Wednesday, January 22, 2025

Latest news

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4650 രൂപയും ഒരു പവന് 37,200 രൂപയുമാണ് ഇന്നത്തെ വില.

തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊന്നു; പിന്നില്‍ ബി.ജെ.പി-ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകരെന്ന് ആരോപണം

ചിറ്റിലങ്ങാട്: തൃശൂരില്‍ സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയെ കുത്തിക്കൊലപ്പെടുത്തി. ചൊവ്വന്നൂര്‍ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ പുതുശേരി കോളനി ബ്രാഞ്ച് സെക്രട്ടറി പി.യു സനൂപ് ആണ് കൊല്ലപ്പെട്ടത്. 26 വയസ്സായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് സി.പി.ഐ.എം പ്രവത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമായി തുടരുകയാണ്. ചിറ്റിലങ്ങാട് സെന്ററിന് സമീപം ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. സി.പി.ഐ.എം...

ഹാത്രാസ് പിന്നാലെ ഗുജറാത്തിലും കൂട്ടബലാത്സംഗം; പതിനഞ്ചുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി

ജാംനഗര്‍: ഗുജറാത്തിലെ ജാംനഗറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലംഗ സംഘം ബലാത്സംഗത്തിനിരയാക്കി. മയക്കുമരുന്ന് നല്‍കിയ ശേഷം നാലുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സെപ്റ്റംബര്‍ 28 നാണ് പെണ്‍കുട്ടിയെ നാലംഗ സംഘം പീഡിപ്പിച്ചത്. പെണ്‍കുട്ടിയ്ക്ക് ഉറക്കഗുളിക നല്‍കി ബോധംകെടുത്തിയ ശേഷമായിരുന്നു പീഡനം. പ്രതികളിലൊരാള്‍ കുട്ടിയുടെ സുഹൃത്തായിരുന്നെന്നും ഇയാളാണ് കുട്ടിയ്ക്ക് ഉറക്കഗുളിക നല്‍കിയതെന്നും പൊലീസ് പറഞ്ഞു. അവശനിലയിലായ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്....

കാസർകോട് ഇന്ന് കൊറോണ രോഗബാധ സ്ഥിരീകരിച്ചവരുടെ പട്ടിക

കാസർകോട്:(www.mediavisionnews.in) കാസർകോട് ജില്ലയിൽ ( ഒക്ടോബർ 4 ന് ) 278 പേർക്ക് കൂടി കോവി ഡ് 19 സ്ഥിരീകരിച്ചു. 271 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തക ഉൾപ്പെടെ ആണിത്. ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 4607 പേർ വീടുകളിൽ 3286 പേരും സ്ഥാപനങ്ങളിൽ 1267 പേരുമുൾപ്പെടെ ആകെ നിരീക്ഷണത്തിലുള്ളത് ...

സംസ്ഥാനത്ത് 8553 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 278 പേര്‍ക്ക്‌

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഇന്ന് 8553 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1164, തിരുവനന്തപുരം 1119, എറണാകുളം 952, കൊല്ലം 866, തൃശൂര്‍ 793, മലപ്പുറം 792, കണ്ണൂര്‍ 555, ആലപ്പുഴ 544, പാലക്കാട് 496, കോട്ടയം 474, പത്തനംതിട്ട 315, കാസര്‍ഗോഡ് 278, വയനാട് 109, ഇടുക്കി 96 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

ഒരു നോക്ക് കാണാനായില്ല, അവളുടെ അസ്ഥി പെറുക്കി സഹോദരന്‍; ഉള്ളുപൊള്ളിച്ച് വീഡിയോ

ലഖ്‌നൗ: ഉറ്റവര്‍ക്കും ഉടയവര്‍ക്കും അവസാനമായി ഒരു നോക്ക് കാണാതെയായിരുന്നു ഹഥ്രാസിലെ പെണ്‍കുട്ടിയുടെ യാത്ര. കുടുംബത്തെ കാണിക്കാതെ സംസ്‌കാരം ചെയ്ത പോലീസ് നടപടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് നാനാഭാഗത്ത് നിന്ന് ഉണ്ടായത്. ഇപ്പോള്‍ നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. പെണ്‍കുട്ടിയുടെ ചിതയില്‍ നിന്നും അസ്ഥി ശേഖരിക്കുന്ന സഹോദരന്റെ വീഡിയോ ആണത്. മതപരമായി ബാക്കിയുള്ള കര്‍മങ്ങള്‍ ചെയ്യാനാണ് കുടുംബം...

