊച്ചി: പരിശീലന പറക്കലിനിടെ ഗ്ലൈഡര്‍ വിമാനം തകര്‍ന്നു. അപകടത്തില്‍ പെട്ട രണ്ട് നാവികസേന ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു.  രാജീവ് ഝാ, സുനില്‍ കുമാര്‍ എന്നിവരാണ് മരിച്ചത്. തോപ്പുംപ്പടി ബി.ഒ.ടി പാലത്തിനടത്തുള്ള നടപ്പാതയിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന രണ്ട് പേര്‍ക്കും ഗുരുതരപരിക്കേറ്റതായി സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ നേരത്തെ സൂചിപ്പിച്ചിരുന്നു. വലിയ ശബ്ദത്തോടുകൂടി വിമാനം തകര്‍ന്നുവീണത് കണ്ടു എന്നായിരുന്നു ദൃക്‌സാക്ഷികള്‍ അറിയിച്ചത്. സംഭവത്തില്‍ പ്രത്യേക അന്വേഷണത്തിന്...

വിശ്വസിച്ച് പണി ഏൽപ്പിച്ചവർ ചതിച്ചു; അപായ മുന്നറിയിപ്പുമായി ആപ്പിൾ, കമ്പനി നിയമ പോരാട്ടത്തിന്

സാൻ ഫ്രാൻസിസ്കോ: പുനചംക്രമണത്തിനും നശിപ്പിക്കാനുമായി നൽകിയ ആപ്പിൾ ഉൽപ്പന്നങ്ങൾ ഇടപാടുകാരൻ മറിച്ചുവിറ്റെന്ന് ആപ്പിൾ കമ്പനിയുടെ പരാതി. കാനഡയിലെ ജിഇഇപി എന്ന കമ്പനിക്കെതിരെയാണ് ആരോപണം. ഒരു ലക്ഷത്തോളം ഐഫോണുകളും ഐപാഡുകളും ആപ്പിൾ വാച്ചുകളുമാണ് മറിച്ചുവിറ്റത്.ഡാമേജായ ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് അപായമുണ്ടാക്കിയേക്കാം എന്നാണ് ആപ്പിളിന്റെ മുന്നറിയിപ്പ്. കനേഡിയൻ കമ്പനി ഈ വിൽപ്പനയിലൂടെ നേടിയ മുഴുവൻ ലാഭവും തങ്ങൾക്ക് വേണമെന്നാണ്...

അനാഥാലയങ്ങള്‍ക്ക് പൂട്ടിടാനൊരുങ്ങി ദേശീയ ബാലവകാശ കമ്മീഷന്‍

അനാഥാലയങ്ങള്‍ക്ക് പൂട്ടിടാന്‍ ദേശീയ ബാലവകാശ കമ്മീഷന്‍റെ നീക്കം. കുട്ടികളെ വീടുകളിലേക്ക് മടക്കി അയക്കണെന്ന് കാട്ടി എട്ട് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. നേരത്തെയുള്ള സുപ്രീംകോടതി വിധിയുടെ ചുവട് പിടിച്ചും കോവിഡ് സാഹചര്യവും ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്‍ നീക്കം. ജില്ല കലക്ടര്‍മാര്‍ക്ക് കമ്മീഷനയച്ച കത്തിന്‍റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലുങ്കാന, മിസോറാം,...

പ്രവര്‍ത്തകർക്ക് നേരെ ലാത്തിച്ചാർജ്; ബാരിക്കേഡ് ചാടിക്കടന്ന് പോലീസിനെ തടഞ്ഞ് പ്രിയങ്ക; വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: ഹാഥ്‌റസിലേയ്ക്കുള്ള പാതയില്‍ യുപി പോലീസിന്റെ ലാത്തിച്ചാർജിൽ നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സംരക്ഷിച്ച് പ്രിയങ്ക ഗാന്ധി. ഡല്‍ഹിയില്‍നിന്ന് നോയിഡയിലെ ഡല്‍ഹി-യുപി അതിര്‍ത്തിയിലെത്തിയ രാഹുല്‍ ഗാന്ധിയെയും പ്രിയങ്കയെയും പോലീസ് തടയുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ചെറിയതോതില്‍ ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ചെയ്തപ്പോഴാണ് പ്രിയങ്ക ഗാന്ധി പോലീസിനും പ്രവര്‍ത്തകര്‍ക്കുമിടയില്‍ നിലയുറപ്പിക്കുകയും പോലീസിന്റെ ലാത്തിയടിയില്‍നിന്ന് പ്രവര്‍ത്തകരെ രക്ഷിക്കുകയും ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഡല്‍ഹിയില്‍നിന്ന് രാഹുല്‍...

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്:(www.mediavisionnews.in) ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 241 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ 6 പേര്‍ക്കും വിദേശത്ത് നിന്നെത്തിയ 10 പേര്‍ക്കുമാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. 130 പേര്‍ക്കാണ് ഇന്ന് കോവിഡ് നെഗറ്റീവായതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്...

സംസ്ഥാനത്ത് 7834 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 257 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...

റെയിൽവേ മന്ത്രാലയത്തിന്റെയും ദക്ഷിണ റെയിൽവേയുടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഹിറ്റായി ഉപ്പള ബീച്ചിന്റെ ആകാശ ദൃശ്യം

ഉപ്പള: (www.mediavisionnews.in) റെയിൽവേ മന്ത്രാലയവും ദക്ഷിണ റെയിൽവേയും തങ്ങളുടെ ഫേസ്ബുക് പേജ് വഴിയും ട്വിറ്റർ അക്കൗണ്ട് വഴിയും പോസ്റ്റ്‌ ചെയ്ത ഉപ്പള ബീച്ചിന്റെ കണ്ണഞ്ചിപ്പിക്കുന്ന ആകാശ ദൃശ്യത്തിന് മികച്ച പ്രതികരണം. നീലാകാശവും നീലക്കടലും പച്ച പുതച്ച കരയും അതിനിടയിലൂടെ സഞ്ചരിക്കുന്ന നാഗർകോവിൽ-മംഗലാപുരം സെൻട്രൽ ഏറനാട് എക്സ്പ്രസ്സും ആണ് ചിത്രത്തിൽ. സെപ്റ്റംബർ 23ന് ദക്ഷിണ...

രാഹുലിനെ സൈഡിലിരുത്തി ഡ്രൈവ് ചെയ്യുന്ന പ്രിയങ്ക; വൈറലായി ഹാത്രാസിലേക്കുള്ള യാത്ര വീഡിയോ

നോയിഡ: ഹാത്രാസിലേക്ക് സ്വന്തം കാറ് ഡ്രൈവ് ചെയ്ത് പോകുന്ന പ്രിയങ്കയുടെ വീഡിയോ വൈറലാകുന്നു. സഹോദരന്‍ രാഹുലിനൊപ്പം ഹാത്രാസിലേക്ക് യാത്ര തിരിച്ച പ്രിയങ്ക കാര്‍ ഡ്രൈവ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ദല്‍ഹിയില്‍ നിന്ന് 200 കിലോമീറ്ററോളം ദൂരം ഹാത്രാസിലേക്ക് ഉണ്ട്. രാഹുലും പ്രിയങ്കയും ഡ്രൈവര്‍മാരും മാറി മാറി ഡ്രൈവ് ചെയ്തായിരുന്നു ഹാത്രാസിലെ...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img