ഒടുവില്‍ പ്രിയങ്കയോട് മാപ്പ് അപേക്ഷിച്ച് യു.പി പൊലീസ്

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് മാപ്പ് ചോദിച്ച് യു.പി പൊലീസ്. ഹാത്രാസില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകും വഴി പ്രിയങ്കാ ഗാന്ധിയെ പൊലീസ് കയ്യേറ്റം ചെയ്തിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതിനിടെയാണ് മാപ്പ് ചോദിച്ച് പൊലീസ് രംഗത്തെത്തിയത്. ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പുറപ്പെട്ട രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും...

മടക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം അതിരുകടന്നു; തലപ്പാടിയില്‍ യുവാവിന് കുത്തേറ്റ് ഗുരുതരം

തലപ്പാടി: മടക്ക കളിച്ച് കിട്ടിയ പണം വീതിച്ചെടുക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കൈവിട്ടു. തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റു. ശനിയാഴ്ച വൈകുന്നേരം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ തലപ്പാടിയിലാണ് സംഭവം. യുവാവും ബസ് കണ്ടക്ടറും തമ്മില്‍ നടന്ന മടക്ക കളിക്കൊടുവിലാണ് തര്‍ക്കമുണ്ടായത്. കളിക്കൊടുവില്‍ യുവാവ് പണം നല്‍കാന്‍ തയ്യാറാകാത്തതാണ് കണ്ടക്ടറെ പ്രകോപിപ്പിച്ചത്. തുടര്‍ന്ന് നടന്ന വാക്കുതര്‍ക്കം...

ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് സ്ഥിരകീരിച്ച മഞ്ചേശ്വരത്തെ ദമ്പതികള്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

മഞ്ചേശ്വരം: ആന്റിജന്‍ ടെസ്റ്റില്‍ കോവിഡ് കണ്ടെത്തിയ ദമ്പതികള്‍ മരിച്ചു. മഞ്ചേശ്വരം കുഞ്ചുത്തൂര്‍ സനടക്കയിലെ അബ്ദുല്ല (80), ഭാര്യ ഹവ്വമ്മ (60) എന്നിവരാണ് മരിച്ചത്. ഹവ്വമ ശനിയാഴ്ച പുലര്‍ച്ചെയും അബ്ദുല്ല ശനിയാഴ്ച വൈന്നേരവുമാണ് മരിച്ചത്. ശ്വാസതടസത്തെ തുടര്‍ന്ന് അബ്ദുല്ലയെ വെള്ളിയാഴ്ച്ച ആദ്യം കളനാട്ടെ ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നില ഗുരുതരമായതിനാല്‍ കാഞ്ഞങ്ങാട് ആസ്പത്രിയിലേക്ക് മാറ്റി. ശ്വാസതടസത്തെ തുടര്‍ന്ന് ഹവ്വമ്മയെ...

നിരോധനാജ്ഞ: ഉപ്പള, മഞ്ചേശ്വരം, ഹൊസങ്കടി എന്നിവിടങ്ങളില്‍ കൂടി നിന്നവരെ പോലീസ് വിരട്ടിയോടിച്ചു

മഞ്ചേശ്വരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിയന്ത്രണം കടുപ്പിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ട് ഏര്‍പ്പെടുത്തിയ 144 പോലീസ് കര്‍ശനമായി നടപ്പിലാക്കിത്തുടങ്ങി. കഴിഞ്ഞ ദിവസം മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളില്‍ പോലീസ് ആളുകളെ വിരട്ടിയോടിച്ചു. നിരോധനാജഞ നിലനില്‍ക്കുന്ന മഞ്ചേശ്വരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട മഞ്ചേശ്വരം, ഹൊസങ്കടി, ഉപ്പള എന്നിവിടെങ്ങളില്‍ കൂട്ടംകൂടി നിന്നവരെ ശനിയാഴ്ച ഉച്ചയോടെ പോലീസ്...
- Advertisement -spot_img

Latest News

ഇനി ഡൗൺലോഡ് ചെയ്ത് വെക്കേണ്ട, സ്റ്റാറ്റസിൽ മ്യൂസിക് ചേർക്കാം; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്‌

ന്യൂയോര്‍ക്ക്: ഇൻസ്റ്റഗ്രാമിലെ സമാന ഫീച്ചറുമായി വാട്സ്ആപ്പ്. പങ്കവെയ്ക്കുന്ന സ്റ്റോറികൾക്കും പോസ്റ്റുകൾക്കും, ഉപയോക്താക്കൾക്ക് മ്യൂസിക് ചേര്‍ക്കാനാകും എന്നതാണ് വാട്സ്ആപ്പ് പുതുതായി അവതരിപ്പിച്ച ഫീച്ചർ. നേരത്തെ ഇന്‍സ്റ്റഗ്രാം സ്റ്റോറികള്‍ ഡൗൺലോഡ്...
- Advertisement -spot_img